താൾ:Mangala mala book-2 1913.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാഹിത്യം

മ്മായ ഒരു മാസിക നടത്തി നല്ല പേർ സമ്പാദിയ്ക്കനമെന്നല്ലാതെ മാസികാപ്രവർത്തനത്തിൽനിന്ന് ഒരാദായ‌വും ഇച്ഛിയ്ക്കുന്നില്ല. മാസികയുടെ ഈ മൂന്നമത്തെ വയസ്സിൽ അതിന്റെ ഉടുപ്പും നടപ്പും നന്നാക്കുവാൻ ചെയ്യുന്ന ചിലവുകളിൽ ഒന്നാമതായി ഗണിച്ചിട്ടുള്ളത് ഉത്തമങ്ങളായ ലേഖനങ്ങൾക്കു പ്രതിഫലം നിശ്ചയിയ്ക്കുകയാണ്. വിഷയത്തിന്നു വെടിപ്പും അർത്ഥത്തിന്നു തികവും വാചകത്തിന്നു വടിവും കൂടിയിണങ്ങീട്ടുള്ള ലേഖനങ്ങൾക്കു തക്കതായ സംഭാവന ലേഖനങ്ങളൂടെ അവസ്ഥയറിഞ്ഞു കൊടുക്കുന്നതാകുന്നു. അതുകൊണ്ടു വരുവാൻ പോകുന്ന ഫലം കാലഗതിയും യോഗബലവും അനുസരിച്ചിരിയ്ക്കട്ടെ.

III


കുറേ കാലമായിട്ട് മനസ്സിൽ ഒതുക്കിപ്പിടിച്ചുപോരുന്ന അനേകസംഗതികൾ പറഞ്ഞെടുക്കുവാൻ അവസരം കിട്ടുമ്പോൾ ചുരുക്കിപ്പറയുവാൻ ക്ഷമയില്ലാതെ പോകുന്നതു ലോകസ്വഭാവമാണ്. ഈ അവസ്ഥ വിചാരിച്ച്, ഞങ്ങൾ സംഗതിവശാൽ വല്ലതും അധികം പ്രലപിക്കുന്നുണ്ടെങ്കിൽ വായനക്കാർക്ക് പരിഭവം തോന്നരുത്.

ദേശാഭിമാനികൾ പലരും ചേർന്ന് ഒരു യോഗം കൂടീട്ടുള്ള വിവരവും അവരുടെ ഉദ്ദേശങ്ങളൂം കഴിഞ്ഞ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/105&oldid=164366" എന്ന താളിൽനിന്ന് ശേഖരിച്ചത്