താൾ:Mangala mala book-2 1913.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേലാൽ തറവാട്ടധികാരമായിത്തീരത്തക്കവണ്ണം യോഗ്യത സമ്പാദിപ്പാൻ കാരണമായിക്കലാശിച്ചു.

4. ചേന്നാസ്സു നമ്പൂരിപ്പാട്ടിലേയ്ക്കുള്ള ശിക്ഷ, 'തന്ത്രവിഷയത്തിൽ ഒരുത്തമ ഗ്രന്ഥമുണ്ടാക്കിക്കൊണ്ടു വന്നേ എന്നെക്കാണേണ്ടു' എന്നായിരുന്നു. ഈ ഒരു ശിക്ഷയുടെ ഫലമാണ് കേരളത്തിലിപ്പോളുള്ള തന്ത്രികൾക്കെന്നുവേണ്ടാ തച്ചുശാസ്ത്രക്കാൎക്കുംകൂടി സൎവ്വാവലംബനമായ 'തന്ത്രസമുച്ചയം' എന്ന ഉത്തമ ഗ്രന്ഥം. ഈ തന്ത്രശാസ്ത്രഗ്രന്ഥത്തിൽ നമ്പൂരിപ്പാട്ടിലേയ്ക്കുള്ള കവിതാവൈദഗ്ദ്ധ്യവും ചുരുക്കിപ്പറവാനുള്ള സാമൎത്ഥ്യവും നല്ലവണ്ണം പ്രകാശിച്ചിട്ടുണ്ട്. ചുരുക്കിപ്പറക എന്ന വിഷയത്തിൽ സാക്ഷാൽ ഉദ്ദണ്ഡശാസ്ത്രികൾക്കുപോലും അദ്ദേഹത്തിനോടു മടക്കമായിരുന്നു. നമ്പൂരിപ്പാട് ഈ ഗ്രന്ഥമുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നതിനിടയ്ക്കൊരിക്കൽ യദൃഛയായി ഉദ്ദണ്ഡശാസ്ത്രികൾ അവിടെച്ചെന്നപ്പോൾ താനും രണ്ടു ശ്ലോകം ഉണ്ടാക്കാമെന്നും അതിൽ അടങ്ങേണ്ടതായ കാൎയ്യങ്ങൾ ഇന്നിന്നവയാണെന്നു പറയേണമെന്നും നമ്പൂരിപ്പാട്ടിലോട് ആവശ്യപ്പെട്ടപ്രകാരം നമ്പൂരിപ്പാട് സമ്മതിച്ചു വിഷയം പറഞ്ഞുകൊടുക്കുകയും ശാസ്ത്രികൾ തന്റെ വാഗ്വിലാസത്തെ പ്രകടിപ്പിച്ചുകൊണ്ടു ശ്ലോകമുണ്ടാക്കാനാരംഭിയ്ക്കുകയും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/31&oldid=164403" എന്ന താളിൽനിന്ന് ശേഖരിച്ചത്