താൾ:Mangala mala book-2 1913.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സത്യകീർത്തിചരിതം വേണം. അന്യഭാഷയിലുള്ള ശബ്ദശ്ലേഷകൾ മറ്റൊരു ഭാഷയിൽ വരുത്തുന്നതു തീരെ അസാദ്ധ്യമാണ്. അവിടെ തരമുണ്ടെങ്കിൽ സ്വഭാഷയിൽ ശ്ലേഷകൊണ്ടുവന്നാൽ വളരെ മെച്ചമായിരിയ്ക്കും. അതില്ലെങ്കിലും പ്രത്യേകിച്ച് ഒരു ഭംഗിവരുത്തുവാൻ നോക്കേണ്ടതാണ്. ഭാഷയ്ക്കു തന്മയത്വം വരുത്തുക അത്ര എളുപ്പത്തിൽ സാധിയ്ക്കാവുന്നു ഒരു കാര്യമല്ല. മൂലത്തിലെ അർത്ഥത്തിനും രസപുഷ്ടിയ്ക്കും അശേഷം കുറവു വരുത്താതെ സ്വഭാഷയിൽ വാക്യരചനകൊണ്ടു തന്മയത്വം വരുത്തി സ്വയംകൃതമോ എന്നു തോന്നും പ്രകാരം ചേർത്തു യോജിപ്പിച്ചിട്ടുള്ള ഭാഷാന്തരമേ നല്ല ഭാഷാന്തരമെന്നു പറഞ്ഞുകൂടു.

"അന്യഭാഷയിലുള്ള വാക്യത്തിൻറെ അർത്ഥത്തെ അതിൻറെ സ്വാരസ്യത്തോടുകൂടി ഗ്രഹിച്ചിട്ടു മനസ്സുകൊണ്ട് ആദ്യംതന്നെ ഒരു പ്രതിപദതർജ്ജമ ചെയ്തുവെയ്ക്കണം. പിന്നെ അതിലെ സാരാംശം ലേശംപോലും വിടാതെ സ്വഭാഷാവാചകരീതിയിലാക്കണം. അതു പിന്നെയും പിന്നെയും പരിശോധിച്ചു വാചകഭംഗി വരുത്തണം. രചനാരീതി കേവലം സംസാരിയ്ക്കുമ്പോഴത്തെപ്പോലെ എളുപ്പത്തിലർത്ഥം മനസ്സിലാവുന്ന വിധത്തിലായിരിക്കണം. ഇങ്ങിനെ പലവട്ടം നല്ലവണ്ണം പ്രയത്നം ചെയ്തു സമ്പാദിയ്ക്കുന്ന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/10&oldid=213067" എന്ന താളിൽനിന്ന് ശേഖരിച്ചത്