താൾ:Mangala mala book-2 1913.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃഷ്ണഗാഥ 11

ത്തിൽ " കൃഷ്ണപ്പാട്ടു (കൃഷ്ണഗാഥ ചെറുശ്ശേരി) പുനത്തിൽ നമ്പൂരി അവർകളാൽ ഉണ്ടാക്കപ്പെട്ടത് " എന്നു പറഞ്ഞിട്ടുള്ളത് തീരെ അബദ്ധമാണെന്നു പറവാനുള്ള കാലമായിട്ടില്ല.

ഈ സംഗതി എങ്ങിനെയിരുന്നാലും കവി ഭക്തനും വിരക്തനും സരസനുമായ ഒരു നമ്പൂരിയായിരുന്നുവെന്നും, അദ്ദേഹം വടക്കേ മലയാളത്തുകാരനും കോലത്തുനാട്ടിൽ ഉദയവർമ്മ രാജാവിന്റെ ആശ്രിതനും ആയിരുന്നുവെന്നും കൃഷ്ണഗാഥയിൽനിന്നുതന്നെ ഊഹിയ്ക്കാം.

'കൃഷ്ണഗാഥ മദ്ധ്യകാലത്തു നടപ്പുണ്ടായിരുന്ന മലയാള ഭാഷയുടെ ഒടുവിലത്തെ അവസ്ഥയെ പ്രദർശിപ്പിയ്ക്കുന്നുവെന്നും, 'ഗ്രന്ഥകർത്താവായ ചെറുശ്ശേരി ജീവിച്ചിരുന്ന കാലം 650--750 മദ്ധ്യെയായിരിയ്ക്കണമെന്നും ഭാഷാചരിത്രകർത്താവു പറയുന്നു

അവിടവിടെയായി പല ഇടങ്ങളിലും പ്രയോഗിച്ചിട്ടുള്ള സ്തുതികൾ എഴുത്തച്ചന്റെ സ്തുതികളെപ്പോലെ മനസ്സിൽ തട്ടി പുറപ്പെട്ടിട്ടുള്ളവയാണെന്നു ധാരാളം അറിയാം. "സംസാരമോക്ഷത്തിൽ കാരണമായതു വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ.എന്നതുതന്നെവരുത്തിനിന്നീടുവാനിന്നിതുതന്നെ ഞാൻ നിർമ്മിക്കുന്നു". ഇതാണു നമ്പൂരിപ്ഫലിതം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfiyasalim എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/18&oldid=164388" എന്ന താളിൽനിന്ന് ശേഖരിച്ചത്