തോന്നുന്നുണ്ട്. അപ്രകാരമുള്ള മഹാനുഭാവന്മാരുടെ ലാളനാവൈചിത്ര്യം കൊണ്ടു രഞ്ജിനിയ്ക്കുണ്ടായിട്ടുള്ള മുഖപ്രസാദവും ഉണ്ടാകാവുന്ന ഗുണങ്ങളും ഇന്നപ്രകാരമെന്നും ഇത്രമാത്രമെന്നും പറഞ്ഞറിയിയ്ക്കേണമെന്നു തോന്നുന്നില്ല.
രണ്ടാം കൊല്ലത്തെ സംഗതിവിവരപ്പട്ടിക പരിശോധിയ്ക്കുന്നതായാൽ സാമാന്യേന എല്ലാ ലക്കങ്ങളിലും ഒന്നാംകൊല്ലത്തെക്കാൾ വിഷയങ്ങൾ വണ്ണത്തിൽ കുറവായിട്ടും എണ്ണത്തിൽ കൂടുതലായിട്ടും കാണാവുന്നതാണ്. ഈ പരിഷ്കാരത്തിന്നുള്ള ഹേതു പ്രത്യക്ഷമാണല്ലൊ. ചതുൎവ്വിധമായിട്ടു പരക്കെ സദ്യകഴിയ്ക്കുമ്പോൾ പരദേശക്കറികളും മലയാളക്കറികളും വേണമെന്നു വെച്ചിരിയ്ക്കുന്നതു ജനങ്ങളുടെ രുചിഭേദത്തെ കരുതിക്കൊണ്ടാണെങ്കിൽ ഞങ്ങളുടെ ഉദ്ദേശവും വായനക്കാൎക്കു ശരാശരി രസത്തെയുണ്ടാക്കുവാൻ തന്നെയാണ്. പക്ഷെ ഓരോ ലക്കത്തിൽ പലതരം വിഷയങ്ങൾക്കു സ്ഥലം കൊടുക്കുവാൻ വേണ്ടി ഒരു വിഷയത്തെ പലതവണയായി പ്രസിദ്ധം ചെയ്യേണ്ടിവരുന്നേടത്തു ചിലപ്പോൾ രസഭംഗത്തിന്നു വഴിയായിത്തീരുന്നുണ്ട്. ഇങ്ങിനെ വരുന്ന സംഗതികളിൽ ലേഖകന്മാർ കൂടി അല്പമൊന്നു സഹായിയ്ക്കുന്നതായാൽ വിഷയപ്രതിപാദനത്തി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |