സാമൂതിരിപ്പാടും പതിനെട്ടരക്കവികളും 19
ജ്യഭാരരീതിയെപ്പറ്റി പൊതുവിലി ഒരു ശരിയായ ചരിത്രം എഴുതാൻ വിശ്വാസയോഗ്യമായ ലക്ഷ്യങ്ങൾ പോരാത്തതിനാൽ അതിലേയ്ക്കിറങ്ങുവാൻ ധൈര്യമില്ലെന്നുള്ള ന്യൂനത മലയാളചരിത്രത്തെപ്പറ്റി വല്ലതും പറവാൻ തുനിയുന്നവരെല്ലാം പറയുന്നപോലെ എനിക്കും പറയേണ്ടതായി വന്നിര്ക്കുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ശാസ്ത്രപാണ്ഡിത്യവിലാസത്തെ പ്രകടിപ്പിക്കുന്നതായ ചില പൺിതസഭകളെക്കുറിച്ചു പഴമക്കാർ പറഞ്ഞുകേട്ടിട്ടുള്ള ഓരോ ഐതിഹ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും , ആവക ഐതിഹ്യങ്ങളെങ്കിലും നിശ്ശേഷം നശിക്കാതിരിക്കട്ടെ എന്നു വിചാരിച്ചും കുറച്ചു ചിലതിവിടെ പറവാൻ വിചാരിയ്ക്കുന്നതാണ്.
ആസാമൂതിരിപ്പാട്ടിലെ പൂർവ്വന്മാർതന്നെ വിദ്യാഭിവൃദ്ധിയ്ക്കുവേണ്ടി വിദ്വാന്മാരെ പ്രോത്സാഹിപ്പിക്കുവാനായി പലേ ഏർപ്പാുകളും ചെയ്തുവെച്ചിട്ടുള്ള കൂട്ടത്തിൽ ഒന്നാണ് , ഇന്നും നടന്നുവരുന്നതായ തളിയിലെ താനം .( താനം എന്നാൽ അഭ്യർഹന്മാരായ ബ്രാഹ്മണന്മാർക്കുള്ള ദാനം. ) വേദശാസ്ത്രങ്ങളിൽ യോഗ്യതയും , ആഭിജാത്യവും ഉള്ള ബ്രാഹ്മണരെ മാത്രമെ "അഭ്യർഹന്മാരായി" ഗണിയ്ക്കയുള്ളു. ഇങ്ങിനെ താനം പ്രായേണ പൂർവ്വന്മാരുടെ ശ്രാദ്ധദിവസങ്ങളി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krishnask എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |