താൾ:Mangala mala book-2 1913.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല്ലതു പറഞ്ഞുകൊടുക്കുന്നവരും ചീത്ത പറഞ്ഞുകൊടുക്കുന്നവരും, അതിനെ പരിപാലിക്കുന്നവരിൽ വേണ്ടതു കൊടുക്കുന്നവരും കൊടുക്കേണ്ടതു കൊടുത്തവരും ധാരാളം ഉണ്ടെന്നുള്ളത് സാധാരണ നാട്ടുനടപ്പിന്നു വിരോധമല്ലെങ്കിലും, ദോഷങ്ങളുടെ ബാധ കഴിയുന്നതും കൂടാതെ കാത്തുരക്ഷിക്കേണ്ടുന്ന ഭാരം അകൈതവമായി അതിനെ അറിഞ്ഞുകൊണ്ടു സ്നേഹിക്കുന്നവരിൽനിന്ന് ഒരു കാലത്തും ഒഴിഞ്ഞു പോകുന്നതല്ല. ഈ ഒരു ചുമതല നിൎവ്വഹിക്കുന്നതു സുഖസാധ്യമാവണമെന്നുള്ള വിചാരത്തോടുകൂടിയാണ് ഞങ്ങൾ അതിനെ ഒരു യോഗത്തിൽ സമൎപ്പിച്ചിട്ടുള്ളത്. യോഗംകൊണ്ടുള്ള ബലം തന്നെയാണ് അതിന്റെ ഭാവിശ്രേയസ്സിന്ന് അവലംബമായിട്ടുള്ളതും. ദുഷ്ടസംസൎഗ്ഗം അതിന്നൊരിക്കലും ഉണ്ടായിക്കൂടെന്നും, ഉള്ളതിനെ ഉദ്വസിക്കണമെന്നും, നല്ലതിനെ ആവാഹിക്കണമെന്നും, മുട്ടുശാന്തി മേലാൽ കൂടാതെ കഴിക്കണമെന്നും, ആയതിലേയ്ക്കു താമസിയാതെ ഒരു സാഹിത്യയോഗം കൂടണമെന്നും, വരുവാൻ പോകുന്ന ഷഷ്ടിപൂൎത്തിലക്കം‌പോലെ വിശേഷവിധിയായ എന്തെങ്കിലും ഒരേൎപ്പാടു കൊല്ലംതോറും വേണമെന്നും ആകുന്നു ഈ യോഗത്തിലെ നിബന്ധനകൾ. വരുന്നതു വരാതെ കഴിക്കുവാൻ ആരെക്കൊണ്ടും സാധിക്കുന്ന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/110&oldid=164372" എന്ന താളിൽനിന്ന് ശേഖരിച്ചത്