താൾ:Mangala mala book-2 1913.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



സാഹിത്യം.

സത്യകീൎത്തിചരിതം

ഉത്തരോത്തരം ഉന്നതിയെ പ്രാപിയ്ക്കുന്ന ഏതു ഭാഷയിലും ജ്ഞാന സമ്പാദകങ്ങളായ അനേകം പുസ്തകങ്ങൾ കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരിയ്ക്കും. ശാസ്ത്രപുസ്തകങ്ങളും നീതിപുസ്തകങ്ങളും ഗുരുക്കന്മാരെപ്പോലെയും രാജാക്കന്മാരെപ്പോലെയും ജനങ്ങൾക്കു കൃത്യാകൃത്യങ്ങളിൽ പ്രവൃത്തിയും നിവൃത്തിയും ഉണ്ടാവുന്നവിധം അറിവു ജനിപ്പിയ്ക്കുന്നവയാണെങ്കിലും, രസിപ്പിച്ചുകൊണ്ടു വേണ്ടതും വേണ്ടാത്തതും വേണ്ടപോലെ മനസ്സിലാക്കിക്കൊടുപ്പാനും വീണ്ടും അതിലേയ്ക്കു പ്രീതി ജനിപ്പിയ്ക്കുവാനും ഭാര്യമാരെപ്പോലെ ഉപകരിയ്ക്കുന്നവ കാവ്യങ്ങളാണെന്നു സാരഗ്രാഹികളായ സകല പണ്ഡിതന്മാർക്കും സമ്മതമായ സംഗതിയാകുന്നു. അവയിൽ പദ്യകാവ്യങ്ങളേക്കാൾ എത്രയോ മേലെയാണ് ഗദ്യകാവ്യങ്ങളെന്നു ചില നവീനന്മാർ സിദ്ധാന്തിയ്ക്കുന്നുണ്ട്. വാസ്തവത്തിൽ പദ്യമെന്നോ ഗദ്യമെന്നോ ഉള്ള ഭേദമല്ല സാരമായിട്ടുള്ളത്. ഏതു കാവ്യമാണോ സരസമായിട്ടു സാരോപദേശം ചെയ്തു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/8&oldid=213064" എന്ന താളിൽനിന്ന് ശേഖരിച്ചത്