താൾ:Mangala mala book-2 1913.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃഷ്ണഗാഥ 15

പറഞ്ഞുവരുന്നു. ആപാദമധുരത്വവും ആലോകനാമൃതത്വവും കൂടിച്ചേർന്നിട്ടൊരു കവിത കൃഷ്ണഗാഥക്കു ശരി കൃഷ്ണഗാഥതന്നേയുള്ളൂ. "എരിശ്ശേരിയ്ക്കു കഷ്ണം പോര" എന്നൊരു വിദ്വാൻ പറഞ്ഞതിന്ന്, "എളക്കിനോക്കിയാൽ കാണാ"മെന്നു കവി മറുപടി പറഞ്ഞതായി കേട്ടിട്ടുണ്ട്.

'നണ്ണി', 'അമിണ്ണു', 'മാൺപ' എന്നു തുടങ്ങി ഇപ്പോൾ അപ്രസിദ്ധങ്ങളായ പല പടങ്ങളും ഈ കൃതിയിൽ ഉണ്ട് . അതുകൊണ്ടു പഴയഭാഷ പരിചയമില്ലാത്തവർക്ക് അർത്ഥം എളുപ്പത്തിൽ മനസ്സിലാവുന്നതല്ല . എന്നാൽ ഏഴും എട്ടും ശതവർഷങ്ങളിൽ ഈ വക പദങ്ങൾ വളരെ പ്രചാരമുള്ളവയും ലളിതങ്ങളും ആയിരുന്നു . പച്ചഭാഷ എഴുതി ഇങ്ങിനെ മെച്ചാ നേടുവാൻ ആരാലും അത്ര എളുപ്പത്തിൽ സാധിയ്ക്കുന്നതല്ല . ഭാഗവതം ടശമം പലരും പലവിധത്തിലും ഭാഷപ്പെടുത്തിയിട്ടുണ്ട് . എന്നാൽ മനോധർമ്മപ്രകടനയും അലങ്കാരപ്രയോഗവും അമൃതനിഷ്യന്ദികളായ സുലളിതപദങ്ങളുടെ മേളനവും ഫലിതവും പഴക്കവും ഒഴുക്കും എല്ലാംകൂടി തികഞ്ഞിട്ടൊരു കവിത വായിക്കണമെങ്കിൽ കൃഷ്ണഗാഥയെത്തന്നെ ആശ്രയിക്കണം .

ക്ലിഷ്ടതകൂടാടാതെ ശുദ്ധമലയാളപദങ്ങളെക്കൊ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfiyasalim എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/22&oldid=164393" എന്ന താളിൽനിന്ന് ശേഖരിച്ചത്