ന്നു ന്യൂനത സംഭവിയ്ക്കാതെ ഈ ദോഷം ഒരുവിധം പരിഹരിയ്ക്കാമെന്നാണ് ഞങ്ങളുടെ അഭിപ്രായം. പത്രരംഗത്തിൽ പുതുതായി പ്രവേശിയ്ക്കുന്ന വിദ്യാൎത്ഥികളോടു ഞങ്ങൾക്കു രണ്ടുവാക്കു പറവാനുണ്ട്. വിഷയത്തെ നല്ലവണ്ണം ഗ്രഹിച്ചു മനോധൎമ്മത്തെ വേണ്ടവഴിയ്ക്കു തിരിച്ചു ശബ്ദത്തിനുവേണ്ടി അൎത്ഥത്തെ ദണ്ഡിപ്പിയ്ക്കാതെ ഉപന്യാസമെഴുതുവാൻ ഉദ്യമിയ്ക്കുന്നതായാൽ അവരവൎക്കും മററുള്ളവൎക്കും അധികം ഉപകാരമായിത്തീരുന്നതാണ്. ഈ വാസ്തവമറിയാതെ ഉദ്ദിഷ്ടവിഷയത്തെ പോയവഴിയ്ക്കു തെളിയ്ക്കുമ്പോളാണ് പത്രാധിപന്മാൎക്കു കഷ്ടപ്പാടിനും ലേഖകന്മാൎക്കു മനസ്ഥാപത്തിനും എടയായിത്തീരുന്നത്.
രഞ്ജിനിയുടെ പ്രകൃതി നന്നാക്കുവാൻ മറെറാരു പ്രയത്നം ഞങ്ങൾ ചെയ്തിട്ടുള്ളതു സമ്മാനം നിശ്ചയിച്ചു ലേഖനമെഴുതിയ്ക്കുവാനാണ്. ഇക്കാൎയ്യത്തിൽ ഞങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിക്ഷയം രഞ്ജിനീമുഖേന തന്നെ വായനക്കാരെ അറിയിച്ചിട്ടുള്ളതുകൊണ്ട് അതിനെ ആവൎത്തിയ്ക്കുന്നില്ല. മേലിലെങ്കിലും ഇതിനു നിവൃത്തിയുണ്ടാകുമെന്നു വിശസിച്ചു സമാധാനപ്പെടുന്നു. രഞ്ജിനിയുടെ ആകൃതിയ്ക്ക് മോടിവരുത്തുന്ന കാൎയ്യത്തിലും സംഗതിവശാൽ ആഗ്രഹിച്ചിരുന്നപോലെ ജയപ്രാപ്തിയുണ്ടായിട്ടില്ല. എങ്കിലും അതിന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |