താൾ:Mangala mala book-2 1913.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസാതാവന 95

ശഗംഗയെ ഭൂതലത്തിൽ കൊണ്ടുവന്നിട്ടുള്ളത്. യോ ഗബലം, ഉത്സാഹശക്തി, സ്ഥിരപ്രയത്നം ഇവയുടെ യോഗമാമ് വിജയത്തിന്റെ ബീജം. ഈ തത്വം അറിയാതെയോ അറിഞ്ഞുകൊണ്ടല്ലങ്കിലും അനുസ രിയ്ക്കാതെയോ ചെയ്യുന്ന ഉദ്യമങ്ങൾ ഫലപ്രദങ്ങളാ യിത്തീരുന്നതല്ല.

പ്രയത്നങ്ങൾതന്നെ ഉദ്ദേശത്തിന്റെ വ്യത്യാ സംപോലെ പല വിധത്തിലുമുണ്ട്--സ്വാർത്ഥം, സ്വാ ർത്ഥപരാർത്ഥം, പരാർത്ഥസ്വാർത്ഥം, പരാർത്ഥം. ഇതിൽ ഒന്നാമത്തേത് നികൃഷ്ടവും സുലഭവും നാലാമത്തേത് ഉൽകൃഷ്ടവും ദുർല്ലഭവുമാകുന്നു. സ്വാർത്ഥത്തെ മുൻനി ർത്തി പരാർത്ഥമായി യത്നിയ്ക്കുന്നവരുടെ ആകത്തുക അ വരെക്കൊണ്ടുണ്ടാകാവുന്ന ഉപകാരത്തിന്റെ ശക്തി യിൽ കവിഞ്ഞാണ് നിൽക്കുന്നത്. പരാർത്ഥം പ്രധാ നമാക്കി പ്രയത്നിച്ചു സ്വാർത്ഥവും കൂടി കരസ്ഥമാക്കു ന്നവനെയാണ് ലോകത്തിൽ ഗുണവാൻ എന്നു പേ രിന്ന് അർഹനായി ഗണിച്ചു പോരുന്നത്. സാധാ രണ ലോകത്തിൽ സകല ഗുണങ്ങളും തികഞ്ഞിട്ട് എന്തെങ്കിലും ഒന്നുണ്ടെങ്കിൽ അത് ഇതുവരെ പ്രത്യ ക്ഷപ്പെട്ടു കഴിഞ്ഞിട്ടില്ല. പ്രാണനെ ഉപേക്ഷിച്ചു പാ മ്പിനെ രക്ഷിച്ച ജീമുതവാഹനനെ നാടകത്തിൽ കേ ട്ടിട്ടുള്ളതല്ലാതെ നാട്ടകത്തു കണ്ടിട്ടില്ല. കാഷായ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/102&oldid=164363" എന്ന താളിൽനിന്ന് ശേഖരിച്ചത്