കൃഷ്ണഗാഥ 18
തുകൊണ്ട് , ഈ രാജാവിന്റെ പ്രത്യേക ആവശ്യത്തിന്മേലാണ് ഇദ്ധേഹം ഭാഗവതം ദശമം ഒരു പുതിയരീതിയിലുള്ള ഭാഷാഗാനമായിട്ടു ചമച്ചിട്ടുള്ളതാണെന്നു തീർച്ചയാവുന്നുണ്ട് .
രാജാവ് ഇപ്രകാരം ആവശ്യപ്പെടുവാൻ ഒരു സംഗതി ഉണ്ടായിട്ടുള്ളതു കേൾക്കുവാൻ നേരമ്പോക്കുള്ളതാണ്. രാജാവും നമ്പൂരിയുംകൂടി ചതുരംഗം വെച്ചുകൊണ്ടിരിയ്ക്കുമ്പോൾ, അവരുടെ അടുത്തു തൊട്ടിക്കട്ടിലിൽ കുട്ടിയെ കിടത്തി ആട്ടിക്കൊണ്ടിരുന്ന, രാജാവിന്റെ ഭാര്യ, ഒരു നില കൂടി തെറ്റിയാൽ രാജാവിന് അടിയറവായി എന്നു കണ്ടിട്ട്, " ഉന്തുന്തുന്തുന്തുന്തു... ആളെ ഉണ്ട്" എന്നു കുട്ടിയെ ഉറക്കുവാൻപാട്ടുപാടുന്നുവെന്നൊരു വ്യാജേന ഭർത്താവിനുനില്ക്കക്കള്ളി കാണിച്ചുകൊടുത്തുവത്രേ. പാട്ടിന്റെ സാരമറിഞ്ഞു രാജാവ് ആളേ തള്ളിയപ്പൊൾ കൈ ജയിയ്ക്കുകയും ചെയ്തു. ഇതിൽവെച്ചു രാജാവിന് അപാരമായ സന്തോഷമുണ്ടായി. ഭാര്യ പാടിയമട്ടിൽ ദശകം പാട്ടായിട്ടുണ്ടാക്കേണമെന്നു കല്പിച്ചിട്ടു നമ്പൂരി അതിന്നു ശ്രമിച്ചിട്ടുള്ളതാണെന്നാണ് പറഞ്ഞുവരുന്നത്. ഇങ്ങനെയൊരു കാരണം ഉണ്ടായിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും കാര്യത്തിനു ദോഷമില്ല നിശ്ചയംതന്നെ.
കൃഷ്ണപ്പാട്ട് ഒരു ഇഴഞ്ഞ മട്ടിലാണ് പാടിക്കേട്ടി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfiyasalim എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |