റുമ്പോഴും പദങ്ങൾക്കു പല മറിച്ചിലും തിരിച്ചിലും വരുന്നതാണ്. പോവൂത്, പോവുത്, പോവിത് എന്ന പഴയ ഭാഷാശബ്ദങ്ങളാണു സംസ്കരണം കൊണ്ടു 'പോവത്' ആയിത്തീൎന്നിരിയ്ക്കുന്നത്. ഇങ്ങിനെയുള്ള മാററങ്ങൾ ഗണിച്ചാൽ അവസാനിക്കാത്തവിധം അത്ര വളരെയുണ്ട്. എന്നാൽ പുതിയ ഭാഷയിൽമാത്രം പരിചയിച്ചിട്ടുള്ളവൎക്കു പ്രാകൃതഭാഷയായി കണക്കാക്കാവുന്ന പഴയഭാഷയിലെ സരസങ്ങളും പ്രൌഢങ്ങളുമായ അനേകം കവിതകളിൽ തീരെ വൈമുഖ്യം കാണുന്നതിന്നുള്ള മുഖ്യകാരണം പഴയഭാഷാവ്യാകരണത്തിന്റെ ജ്ഞാനമുണ്ടായാൽ മുഴുവനും നശിക്കാതിരിക്കില്ല. ആ വക സകലഗ്രന്ഥങ്ങളുടേയും അൎത്ഥം മനസ്സിലാവാൻ പത്തു പഴയ പ്രബന്ധങ്ങൾ മനസ്സിരുത്തി വായിയ്ക്കുന്നതിനേക്കാൾ ആ ഭാഷയുടെ സാമാന്യലക്ഷണങ്ങൾ ഒരിയ്ക്കൽ ഗ്രഹിയ്ക്കുന്നതായിരിയ്ക്കും അധികം ഉപകരിയ്ക്കുക. അതുകൊണ്ടു താഴെ വിവരിയ്ക്കും പ്രകാരം ആ ഭാഷയുടെ ആകൃതിയിലുള്ള ചില നിയമങ്ങളെ ഓൎക്കുന്നത് ആ വക ഗ്രന്ഥങ്ങൾ വായിയ്ക്കുന്ന കാൎയ്യത്തിൽ വളരെ ഉപയോഗമുള്ളതായിരിയ്ക്കും. ഈ നിയമങ്ങളിൽ മിക്കതും തമിഴിനെ അനുസരിച്ചുള്ളഅതാണെങ്കിലും പഴയ ഭാഷയിലും സാമാന്യമായിട്ടുള്ളതാണ്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |