96 സാഹിത്യം
വസ്ത്രം ധരിച്ചു മോഷണം ചെയ്യുന്ന വകക്കാരെ കാ
ട്ടിൽ കടന്നാലും കണ്ടു കിട്ടുന്നതാണ്. യശസ്സിന്റെ
യോ മറ്റു വല്ലതിന്റേയോ ലാബത്തിലുള്ള ലോഭമാത്രം കൊണ്ട് അന്യന് ഉപകാരമായേക്കാമെന്ന നിലയിൽ നെറ്റിചുളിച്ചു ധനവ്യയം ചെയ്യുന്ന കൂട്ടരാണഅ
ചേതമില്ലാത്ത ഉപകാരം ചെയ്തു ധാടികൊണ്ടു ധ
ർമ്മിഷ്ഠന്മാരായിത്തീരുന്നത്. അന്നം കൊടുത്തു പു
ണ്യം സമ്പാദിക്കുന്ന സജ്ജനങ്ങൾക്ക് അറിയാതെ
കണ്ട് ഒരോദായമുണ്ടാകുന്നതുകൊണ്ട് അവരുടെ ഗുണ
ത്തിൽ കൂടുതലല്ലാതെ കുറവൊന്നും വരുന്നതല്ല. എ
ല്ലാക്കച്ചവടവും കച്ചകപടക്കമായിക്കൊള്ളേണമെന്നി
ല്ല. സദുദ്ദേശത്തോടുകൂടി തുടങ്ങുന്ന അപ്രകാരമുള്ള ഒ
രേർപ്പാട് ജനങ്ങൾക്ക് ഉപകാരത്തെ ചെയ്തുകൊണ്ടു വ
ല്ല ആദായവും അനുഭവിക്കുന്നുണ്ടെങ്കിൽ അതും ധർമ്മ
വിഷയത്തിലേയ്ക്കു ധനശേഖരം ചെയുന്നകൂട്ടത്തിലായി
രിയ്ക്കും. ഈ വാസ്തവം മനസ്സിൽ കരുതി, മലയാളഭാ
ഷാദിവൃദ്ധിയേയും മലയാളികളായ സംസ്കൃതപണ്ഡി
തന്മാരുടെ നഷ്ടപ്രായമായി കിടക്കുന്ന വൈദുഷ്യഫ
ലത്തിന്റെ പ്രതിഷ്ഠയേയും പുരസ്കരിച്ചുകൊണ്ടു കേ
രളത്തിൽ കേളികേട്ട 'കേരളകല്പദുമ' മുദ്രാലയം കയ്യേ
റ്റു നടത്തവരുന്ന മംഗളോദയം കമ്പനി 'മംഗളോ
ദയ' മാസികയുടെ കൈകാക്യകർത്തൃത്വം വഹിച്ചിരിയ്ക്കു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |