10 സാഹിത്യം
വിച്ചതു കൃഷ്ണഗാഥയുണ്ടാക്കുന്നതിന്നു മുമ്പായിരുന്നുവെന്നു വന്നാൽ 'ചെറുശ്ശേരി' എന്നതു പുനത്തിന്റെ പര്യായമായിട്ട് ഉപയോഗിയ്ക്കുവാൻ വിരോധമില്ലെന്നു മാത്രമല്ല തല്ക്കാലം ഉദ്ദണ്ഡശാസ്ത്രികളെ രണ്ടാക്കാതെയും കഴിയ്ക്കാം . കവിയാരാണെന്നു രൂപമില്ലാത്ത ചന്ദ്രോൽസവത്തിൽ ഭാഷാകവികളിൽവെച്ചു പുനത്തിനെയാണ് മുമ്പു പറഞ്ഞിട്ടുള്ളത് . കൃഷ്മഗാഥയുടെ കവി വേറെ ഒരാളായിരുന്നുവെങ്കിൽ അദ്ധേഹത്തിനു മാന്യസ്ഥാനം കൊടുക്കാതിരിപ്പാൻ യാതൊരവകാശവും കാണുന്നില്ല . വിശേശിച്ചു കൃഷ്മഗാഥ മുഖേനയല്ലാതെ ചെറുശ്ശേരിയ്ക്കു പുനത്തിനെപ്പോലെ കവി എന്ന പ്രസിദ്ധി ഉള്ളതായിട്ടും അറിവില്ല. ഭാഷാരീതി പുനത്തിന്റേതല്ലെന്നു ശങ്കിച്ചേയ്ക്കാം. എന്നാൽ ഈ കൃതി ആളുന്തിരാഗമെന്നു പറഞ്ഞതു കേട്ടു വിശ്വസിയ്ക്കത്തക്കവണ്ണം മൂഢയായ ഒരു സ്ത്രീയ്ക്കു മനസ്സിലാക്കാവുന്ന വിധത്തിൽ ഉണ്ടാക്കിയതാണെന്നും, മഹാകവികൾക്കു വാസനാബലംകൊണ്ടും ബുദ്ധിവൈഭവംകൊണ്ടും ഏതുവിധം വേണമെങ്കിലും ആ വിധംകൊണ്ടും കെട്ടുവാനുള്ള ശക്തിയുണ്ടെന്നും ആലോചിച്ചാൽ ആ ശങ്കക്കും ഒരു സമാധാനമുണ്ട് .
മേൽ വിവരിച്ച സംഗതികളെക്കൊണ്ട് , കേരളഭൂഷണം അച്ചുക്കൂടത്തിൽ അച്ചടിച്ചിട്ടുള്ള പുസ്തക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfiyasalim എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |