താൾ:Mangala mala book-2 1913.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അസ്ത്യസ്മാകമമന്ദമന്ദരഗിരി-

പ്രോദ്ധൂതദുഗ്ദ്ധോദധി-
പ്രേംഖദ്വീപി പരമ്പരാപരിണതാ
വാണിതു നാണീയസി'.

ഈ മഹാകവിയുടെ കൃതികളിൽ 'വസുമതീമാനവിക്രമം' എന്ന നാടകം മാത്രമേ ഇപ്പോൾ കണ്ടുകിട്ടീട്ടുള്ളു. ഇദ്ദേഹത്തിനെ ഒടുവിൽ വിഷയവിരക്തിനിമിത്തം ആചാരനിരാസ്ഥനാകയാൽ നമ്പൂരിമാർ വൎജ്ജിച്ചുകളഞ്ഞു. ഒരു ദിവസം പട്ടേരി സന്ധ്യാസമയത്തിൽ ചെയ്യേണ്ടതായ കൃത്യങ്ങളൊന്നും കൂടാതെ തന്റെ പതിവിൻപ്രകാരം അലസനായി ബ്രാഹ്മണരുടെ സദസ്സിൽക്കയറിച്ചെന്നപ്പോൾ നമ്പൂരിമാരിൽ ചിലർ, 'പട്ടേരി എന്താണിങ്ങനെ സന്ധ്യാവന്ദനാദികൾ ഒന്നും ചെയ്യാതെ കേവലം മൂഢന്മാരെപ്പോലെ നടിയ്ക്കുന്നത്' എന്നു ചോദിച്ചതിന്നു മറുപടിയായി പട്ടേരി അപ്പോൾ ചൊല്ലിയ ശ്ലോകമാണിത്.


'ഹൃദാകാശേചിദാദിത്യ സ്സദാഭാതിനിരന്തരം
ഉദയാസ്തമയൌനസ്തഃ കഥംസന്ധ്യാമുപാസ്മഹേ’

ഇങ്ങിനെ കാലക്രമേണ പട്ടേരിയുടെ ആചാരനടവടികളിൽ നമ്പൂരിമാൎക്ക് ഒട്ടും തൃപ്തിയില്ലാതെയായിത്തീരുകയും പട്ടേരിയുടെ യോഗ്യതയോൎത്ത് അദ്ദേഹ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/33&oldid=164405" എന്ന താളിൽനിന്ന് ശേഖരിച്ചത്