താൾ:Mangala mala book-2 1913.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ള്ള പരിശ്രമത്തിൽനിന്നു ഭഗ്നാശന്മാരായി പിൻവലിയ്ക്കുവാനുള്ള അവസരവും വന്നിട്ടില്ല. ആകെക്കൂടി നോക്കുന്നതായാൽ രഞ്ജിനിയ്ക്കു ചില അരിഷ്ടങ്ങളുണ്ടെങ്കിലും പ്രായത്തിന്നടുത്ത പുഷ്ടിയില്ലെന്നു പറഞ്ഞുകൂടാ. ലോകപ്രതിനിധികളായ പത്രങ്ങളുടെ ഉപദേശംകൊണ്ടും ജനങ്ങളുടെ ലാളനകൊണ്ടും വിദ്യാസമ്പന്നന്മാരുടെ സഹായം കൊണ്ടും 'രസികരഞ്ജിനി' യാഥാൎത്ഥരസികരഞ്ജിനിയായിത്തന്നെ വളൎന്നുവരുവാൻ അസാദ്ധ്യമാണെന്നു തോന്നുന്നില്ല.

രഞ്ജിനിയുടെ ഭാവിയെപ്പററി ഇത്രമാത്രമല്ലാതെ മറെറാന്നും പറവാൻ തല്ക്കാലം തരമില്ല. ബാല്യംകൊണ്ടു രഞ്ജിനിയ്ക്കു പററീട്ടുള്ള വീഴ്ചകളെ ഗണ്യമാക്കാതെ മഹാജനങ്ങൾ അതിനെ കാത്തുരക്ഷിയ്ക്കുവാൻ പ്രജാവത്സലനായ ജഗദീശ്വരൻ കടക്ഷിക്കട്ടെ.

I V

കാലത്തിന്റെ ഗതിവേഗത്തെക്കുറിച്ചു വ്യസനിയ്ക്കാത്തവർ നരലോകത്തിലുണ്ടെങ്കിൽ അത് എത്രയോ ദുൎല്ലഭം. എന്നാൽ കാലദുൎവ്യയം ചെയ്യാതെകണ്ട് വല്ലവരും ഉണ്ടെങ്കിൽ അതും അത്രമാത്രം അപൂൎവമാകുന്നു. അതുപോലെതന്നെ പരിമിതമായ പുരുഷായുസ്സു കാലചക്രംകൊണ്ടു കടഞ്ഞുകളയുമ്പോളുണ്ടാവുന്ന മനോവേദന ദിവസത്തിൽ ഒരു തവണ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/91&oldid=164469" എന്ന താളിൽനിന്ന് ശേഖരിച്ചത്