താൾ:Mangala mala book-2 1913.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ആയതുകൊണ്ടു രഞ്ജിനിയുടെ മൂന്നാമത്തെ വയസ്സ് ആരംഭിച്ചിരിയ്ക്കുന്ന ഈ സന്തോഷാവസരത്തിൽ അതിന്റെ കഴിഞ്ഞ കൊല്ലത്തെ യോഗക്ഷേമത്തെക്കുറിച്ചു സംക്ഷേപമായിട്ടെങ്കിലും ഒരു വിവരണം പത്രസുഹൃത്തുക്കളെ ബോദ്ധ്യപ്പെടുത്തേണ്ട ചുമതല ഞങ്ങൾക്കുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. ഈ മഹത്തായ ഭാരം ഞങ്ങളാലാവുന്നതും നിൎവ്വഹിയ്ക്കുവാനാണ് ഇവിടെ ആരംഭിയ്ക്കുന്നത്.

രഞ്ജിനിയുടെ ഭാവിശ്രേയസ്സിനെ ഉദ്ദേശിച്ചു പല മനോരാജ്യങ്ങളും വിചാരിച്ചിട്ടുള്ള കൂട്ടത്തിൽ ഇക്കഴിഞ്ഞ ഒരു കൊല്ലംകൊണ്ട് എത്രമാത്രം സാധിച്ചിട്ടുണ്ടെന്ന് ഓൎത്തുനോക്കുമ്പോൾ ഇച്ഛാഭംഗത്തിനും നിരാശയ്ക്കും കാരണം കാണുന്നില്ലെന്നല്ലാതെ തൃപ്തിയ്ക്കൊത്തതും പ്രയത്നത്തിനടുത്തതുമായ ഫലപ്രാപ്തിയുണ്ടായിട്ടുണ്ടെന്നു പറവാൻ മനസ്സാക്ഷി ഞങ്ങളെ സമ്മതിയ്ക്കുന്നില്ല. എന്നാൽ രണ്ടാംകൊല്ലം ആദിയിൽ മലയാളപണ്ഡിതന്മാരോടു ഞങ്ങൾ ചെയ്ത അപേക്ഷ കേവലം നിഷ്ഫലമാക്കിത്തീൎക്കാതെ ഉദാരശീലന്മാരും കേരളഭാഷാബന്ധുക്കളുമായ വിദ്യാസമ്പന്നന്മാരിൽ ചിലർ ലേഖനമാലകളെക്കൊണ്ടു രഞ്ജിനിയെ അലങ്കരിച്ചിട്ടുള്ള സംഗതിയോൎക്കുമ്പോൾ രഞ്ജിനിയുടെ ഭാഗ്യോദയകാലം സമീപിച്ചുവെന്നും

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/88&oldid=164465" എന്ന താളിൽനിന്ന് ശേഖരിച്ചത്