കൊല്ലത്തെ തിരനോട്ടത്തിൽ വായനക്കാരെ അറിയിച്ചിട്ടുണ്ടല്ലൊ. സ്വാധീനത്തിലുള്ള കോപ്പുകളുടെ കണക്കും ബോധിപ്പിച്ചിട്ടുണ്ട്. അന്നുതൊട്ട് ഇന്നേവരെ ചുട്ടിക്കാരും പെട്ടിക്കാരും മേളക്കാരും പാട്ടുകാരും അണിയറക്കകത്തും തിരശ്ശീലക്കുള്ളിലുമായി പാടുപെട്ടു നില്ക്കുകയാണ്. എന്നാൽ കയ്യും മെയ്യൂം ഉറച്ച പ്രധാനവേഷക്കാർ ഇതുവരെ ഞങ്ങളെക്കൊണ്ടു രാഗം പാടിച്ചു പോരുന്നതല്ലാതെ ഞങ്ങളുടെ പത്രരംഗത്തിൽ പ്രവേശിക്കുകയൊ അവരുടെ അഭിനയം ഫലിപ്പിക്കുകയൊ ഉണ്ടായിട്ടില്ല. ഈ ഒരു അംശത്തിലാണു മംഗളോദയത്തിന്നു പരാധീനതയുള്ളതെന്നും, അതു സ്വാധീനമായല്ലാതെ മററു വട്ടങ്ങളെക്കൊണ്ടു യാതൊരു ഫലവും ഉണ്ടാവുന്നതല്ലെന്നും പറയാതെ തന്നെ അറിയാവുന്നതാണ്. പോരെങ്കിൽ ഞങ്ങൾ പലമുറ വിളിച്ചു പറഞ്ഞു കേൾപ്പിച്ചിട്ടുമുണ്ട്.
മലയാളഭാഷയിൽ ഉത്തമമായ ഒരു മാസിക നടന്നുകണ്ടാൽകൊള്ളാമെന്ന് ആഗ്രഹിക്കുന്ന ഭാഷാഭിമാനികൾക്കു മംഗളോദയക്കാരും ആ കൂട്ടത്തിൽ പെട്ടവരാണെന്നു വിചാരിപ്പാനുള്ള ഔദാൎയ്യമുണ്ടായാൽ മേല്പൊട്ടെങ്കിലും ഒരു ഗതിയുണ്ടെന്നാണു ഞങ്ങളുടെ വിശാസം. ഞങ്ങളുടെ ആന്തരമായ ഉദ്ദേശത്തിൽ അവൎക്കു വല്ല വിതർക്കവും ഉണ്ടെങ്കിൽ ഒരിക്കൽ പരീ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |