താൾ:Mangala mala book-2 1913.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 സാഹിത്യം

ഭാഷാന്തരമേ സഹൃദയന്മാർക്ക് ആസ്വദിപ്പാൻ പുറത്തേയ്ക്കു കൊടുക്കാവൂ" എന്നിങ്ങനെ മഹാകവിയായ വെണ്മണി അച്ഛൻ നമ്പൂരിപ്പാട് ഒരു അവസരത്തിൽ പറഞ്ഞിട്ടുള്ളത് എത്രയോ സാരമായ ഒരു ഉപദേശമാണെന്നു കരുതേണ്ടതാകുന്നു.

പി.എൻ. കൃഷ്ണപ്പിള്ള അവർകളുടെ സത്യകീർത്തി ചരിതത്തിൽ സി.എസ്സ്. സുബ്രഹ്മണ്യൻ പോറ്റി അവർകൾ ഭാഷപ്പെടുത്തിയതായി കൊടുത്തിട്ടുള്ള "ഗോൾഡ് സ്മിത്തിൻറെ ഹെർമ്മിറ്റ്" എന്ന ചെറിയ സരസകഥാഗാഥയുടെ തർജ്ജമ ഉത്തമരീതിയിലുള്ള ഭാഷാന്തരീകരണത്തിൻറെ ഒരു മാതൃകയാണെന്നു പറയുവാൻ ഞാൻ ലവലേശം സംശയിയ്ക്കുന്നില്ല. തന്മയത്വമാണല്ലോ ഭാഷാന്തരത്തിൻറെ ജീവൻ. കാലദേശാവസ്ഥകളെക്കൊണ്ടു ഭേദപ്പെടാവുന്ന മൂലഭാഷയുടെ രീതിഭേദം ചുവയ്ക്കാതെ അർത്ഥരസങ്ങളുടെ പകർച്ചയാകുന്നു തന്മയത്വത്തിൻറെ മർമ്മം. വാസനാശക്തി, നൈപുണ്യം, അഭ്യാസം, ഇതു മൂന്നും കൂടാതെ കേവലം വ്യുല്പത്തിദാർഢ്യംകൊണ്ടു മാത്രം ഈ മർമ്മംകണ്ടു വല്ലതും പ്രയോഗിയ്ക്കാറാവുന്നതുമല്ല. പോറ്റി അവർകൾ ഈ തത്വം ഗ്രഹിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിൻറെ "സൌരഭനും രാഷ്ട്രനും" എന്ന തർജ്ജമ കണ്ടപ്പോൾതന്നെ എനിയ്ക്കു തോന്നീട്ടുണ്ട്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/11&oldid=214707" എന്ന താളിൽനിന്ന് ശേഖരിച്ചത്