പശ്ചിമൊദയം (1849)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പശ്ചിമൊദയം (1849)

[ 3 ] പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സ വില

൧.നമ്പ്ര തലശ്ശെരി ൧൮൪൯ ജനുവരി

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും (തുടൎച്ച)

ലങ്കാദ്വീപിന്റെ വടക്കകിഴക്കെ കരമെൽ ത്രികൊണ മലകൊട്ട ഈ ഖണ്ഡത്തി
ലെ മുഖ്യമായ തുറമുഖത്തിൻ അരികിൽ നില്ക്കുകകൊണ്ടു എങ്ങും പ്രസിദ്ധപ്പെട്ടി
രിക്കുന്നു കാലികാത– മദ്രാസ മുതലായ ദെശങ്ങളിലെ തുറമുഖങ്ങളിൽ മഴയും
പെരിങ്കാറ്റും നിമിത്തം അണഞ്ഞു നില്പാൻ കഴിയാത്ത സമയവും കപ്പല്ക്കാൎക്ക ത്രി
കൊണ മല തുറമുഖം തന്നെ ഒരാപത്തും വരാത്ത സങ്കെത സ്ഥലമാകുന്നു ൫൦൦വ
ലിയ പടക്കപ്പലുകൾ്ക്കും അനെകം പത്തമാരികൾ്ക്കും അതിൽ പ്രവെശിച്ചു നങ്കൂരം ഇ
ടുവാൻ വിസ്താരം വെണ്ടുവൊളം ഉണ്ടു കൊട്ടയിൽ വസിക്കുന്ന ഇങ്ക്ലിഷപട്ടാളമല്ലാ
തെ ന്നിവാസികൾ എല്ലാവരും ഹിന്തുജാതികൾ തന്നെ ആകുന്നു

ത്രികൊണമലയിൽ നിന്നു വടക്കൊട്ടു ദ്വീപിന്റെ അറ്റത്ത തന്നെ ചില
തുരുത്തികൾ ഉണ്ടു അതിൽ മുഖ്യമായ തയാഴ്പാണം തന്നെ മലയും പാറകളും അ
തിൽ ഇല്ലായ്ക കൊണ്ടു കുടിക്കാരുടെ മുഖ്യപ്രവൃത്തി കൃഷി തന്നെ ആകുന്നു ചില
തുറമുഖങ്ങളും അവിടെ ഉണ്ടാക കൊണ്ടു കച്ചൊടവും എറ നടക്കുന്നു നിവാസികൾ മി
ക്കവാറും തമിഴർ ആകുന്നു അല്പം ചില ഹൊല്ലന്തകാരും ത്രികൊണമലയിൽ നിന്നും
മറ്റും അങ്ങിട്ടു ചെന്നു കുടിയെറി വസിക്കുന്നു

ലങ്കാദ്വീപിന്റെ അകത്തുള്ള മലപ്രദെശത്തിലെ സകല ഊരുകളുടെ
അവസ്ഥ വിവരിച്ചു പറവാൻ കഴികയില്ലെ കുളമ്പിൽ നിന്നു എകദെശം
൧൨ കാതം വഴികിഴക്കൊട്ടു മുമ്പെത്ത രാജധാനൊയായ കണ്ടി നഗരം ൩൦൦–൪൦൦൦
കാലടി ഉയരമുള്ള മലപ്രദെശത്തിൽ കിടക്കുന്നു ബുദ്ധതിരുവല്ലു സൂക്ഷിച്ചുവെ
ച്ച ക്ഷെത്രമല്ലാതെ അതിൽ ഒരു വിശെഷം കാണ്മാനില്ല പ്രജകളുടെ സം
ഖ്യ എകദെശം ൪൦൦൦ ആയിരിക്കും ദ്വീപു മുഴുവനും ഇങ്ക്ലിഷ്കാരുടെ വശംവ [ 4 ] ന്ന സമയം മുതൽ ആ പട്ടണത്തിന്റെ ശൊഭെക്കും സൌഖ്യത്തിന്നും വളരെ വൎദ്ധനം
വന്നുപൊയി

ലങ്കാദ്വീപിലെ നിവാസികൾ പുരാണ കാലമെ അതിൽ പാൎത്തുവരുന്നവരും പു
റനാട്ടിൽ നിന്നു കൂടക്കൂട വന്നു നാടുപിടിച്ചടക്കി കുടിയെറിയവരും എന്നിങ്ങിനെ
രണ്ടു വിധം തന്നെ ആകുന്നു പുരാണനിവാസികൾ്ക്ക സിംഹളർ എന്ന പെർ അവർമി
ക്കവാറും മലനാട്ടിലും തെക്കെ അംശത്തിൽ കടപ്പുറങ്ങളിലും വസിക്കുന്നു ബ്രഹ്മവി
ഷ്ണു മഹെശ്വരന്മാരെ സെവിക്കാത്ത ബൌദ്ധമതക്കാരാകകൊണ്ടു ജാതിധൎമ്മം
ഹിന്തു ജാതികളെ പൊലെ ആചരിക്കുന്നില്ല അവരുടെ ഭാഷെക്ക പാലിഎന്ന
പെർ അത സംസ്കൃതത്തിൽ പ്രാകൃതഭാഷയത്രെ ആകുന്നു വിദ്യാഭ്യാസം ചി
ത്രം മുതലായ ശില്പ പണികൃഷി കച്ചവടം എന്നിവറ്റിന്നു അവൎക്ക പ്രാപ്തിയും ഉ
ത്സാഹവും അല്പമെയുള്ളു

വഴിയെ വന്നു കുടിയെറി പാൎക്കുന്നവർ പലവിധം ഹിന്തുചക്രവൎത്തികളുടെ
കാലത്തിൽ ഒരൊയുദ്ധങ്ങൾ നടന്ന സമയം മുതൽ തമിഴർ തെലുങ്കർ മലയാളികൾ
എന്നീ വകക്കാർ അവിടെ ചെന്നു വടക്കെ ദെശങ്ങളിൽ ആധിക്യം പ്രാപിച്ചു
പാൎത്തുവരുന്നു അവർ അല്ലാതെ പല ചൊനകർ എന്ന അറവിസന്തതികൾ ദ്വീ
പിൽ എങ്ങും ചിതറി വസിച്ചു കച്ചവടം ചെയ്തുകൊണ്ടുമിരിക്കുന്നു പല പൊൎത്തു
ഗീസർ ഹൊല്ലന്തർ ഇങ്ക്ലീഷ്കാർ എന്ന വിലാത്തി ജാതികളും– ചീനക്കാർ
പാൎസികൾ എന്ന ആസ്യാഖണ്ഡക്കാർ ചിലർ– അപ്രികയിൽ നിന്നു പണ്ടു ഹൊല്ലന്ത
ർ കൊണ്ടുവന്ന കാപ്രികളുടെ മക്കളും ദ്വീപിൽ പല ദിക്കുകളിലും കുടിയെറിവ
സിക്കുന്നു

ലങ്കാദ്വീപിലെ പൂൎവ്വചരിത്രത്തിൽ നല്ല നിശ്ചയം ഇല്ല വിലാത്തിക്കാർ അ
വിടെ വന്ന സമയം മുതൽ നടന്ന വ്യവസ്ഥകളെ മാത്രം പറയാവു ൧൫൦൫ക്രി.അ.
പൊൎത്തുഗീസർ ആദ്യം ആ ദ്വീപിനെ കണ്ടു ൧൫൧൮ കി.അ. അതിൽ കുടി ഇ
രിപ്പാൻ തുടങ്ങി അവരുടെ കപ്പൽ ഒന്നാമത കുളമ്പു തുറമുഖത്തിൽ പ്രവെശി
ച്ചു നങ്കൂരമിട്ടപ്പൊൾ സിംഹളർ ഭ്രമിച്ചു ഒടി തങ്ങടെ രാജാവെ കണ്ടു ഒരു വ
ക വെളുത്ത സുന്ദരന്മാർ ഇവിടെ എത്തി ഇരിമ്പു തൊപ്പിയും മറ്റും ധരിച്ചും [ 5 ] വെളുത്ത കല്ലുകളെ തിന്നും ചൊരകുടിച്ചും മീൻ നാരങ്ങ മുതലായത വാങ്ങിയാൽ വി
ലയായി പൊൻപണം കൊടുത്തും വലിയ പിച്ചള കുഴലുകളെ കൊണ്ടു ഇടിവെട്ടുമ്പൊ
ൾ വലിയ ഉണ്ടകൾ ൧.൨. നാഴികദൂരം അതിൽനിന്നൊടി പറന്നു കൊട്ടയിലൊ ഭവന
ത്തിലൊ തട്ടിയാൽ സകലവും ഇടിച്ചു കളയുന്നു എന്നിപ്രകാരമുള്ളവൎത്തമാനം എല്ലാം ഉണ
ൎത്തിച്ചാറെ രാജാവു ഭയപ്പെട്ടു ഈ വന്നവരെ കൊണ്ടു സത്യവും സമയവും ചെയ്തുചിലഊ
രുകളെയും കാഴ്ചയായി കൊടുത്തു കര ഇറങ്ങുവാൻ സമ്മതിക്കയും ചെയ്തു അന്നുമുതൽ
പൊൎത്തുഗീസർ കുളമ്പിലും മറ്റും പാൎത്തുകച്ചവടം തുടങ്ങി അല്പകാലം കഴിഞ്ഞാറെ സിം
ഹളരാജാവിന്നു ഗൃഛിദ്രം ഉണ്ടായപ്പൊൾ രൊമമദം അംഗീകരിച്ചദൊൻ ജൂവാൻ
ധൎമ്മപാലി എന്നവന്റെ പക്ഷം ചെൎന്നു പടവെട്ടി ജയിച്ചു അവനെ രാജാവാക്കുകയും
ചെയ്തുപിന്നെയും ഉണ്ടായയുദ്ധങ്ങളിൽ പൊൎത്തുഗീസർ കൂടക്കൂടദ്വീപുമിക്കതും പിടിച്ചട
ക്കിവാണു എന്നിട്ടും സൌഖ്യം വന്നില്ല മറുപക്ഷക്കാർ പിന്നെയും പിന്നെയും കലഹിച്ചു
ഒരൊസമയം ജയിച്ചു ഹൊല്ലന്തരുടെ സഹായത്തിനാലെ ൧൬൫൮ ക്രി.അ. പൊൎത്തുഗീ
സരെ മുഴുവനും ദ്വീപിൽ നിന്നു ആട്ടികളകയും ചെയ്തു എന്നിട്ടും സിംഹളൎക്ക അതിനാൽ ലാഭം
ഒന്നും ഉണ്ടായില്ല ഹൊല്ലന്തർ കൂടക്കൂട സകല കടപ്പുറങ്ങളിലും വന്നു അതിക്രമിച്ചുതുറമു
ഖങ്ങളെയും മറ്റും കൈക്കലാക്കി ദ്വീപിൽ എങ്ങും അധികാരികളായി വൎദ്ധിച്ചു എന്നത
കണ്ടു സിംഹം എന്നു പെരുള്ള രാജാവു ൧൭൯൬ ക്രി.അ. ഇങ്ക്ലിഷ്കാരെ തുണെക്കായി വി
ളിച്ചുഹൊല്ലന്തരെ തൊല്പിച്ചു പുറത്താക്കുകയും ചെയ്തു അതിന്റെ ശെഷം ദ്വീപിൽ എ
ങ്ങും ഒരൊകലഹങ്ങളും രാജദ്രൊഹങ്ങളും മറ്റും നടന്നപ്പൊൾ ഇങ്കിഷ്കാർ ക്രമത്താ
ലെ ആയത ഒക്കയും അമൎത്തു ൧൫൧൫ ക്രി.അ. ശ്രീവിക്രമസിംഹം എന്ന കണ്ടിരാ
ജാവെ സ്ഥാനഭ്രഷ്ടനാക്കി ദ്വീപുമുഴുവനും വശീകരിച്ചു ഇന്നെയൊളം വാണു
കൊണ്ടുമിരിക്കുന്നു

പൊൎത്തുഗീസർ ലങ്കാദ്വീപിൽ വന്ന സമയം മുതൽ ഇതവരെയും ഒരൊവ
കക്കാർ അവിടെ എങ്ങും ക്രിസ്തുമതം നടത്തുവാൻ ഉത്സാഹിച്ചത മുഴുവനും അസാ
ദ്ധ്യമായി പൊയില്ല ഹൊല്ലന്തർ വാണുകൊണ്ടിരുന്നപ്പൊൾ ൧൦൦ എഴുത്തുപള്ളി
കളിൽ വെച്ചു എറകാലമായിട്ടു ൨ലക്ഷം കുട്ടികളെ പഠിപ്പിച്ചു സത്യവെദ
വും മറ്റും അറിവാൻ സംഗതി വരുത്തി പുരുഷന്മാരെയും സ്ത്രീകളെയും സ്നാ [ 6 ] നം കഴിച്ചു ക്രിസ്തുസഭയൊടു ചെൎത്തു ഒരൊദിക്കുകളിൽ പള്ളികളെയും പണിയി
ച്ചു പ്രസംഗത്തിന്നായി പാതിരിമാരെ വരുത്തി പാൎപ്പിക്കയും ചെയ്തു അതിന്നു മുമ്പെ
പൊൎത്തുഗീസർ അപ്രകാരം തന്നെ അനെകരെ രൊമമതാനുസാരികളാക്കി
എങ്കിലും അവരുടെ ഉപദെശം മിക്കതുംമാനുഷകല്പിതമാകകൊണ്ടു ആ
ക്രിസ്ത്യാനികൾ്ക്ക ഇപ്പൊൾ പെർ മാത്രം ശെഷിച്ചിരിക്കുന്നു നടപ്പിൽ അവർ
ശുദ്ധ അജ്ഞാനികളുടെ ചെലെകാട്ടുന്നുള്ളു– ഇങ്ക്ലിഷ്കാർ ദ്വീപു സ്വാധീന
മാക്കിയ നാൾ മുതൽ കൂടക്കൂട ൩–൪ മിശ്യൊൻ സംഘങ്ങളിൽ നിന്നു പാതി
രിമാർ വന്നു ശുദ്ധ സുവിശെഷം അറിയിച്ചു നൂറ്റിൽ അധികം എഴുത്തുപ
ള്ളികളെയും സ്ഥാപിച്ചു അനെകൎക്ക സത്യജ്ഞാനം ഗ്രഹിപ്പിച്ചു പ്രത്യെകം ദ്വീ
പിന്റെ വടക്കെ ഭാഗത്ത തങ്ങടെ പ്രയത്നഫലങ്ങളെ കണ്ടു സന്തൊഷിച്ചുഅ
നുഭവിച്ചു വരുന്നു

ആകാശനീന്തം– (തുടൎച്ച)–

അനന്തരം ഓരൊരൊ വിദ്വാന്മാർ ആകാശപന്തിനെ കുറവില്ലാതെ ആക്കി
തികവു വരുത്തുവാൻ നൊക്കി ധൂൎത്തന്മാർ ഓരൊരൊ വമ്പുചൊല്ലി പല രാജ
ധാനികളിലും നഗരങ്ങളിലും ചെന്നു പന്തൊടും കൂടെ ആകാശത്തിൽ കയറി
വളരെ സമ്മാനം വാങ്ങുകയും ചെയ്തു– ഇവരിൽ ബ്ലഞ്ചൎത്തഎന്നവൻ എങ്ക്ലന്തി
ൽ പൊയി ഈ അതിശയം കാട്ടി ധനം വളരെസമ്പാദിച്ചശെഷം ഇക്കരവി
ട്ടു ഫ്രാഞ്വിയിലെക്കു പറപ്പാൻവിഷമം ഇല്ല എന്നു പറഞ്ഞു തന്നെതാൻ വാഴ്ത്തി അ
നവധി ജനങ്ങൾ കൂടി നൊക്കുമ്പൊൾ ദൊവർ കടപ്പുറത്തു നിന്ന പന്തിൽകരെ
റി (൧൭൮൫.ജനു.൭) ബ്ലഞ്ചൎത്തൊടുകൂട ഒർഅമെരിക്കക്കാരൻ ഉണ്ടായിരു
ന്നു– നല്ലകാറ്റുണ്ടാക കൊണ്ട് അവർവെഗത്തിൽ ഫ്രാഞ്ചിയുടെ നെരെപ
റക്കുമ്പൊൾ ഉടനെ ജലവായു പന്തിന്റെ ഒരുപഴുതിൽകൂടി പുറത്തുപൊവാ
ൻ തുടങ്ങി പന്ത് ഏകദെശം സമുദ്രത്തൊളം താഴുകയുംചെയ്തു– അപ്പൊൾ അ
വർ ഭയപ്പെട്ടു ഭാരമുള്ളത് ഒക്കയും കുപ്പായം മുതലായ്തും സമുദ്രത്തിൽ ചാടിക
ളഞ്ഞിട്ടും വെള്ളം തൊടുമാറായപ്പൊൾ കാറ്റു അധികം അടിച്ചതിനാൽ
പിന്നെയും അല്പംകയറി കലെസ് പട്ടണത്തിൻ അരികിൽ ഒരു കാട്ടിൽ ഇറങ്ങു [ 7 ] കയുംചെയ്തു– ഫ്രാഞ്ചി രാജാവ് ആസ്ഥലത്ത് ഒൎന്മെക്കായി ഒരു സ്തംഭംനാട്ടി ബ്ലഞ്ചത്തി
ന്നു സമ്മാനവും മരണപൎയ്യന്തം ആണ്ടുതൊറും ൫൦൦റീതു റുപ്പികയും ചെലവിന്നു കൊ
ടുത്തു പൊരുകയും ചെയ്തു

ഈ പ്രഗത്ഭന്നു സാധിച്ചതു വിദ്വാനായരൊശ്യർ പരീക്ഷിച്ചപ്പൊൾ താനും
ചങ്ങാതിയും നശിച്ചുപൊയി– അതിന്റെ കാരണം കാറ്റിനെ വിരൊധിക്കെ
ണ്ടതിന്നു തണ്ടു തുഴമുതലായ യന്ത്രങ്ങളെ ചെൎപ്പാൻ വിചാരിച്ചത എല്ലാം നിഷ്ഫ
ലമായി– എങ്കിലും ആകാശത്തിന്നു കീഴിൽ തെക്കങ്കാറ്റുള്ളപ്പൊൾ അല്പം മുകളി
ൽ വടക്കങ്കാറ്റുള്ളതും ആകാശത്തിന്റെ ഒഴുക്കം ഉയരത്തിന്നുതക്കവണ്ണം പലവി
ധെന മാറുന്നതും കാണ്കകൊണ്ടു എതിർകാറ്റു വീശുമ്പൊൾ താഴുകയാലും ഉയരുക
യാലും അനുകൂലമായ ആകാശം അന്വെഷിക്കാം– എന്നുകണ്ടുപായംവിചാരി
ച്ചത എന്തെന്നാൽ– മുമ്പെപന്തിൽ ജലാവായുവെ നിറെച്ച ഉടനെ അടെക്കും പുതിയ
വായുവെ ചെൎപ്പാൻ തുനിയുകയില്ല– രൊശ്യരൊ വളരെ സൂസ്മതയൊടെ ഒരുവിധ
മുള്ള റാക്കുവിളക്കുവെച്ചു പന്തൊട് ഒരു കുഴൽ ചെൎത്തു അധികം കയറെണ്ടതിന്നു പ
ന്തിലെ ആകാശത്തിന്നു അധികം ചൂടവരുത്തി– പിന്നെ ആ കുഴലിൽ ദ്വാരങ്ങളും
സൂക്ഷ്മമായി അടയുന്ന ആണികളും യന്ത്രവില്ലുകളും ഉണ്ടു– ആവകതുറന്നാൽ ജ
ലവായു പുറത്തു വരും പന്ത് ആവശ്യമുള്ളെടത്തൊളം താഴുകയും ചെയ്യും– ഈ
വക ഇറക്കത്തിന്നും കയറ്റത്തിന്നും പരീക്ഷിച്ചപ്പൊൾ നല്ല അനുഭവംകണ്ടു എങ്കി
ലും കാറ്റിന്റെ തള്ളലാൽ റാക്കു പകൎന്നു ജലവായുവെ കത്തിച്ചു എങ്കിൽ വീ
ഴ്ച നിശ്ചയം– ജലവായുമുതലായ ചിലവായുക്കളും കത്തുന്ന ആകാശഭെദങ്ങൾ
ആകുന്നുവെല്ലൊ– അതുകൊണ്ട രൊശ്യരും സഖിയും വളരെ സമ്പ്രെക്ഷയൊടും
കൂട പുതിയപന്തിനെ ഒരുക്കി കലെസിൽ നിന്നുകരെറി എങ്ക്ലന്ത്കരയുടെനെ
രെ ഒടി എങ്കിലും കാറ്റു പിന്നെയും പിന്നെയും മാറുകകൊണ്ട നല്ലവണ്ണം നടന്നില്ല–
പടിഞ്ഞാറെ കാറ്റു ഫ്രാഞ്ചികരെക്ക് ഒടിച്ചപ്പൊൾ അവർ മെല്പെട്ടുകരെറു
വാനുള്ള ഉപായം പ്രയൊഗിച്ചു എന്നു തൊന്നുന്നു– എന്നാറെ എത്രയും ഉയ
രത്തിരിക്കുമ്പൊൾതന്നെ പന്തു കത്തിവീണു തുടങ്ങി– ശെഷിപ്പുകൾ കടപ്പു
റത്തെ് അതിവെഗത്തിൽ വീണെത്തിയപ്പൊൾ ഇരുവരിലും മനുഷ്യരൂപം [ 8 ] തിരിയുമാറായില്ല (൧൭൮൫. ജൂൻ.൧൪)
അതിനാൽ ഭയം തൊന്നി എങ്കിലും പലരും ആകാശ നീന്തം അധികം ആദ
രിച്ചുവന്നു–അവരിൽ ക്രൊസ്നി എന്നവൻ പന്തൊട് ഒരു വിധംതൊണിയെ
ചെൎത്തുകെട്ടി എങ്ക്ലന്ത് ഐരലന്ത എന്ന ൨ദ്വീപുകളെ ഒരുമിച്ചു കാണെണ്ട
തിന്ന് ആ ഇടകലിന്മീതെ പറന്നു കൊണ്ടിരുന്നു– ആ സമയംവെനിൽഎ
ങ്കിലും ഉയരം നിമിത്തം അവന്റെ മഷിശീതത്താൽ ഉറെച്ചു പൊയി ആകയാ
ൽ ഇറങ്ങുവാൻ ഇഛ്ശിച്ചു ജലവായുവെഅല്പം പുറത്തുവിട്ടപ്പൊൾ– വടക്കൻ
കാറ്റു പന്തിനെ പിടിച്ചു മിന്നലും ഇടിയും ചെൎന്ന ഒരു മെഘത്തിൽ ചാടി സ
മുദ്രത്തൊളം താഴ്ത്തുകയും ചെയ്തു– തിരമാലഅടിച്ചു വെള്ളം തൊണിയിൽ
വന്നുവീണു എങ്കിലും പന്തു തൊണിയെ വലിച്ചു കൊണ്ടുപൊയിഒരുകപ്പല്ക്കു
നെരെ ചെന്നതിനാൽ അതിൽ കയറി അപായം വരാതെ ഇരിപ്പാൻ സം
ഗതി വന്നു

ഇതല്യ പ്രഭുവായചമ്പക്കാരി ആകാശ വീരന്മാരിൽ ഒരു വിശിഷ്ടനായി–അ
വൻ ഒരു നാൾഅധികം കയറിയതിനാൽ തന്റെ മൂന്നു വിരലുകളും ശീതത്താൽ
ദ്രവിച്ച ശെഷം ഛെദിക്കെണ്ടിവന്നു– പിന്നെ അവൻ ൨ സഖിമാരൊടു കൂട
അദ്രിയ കടലിൽ വീണപ്പൊൾ ഒരു മീൻ പിടിക്കാരൻ തന്റെതൊണിയി
ൽ കയറ്റി അവരെ രക്ഷിച്ചു പന്തിന്റെ കയറു അറുക്കയും ചെയ്തു–ആയ്തഉട
നെ പിന്നെയും കയറി ഒരു തുൎക്ക കൊട്ടയൊളം പറന്നു ഗൊപുരത്തൊടുമുട്ടി
അതിൽ ഉള്ള കില്ലദാർ ഇതുവാനിൽ നിന്നു വന്നദെവക്കാഴ്ചഎന്നുവെ
ച്ചു എല്ലാം ഖണ്ഡം ഖണ്ഡമാക്കി രക്ഷ എന്ന പൊലെ മാനിച്ചു വെണ്ടപ്പെട്ടവൎക്കു
വിഭാഗിച്ചു കൊടുക്കയും ചെയ്തു– ഒടുവിൽ ചമ്പക്കാരിയും മെൽപ്രകാരം ക
രെറി ഒരൊരൊ പുതുമകളെ പരീക്ഷിച്ച ശെഷം ബൊലൊഞ്ഞയിൽ വീ
ണുമരിക്കയും ചെയ്തു (൧൮൧൨)

കെരളപഴമ

൨൮.) അൾമൈദ കണ്ണനൂർ കൊട്ടയെ പണിയിച്ചതു

അൾമൈദ അഞ്ചു ദ്വീപിനെ വിട്ടു തെക്കൊട്ട ഒടുവാൻ ഒരുമ്പെടുമ്പൊൾ [ 9 ] അവന്റെ ചില വീരന്മാർ പാൎസിയിൽനിന്നു വരുന്ന ഒരു കപ്പൽ പൊരുതു
പിടിച്ചു അതിലുള്ള കുതിരകളെകരെക്കിറക്കി പാൎപ്പിച്ചു– പിറ്റെദിവ
സം നൊക്കുമ്പൊൾ കുതിരകളെ കണ്ടില്ലമെൽരാവു ചതിച്ചു അവറ്റെ മൊഷ്ടി
പ്പിച്ചുഎന്നു കെൾ്ക്കയും ചെയ്തു– അതുകൊണ്ട അൾമൈദ അവനെശിക്ഷിപ്പാ
ൻ ഹൊന്നാവര നഗരത്തെക്ക് ഒടി തിമ്മൊയ്യ രാവൊജി മുതലായകടല്പിടി
ക്കാരുടെപടകുകളെ ചുട്ടു അങ്ങാടിക്കും തീ കൊടുത്തു ഭയം നീളെ പരത്തുകയും
ചെയ്തു– (അക്ത., ൧൬) പിറ്റെ ദിവസം മെൽരാവു തിമ്മൊയ്യയെ അയച്ചു അ
ൾമൈദയൊടു ക്ഷമ ചൊദിച്ചു ഒഴിച്ചൽ പറഞ്ഞു പൊൎത്തുഗാൽകൊടിയെ
തന്റെ കൊടിമരത്തിന്മെൽ ഇട്ടു പറപ്പിപ്പാൻ സമ്മതം വാങ്ങുകയും ചെയ്തു

അനന്തരംഅൾമൈദ താൻ കണ്ണുനൂരിലെക്ക് ഒടുമ്പൊൾ ഹൊമൻ ക
പ്പിത്താനെ കൊച്ചിയിലും കൊല്ലത്തും ചെന്നു വൎത്തമാനം അറിയിച്ചു ചര
ക്കുകളെ വാങ്ങി തൂക്കി ഇടുവിക്കെണ്ടതിന്നു മുമ്പിൽ അയച്ചു– ആയവൻ
കൊല്ലത്തുള്ള പറങ്കി മൂപ്പനായ ദസാവെകണ്ടാറെ– ചരക്കു കിട്ടുമൊഎ
ന്നു നിശ്ചയം ഇല്ല നമുക്കു മുമ്പെ മുളക കൊടുപ്പാൻ രാജാവുമായി കരാർ ചെ
യ്തിട്ടുണ്ടല്ലൊ ഇപ്പൊഴൊ ൩൪ അറവി പടകുണ്ടുകൈക്കൂലികൊടുത്തു ചരക്കു
കളെ വൈകാതെകരെറ്റുവാൻ സംഗതി വരും– എന്നു കെട്ട ഉടനെ ഹൊമ
ൻ ചില ശൂരന്മാരെ അയച്ചു എല്ലാ അറവി പടകുകളിൽ നിന്നും പായും ചുക്കാ
നും വാങ്ങിച്ചു പൊൎത്തുഗീസപാണ്ടിശാലയിൽ വെപ്പിക്കയും ചെയ്തു– പിന്നെതാ
ൻ സന്തൊഷിച്ചു മടങ്ങി പൊരുമ്പൊൾ ൨ അറവിക്കപ്പൽ രഹദാരികൂടാതെ
വരുന്നതു കണ്ടാറെ അവറ്റെ പിടിച്ചു ആളുകളെ കീഴിൽ ആക്കി അടെച്ചു
ഓരൊന്നിൽ ചില പറങ്കികളെ കരെറ്റി കണ്ണനൂർ തൂക്കിൽ എത്തിയാറെ
ഒരു കപ്പലിലെ ആളുകൾ കലഹിച്ചു പറങ്കികളെ കൊന്നുകടലിൽചാടി അൾമൈ
ദയും ഹൊമനും കാണ്കെ പായികൊടുത്ത് ഒടി പൊകയും ചെയ്തു– അതുപിടിപ്പാ
ൻ കൂടാതെ ആയപ്പൊൾ അൾമൈദ ഹൊമനൊടു കൊപിച്ചു സ്ഥാനത്തിൽ
നിന്ന താഴ്ത്തിവെക്കയും ചെയ്തു—

അൾമൈദ കണ്ണനൂർ തൂക്കിൽ എത്തിയ (അക്തബ്ര ൨൨) ബുധനാഴ്ചത [ 10 ] ന്നെ പാണ്ടിശാലക്കാരനായ ബൎബ്ബൊസ വന്നു വൎത്തമാനം അറിയിച്ചു മാപ്പി
ള്ളമാരുടെധനപ്രാപ്തിനിമിത്തം കൊലത്തിരിക്ക് ഒർ ആവതും ഇല്ല അവർ
ഞങ്ങളെ കൊല്ലുവാൻ പലപ്പൊഴും പറഞ്ഞു– അതിന്നായി അവർ ഒരുമ്പെ
ട്ടാൽ തമ്പുരാൻ രക്ഷിക്കയുമില്ല അതുകൊണ്ടു നമ്മുടെസൌഖ്യത്തിന്നായും ഇഞ്ചി
ക്കച്ചവടത്തിന്നായും ഇവിടെ ഒരു കൊട്ടവെണം അതിന്നായി ഞാൻ ദെശത്തി
ന്റെ മൂലയായിരിക്കുന്ന ഈ മുക്കാൽ തുരുത്തിയെ നല്ലത് എന്നു കണ്ടു രാജ
കല്പന വാങ്ങി ഒരു വലിയ പാണ്ടികശാലെക്ക അടിസ്ഥാനക്കല്ലിടുവാൻതുട
ങ്ങി ഇരിക്കുന്നു ആയ്ത് ഇനി കൊട്ടയാക്കി വളൎത്തിയാൽകുറവില്ലഎന്നു കെ
ട്ടാറെതാമസം കൂടാതെ ഈ പണി തുടങ്ങും എന്നുഅൾമൈദ കല്പിച്ചു

കരെക്കിറങ്ങും മുമ്പെ അൾമൈദ നരസിംഹരായരുടെ മന്ത്രിയെ കണ്ടുപിന്നെ
കൊലത്തിരിയെകണ്ടു– ആയതു കടപ്പുറത്തുള്ള പാലത്തിന്മീതെ വെള്ളയും പ
ട്ടും വിരിച്ച വഴിക്കൽ വെച്ചു കണ്ടു കാഴ്ച വെച്ചു കൊട്ട കെട്ടുവാൻ സമ്മതം ചൊദി
ച്ചു മാപ്പിള്ളമാരെ അടക്കുവാൻ ഇതുതന്നെ വഴി എന്നു ബൊധം വരുത്തിഅ
ന്നു തന്നെ (അക്ത. ൨൩.) പണി തുടങ്ങുകയും ചെയ്തു– അതിന്നു രാജാവ് പണി
ക്കാരെ കൊടുത്തു അൾമൈദയും ഒരു വീരനെയും വിടാതെ എല്ലാവരെ കൊ
ണ്ടും പണി എടുപ്പിച്ചും എടുത്തും ൫ ദിവസത്തിന്നകം ശത്രുവെതടുക്കെണ്ടതിന്നു
പാൎപ്പാൻ മാത്രം തക്കകൊട്ടയെ ഏകദെശം തീൎത്തു സന്ത് അഞ്ചലൊ എന്ന
പെരും വിളിച്ചു ലൊരഞ്ചു ബ്രീതൊ എന്ന വീരനെ ൧൫൦ പറങ്കികളൊടും യു
ദ്ധ സാധനങ്ങളൊടും കൂട അവിടെ പാൎപ്പിക്കയും ചെയ്തു– അൾമൈദ (൨൭ അക്ത
ബ്ര.) അവിടെ നിന്ന് ഒടി (൩൧) കൊച്ചിക്കഎത്തുകയും ചെയ്തു.

F. Müller. Editor. [ 11 ] പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സവില

൨., നമ്പ്ര തലശ്ശെരി ൧൮൪൯ വിപ്രുവരി

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും

൩., പവിഴമലയും കാവെരി കൃഷ്ണാ നദീ പ്രദെശങ്ങളും

ദക്ഷിണ ഖണ്ഡത്തിലെ ഉയൎന്ന ഭൂമിയുടെ തെക്കെ അതിർ നീലഗിരി തന്നെ
എന്ന മുമ്പെപറഞ്ഞുവല്ലൊ ആ ഗിരി സഞ്ചയത്തിൽ നിന്നു വടക്കപടിഞ്ഞാറും
വടക്കകിഴക്കുമായിട്ടു നീണ്ടു കിടക്കുന്ന സഹ്യാദ്രി പവിഴമല എന്ന ൨ ശാഖ
കൾ ഉയൎന്ന ദെശത്തിന്നു പടിഞ്ഞാറും കിഴക്കും അതിരുകളായിരിക്കുന്നു അതി
ൽ വിവരിച്ചു പറയെണ്ടതു വടക്ക കിഴക്കൊട്ടുനീണ്ടു നില്ക്കുന്ന പവിഴമലതന്നെ–
തപതി നദി മുതൽ നീലഗിരിയൊളം ഒരു ഭെദം കൂടാതെ ചെന്നെത്തികിട
ക്കുന്ന സഹ്യാദ്രി എന്ന തുടൎമ്മലയുടെ അവസ്ഥ പവിഴമലയിൽ കാണുന്നില്ല
അതനീലഗിരിമുതൽ വടക്കൊട്ടുഒരിസ്സാ അമരഖണ്ഡം മുതലായ ദെശങ്ങ
ളൊടും വ്യാപിച്ചു നില്ക്കുന്നു എങ്കിലും കാവെരി കൃഷ്ണ മുതലായ നദികൾ കിഴ
ക്കൊട്ടു ബങ്കാള സമുദ്രത്തൊടു ചെരെണ്ടതിന്നു ആ മലകളിൽ കൂടി ഒഴുകു
ന്നതാകകൊണ്ടു അതിന്റെ ചെൎച്ച പല ദിക്കുകളിലും വിട്ടുപൊയിരിക്കുന്നു
ആയതകൊണ്ടു അതിന്നു തുടൎമ്മല എന്ന പെർ പറ്റുന്നില്ല എതുപലെടത്തും ൨–൩
വിരിയായിട്ടു വടക്കൊട്ടു ചെന്നും മറ്റെ സ്ഥലങ്ങളിൽ ഗിരി സഞ്ചയത്തി
ന്റെ ഭാവം ധരിച്ചും മറ്റു ചില ദിക്കിൽ കുന്നു പ്രദെശത്തിന്റെ ആകൃതി
പൂണ്ടും പരന്നു നില്ക്കുന്ന പ്രകാരം കാണുന്നു അതിന്റെ ഉയരത്തിലും വളരെ ഭെദം
ഉണ്ടു ചെലം പട്ടണസമീപമുള്ള മകലൾ്ക്ക ൫൦൦൦ കാലടിയൊളവും പെണ്ണയാറു
പെന്നാറു എന്നീ രണ്ടു നദികളുടെ നടുവിലുള്ള തുടൎമ്മല ൩൦൦൦ കാലടിയൊളവും
ഉയൎന്നു കിടക്കുന്നു വടക്കൊട്ടു ചെല്ലുന്നളവിൽ അതിന്റെ ഉയരവും വൎദ്ധിച്ചുവ
ൎദ്ധിച്ചുകാണുന്നു– നീലഗിരി തുടങ്ങി ഒരിസ്സാപൎയ്യന്തം മലകൾ ൩൦–൨൦–൧൦കാ [ 12 ] തം വഴിദൂരം ബങ്കാള സമുദ്രവുമായി അകന്നു വടക്കൊട്ടു വ്യാപിച്ചു നില്ക്കുകകൊണ്ടുകി
ഴക്കെ കടപ്പുറത്തുള്ളതാണ ഭൂമി പടിഞ്ഞാറെകര പ്രദെശത്തെക്കാൾ വിസ്താരം എറി
യതാകുന്നുഅതിൽകൂടി ഒഴുകുന്ന നദികളിൽകാവെരി- കൃഷ്ണ-ഗൊദാവരി എന്നീമൂ
ന്നുസഹ്യാദ്രിയിൽനിന്നുത്ഭവിച്ചു ഒഴുകുന്നനാടുകളിൽ അനെകനദികൾ ചെൎന്നു വരി
കയാൽ വെള്ളം പെരുകിയത തന്നെയാകുന്നു ശെഷം പെണ്ണയാറു- പാലാറു-പെ
ന്നാഭ എന്നിവറ്റിന്റെഉറവകൾ എറദൂരമില്ലാത്ത പവിഴമലയിൽനിന്നാക െ
കാണ്ടുവെള്ളംകുറഞ്ഞവയായിസമുദ്രത്തിൽകൂടുന്നു ഈ പറഞ്ഞനദീപ്രദെശ
ങ്ങളെവെവ്വെറെവിവരിക്കെണ്ടു

൧. കാവെരിനദി ഒഴുകുന്ന നാടുകൾ

കാവെരിപ്പുഴകുടകുനാട്ടിലെ എകദെശം ൪൦൦൦ കാലടി ഉയരമുള്ളബ്രഹ്മഗിരിയി
ൽ നിന്നുത്ഭവിച്ചുമലനാട്ടൂടെകിഴക്കൊട്ടു ഒഴുകി വടക്കെ മലകളിൽനിന്നു ഹമവതി
ഭദ്രീ എന്നീ രണ്ടുപുഴകളും തെക്കു നിന്നു ലക്ഷ്മണിനദിയുംവന്നു അതിൽ ചെരു
കകൊണ്ടുമലപ്രദെശംവിട്ടു വെള്ളം പെരുകിയനദിയായി മൈസൂർ എന്നുയ
ൎന്ന സമഭൂമിയിൽകൂടി കിഴക്കതെക്കൊട്ടു ചെന്നു വയനാട്ടിൽനിന്നുത്ഭവിച്ചു
വരുന്നകാപ്പിനി പുഴയെ കൈകൊണ്ടശെഷംകിഴക്കുതെക്കുമായി പല വളഞ്ഞ
വഴികളിൽകൂടി പ്രവഹിച്ചു ചട്ടിക്ക്ല്ലുകൊട്ട സമീപത്തിൽങ്കൽ പവിഴമലയുടെ
ശാഖാഗിരികളെ പ്രാപിച്ചുവരുന്നു-

കുടകുദെശം മലനാടാകകൊണ്ടു കാവെരി ഒഴുകുന്ന ഭൂമിമിക്കതും കാടത്രെ ആ
പുഴവെള്ളം തീൎത്ഥയാത്രക്കാൎക്കല്ലാതെ വിശെഷിച്ചു നാട്ടുകാൎക്ക അധികം ഉപകാ
രമായി വരുന്നില്ല മലകളിൽ നിന്നു പുറപ്പെട്ടു സമഭൂമിയിൽ പ്രവെശിക്കുന്ന ദി
ക്കമുതൽജനങ്ങൾ പലവിധ കൃഷികൾ്ക്കും വെണ്ടുന്ന വെള്ളംകിട്ടെണ്ടതിന്നു ഒരൊ
തൊടുകളും ഒവുകളും മറ്റും ഉണ്ടാക്കി പുഴയുടെ രണ്ടു കരകളിലും കൂടി വെള്ളംന
ടത്തിവരുന്നു ആ ഉയൎന്ന ദെശത്ത പുഴവക്കത്തു ഉള്ളനഗരങ്ങളിൽ പ്രധാനമായതു
ശ്രീരംഗപട്ടണം തന്നെ ആയത കാവെരിയിലെ ഒരു മീവിന്മെൽകിടക്കുന്നു ഹൈ
ദരാലി ഠിപ്പുസുൽതാൻ എന്നിരുവരും ആപട്ടണം രാജധാനിയാക്കിയതിനാൽ അ
വരുടെ കാലത്തിൽ എകദെശം ഒന്നരലക്ഷം നിവാസികൾ അതിൽ ഉണ്ടായിരുന്നു [ 13 ] അവരുടെ ക്ഷയം മുതൽ പട്ടണവും വളരെ താണുപൊയി അതിൽ വസിക്കുന്നവൎക്ക കൂടക്കൂ
ട പനിമുതലായദീനങ്ങൾ വരികയാൽ അനെകർ പട്ടണംവിട്ടുപൊയിരിക്കുന്നു ഇപ്പൊ
ഴത്തെനിവാസികളുടെസംഖ്യ ഇരുപതിനായിരത്തിൽ അധികം ആകുന്നു എന്നു െ
താന്നുന്നില്ല ഠിപ്പുസുൽതാന്റെ ക്രൂരതയാൽ ആ പട്ടണം അനെക മലയാളികൾ്ക്കും ശവ
ക്കുഴിയായി തീൎന്നിരിക്കുന്നു ഇങ്ക്ലിഷ്കാർ ഠിപ്പുവെ ജയിച്ചശെഷം മുമ്പെത്തരാ
ജ സ്വരൂപം വാഴിച്ചു ഇപ്പൊഴത്തെ രാജധാനി ശ്രീരംഗത്തിൽ നിന്നു അല്പം കാ
തം തെക്കൊട്ടുള്ള മയിസൂർപട്ടണംതന്നെ

കാവെരിനദിയിൽ നിന്നു വടക്കൊട്ടു പവിഴമലയുടെ പടിഞ്ഞാറെശാഖാഗി
രികളുടെ സമീപത്തുള്ളബങ്കലൂർ കൊട്ടവിലാത്തിക്കാൎക്ക വസിപ്പാൻ ഉചിത
ഭൂമിയാകയാൽ ഇങ്ക്ലിഷ പട്ടാളങ്ങൾ്ക്കും മുഖ്യവാസസ്ഥലമായിരിക്കുന്നു- മധുര നദി
വടക്കുനിന്നുവന്നു ചട്ടിക്കല്ലുകൊട്ട സമീപത്തവെച്ചു ചെരുകകൊണ്ടു കാവെരിക്ക
ഒരു നാഴികവീതിയും എകദെശം ൨൦ കാലടി ആഴവുമുണ്ടു അവിടെ ശിവസമുദ്രം
എന്ന പെരുള്ള ചില വലിയ പാറകൾ നിമിത്തം പുഴരണ്ടുകൈയായി ഒഴുകി ൨
അരുവിയാറുകളായി പാറകളിൽനിന്നു ഭയങ്കര ഒച്ചകളൊടും കൂട എകദെശം ൨൫൦
കാലടി ആഴത്തെക്ക വീണുവീണു കിഴക്കെ അറ്റത്തുവെച്ചു പിന്നെയും ഒന്നായി
ചെൎന്നു ചെറുതാഴ്വരകളിലും പിളൎന്നു നില്ക്കുന്നപാറകളിലും കൂടി പ്രവഹിച്ചു ഭവാ
നിപുഴയെകൈകൊള്ളുന്ന ഭൂമിയിൽ കിഴക്കെ താണദെശത്തിൽ പ്രവെശിച്ചു വ
രുന്നു

ആ മലപ്രദെശത്തിൽ ചട്ടിക്കല്ലുകൊട്ട തുടങ്ങി ഭവാനികടൽ എന്ന സ്ഥല
ത്തൊളം വിശെഷ ഊരുകളെ കാണ്മാനില്ല നീതികാവിൽ കാവെരിപുരംമു
തലായ സ്ഥലങ്ങളിൽ ലമ്മാണികൾ താണദെശത്തിൽ നിന്നു കൊണ്ടുവരുന്ന
ചരക്കുകളിൽ അല്പം ഒരു കച്ചവടം നടന്നുവരുന്നു മെൽപറഞ്ഞ പാറകൾ ഒന്നിൽ
പണ്ടുണ്ടായനഗരത്തിന്റെ പല ശെഷിപ്പുകളെയും ക്ഷയിച്ചു പൊയ ക്ഷെത്ര
വിശെഷങ്ങളെയും കാണ്മാനുണ്ടു മലകളുടെ ഉയരംചിലദിക്കിൽ ൫൦൦൦ചി
ലെടത്തു ൪൦൦൦ കാലടി തന്നെ

ഭവാനിക്കടൽ തൃച്ചിറാപള്ളി ഈരണ്ടുകൊട്ടകളുടെ നടുവിൽകാവെരി [ 14 ] വളരെപുഴകൾ വടക്കുനിന്നും തെക്കുനിന്നും വന്നുചെരുകകൊണ്ടു താണനാടൂടെ കി
ഴക്കൊട്ടു ഒഴുകുന്നതിൽ ബഹുവിസ്താരമുള്ള നദിയായിതീൎന്നിരിക്കുന്നു- തൃച്ചി
റാപ്പള്ളിബങ്കാളസമുദ്രം എന്നീരണ്ടിന്റെനടുവിൽ കാവെരിഅനെകകൈ
കളായി പിരിഞ്ഞു ഒഴുകുകകൊണ്ടുഅതിന്റെ വെള്ളംസമുദ്രത്തിൽ എത്തും മു
മ്പെ കൃഷിസ്ഥലങ്ങളിലും മറ്റും മിക്കവാറുംചിലവായിപൊകുന്നു ഈകാ െ
വരി കൈകൾനിമിത്തം വടക്ക ദെവികൊട്ട മുതൽ തെക്ക കള്ളിമെടതലയൊ
ളം ഉള്ളകടപ്പുറവും ചൊഴമണ്ഡലഭൂമി മിക്കതും പട്ടണങ്ങൾ ഊരുകൾ എന്നിവ നി
റഞ്ഞൊരുവലിയ തൊട്ടത്തിന്റെഭാഷധരിച്ചുകിടക്കുന്നു ആയതകൊണ്ടു ആനാ
ട്ടിൽ ക്ഷാമം എന്നുള്ളത അപൂൎവ്വംതന്നെ ആയതല്ലാതെ നാട്ടുകാർധാന്യങ്ങളെ
പുറനാടുകളിലെക്ക കൊണ്ടുപൊയികച്ചവടം ചെയ്തുംവരുന്നു

കാവെരികൈകൾ സമുദ്രത്തിൽ കൂടുന്ന ഭൂമിയിലെ വിശെഷ നഗരങ്ങൾ
കള്ളിമെട-നാഗപട്ടണം-നാഗപൂർ-കാരിക്കൽ-തരങ്കമ്പാടി-ദെവികൊ
ട്ട-ചിതംബരം-പൊൎത്തുനൊവ എന്നിവതന്നെ ഈ സ്ഥലങ്ങളിൽ നിന്നുപ
ടിഞ്ഞാറൊട്ടുപുഴവക്കത്തു തന്നെ കുംഭകൊണം-തഞ്ചാവൂർ-തൃച്ചിറാപ്പള്ളി എ
ന്നീമൂന്നും പ്രധാനപട്ടണങ്ങളായി ശൊഭിക്കുന്നു തഞ്ചാവൂരിൽനിന്നു തെക്കപടി
ഞ്ഞാറൊട്ടു തൊണ്ടി മാന രാജധാനിയായ പുതുകൊടു താണഭൂമിയിൽ തന്നെ
കിടക്കുന്നു- ഭവാനിക്കടലിൽ നിന്നു വടക്കൊട്ടു ചെലം പട്ടണവും തെക്കൊട്ടു പുഴവ
ക്കത്തതന്നെ കാരൂർ നഗരവും വിശിഷ്ടം

൧൮ാം നൂറ്റാണ്ടിൽ മരാട്ടിജാതികളും മറ്റും കിഴക്കൊട്ടും തെക്കൊട്ടും പുറപ്പെട്ടു
പലയുദ്ധവുംകഴിച്ചു ഒരൊദെശങ്ങളെയും സ്വാധീനമാക്കിയപ്പൊൾ പവിഴമലയി
ൽ നിന്നുകിഴക്കൊട്ടു കാവെരി ഒഴുകുന്ന ചൊഴമണ്ഡലം മിക്കതും അവരുടെ കൈ
വശമായി തീൎന്നു പല മത്സരങ്ങളുംയുദ്ധങ്ങളും നടന്ന ശെഷമത്രെ ദെശമെല്ലാം
ഇങ്ക്ലിഷ്കാരുടെ അധികാരത്തിലുൾപെട്ടുവന്നു- തഞ്ചാവൂർരാജാവിന്നു അവർ
രാജനാമവും രാജധാനിയും ചില കൊവിലകങ്ങളും മാത്രം സമ്മതിച്ചുകൊടു
ത്തതെയുള്ളു- ൧൦൦ ചില‌്വാനംവൎഷം മുമ്പെ വിലാത്തിയിൽ നിന്നു പാതി
രിമാർവന്നു തുരങ്കമ്പാടി-തഞ്ചാവൂർ മുതലായസ്ഥലങ്ങളിൽ വസിച്ചുപല [ 15 ] എഴുത്തുപള്ളികളെയും ഉണ്ടാക്കി കുട്ടികളെ അഭ്യസിപ്പിച്ചു സുവിശെഷം അറി
യിച്ചു ക്രമത്താലെ പലരെയും ക്രിസ്ത്യാനരാക്കി സഭയൊടു ചെൎത്തു രാജാവി
ന്റെ മമതയും പ്രാപിച്ചു എങ്കിലും ഈ സമയത്തൊളം രാജ്യം മിക്കവാറും ക്ഷെ
ത്രം നിറഞ്ഞ ഭൂമിയായി ഹിന്തു മാൎഗ്ഗാചാരത്തിൽ ഉൾ്പെട്ടു കിടക്കുന്നു പത്തിരുപതി
നായിരം ആളുകൾ ക്രിസ്ത്യാനരായി വന്നിട്ടും സത്യവാന്മാരായി നടക്കുന്നവർ
ചുരുക്കം തന്നെ ലൌകിക ഭൊഗമൊഹാദികൾ പുഷ്ടിയുള്ള നാട്ടിൽ എങ്ങും സ
ത്യം ഞെരുക്കി വാണു കൊണ്ടിരിക്കുന്നു—


ആകാശനീന്തം (തീൎച്ച)

മെൽ പ്രകാരം പലരും ഒരൊരൊപന്തുകളിൽ കയറി പറന്ന വിശെഷങ്ങൾ അനെ
കം ഉണ്ടു– കാൎയ്യം ഇതുവരയും നല്ലക്രമത്തിൽ ആയി വന്നില്ല താനും– കാറ്റൊട്എ
തിൎപ്പാൻ ഒരു വഴിയും അറിയുന്നില്ല ഇറങ്ങുകയാലും കയറുകയാലും മീത്തലും
കീഴിലും ഉള്ളകാറ്റുകളെ പരീക്ഷിക്കുമാറെ ഉള്ളു– നല്ലകാറ്റ് എങ്കിൽ ഒരു
നാഴികെക്കകം എട്ടും പത്തുംകാതം വഴി ദൂരെ പറക്കും– പന്തു കയറുന്നത് ഒരു മാത്രയി
ലകം ൭൦ അടി ഉയരത്തൊളം ചെല്ലുന്നവെഗതയൊടെ തന്നെ– മെഘങ്ങളിൽ
കയറിയാൽ അവ ഇങ്ങൊട്ടുവീഴുന്ന പ്രകാരംതൊന്നും– കയറും‌തൊറും ശീതംഅ
ധികംഉണ്ടാകും ആകാശവും സ്ഥൂലത കുറഞ്ഞുശ്വാസം കഴിപ്പാൻ പൊലും എക
ദെശം പൊരാതെ ആകും– നന്നഉയൎന്നു പൊയാൽ അല്പം മാത്രം ഇളകിയ ഉട
നെ ശരീരം വിയൎക്കും– പുറത്തുള്ള ആകാശത്തിന്റെ അമൎച്ചകുറയും തൊറും ശരീ
രത്തിൽ ഒഴുകുന്ന രക്തം പൊങ്ങി പൊങ്ങി കണ്ണു മൂക്കു വായി ചെവികളിൽ നിന്നും
ഇറ്റിറ്റപുറപ്പെടും അതിനാൽ മുഖംവീൎത്തും കറുത്തും കാണും– വെടിവെച്ചാ
ൽ ധ്വനി നല്ല വണ്ണം കെൾ്ക്കാതെയും ചെവിക്ക് അധികം വെദനയായിട്ടും കാണും–
പ്രാവുമുതലായ പക്ഷികളെ മീത്തലെക്കു കൂട്ടികൊണ്ടുപൊയാൽ തത്രപ്പാടും
മാന്ദ്യം പൊലെയും കാണിക്കും പുറത്തുചാടിയാൽ അവ ഒട്ടും പറക്കാതെ വീണു
വീണു ആകാശത്തിന്നു സ്ഥൂലമ്പം മതി ആകുന്ന ദിക്കൊളം താണുപൊകും–
മെൽപെട്ടുനൊക്കിയാൽ നക്ഷത്രങ്ങളെ മഞ്ഞളിച്ചും ആകാശംനീലമായുംഅല്ല [ 16 ] കണ്ണുനൊവുമാറുകറുപ്പെറിയ ആകാശത്തിൽനിന്നു സൂൎയ്യപ്രകാശം‌പൊലെ വിളങ്ങി
അണുരൂപെണ കാണും– താഴൊട്ടുനോക്കിയാൽകാറില്ലാത്തസമയത്തുംഭൂമിയി
ലെ മഞ്ഞും തടിച്ച ആകാശവും ഹെതുവായിട്ടു ഊരുംനാടും സ്പഷ്ടമായി കാണുന്നി
ല്ല–

പ്രാഞ്ചിവിരന്മാർ (൧൭൯൫) ഔസ്ത്രീയരൊടു പടക്കൂടുന്നസമയം ചിലർ പൊ
ൎക്കളത്തിൽനിന്ന് ഒരു പന്തിനെ അല്പം കരെറ്റി ൪൦കുതിരകളെ കെട്ടി ഉറപ്പിച്ചു
ശത്രുപാളയത്തെ സുഖെനനൊക്കി കുഴൽകൊണ്ടുകണ്ടത് എല്ലാം ചീട്ടുകളിൽ എഴു
തി ൟയത്തുണ്ടകെട്ടി ചീട്ടുകളെ പടനായകന്മാൎക്ക ഇറക്കികൊടുക്കയുംചെയ്തു– പി
ന്നെ ഒരു പടനാളിൽ അപ്രകാരം ചെയ്തപ്പൊൾമാറ്റാന്മാർ ൧൭ വലിയതൊക്കഅ
തിന്റെ നെരെ സ്ഥാപിച്ചു വെടി വെപ്പിച്ചിട്ടും ചെതംഒന്നും ഉണ്ടായില്ല– പന്തിനെ
തുളെച്ചുഎങ്കിൽ എന്തുപായം എന്നാൽ നിവിൎത്താൻ ൧൦ കൊൽവിട്ടമുള്ള ഒരു വീ
ഴ്ക്കുടയെ സങ്കല്പിച്ചിട്ടുണ്ടു– പന്തിനു ചെതംവന്നാൽ ആൾ ആ കുടയുടെ ഉള്ളിൽ ചാ
ടി എങ്കിൽ കുടമറിയാതെ ചുററി ചുഴന്നു വീഴും– തലതിരിച്ചൽ ഇല്ലാതെ നട്ടുപിടി
ച്ചുകൊണ്ടവൎക്ക ആവീഴ്ക്കുടയുടെ ഉള്ളിൽ ഇരുന്നു ൧൦൦൦ അടി ഉയരത്തിൽ നിന്നും സു
ഖെന ഇറങ്ങാം നിലത്തെതൊടുമ്പൊൽ ആ കുട രണ്ടു മൂന്നുപൊങ്ങുകയാൽ ആനെ
രത്തുതന്നെ നാശം വരാതിരിപ്പാൻ പ്രത്യെകം സൂക്ഷിക്കെണ്ടതു–

ഇപ്പൊൾ പന്തിൽ ജലവായുവെ അല്ല കല്കരി കാച്ചി എടുത്ത അംഗാര
കവായുവെ നിറെക്കും– ആയതിന്നു ഘനംകുറയഅധികം ഉണ്ടെങ്കിലുംവി
ല എങ്ക്ലന്തിൽ എറ്റവും ചുരുങ്ങിയതു– കാരണം വിലാത്തിയിലെ വീടുക
ളിലും തെരുക്കളിലും എണ്ണകൊണ്ടെല്ല ആകല്ക്കരി വായുവെകൊണ്ടു രാത്രിയി
ൽ വിളക്കുകത്തിക്കുന്നു– അതിന്നു തിരിയും വെണ്ടാ ആ വായുവെ വലുതായി
ട്ടുള്ള ഗുഹകളിൽ അടെച്ചു പിച്ചളക്കുഴലുകളെ വെച്ചു എല്ലാ വീഥികളിലും ഭ
വനങ്ങളിലും നടത്തുന്നതുന്യായം– കുഴലിന്റെ ആണിതിരിച്ചു ദ്വാരത്തൊടുതീ
തൊടുവിച്ചാൽ വായു ഉടനെകത്തും– അതുകൊണ്ട് ഒരു പന്തിനെ നിറപ്പാ
ൻ മതിയായ വായു വിലാത്തിയിൽ താമസം കൂടാതെ കിട്ടുമാറുണ്ടു

ഈ സംവത്സരത്തിൽ ബങ്കാളനഗരമായ കലിക്കാതയിലും ഒരുവെള്ളക്കാര [ 17 ] ൻ പന്തുപറപ്പിക്കും എന്നുകെൾ്ക്കുന്നു ഈ നാട്ടുകാർ വല്ലപ്പൊഴും അപ്രകാരം ചെയ്തുപ
രീക്ഷിക്കുമൊ എന്ന ആൎക്കറിയാം

കെരളപഴമ

൨൯., നരസിംഹരായരുടെ മന്ത്രി

അൾമൈദ കണ്ണനൂർ തൂക്കിൽ എത്തിയന്നെ നരസിംഹരായരുടെ മന്ത്രിയും അ
വനെ കപ്പലിൽ കയറി വന്നു കണ്ടു എന്നു പറഞ്ഞിട്ടുണ്ടല്ലൊ– ആയ്ത എങ്ങിനെ
എന്നാൽ പറങ്കികളുടെ ജയമാഹാത്മ്യം കെട്ടറിഞ്ഞപ്പൊൾ രായർ മന്ത്രിയെ
ആനഗുന്തിയിൽ നിന്നു കണ്ണനൂരിൽ അയച്ചു മാനുവെൽ രാജാവൊടു സഖ്യ
ത ചെയ്വാൻ രായൎക്കു മനസ്സുണ്ടെന്നും രാജപുത്രന്നു തന്റെ മകളെ ഭാൎയ്യയാക്കി
കൊടുക്കയും ആം എന്നും ഈ കൊണ്ടുവന്ന രത്നമാലകളെ വാങ്ങുവാൻ നീര
സം തൊന്നരുതെ എന്നും ബൊധിപ്പിക്കയും ചെയ്തു– അതുകൊണ്ടും രായരു
ടെ രാജ്യശ്രീത്വം കെൾ്ക്കകൊണ്ടും പറങ്കികൾ്ക്കു വളരെ സന്തൊഷം ഉണ്ടാ
യി കാരണം രായർ മുസല്മാനരൊടു കുടിപ്പക ഭാവിച്ചു അവരെ അകറ്റി നി
ത്യം തടുത്തുകൊണ്ടിരുന്നു– മുമ്പെ എത്ര ആൾ ചെറുത്തു മരിച്ചിട്ടും പട്ടാണിക
ളൊടു വിടാതെ തൊറ്റപ്പൊൾ ഇങ്ങും കുതിരപ്പട വെണം എന്നു കണ്ടു രായ
ർ തുളുനാടു പിടിച്ചടക്കി ഹൊന്നാവര ഭട്ടക്കളബാക്കനൂർ മംഗലപുരം മുതലാ
യ അഴിമുഖങ്ങളിൽ ആവശ്യപ്രകാരം കുതിരകളെ വരുത്തി പാൎപ്പിച്ചു കൊ
ണ്ടിരുന്നു– കുതിരക്കാർ എവിടെ നിന്നുംവന്നു സെവിച്ചാൽ വളരെ മാസപ്പടി
ഉണ്ടു– എതു മതം എന്നു ചൊദ്യവും ഇല്ല– കൊഴിക്കൊട്ടിലെ അവസ്ഥ വി
ചാരിച്ചപ്പൊൾ മുസല്മാനരൊടു പൊരുവാൻ പറങ്കി മതം നല്ലത് എന്നു രായ
ർ പക്ഷമായി കെൾ്ക്കുന്ന വാക്കു– നല്ലവണ്ണും പൊരാടുന്നവൎക്കു രായർ താൻ കന്യ
കമാരെയും മറ്റും കൊടുക്കും– വീരന്മാരിൽ അല്പം ഒരു കലശൽ ഉണ്ടായാൽ
വാൾ എടുത്തു രാജമുഖെന പൊരുതു തീൎച്ചവരുത്തും– തട്ടാന്മാരും മറ്റും വല്ല സംഗ
തിക്കായി വാശിപിടിച്ചാൽ ആയ്തിന്നും അങ്കം കുറച്ചു തീൎക്കുകയത്രെന്യായം–
അതുകൊണ്ടു യുദ്ധഭാവം എല്ലാവരിലും ഉറെച്ചു– മരണത്തിൽ വളരെ അപമാനം–
സ്ത്രീകളും വല്ല അഭിമാനവും വിചാരിച്ചു വിഷം കുടിച്ചു മരിക്കും രാജാവ് [ 18 ] മരിച്ചാൽ ൭൦൦റൊളം ഭാൎയ്യമാരും കന്യകമാരും ഉടന്തടി എറി മരിക്കും പുരു
ഷന്മാരും അപ്രകാരം വെട്ടിമരിച്ചു സ്വാമിയെ അനുഗമിക്കും– അതുകൊണ്ട
എല്ലാവൎക്കും യുദ്ധാഭ്യാസത്തിന്നു വളരെ ഉത്സാഹം ഉണ്ടു മുസല്മാനരൊടുള്ള
പടക്കു ചിലപ്പൊൾ നാലും അഞ്ചും ലക്ഷം പുരുഷാരം ചെരും

രാജ്യം അഞ്ചുനാടായിട്ടുള്ളതു പടിഞ്ഞാറു തുളുനാടു പിന്നെ സഹ്യപൎവ്വതത്തി
ന്നു കിഴക്കു ദക്ഷിണവും കൎണ്ണാടകവും പൂൎവ്വ സമുദ്രതീരത്തു തെലുങ്കം ചൊഴ
മണ്ഡലവും എന്നിവ അത്രെ– രാജധാനിയായ വിജയനഗരം തുംഗഭദ്രാതീ
രത്തു തന്നെ മറുകരയിൽ ആനഗുന്തിയുണ്ടു വിരൂപാക്ഷീശ്വരമല്ലികാൎജ്ജു
ന മുതലായ മഹാക്ഷെത്രങ്ങളും കിഷ്കിണ്ഠാദി ൫ കുന്നുകളും രാജഗൃഹങ്ങളും
ശൊഭനമായി കാണുന്നു– നഗരത്തിലെ ചുങ്കം നാൾ തൊറും ൧൨൦൦൦ വരാ
ഹൻ പിരിവു– ൪൦൦ ആനെക്കു നില്പാൻ കരിങ്കൽ പന്തി ഉണ്ടു– കുതിരകൾ അന്നു
എകദെശം ൪൦൦൦൦ അതിൽ ഓരൊന്നിന്നു ൪൦൦റും ൮൦൦റും വരാഹൻ വിലയും
ഉണ്ടു– – പട്ടണത്തിന്റെ ഉല്പത്തി എകദെശം കൊല്ലം ൫൦൦ (ക്രി. ൧൩൨൪)
ഒന്നാം രാജാവ് കുറുമ്പ ജാതിക്കാരനായ ബൊക്ക (ബുഖ) രായർ– അവ
രെ പുത്രൻ ഹരിഹരരായർ– പിന്നെ ദെവരായർ കെരളാദി രാജാക്കന്മാ
രെ ജയിച്ചു കപ്പം വാങ്ങി– പിന്നെ ധളവായ്നാമങ്ങളെ അധികം കെൾ്ക്കുന്നുരാ
യരുടെ അധികാരത്തിന്നു താഴ്ച പറ്റി– ശെഷം മല്ലികാൎജ്ജുന രായർ വിരൂ
പാക്ഷിരായർ സദാശിവ മഹാരായർ– ഇമ്മദിതിമ്മരായർ– പിന്നെ തുളു
ജാതിയിൽ ഉത്ഭവിച്ച നരസിംഹവീരൻ സിംഹാസനം എറി പല ദിക്കി
ലും ജയിച്ചു രാജപരമെശ്വരരായ മഹാരായർ എന്ന പെർ കൊണ്ടു കീൎത്തിത
നായി– അവന്റെ പുത്രന്മാരിൽ ഒന്നാമൻ വീരനരസിംഹരായർ തന്നെ
അവൻ (൧൪൮൭ ൧൫൦൮.ക്രി.) രാജ്യം രക്ഷിച്ചു പറങ്കികളൊടു മമത ചെ
യ്വാൻ തുടങ്ങി– പിന്നെ അനുജനായ കൃഷ്ണരായർ അപ്പജി മന്ത്രിയുടെ
കൌശലത്താൽ ജ്യെഷ്ഠനെ പിഴുക്കി (൧൫൦൮– ൧൫൩൧) വാണു പല രാജാക്ക
ന്മാരെയും താഴ്ത്തി മുസല്മാൻ പട്ടാളങ്ങളെ എവിടെ നിന്നും നീക്കി മഹാ ക്ഷെത്രങ്ങളിൽ ഷൊ
ഡശദാനങ്ങളെ ശിലാശാസനങ്ങളൊടും‌കൂട കൊടുത്തു ക്രിസ്ത്യാനരിലും പ്രസാദം കാട്ടി വാഴുകയും
ചെയ്തു

