Jump to content

താൾ:Mangala mala book-2 1913.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസ്താവന

ഇംഗ്ലണ്ട് മുതലായ ദിക്കുകളിൽ പ്രതിദിനം പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങളിലെ ഗ്രന്ഥവിസ്താരവും മാസിക മുതലായവയിലെ വിഷയബാഹുല്യവും വാചകപരിശുദ്ധിയും ഓരോരൊ സന്ദർഭങ്ങളിൽ വിവരിയ്ക്കുന്ന സംഗതികളം പ്രത്യക്ഷരുപേണ കാണിയ്ക്കുന്ന ചിത്രങ്ങളുടെ സുഭിക്ഷവും സൌഷ്ഠവവും മറ്റുമോർക്കുമ്പോൾ ഇതെല്ലാം വീഴ്ചകുടാതെ നടത്തുവാൻ മനുഷ്യപ്രയത്നം കൊണ്ടുതന്നെ സാധിയ്ക്കുമോ എന്നു ശങ്കിച്ചുപോയാൽ ലവലേശം അത്ഭുതമില്ല.

ഈയൊരവസ്ഥ അന്യനാട്ടുകാർക്കു ലഭിച്ചത് അവരുടെ ജന്മാന്തരസുകൃതത്തിന്റെ തികവൊ, നാഗരികത്വത്തിന്റെ തിളപ്പൊ അതോ സ്ഥിരോത്സാഹത്തിന്റെ ശക്തിയൊ എന്തുതന്നെയായാലും നമ്മുടെ ഭാഷയ്ക്കു് ഇങ്ങിനെയൊരഭ്യുദയം വന്നുിട്ടില്ലാത്തതു നമ്മുടെ കർമ്മദോഷമെന്നേ പറവാനുള്ളു. പാശ്ചാത്യപണ്ഡിതന്മാരിൽ പലരും അന്യവേലയിൽ പ്രവേശിയ്ക്കാതെ പുസ്തകമെഴുതീട്ടും പത്രങ്ങളിലേക്കു ലേഖനം അയച്ചിട്ടും കേവലം ഉപജീവനം കഴിയ്ക്കുന്നവരും ധനികത്വം നേടീട്ടുള്ളവരും ഉണ്ട്. എന്നാൽ ഈ നാട്ടിൽ അതിനു ശ്രമിച്ചാൽ നടക്കുമൊ എന്നും നടക്കുന്നതായാൽ തന്നെ ധൈര്യത്തോടുകുടി ആരംഭശൂരന്മാരല്ലാതെ പുറപ്പെടുന്നവരുണ്ടാ

10*





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/80&oldid=213051" എന്ന താളിൽനിന്ന് ശേഖരിച്ചത്