Jump to content

താൾ:Mangala mala book-2 1913.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



തിരപ്പുറപ്പാട്.

കൊച്ചി സാഹിത്യ സമാജസാമാജികപണ്ഡിത വരേണ്യന്മാരെ! നിങ്ങൾക്കു കുറെയേറെ വന്ദനം. ഞാൻ കവിതാമൂർത്തിയാണ്. പല യോഗത്തിലും ചേർന്നു പല വേഷവും കെട്ടീട്ടുണ്ട്. നിങ്ങൾ ഇയ്യി ടെ ഒരു യോഗംകൂടീട്ടുണ്ടെന്നു കേട്ടു. അതിൽ എ ന്റെ തിരപ്പുറപ്പാടായാൽ കൊള്ളാമെന്നുണ്ട്. വി ദ്യുജ്ജിഹ്വന്റെ വേഷമായിരിയ്ക്കാം തൽക്കാലം കെട്ടു ന്നത്. അതു കണ്ടിട്ടു നിങ്ങൾ ചിരിച്ചാലും കര ഞ്ഞാലും വേണ്ടില്ല. ശുണ്ഠികടിയ്ക്കുകമാത്രം അരുത്.

അരുവയർമണിയാളാം മാമലപ്പൈതലാളെ--

ത്തിരുമടിയിലണച്ചിട്ടോമനിയ്ക്കും പരാരേ
പുരുദുരിതതമസ്തോമാർത്തിശാന്തിയ്ക്കു മുന്നാ--
ലൊരുമിഴിയടിയങ്കൽ ചേർക്കുകിൽ ചേതമുണ്ടോ.

മടിയിലണയ്ക്കുന്നത് അത്ര ഭംഗിയാണെന്നുള്ള പക്ഷമില്ല. ' മടിയിലിരുത്തി' എന്നു തോന്നായ്കയുമ ല്ല. ഒഴുക്കു മാത്രമേ ദീക്ഷീച്ചിട്ടുള്ളു. ആ ഒഴുക്കുത്തിൽ അർത്ഥം ഒലിച്ചുപോയാലും, അസ്തു.

9*































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/72&oldid=164448" എന്ന താളിൽനിന്ന് ശേഖരിച്ചത്