110 സാഹിത്യം
ക്കളവാൻ പുറപ്പെടുന്നതിനെക്കാൾ നല്ലതു ആ ദ്യം തന്നെ ചളിയാക്കാതിരിയ്ക്കുന്നതാണ്. സന്ദർഭം സ്പഷ്ടം.
ലൂകാതന്തു ന്യായം എട്ടുകാലൻ താൻതന്നെ നൂലുണ്ടാക്കുന്നു; താൻതന്നെ വല കെട്ടുന്നു; താൻ തന്നെ ആ വല നശിപ്പിയ്ക്കുന്നു. ഈ സമ്പ്രദായം ദൃഷ്ടാന്തമായിട്ടുള്ള സംഭവങ്ങളിൽ ഈ ന്യായം പ്രയോഗിയ്ക്കും.
ബൂജാങ്കം ന്യായം അണ്ടിയോ മൂത്തത് മാവോ മൂത്തത് എന്നു തീർച്ചപ്പെടുത്തുവാൻ സാധിയ്ക്കാഞ്ഞതിനാൽ അതിന്നു പ്രവാഹരൂപമായി അനാദിത്വം കല്പിച്ചിരിയ്ക്കുന്നു. അപ്രകാരം പരസ്പരസാപേക്ഷങ്ങളിൽ ഈ ന്യായം പ്രവർത്തിയ്ക്കന്നു.
ശാലവേലാ ന്യായം 'എന്റെ അമരപ്പന്തലിന്റെ ചോട്ടിൽ പോയാലേ നക്ഷത്രം അറികയുള്ളൂ,' എന്നു പറഞ്ഞ നമ്മുടെ മലയാളിയുടെ ചങ്ങാതിയായിട്ടു ശംഖുവിളി കേട്ടാൽ മാത്രമേ നേരം അറികയുള്ളു എന്ന സ്ഥിതിയിൽ ഒരു സംസ്കൃതക്കാരനുണ്ടായിരുന്നു. അയാളാണ് ഈ ന്യായത്തിലെ ദൃഷ്ടാന്തത്തിൽ അകപ്പെട്ടിരിയ്ക്കുന്നത്.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |