കുമോ എന്നും ഇപ്പോഴത്തെ സ്ഥിതിയ്ക്കു വളരെ സംശയമാണ്. ഉപജീവനത്തിന്ന് ഇങ്ങിനെ ശ്ലാഘനീയമായ ഒരു വഴിയുണ്ടായാൽ എല്ലാംകൊണ്ടും നന്നായിരുന്നു എന്നെ ഇപ്പോൾ പറവാൻ പാടുള്ളു.
ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് ഉത്സാഹക്കുറവില്ലാതിരുന്നുവെങ്കിൽ സൎവ്വജ്ഞപീഠം കേറാറാവുമെന്നാണ് ഞങ്ങളുടെ അഭിപ്രായമെന്ന് വായനക്കാർ ശങ്കിച്ചുപോകരുത്. സ്വഭാഷയിലും സ്വദേശീയന്മാരിലും നിഷ്ക്ലളങ്കമായ സ്നേഹമുള്ളവർ താൽക്കാലികലാഭമൊന്നും ഇച്ഛിയ്ക്കാതെ മാതൃകയിലുള്ള ഒരു മാസികയെ അടിസ്ഥാനമാക്കി പ്രയത്നിയ്ക്കുന്നതായാൽ ഇന്നല്ലെങ്കിൽ ഒരു കാലത്തു 'പിടിച്ച കള്ളിയിൽ' കൊണ്ടുവരാമെന്നേ ഞങ്ങൾ പറഞ്ഞതിന്ന് അൎത്ഥമുള്ളു.
'രസികരഞ്ജിനി'യുടെ ജാതകം നോക്കിച്ചിട്ടില്ല. നോക്കിച്ചിട്ടാവശ്യവും കാണുന്നില്ല. ദീനം വരുന്ന കാലത്തു വൈദ്യക്കാരെ ആശ്രയിയ്ക്കുമ്പോൾ വിമുഖത കാണിക്കാതിരുന്നാൽ കഷ്ടാരിഷ്ടങ്ങളൊന്നും കൂടാതെ ആകൃതിയും പ്രകൃതിയും നന്നായി ആയുസ്സോടും ഓജസ്സോടും കൂടി വളൎന്നുവരുന്ന ഈ നൂതന സന്താനത്തെ എല്ലാവരും എടുത്തു ലാളിയ്ക്കുന്നതു കാണുവാൻ സംഗതി വരുമെന്നാണ് ഞങ്ങൾ പൂൎണ്ണമായും വിശ്വസിയ്ക്കുന്നത്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |