88 സാഹിത്യം
ആലോചിയ്ക്കുവാനുള്ള കാലമായി. ഈ ഘട്ടം രഞ്ജിനിയ്ക്കു വന്നുകുടുക കഴിഞ്ഞിട്ടില്ലെങ്കിലും മാന്യലേഖകന്മാരുടെ സംഖ്യ കറുത്തപക്ഷത്തിലെ ചന്ദ്രനെ അനുകരിച്ചു കാണുന്നതു ശോചനീയംതന്നെ. ഇക്കാർയ്യത്തിൽ രണ്ടാം കൊല്ലത്തിലെ പ്രായം മൂന്നാംകൊല്ലത്തിൽ രഞ്ജിനിയ്ക്കു ചെന്നിട്ടില്ലെന്നാണു ഞങ്ങളുടെ അഭിപ്രായം. എങ്കിലും ലേഖനങ്ങളുടെ ശരാശരിഗുണത്തെപ്പററി അനുകുലങ്ങളായ പത്രാഭിപ്രായങ്ങളും അനുമോദനക്കത്തുകളും ഇതിന്നൊരു സമാധാനമായിട്ടാണു ഞങ്ങൾ കരുതുന്നത്.
അടുത്തു കഴിഞ്ഞകൊല്ലത്തിൽ രഞ്ജിനിയ്ക്കുണ്ടായിട്ടുള്ള വലുതായൊരാപത്ത് രഞ്ജിനിമൂലം തന്നെ വായനക്കാർ അറിവാൻ ഇടയായിട്ടുണ്ട്. എങ്കിലും ഈ സന്ദർഭത്തിൽ അതിനെ വീണ്ടും എടുത്തു പറയുന്നതു ഞങ്ങളുടെ കർത്തവ്യകർമ്മങ്ങളിൽ ഒന്നാണ്. 1077-മാണ്ട് കുംഭമാസം14-നു-യാണ് രഞ്ജിനി തുടങ്ങുവാനുള്ള ആലോചന തുടങ്ങിയത്. അന്നുമുതൽ മരിയ്ക്കുന്നതുവരെ മനസ്സുകൊണ്ടും വചസ്സുകൊണ്ടും പ്രവൃത്തികൊണ്ടും രഞ്ജിനിയെ സർവദാ സഹായിച്ചിട്ടുള്ള ഒരാളെ എങ്ങിനെയാണ് ഈ അവസരത്തിൽ ഓർക്കാതിരിയ്ക്കുന്നത്? എങ്ങിനെയാണ് അദ്ദേഹത്തിനെക്കുറിച്ചു രണ്ടുവാക്കു പറയാതിരിയ്ക്കുന്ന
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |