പ്രസ്താവന 87
മറുഭാഷയിൽ പ്രതിപത്തിയുള്ളവർക്കു സ്വഭാഷ
യിൽ വിരക്തി വേണമെന്നില്ലെന്നൊരു നിയമം സ
ർവ്വകലാളാലുയിൽനിന്നു പുറപ്പെടുകയും, പത്രപ്രവ
ർത്തകന്മാർക്ക് അവരുടെ നിരന്തരോത്സാഹംകൊണ്ടും
നിർവ്യാജവൃത്തികൊണ്ടും പത്രങ്ങളുടെ ആന്തരഗുണം
കൊണ്ടും പത്രബന്ധുക്കളിൽ സ്ഥിരമായ വിശ്വാസം
ജനിപ്പിയ്ക്കുവാൻ സാധിക്കുകയും ചെയ്യുന്നതുവരെ പ
പത്രാധിപർക്കും മാനേജർമാർക്കും ചില, അഥവാ പ
ല, കഷ്ടനാഷ്ടങ്ങളും സംഭവിച്ചേക്കാം. ഈ 'സർവ്വാ
ണിസ്സങ്ങടത്തിൽ' രഞ്ജിനിയുടെ ഓഹരി രജ്ഞിനിയ്ക്കു
കിട്ടീട്ടുണ്ടെങ്കിൽ അതിനെക്കുറിച്ചു പ്രത്യേകിച്ചൊന്നും
പരവാനില്ല. അതിനെ ഞങ്ങൾ വകവെയ്ക്കുന്നതു
മില്ല. പത്രകളത്തിൽ കടന്നു കളിയ്ക്കുവാൻ കച്ചകെ
ട്ടി പുറപ്പെടുന്നവർ തടുക്കേണ്ടവയായ വൈഷമ്യ
ങ്ങൾ കാണാതെപോയാൽ അതുകൊണ്ടു വരുന്ന
ദോഷങ്ങൾക്കു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യ
മില്ല. മർമ്മംകണ്ടു കൊടുക്കുവാൻ ശ്രമിക്കുന്നവർ മ
മർമംനോക്കി തടുക്കുവാനും പഠിച്ചിരിക്കണം. അതു
രൂപമില്ലാത്തതുകൊണ്ടു വരുന്ന പരാജയം ഭാഗ്യക്കുറ
വല്ല; നോട്ടക്കുറവാണ്. എന്നാൽ ' ചാതിക്കാരം
പിടിക്കേണ്ടവർ' പക്ഷംപിടിയ്ക്കുകയും ചേരിയിൽ
ചേർന്നവർക്ക് ചാഞ്ചാദ്യം തുടങ്ങുകയും ചെയ്യുമ്പോൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |