താൾ:Mangala mala book-2 1913.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രെ ആളുകൾ ഉണ്ടാകുമോ ആവോ. ഭാഷാവിഷയത്തിലെന്നു മാത്രമല്ല എല്ലാ വിഷയത്തിലും ബഹളത്തിൽനിന്ന് ഒഴിഞ്ഞു നിൎബ്ബാധമായി ആലോചിച്ച് അഭിപ്രായങ്ങളെ അറിഞ്ഞു പുറപ്പെടുവിയ്ക്കുന്നവരാണ് ശാശ്വതമായ ഗുണം ചെയ്തു കാണുന്നത്. പരിഷ്കാരബീജങ്ങളും അവരിൽനിന്നാണ് പുറപ്പെടുന്നത്. ആ വക അഭിപ്രായങ്ങളേ കാലാന്തരത്തിൽ നിലനില്ക്കുകയുമുള്ളൂ.

മലയാളഭാഷയിൽ വാചകരീതികൾ ദിനംപ്രതി മാറിക്കൊണ്ടാണിരിയ്ക്കുന്നത്. പല പുതിയ വാക്കുകളും ഭാഷയിൽ കടന്നുകൂടുന്നുണ്ട്. കടത്തിക്കൂട്ടുന്നതുമുണ്ട്. ഭാഷയ്ക്കു വരുന്ന ഈ മാററങ്ങൾ മിക്കതും ഇംഗ്ലീഷു ഭാഷാപരിജ്ഞാനമുള്ള ഭാഷാഭിമാനികളിൽനിന്നാണെന്നു വളരെ സംശയമില്ലാത്ത ഒരു സംഗതിയുമാണ്. ഇതിൽ പച്ചമലയാളികൾ പങ്കു കൊള്ളുന്നുണ്ടെന്നു പറവാൻ തരമില്ല. നഗരഭാഷ നാട്ടുഭാഷയായിത്തീരണമെങ്കിൽ അന്നു നാടു മുഴുവൻ നഗരമാകാതെ നിവൃത്തിയുമുള്ളതല്ല. അന്യദിക്കുകളിൽ, നാട്ടുഭാഷയും നഗരഭാഷയും ഇണങ്ങിച്ചേൎന്നു നാട്ടുഭാഷയുടെ പരിണാമമായിട്ടാണ് കാലത്തിന്നനുസരിച്ച് ഒരു പരിഷ്കൃതഭാഷാസമ്പ്രദായം ഉണ്ടാകുന്നത്. എന്നാൽ മലയാളത്തിൽ ഇതിന്ന് ഒരു വ്യത്യാസം ഉണ്ട്. നഗരഭാഷ നാട്ടുഭാഷയു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/42&oldid=164415" എന്ന താളിൽനിന്ന് ശേഖരിച്ചത്