യിൽ നല്ലവരോടുകൂടി സഹവാസം ചെയ്തു പ്രസിദ്ധി നേടിയ ഈ ജാതി പദങ്ങളെ ദുഷ്ടാസംസൎഗ്ഗംകൊണ്ടു ദോഷപ്പെടുകയാൽ മലയാളഭാഷാലോകത്തിൽനിന്ന് ആട്ടിപ്പായിച്ചു തുടങ്ങിയിരിയ്ക്കുന്നു. ആർകണ്ടു വിധി ദുശ്ശീലം, കണ്ടവരാർ വിധി ദുശ്ശീലം; കണ്ടൂ സീതയെ, സീതയെക്കണ്ടു; പററി, പററിപ്പോയി; കണ്ടു, കണ്ടുമുട്ടി; ഇങ്ങിനെയുള്ള വാചകങ്ങളിലും വാക്കുകളിലും ഗൂഢങ്ങളായിക്കിടക്കുന്ന ഭാവഭേദങ്ങളെ സൂക്ഷ്മമായി ആലോചിയ്ക്കാതെ ഗദ്യങ്ങളും പദ്യങ്ങളും വാരിക്കോരിച്ചൊരിഞ്ഞു നാടൊക്കെക്കലങ്ങിയിരിയ്ക്കുന്നു
രസത്തിന്ന് അനുഗുണങ്ങളായ അലങ്കാരങ്ങളുടെ ശുദ്ധിയും സ്ഥാനത്തിന്നനുസരിച്ചു വിന്യാസക്രമവും കല്പനാശക്തിയുടെ പുതുമയും സ്വാധീനവും ആധുനികകവിതകളിൽ അപൂൎവ്വം ചിലതിൽ മാത്രമേ നിഷ്കൎഷിച്ചു കാണുന്നുള്ളു.
'മമ്മാകാണായിതപ്പോളൊരുപൊടിപടലീ
ഭൂതലാൽപൊങ്ങിമേൽപ്പൊ-
ട്ടമ്നാനം വ്യോമ്നിപാകിക്കിരണനികരമാ-
വൃണ്വതീചണ്ഡഭാനോഃ
നിൎമ്മായം വൈരിസേനാംഗ്രസിതുമരിയവാ-
യുംപിളൎന്നാൎത്തകോപാ
വമ്പൊടെത്തുംകൃതാന്തശ്വസിതനിവഹധൂ-
മംപരക്കുന്നപോലെ.'
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |