പ്പത്തിൽ മലയാളികളെ വിസ്മയിപ്പിച്ചുകൊള്ളാമെന്നും മലയാളപണ്ഡിതന്മാരെയെല്ലാം താൻ വാദത്തിൽ ജയിച്ചു കീഴടക്കിക്കൊള്ളാമെന്നും ഉള്ള വിചാരത്തോടുകൂടിയായിരിയ്ക്കാമെങ്കിലും ഇവിടെ വന്നു കുറെ പെരുമാറിയതോടുകൂടി തന്റെ മുമ്പേത്തെ വിചാരം കേവലം അബദ്ധമായിപ്പോയി എന്നും മലയാള ഭൂമിയും ഏററവും വിലയുള്ള പണ്ഡിതരത്നങ്ങൾ ധാരാളം വിളയുന്ന ഒരു പ്രദേശമാണെന്നും ആ ബുദ്ധിമാനായ ശാസ്ത്രിയ്ക്കു നല്ലവണ്ണം അനുഭവം വന്നതിനാൽ കാലക്രമേണ അദ്ദേഹത്തിന്നു മലയാളത്തെക്കുറിച്ചു വളരെ പ്രതിപത്തി വൎദ്ധിയ്ക്കുകയും പിന്നെ തന്റെ ആയുഷ്കാലത്തിൽ മിക്കഭാഗവും മലയാളത്തിൽ തന്നെ കഴിച്ചുകൂട്ടുകയും ചെയ്തു എന്നൂഹിപ്പാൻ അദ്ദേഹത്തിന്റെ 'കോകിലസന്ദേശം' തന്നെ ധാരാളം മതിയായ തെളിവാകുന്നു.
പുനത്തുനമ്പൂരിയ്ക്കു പാണ്ഡിത്യവും ആഭിജാത്യവും മററുള്ളവരെക്കാൾ അല്പം കുറവായിരുന്നതിനാൽ അദ്ദേഹത്തെ ആ സദസ്സിൽ 'അരക്കവി'യായിട്ടേ ഗണിച്ചിട്ടുള്ളൂ. എന്നാൽ ആ അരക്കവിയുടെ കൃതിയാണ് പ്രസിദ്ധപ്പെട്ട കൃഷ്ണഗാഥ(കൃഷ്ണപ്പാട്ട്). ഈ ഗ്രന്ഥത്തെ ഒരിയ്ക്കലെങ്കിലും വായിച്ചിട്ടുള്ള യാതൊരു സഹൃദയനും അദ്ദേഹത്തെ അരക്കവി എന്നു പറ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |