മൂതിരിപ്പാട്ടിലേയ്ക്ക് അടിയറവെച്ച ശ്ലോകമിതാണ്.
'ഉദ്ദണ്ഡഃപരാദണ്ഡഭൈരവ!ഭവ-
ദ്യാത്രാസുജൈത്രശ്രിയോ
ഹേതുഃകേതുരതീത്യസൂൎയ്യസരണിം
ഗച്ഛൻനിവാൎയ്യസ്ത്വയാ
നോചേത്തല്പടസമ്പുടോദരലസ-
ച്ഛാൎദ്ദൂലമുദ്രാഭൂവ
ത്സാരംഗംശശിബിംബമേഷ്യതിതുലാം
ത്വൽപ്രേയസീനാംമുഖൈ'
ഒരിയ്ക്കൽ ഉദ്ദണ്ഡശാസ്ത്രികൾ പ്രസിദ്ധമായ 'മൂക്കോല'ക്ഷേത്രത്തിൽ ദേവീദൎശനത്തിനായിച്ചെന്നപ്പോൾ നടയിൽവെച്ച് ഒരു ശ്ലോകം ഉണ്ടാക്കിച്ചൊല്ലിത്തുടങ്ങുകയും പൂൎവ്വാൎദ്ധം കഴിഞ്ഞിട്ട് ഉത്തരാൎദ്ധം തുടങ്ങുവാൻ ഇടയ്ക്കല്പം ആലോചിയ്ക്കേണ്ടതായി വരികയും ചെയ്തതിനാൽ ആ സമയം സോപാനത്തു കൊട്ടിക്കൊണ്ടുനിന്നിരുന്ന ഒരു മാരാർ ഉടനെ അതിന്റെശേഷം ഭാഗം പൂൎവ്വാൎദ്ധത്തേക്കാൾ കുറെക്കൂടി നന്നായി ചൊല്ലുകയും ചെയ്തു. ഇതു കേട്ടു ശാസ്ത്രികൾ തിരിഞ്ഞുനിന്നു 'കോയംകവിമല്ലം' എന്നു ചോദിച്ചതിന്നു മാരാർ 'ദേവ്യാംകരുണാകരഃ' എന്നുത്തരം പറഞ്ഞതായി കേട്ടിട്ടുണ്ട്. ആ മാരാരുടെ പേരും കരുണാകരൻ എന്നായിരുന്നു. മേല്പറഞ്ഞ ശ്ലോകം ഇതാണ്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |