Jump to content

താൾ:Mangala mala book-2 1913.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദോഷങ്ങളെന്നു തോന്നിയവയൊക്കെ ഗുണങ്ങളായിട്ടു പരിണമിയ്ക്കും. പേരുവെച്ചെഴുതാത്തവരോ അപരിചിതന്മാരോ ആയ ലേഖകന്മാരെയും ഈ വിദ്വാനേയും തമ്മിൽ സാമ്യപ്പെടുത്തുന്നതിൽ വലുതായ അബദ്ധമൊന്നും വരുവാൻ വഴിയില്ല. പേരുവെയ്ക്കാത്തവൻ പ്രശസ്തനാണെന്നറികയോ അപരിചിതൻ വാസ്തവത്തിൽ പരിചിതനാണെന്നു വരികയൊ ചെയ്യുമ്പോൾ വാചകന്തോറും വരിതോറും സാരോപദേശങ്ങളും അൎത്ഥഗൎഭിതങ്ങളായ പദങ്ങളും നിരന്തരമായി ഉദിച്ചുതുടങ്ങും. സൂക്ഷ്മത്തിൽ ഇതിന്നുള്ള കാരണം ലേഖനങ്ങൾ ആദ്യന്തം ക്ഷമയോടുകൂടി ശ്രദ്ധവെച്ചു വായിയ്ക്കുന്നതിൽ വായനക്കാൎക്കുള്ള വൈമനസ്യമാണെങ്കിലും ലോകസ്വഭാവമിങ്ങിനെയിരിയ്ക്കെ സൎവ്വസമ്മതന്മാരായ കേരളോപന്യാസകന്മാരിൽ പലരും രഞ്ജിനിയുടെ പേരിൽ ദയകാണിയ്ക്കാത്തതു ഞങ്ങൾക്ക് അതിയായ കുണ്ഠിതത്തിന്നും നൂതനലേഖകന്മാർക്ക് അധൈൎയ്യത്തിനും മാൎഗ്ഗമായിത്തീരുന്നതാണ്. അതുകൊണ്ടു മേലിലെങ്കിലും ഈ മഹാന്മാർ ഞങ്ങളുടെ അപേക്ഷയെ കൈക്കൊണ്ട് ഞങ്ങൾക്കു വേണ്ട സഹായങ്ങൾ ചെയ്തുതരുമെന്നു വിശ്വസിയ്ക്കുന്നു.

ഇക്കൊല്ലം മുതൽ രഞ്ജിനിയ്ക്ക് ചില പരിഷ്കാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/86&oldid=164463" എന്ന താളിൽനിന്ന് ശേഖരിച്ചത്