താൾ:Mangala mala book-2 1913.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചില ന്യായങ്ങൾ 105

പ്രകാരം പ്രത്യേകമായി സാധിപ്പാൻ കഴിയാത്ത കാര്യങ്ങളെ യോജിച്ചു സാധിയ്ക്കുന്ന സമ്പ്രദായത്തെയാണ് ഈ ന്യായം കാണിക്കുന്നത്

അന്ധഹസ്തി ന്യായം നാല് കുരുടന്മാർകൂടി ആനയുടെ ആകൃതി അറിവാൻ പുറപ്പെട്ടു . ഒരാൾ കാലും മറ്റൊരാൾ വാലും വേരെയൊരാൾ തുമ്പിക്കയ്യും നാലാമൻ ചെവിയും തൊട്ടു നോക്കീട്ട് ആന തൂണുപോലെയെന്നും, കയറുപോലെയെന്നും, പാമ്പുപോലെ എന്നും, മുറം പോലെയെന്നും, ഓരോരുത്തർ തീർച്ചയാക്കി. ഇപ്രകാരം ഒരു വസ്തുവിന്റെ അല്പം ഭാഗം മാത്രം ഗ്രഹിച്ചു അതിന്റെ പൂർണ്ണസ്വഭാവം അറിഞ്ഞുവെന്നു അഭിമാനിക്കുന്ന സമ്പ്രദായത്തെയാണ്‌ ഈ ന്യായം കാണിച്ചു കളിയാക്കുന്നത് .

അശോകവനികാ ന്യായം അശോകവനികയോടു തുല്യങ്ങളായി വേറെയും ഉദ്യാനങ്ങൾ ലങ്കയിലുണ്ടായിരുന്നുവെങ്കിലും അശോകവനികയിലാണ് രാവണൻ സീതയെ കൊണ്ടാക്കിയത്‌. അപ്രകാരം തുല്യഗുണങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കുന്നതിന്നു സ്വേച്ഛയാണ് പ്രമാണം. ആ വിഷയത്തിൽ ചോദ്യത്തിന്നവകാശമില്ല എന്നാ സമ്പ്രദായത്തെ ഈ ന്യായം കാണിക്കുന്നു.

14 *ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/112&oldid=213053" എന്ന താളിൽനിന്ന് ശേഖരിച്ചത്