യെങ്കിലും അനുഭവിയ്ക്കാത്തവരുണ്ടെങ്കിൽ അവർ മനുഷ്യവൎഗ്ഗത്തിൽ ഉൾപ്പെട്ടവരായിരിയ്ക്കയില്ല. എന്നാൽ ഉദിച്ച സൂൎയ്യൻ അസ്തമിയ്ക്കേണ്ടെന്നും അസ്തമിച്ച സൂൎയ്യൻ ഉദിയ്ക്കേണ്ടെന്നും വിചാരിയ്ക്കുന്നവരുണ്ടോ അതും കാണുന്നില്ല. ഇങ്ങിനെ പരസ്പരവിരുദ്ധങ്ങളായ വികാരഭേദങ്ങൾ ജനസാമാന്യത്തിൽ പരക്കുവാൻ തക്കതായ കാരണവും ഇല്ലെന്നു പറഞ്ഞുകൂട. ത്രികാലമദ്ധ്യത്തിൽ ഇരുന്നുകൊണ്ട് ഇരുപുറവും തിരിഞ്ഞുനോക്കുന്ന ഒരുവൻ കഴിഞ്ഞകാലം നന്നായിട്ടും ഉള്ള കാലം അതിന്നു വിപരീതമായിട്ടും വരുവാൻ പോകുന്നതു സംശയഗ്രസ്തമായിട്ടും കാണുമ്പോൾ അവന്നു ഭൂതകാലത്തിൽ പ്രേമവും വൎത്തമാനകാലത്തിൽ വിരക്തിയും ഭാവിയിൽ ഉൽക്കണ്ഠയും ഒരേസമയത്തു തോന്നുന്നതിൽ അത്ഭുതമില്ല. ആശാഭംഗം കാലത്തിന്റെ ശീഘ്രഗതിയേയും ആശാബന്ധം അതിന്റെ മന്ദഗതിയേയുമാണ് ഓൎമ്മപ്പെടുത്തുന്നത്. ഉദ്ദിഷ്ടകാലത്തിനിടയ്ക്കു വിചാരിച്ചതു മുഴുവൻ സാധിയ്ക്കുവാൻ കഴിയാഞ്ഞതുകൊണ്ടു കഴിഞ്ഞകാലം ദീൎഗ്ഘിയ്ക്കാമായിരുന്നുവെന്നും വിചാരിയ്ക്കുന്നതു മുഴുവനും സാധിച്ചുകാണുവാനുള്ള തിടുക്കംകൊണ്ടു ദൂരത്തിൽ മങ്ങിക്കിടക്കുന്ന കാലം വേഗത്തിൽ സമീപിച്ചാൽ കൊള്ളാമെന്നും തോന്നുന്നതു ലോകസ്വഭാവ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |