മലയാളികളിൽ പലരുടെ കൈവശത്തിലും ഉണ്ടെന്നല്ലാതെ കാവ്യഗ്രന്ഥങ്ങളൊന്നും ഇതേവരെ കണ്ടുകിട്ടീട്ടില്ല.
2. തിരുവേഗപ്പുഴ(തിരൂപ്പറ)ക്കാരായ അഞ്ചു നമ്പൂരിമാരിൽ ഒരാളുടെ 'ലക്ഷ്മീമാനവേദ'മെന്ന നാടകവും ബ്രഹ്മദത്തപുത്രനായ നാരായണൻ എന്ന മറെറാരാളുടെ 'സുഭദ്രാഹരണ' കാവ്യവും കണ്ടിട്ടുണ്ട്. ശേഷം മൂന്നു പേരുടെയും കൃതികളായി വല്ലതും ഉണ്ടോ എന്ന് ഇതേവരെ അറിഞ്ഞിട്ടില്ല.
3. മുല്ലപ്പിള്ളിപ്പട്ടേരിയുടെ കൃതികളും ഇതുവരെ യാതൊന്നും വെളിപ്പെട്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിനേയും ചേന്നാസ്സ് നമ്പൂരിപ്പാടിനേയും രാജദൂഷണങ്ങളായ ചില ശ്ലോകങ്ങൾ ഉണ്ടാക്കിയ കുററത്തിന്ന് ഉചിതശിക്ഷാദക്ഷനായ സാമൂതിരിപ്പാട് അഭൂതപൂൎവ്വമായ വിധം ഒരിയ്ക്കൽ ശിക്ഷിച്ചിട്ടുണ്ട്. ഇതിൽ മുല്ലപ്പിള്ളിപ്പട്ടേരിയ്ക്കു തളിയിൽ താനത്തിന്നു മുമ്പിൽക്കടന്നു കിഴിയെടുക്കണമെന്നുള്ളതാണ് ശിക്ഷ. തന്നേക്കാളധികം യോഗ്യന്മാരുള്ളപ്പോൾ താൻ മുമ്പിൽക്കടന്നു കിഴിയെടുക്കുക എന്നതു വിവേകികളായ പണ്ഡിതന്മാൎക്കു, വിശേഷിച്ച് അക്കാലത്തെ നമ്പൂരിമാൎക്കു, സങ്കോചകരമായ ഒരു ധൎമ്മസങ്കടമായിരുന്നു. പട്ടേരിയ്ക്ക് ഈ ശിക്ഷതന്നെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |