ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangala mala book-2 1913.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
20
സാഹിത്യം

ലാണ് ചെയ്തുവരാറുള്ളത്. തളിയിൽ താനവും ആകൂട്ടത്തിലൊന്നാണ്. പക്ഷെ അവിടെ വ്യാകരണം, മീമാംസ, വേദാന്തം, ഈ ശാസ്ത്രങ്ങളിൽ ഏതിലെങ്കിലും പാണ്ഡിത്യം സമ്പാദിച്ചിട്ടുള്ളവരെ മാത്രമെ അഭ്യൎഹന്മാരായി സ്വീകരിച്ചു ചാൎത്തുകയുള്ളു. ഈ വിധമുള്ള ചാൎത്തലും ഓരോ പന്തീരാണ്ടു കൂടുമ്പോൾ മാത്രമേയുള്ളു. മലയാളത്തിൽ പണ്ടുണ്ടായിരുന്ന പലേ കാൎയ്യങ്ങളുടേയും നടപടികളെ നവീകരിയ്ക്കുന്നത് ഓരോ പന്തീരാണ്ടു കൂടുമ്പോഴായിരുന്നു എന്നറിയാത്തവരില്ലല്ലോ. അങ്ങിനെ അതാതു കാലത്തു മലയാളത്തിൽ യോഗ്യരായ ബ്രാഹ്മണർ താനത്തിന്ന് എഴുദിവസം മുമ്പെ അവിടെച്ചെന്നു ചേൎന്നു ശാസ്ത്രങ്ങളിൽ വാദപ്രതിവാദങ്ങൾ നടത്തി അതിൽവെച്ച് അവരവരുടെ യോഗ്യതാക്രമം സാധിയ്ക്കുന്നതനുസരിച്ച് അവസാനദിവസം അവരവൎക്കുള്ള താനക്കിഴി വാങ്ങണമെന്നാണ് നിയമം. ഇങ്ങിനെയുള്ള നിയമം നിമിത്തം അന്നു മലയാളബ്രാഹ്മണരുടെ ഇടയിൽ ഇനിയത്തെ തളിയിൽതാനത്തിന്ന് ഒന്നാമത്തെക്കിഴി എനിയ്ക്കുവാങ്ങേണം, എനിയ്ക്കുവാങ്ങേണമെന്നുള്ള അത്യുത്സാഹം നിമിത്തം കൊണ്ടുപിടിച്ചു പഠിച്ച പാണ്ഡിത്യം സമ്പാദിച്ചിട്ടുള്ള യോഗ്യന്മാർ കുറച്ചൊന്നുമല്ലായിരുന്നു .ഇങ്ങിനെ പ്രശസ്തനിലയിൽ പ്രസിദ്ധമായി ന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/27&oldid=238801" എന്ന താളിൽനിന്ന് ശേഖരിച്ചത്