താൾ:Mangala mala book-2 1913.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നോട്ടം തട്ടുമ്പോൾ കൊൾമയിർ കൊള്ളത്തക്കവിധത്തിലുള്ള ഈ സാകൂതാവലോകനത്തെ ‘ഉള്ളിൽ തട്ടുന്ന മട്ടിൽ കടമിഴി കളിയാടിച്ചു മന്ദം നടന്നു’ എന്നു കൺ‌കളിയാടി നടന്നോ ‘സാഭിപ്രായം സരോജേക്ഷണ സരസകടാക്ഷത്താൽ വീക്ഷിച്ചിതെന്നെ’ എന്നു കണ്ണിൽ കടാക്ഷിച്ചോ വൎണ്ണിയ്ക്കുന്നതായാൽ ‘കുളുൎക്കെ നോക്കി’യാലത്തെ സുഖവിശേഷം കിട്ടുന്നതല്ല.


‘മാരാഗ്നിജ്വാലദഗ്ദ്ധേ മദുരസികരതാർ
  വെച്ചു മന്ദം മരന്ദം
ചോരും വാചാമദാത്മേശ്വര! മതി മതി സ-
  ന്താപമെന്നാലപന്തീ
പൂരേ പൂരേ പുണൎന്നാവതു മധുമണിവാ-
  തന്നു പീയൂഷവാപീ-
പൂരേമുക്കിത്തളിച്ചാവതു വിവശതമേ
  സാമ്പ്രതം പ്രേയസീസാ.’

ഇതിലുള്ള മാതിരി പ്രത്യയയോഗങ്ങൾ ഇപ്പോൾ കാണുന്നതേ ഇല്ല. ‘ഇച്ഛയ്ക്കൊത്തവിധം പുണർന്നു സുഖമായ് മേളിച്ചു മേവീടുമോ' എന്നതുകൊണ്ട് ആ അൎത്ഥവും ആ രസവും ഉണ്ടാകുന്നതുമല്ല. 'മാർവാരെപ്പൂണ്ടുകൊൾവൻ' എന്നു തുടങ്ങി വ്യാമഗ്രഹസമാശ്ലേഷാദിപദങ്ങൾക്കെതിരായി അൎത്ഥപുഷ്ടിവരുന്ന മലയാള പദങ്ങളും, ഇംഗ്ലീഷിൽ സൈന്യങ്ങളുടെ ഭക്ഷ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/45&oldid=164418" എന്ന താളിൽനിന്ന് ശേഖരിച്ചത്