Jump to content

താൾ:Mangala mala book-2 1913.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രു ന്യൂനതയായില്ലെ എന്നു വല്ലവരും ശങ്കിയ്ക്കുന്നുണ്ടെങ്കിൽ അവർ, അതുനിമിത്തം മലയാളികളുടെ ഇടയിൽ പിന്നീടുണ്ടാവുന്ന ഐകമത്യത്തിന്റേയും പരിശ്രമത്തിന്റേയും അപ്രതിഹതമായും അസാധാരണമായുമുള്ള ഫലങ്ങളെ ആലോചിയ്ക്കുമ്പോൾ ആ മഹാന്റെ ഈ പ്രവൃത്തി സ്വദേശപണ്ഡിതന്മാരെ വൎദ്ധിപ്പിയ്ക്കുന്നതിന്നും പ്രോത്സാഹിപ്പിയ്ക്കുന്നതിന്നും വേണ്ടിത്തന്നെയുള്ള ഒരു പൊടിക്കയ്യായിരുന്നു എന്നോൎത്തു സമാധാനപ്പെട്ടുകൊള്ളുമല്ലോ.

ഉദ്ദണ്ഡന്റെ പ്രഥമസഭാപ്രവേശത്തിൽ അദ്ദേഹത്തെ സാമൂതിരിപ്പാട്ടിലേയ്ക്കു പരിചയപ്പെടുത്തുവാനായി ചേന്നാസ്സു നമ്പൂരിപ്പാടു ചൊല്ലിയ ശ്ലോകമാണിത്.

'പ്രക്രിഡൽകാൎത്തവീൎയ്യാൎജ്ജുനഭുജവിധൃതോ-
ന്യക്തസോമോത്ഭവാംഭ
സ്സംഭാരാഭോഗഡംഭപ്രശമനപടുവാ
ഗ്ഗുംഭഗംഭീരിമശ്രീഃ
തുണ്ഡീരക്ഷോണിദേശാത്തവഖലുവിഷയേ
ഹിണ്ഡതോദ്ദണ്ഡസൂരി-
സ്സോയംതേവിക്രമക്ഷ്മാവര!നകിമുഗത-
ശ്ശ്രോത്രിയശ്ശ്രോത്രദേശം'.

അതിന്നുശേഷം അപ്പോൾതന്നെ ഉദ്ദണ്ഡൻ സാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/35&oldid=164407" എന്ന താളിൽനിന്ന് ശേഖരിച്ചത്