Jump to content

താൾ:Mangala mala book-2 1913.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18 സാഹിത്യം

ദ്യാഭ്യാസസമ്പ്രദായം കാലദേശാസിഭേദത്തെ അനുസരിച്ചു മാറിമാറി വന്നേക്കാമെന്നല്ലാതെ വിദ്യയുടം പരമപ്രയോജനമായ അറിവിനേയും , ജനങ്ങളുടെ യോഗക്ഷേമാഭിവൃദ്ധിയേയും സംബന്ധിച്ചിടത്തോളം യാതൊരു കാലത്തും യാതൊരു ദേശത്തും പറയത്തക്ക ഭേദഗതിയൊന്നുമുണ്ടാവാൻ സംഗതിയില്ല.

പണ്ടു കേരളചക്രവർത്തികളായിരുന്ന പെരുമാക്കന്മാരുടെ വാഴ്ചയ്ക്കുശേഷം ഒരു സഹസ്രാബ്ധത്തിലധികം കാലം സ്വാതന്ത്ര്യത്തോടു കൂടി മദ്ധ്യകേരളം ഭരിച്ചിരുന്ന പ്രധാനപ്പെട്ട കോഴിക്കോട്ടു രാജാക്കന്മാരിൽ രാജ്യഭരണത്തിന്റെ അഭ്യുദയം മൂർഛിച്ചിരുന്നതു കൊല്ലവർഷം നാനൂറ്റിനും എണ്ണൂറ്റിനും മദ്ധ്യത്തിലായിരുന്നു എന്നൂഹിപ്പാൻ പല ലക്ഷ്യങ്ങളുമുണ്ട്.

അക്കാലങ്ങളിലുള്ള സാമൂതിരപ്പാടന്മാരിൽ ശസ്ത്രം കൊണ്ടും ശാസ്ത്രം കൊണ്ടും പരരാഷ്ട്രഭഞ്ജനവും സ്വരാഷ്ട്രരഞ്ജനവും ഒരു പോലെ ചെയ്തിരുന്ന ചില പടുവീരന്മാരും , ശസ്ത്രപ്രാധാന്യം കൂടുന്ന ചില ബഹുശൂരന്മാരും , ശസ്ത്രനൈപുണ്യമേറുന്ന ചില മഹാധീരന്മാരും ഇങ്ങിനെ പലതരക്കാരുമുണ്ടായിരുന്നു. കൊല്ലവർഷം 600ന്നു മേൽ നാടുവാണിരുന്ന മാനവിക്രമനെന്ന സാമൂതിരപ്പാട് ഇതിൽ ഒന്നാമത്തെ വർഗ്ഗത്തിൽപ്പെട്ട ഒരാളായിരുന്നു. ആദ്ദേഹത്തിന്റെ രാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krishnask എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/25&oldid=164396" എന്ന താളിൽനിന്ന് ശേഖരിച്ചത്