താൾ:Mangala mala book-2 1913.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 സാഹിത്യം

‘ഞാൻ ഒരു സദസ്സിൽ രണ്ടാമതു മറെറാരുവിധം പറയുണ്ടായിട്ടില്ലെ'ന്നു മാത്രം ഉത്തരം പറഞ്ഞ് അദ്ദേഹം തോററനിലയിൽ പിൻ‌വലിച്ചു എന്നാണ് പ്രസിദ്ധി. ഈ ജേഷ്ഠനും അനുജന്മാരും ഒന്നിച്ച് അച്ഛന്റെ ശ്രാദ്ധമൂട്ടേണമെങ്കിൽ അതാതു കൊല്ലത്തിൽ ഓരോ പുതിയ മീമാംസാഗ്രന്ഥങ്ങൾ എല്ലാ സോദരന്മാരും ഉണ്ടാക്കിക്കൊണ്ടുവന്നു പരസ്പരം കാണിച്ചുകൊടുക്കേണമെന്നാണത്രെ ഇവരുടെ നിശ്ചയം. ഇവരിൽ അഞ്ചാമൻ നാരായണൻ പട്ടേരി ഒരു മടിയനായിരുന്നു. മറെറല്ലാസ്സഹോദരന്മാരുടേയും ഗ്രന്ഥങ്ങൾ വായിച്ചു കേട്ടതിന്നുശേഷം ശ്രാദ്ധത്തിന്നു രണ്ടു നാലു ദിവസം മുമ്പിലേ ഗ്രന്ഥനിർമ്മാണത്തിന്നുദ്യമിയ്ക്കയുള്ളു. എന്നാൽ ഗ്രന്ഥം കഴിയുമ്പോൾ മററുള്ളവയിലൊക്കയും മൊകത്തരമായിത്തീരുകയും ചെയ്യും. ഇവരിൽ മഹനും അച്ഛനെപ്പോലെതന്നെ സർവ്വസമ്മതനായ പണ്ഡിതശ്രോത്രിയനായിരുന്നു എന്നു, സാമാന്യക്കാരെ അത്ര വകവെയ്ക്കാത്ത, ഉദ്ദണ്ഡശാസ്ത്രികളുടെ ‘മല്ലികാമാരുത’ മെന്ന പ്രകരണത്തിൽ ‘ഉക്തഞ്ച മഹർഷിപുത്രേണ പരമേശ്വരേണ’ എന്ന പീഠികയോടുകൂടി ഒരു പ്രശംസാശ്ലോകം ചേർത്തിട്ടുള്ളതുകൊണ്ടു വ്യക്തമാകുന്നുണ്ട്. ഇവരുടെ ചില മീമാംസാഗ്രന്ഥങ്ങൾ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/29&oldid=164400" എന്ന താളിൽനിന്ന് ശേഖരിച്ചത്