90 സാഹിത്യം
പ്രസിദ്ധീകരിക്കുന്നതായാൽ മാനേജരുടെ കാർയ്യനിർവ്വഹണത്തിന്നു പല വിഘ്നങ്ങളും അസൌകർയ്യങ്ങളും വരുവാൻ വഴിയുണ്ടെന്നു കണ്ടിട്ടാണ് ഇത്തവണ കുറച്ചുകാലം തെററി പ്രസിദ്ധം ചെയ്യുവാൻ ഇടയായിട്ടുള്ളത്. ഇതുകാരണത്താൽ വായനക്കാരുടെ ക്ഷമയെ ഞങ്ങൾ ദണ്ഡിപ്പിച്ചിട്ടുണ്ടെങ്കിൽ ആയത് ക്ഷന്തവ്യമാണല്ലൊ.
മുഖംനോക്കി ഭംഗിപറയുകയോ ഹിതംപിടിച്ചു പത്ഥ്യം വിടുകയോ ചെയ്യാതെ രഞ്ജിനിയുടെ ക്ഷേമകാംക്ഷികൾ അവരുടെ സദുപദേശങ്ങളെക്കൊണ്ടു രഞ്ജിനിയെ സന്മാർഗ്ഗത്തിൽകൂടി നയിക്കുവാൻ കാലാനുസരണം വേണ്ട സഹായങ്ങൾ ഞങ്ങൾക്കു ചെയ്തുതരുമെന്നും വിശ്വസിച്ചുകൊണ്ട് അല്പം ദീർഘിച്ചുപോയ ഈ പ്രസ്താവനയെ അവസാനിപ്പിക്കുന്നു.
കഴിഞ്ഞ തുലാം ലക്കത്തോടുകൂടി 'മംഗളോദയ'ത്തിന്ന് ആണ്ടെത്തിക്കഴിഞ്ഞുവെന്നു വായനക്കാർ ഓർക്കുന്നുണ്ടല്ലൊ. ഈലക്കത്തോടുകൂടി മാസികക്കു പുതിയ വർഷം ആരംഭിച്ചിരിക്കുന്നു. സാധാരണ പത്രമാർയ്യാദയെ അനുസരിച്ച് ഈ അവസരത്തിൽ മാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |