Jump to content

താൾ:Mangala mala book-2 1913.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നു വൎണ്ണിയ്ക്കുന്നതായാൽ ആ കവിയുടെ കവിതയിൽ മാത്രമേ സഹൃദയന്മാൎക്ക് അരതി അനുഭവപ്പെടുകയുള്ളു. വിരഹിണിയുടെ ദശയിലേയ്ക്ക് അതു തിരിഞ്ഞുനോക്കുന്നതേ ഇല്ല.

'മുള്ളുമുരടുമൂൎക്കൻപാമ്പും കല്ലുകരടുകാഞ്ഞിരക്കുററിയും' ഇപ്പോഴുള്ള ആധാരങ്ങളിൽ കടന്നുകൂടേണ്ടുന്ന ആവശ്യമില്ലെങ്കിലും 'ആൾപോകും വഴിയും നീർപോകും ചാലു'മായിട്ട് അതിരു തിരിയ്ക്കുന്നതിന്റെ ഭംഗി ഇന്നും കുറയേണമെന്നില്ല. 'അങ്കത്തട്ടി അങ്കമാടിക്കരയേറു'മ്പോളുണ്ടാകുന്ന ഉത്സാഹം തുടയിന്മേൽ തല്ലി യുദ്ധക്കളത്തിലേയ്ക്കു ചെല്ലുമ്പോൾ ഉണ്ടാകുന്നതല്ല. നീട്ടി വളച്ചു സംബന്ധമില്ലാതെ എഴുതുന്ന പഴയ ഭാഷ അങ്ങിനെതന്നെ പകൎത്തേണമെന്നല്ല ഞാൻ പറയുന്നത്. ആ വാചകത്തിന്റെ ജീവൻ കളയുന്നതു യുക്തമല്ലെന്നു മാത്രമേ ഇവിടെ അഭിപ്രായപ്പെടുന്നുള്ളു. ജോടി ഒപ്പിച്ച ചില വാക്കുകളും തൂക്കം ഒപ്പിച്ച ചില വാചകങ്ങളും സ്തോഭം പുറപ്പെടുവിയ്ക്കുന്ന ചില പൊടിക്കയ്യുകളും ഇപ്പോൾ ഉള്ള വാചകങ്ങളിൽ മുങ്ങിത്തപ്പിയാൽകൂടി കണ്ടുകിട്ടുമോ എന്നു സംശയമാണ്. മലയാളഭാഷയുടെ മൎമ്മം നോക്കാതെ നിഘണ്ഡു മലൎത്തിവെച്ചു ഭാഷാന്തരപ്പെടുത്തിയാൽ ഇംഗ്ലീഷ്‌വാചകങ്ങളുടെ ജീവൻ ഒരു കാലത്തും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/50&oldid=164424" എന്ന താളിൽനിന്ന് ശേഖരിച്ചത്