Jump to content

താൾ:Mangala mala book-2 1913.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 സാഹിത്യം

ജനങ്ങളെ നല്ലവഴിയ്ക്കു നടത്തുന്നത് അക്കാവ്യമാണകാവ്യം. കാവ്യങ്ങൾക്കു ജനങ്ങളുടെ മനസ്സിനെ വശീകരിയ്ക്കാനുള്ള ശക്തി രസപ്രവാഹത്തിലാണ് നില്ക്കുന്നത്. കവികളുടെ കല്പനാശക്തിയ്ക്കുള്ള അപൂർവ്വതയും ഇതിന്നു വലിയ സഹകാരികാരണമാണ്. കല്പനാശക്തി കുറവായിട്ടുള്ള കവികളും നല്ല മനോധർമ്മമുള്ള അന്യഭാഷാകവികളുടെ കാവ്യങ്ങളെ ഭാഷപ്പെടുത്തീട്ടു മഹാകവികളെപ്പോലെ തന്നെ കവിധർമ്മം നിർവ്വഹിയ്ക്കാറുണ്ട്. എന്നു മാത്രമല്ല, ഉത്തമന്മാരായ പ്രാചീനകവികളുടെ കൃതികളെ വിധിയ്ക്കു തക്കവണ്ണം ഭാഷപ്പെടുത്തുന്ന അല്പകവികൾ നവീനന്മാരായ ഉത്തമകവികളേക്കാൾ ജനസമുദായത്തിന് അധികം ഉപകാരികളായിത്തീരുന്നതുമാണ്. ഭാഷപ്പെടുത്തുക എന്നത് അത്ര സുകരമായ ഒരു വിദ്യയല്ല. അതിന്നു പല ദുർഘടങ്ങളുമുണ്ട്. ഒന്നാമത് അന്യഭാഷയിൽ കിടക്കുന്ന കാവ്യത്തിൻറെ അർത്ഥം നല്ലവണ്ണം മനസ്സിലാക്കണം. അതിലുള്ള ചമൽക്കാരം ഗ്രഹിയ്ക്കാതെ ഭാഷപ്പെടുത്തുവാൻ പുറപ്പെട്ടാൽ പ്രയത്നം സഫലമാകയില്ല. മൂലഭാഷയ്ക്കു യോജിയ്ക്കുന്ന ചില അലങ്കാരങ്ങളും ഫലിതങ്ങളും സ്വഭാഷയ്ക്കു യോജിയ്ക്കില്ലെന്നുവന്നേയ്ക്കാം. അവയ്ക്കു തക്ക മാറ്റം വരുത്തേണ്ടിവരും. അതിന്നു നല്ല മനോധർമ്മവും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/9&oldid=213066" എന്ന താളിൽനിന്ന് ശേഖരിച്ചത്