F. Müller. Editor. [ 19 ] പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സ വില

൩., നമ്പ്ര തലശ്ശെരി ൧൮൪൯ മാൎച്ച

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും -

൩., പവിഴമലയും കാവെരികൃഷ്ണാദ്ദിനദീ പ്രദെശങ്ങളും-

൨. പെണ്ണയാറുപാലാറുപെന്നാറു എന്നീ മൂന്നുനദികൾ ഒഴുകുന്ന ദെശങ്ങളുടെ അ
വസ്ഥ-

ഈമൂന്നുപുഴകളുടെ ഉറവുകൾ ദക്ഷിണഖണ്ഡത്തിലെ ഉയൎന്ന ഭൂമിയുടെ കിഴ
ക്കെ അറ്റത്തെ പവിഴമലയുടെ പടിഞ്ഞാറെ ശാഖാഗിരികളിൽ നന്ദിദുൎഗ്ഗം മുതലാ
യ കൊട്ടകളുടെസമീപത്തനിന്നുതന്നെ ആകുന്നു അവിടെനിന്നു പെണ്ണയാറുകിഴക്ക
തെക്കൊട്ടു ഉസ്കൊട്ട- രായകൊട്ട- കൃഷ്ണഗിരികൊട്ടയും മറ്റുംകടന്നുബറമഹൽ എന്ന
മലനാട്ടിൽ വെച്ചു പവിഴമലയിലെ കണ്ടിവാതിലിൽ കൂടി ഉയൎന്ന ദെശത്തിൽ നിന്നു
പ്രവഹിച്ചുവീണു കിഴക്കൊട്ടു താണനാടൂടെ ചെന്നു കൂടലൂർ- പുതുച്ചെരി ഈ രണ്ടു പട്ടണ
ങ്ങളുടെ നടുവിൽ കൂടി ബങ്കാളസമുദ്രത്തിൽ ചെൎന്നുകൊണ്ടുമിരിക്കുന്നു-

പെണ്ണയാറു ഒഴുകുന്ന മലപ്രദെശത്തിൽ പണ്ടുപല ഉറപ്പുള്ള കൊട്ടകൾ ഉണ്ടായി
രുന്നു ഹൈദരാലി അവിടെനിന്നു പുറപ്പെട്ടു എങ്ങും ജയിച്ചു ഒരൊന്നു പിടിച്ചടക്കി നശി
പ്പിച്ചതിനാൽ ഇപ്പൊൾ നന്ദിദുൎഗ്ഗം കൃഷ്ണഗിരി മുതലായചിലകൊട്ടകൾ്ക്കമാത്രം അല്പം ഒ
രു ഉറപ്പു ശെഷിച്ചിരിക്കുന്നു- മദ്രാസിൽനിന്നു സൈന്യങ്ങളൊടു കൂടപുറപ്പെട്ടു മയിസൂർ രാ
ജ്യത്തിൽ പ്രവെശിപ്പാൻ അയകൊട്ട ഉറപ്പുള്ളവാതിലിന്നു സമമായി മലമുകളിൽ കിടന്ന
തിനാൽ ഇങ്ക്ലിഷ്കാർ ൧൭൯൧ ക്രീ. അ. അതിനെപിടിച്ചുതകൎത്തു കളഞ്ഞു-

പെണ്ണയാറു ഒഴുകുന്നതാണനാട്ടിൽ വിശെഷപട്ടണങ്ങൾ ഇല്ല കൃഷിക്കാരായ
നിവാസികൾ പാൎക്കുന്ന ഊരുകൾ വളരെ ഉണ്ടുതാനും മദ്രാസ- ആൎക്കാടു മുതലായ പട്ടണ
ങ്ങളിൽനിന്നുതെക്കൊട്ടു ചെലത പൊകുന്നവഴിയരികെ മലസമീപത്തതന്നെ തൃപത്തൂ
ർ- മട്ടൂർ ഇരുമട്ടൂർ- ധാരമ്പുരി- അടവങ്കൊട്ട- വൊമലൂർ മുതലായ ഗ്രാമങ്ങൾ ശൊഭി [ 20 ] ച്ചു കിടക്കുന്നു- പുഴ സമുദ്രത്തിൽ കൂടുന്ന കരയിൽ- കൂടലൂർ- പുതുച്ചെരി എന്നീ രണ്ടു
പട്ടണങ്ങൾ പ്രധാനം മുൻപെ ഇങ്ക്ലിഷ്കാരും പ്രഞ്ചിക്കാരുമായി യുദ്ധംചെയ്ത സമയം മദ്രാ
സ പ്രഞ്ചിക്കാരുടെ കൈവശമായപ്പൊൾ കൂടലൂർ ഇങ്ക്ലിഷ്കാരുടെ പ്രധാന പട്ടണമാ
യിരുന്നു ഒടുവിൽ അവൎക്ക ആധിക്യം വന്നാറെ അവർ മദ്രാസിൽ മടങ്ങി പൊകകൊണ്ടു
കൂടലൂർപട്ടണത്തിന്റെ മാഹാത്മ്യവും ക്ഷയിച്ചു പൊയി- പുതുച്ചെരിപട്ടണം ഇന്നാൾ വ
രെയും പ്രഞ്ചിക്കാരും അവരുടെ സന്തതികളും ആകകൊണ്ടു പട്ടണത്തിന്നു വിലാത്തി നഗര
ങ്ങളുടെ ചെൽ ഉണ്ടു പണ്ടെത്ത ശൊഭ ഇല്ല താനും നിവാസികളുടെ സംഖ്യ ൨൫൦൦൦ ആയി
രിക്കും അവരുടെ മുഖ്യപ്രവൃത്തി ഒരൊ കൈത്തൊഴിലുകളും അല്പം കച്ചവടവും ത െ
ന്ന ആകുന്നു-

പാലാറു മയിസൂർ രാജ്യത്തിന്റെ കിഴക്കെ അംശത്തിലെ നന്ദിദുൎഗ്ഗദെശത്ത നി
ന്നുത്ഭവിച്ചു തെക്കൊട്ടൊഴുകി ഹൈദരാലിയുടെ ജനനനഗരമായ കൊലാറെ കട
ന്നു അമ്പൂർ സമീപത്തവെച്ചു മലകളെ വിട്ടു കിഴക്കൊട്ടു സ്രവിച്ചു താണ ദെശത്തിരി
ക്കുന്ന കുടിയത്ത- പള്ളികൊണ്ട- വെലൂർ- ആൎക്കാടു മുതലായ സ്ഥലങ്ങളെ കടന്നു ചതു
രംഗപട്ടണത്തിലെത്തി ബങ്കാളസമുദ്രത്തിൽ ചെൎന്നുവരുന്നു- ഈ പുഴ ഒഴുകുന്ന മലനാട്ടി
ൽ ഹൈദരാലി പല യുദ്ധവും നാശവും വരുത്തിയത കൊണ്ടു ജനങ്ങൾ എറവസിക്കു
ന്നില്ല അതിന്നു കിഴക്കുള്ള താണദെശം ജനങ്ങൾ നിറഞ്ഞ ഭൂമി തന്നെ ആകുന്നു ആൎക്കാ
ടുനാട്ടിൽമാത്രം ൩൫൩൦ ഊരുകൾ ഉണ്ടെന്നു കെൾ്ക്കുന്നു നിവാസികൾ പല ചിറകളെയും
കുളങ്ങളെയും കുഴിച്ചുണ്ടാക്കിയും ഒരൊ കൈത്തൊടു കീറിയും വെള്ളം എങ്ങും നടത്തു
കകൊണ്ടു ദെശം മിക്കതും കൃഷിക്ക ഉചിത നിലമായിതീൎന്നു- വെലൂർ യുദ്ധകാലത്തി
ങ്കൽ എത്രയും ഉറപ്പുള്ള കൊട്ടയായിരുന്നു സന്ധി വന്നതിന്റെ ശെഷം അതിന്റെ
വലിപ്പവും വിശെഷത്വവും ക്ഷയിച്ചു പൊയി ആൎക്കാടു കൊട്ടയിലൊരു നവാബ പാ
ൎക്ക കൊണ്ടു നിവാസികൾ മിക്കതും മുസല്മാനർ തന്നെ ഇങ്ക്ലിഷ്കാരും ചില പട്ടാളങ്ങളെ അ
വിടെ പാൎപ്പിച്ചിരിക്കുന്നു കാഞ്ചിപുരത്തിങ്കലെ വിശെഷം ഒരു പുരാണ മഹാക്ഷെത്രം
അത്രെ ചതുരംഗപട്ടണത്തിന്നരികെയുള്ള മാമല്ലപ്പുരത്ത ശെഷിച്ചിരിക്കുന്ന പാറ
യമ്പലങ്ങളിൽ പുരാണഹിന്തുജാതികളുടെ അതിശയമായ കൌശലപ്പണികളെ [ 21 ] കണ്ടറിയാം

ചതുരംഗപട്ടണത്തിൽ നിന്നു എകദെശം ൮ കാതം വഴിവടക്കൊട്ടു മദ്രാസപട്ടണം
കടപ്പുറത്തു തന്നെ തുറമുഖം കൂടാതെ എത്രയും വിശാലമായി ശൊഭിച്ചു കിടന്നു ആയത്
സംസ്ഥാനത്തിന്റെ പ്രധാന നഗരം ആകകൊണ്ടു ഗൊവൎണ്ണർ മുതലായ മെലധികാരിക
ൾ അവിടെ തന്നെ വസിച്ചു രാജ്യകാൎയ്യങ്ങളെ നടത്തിവരുന്നു പട്ടണത്തൊടു ചെൎന്ന ജൊ
ൎജകൊട്ടയിൽ രാജ്യപരിപാലനത്തിന്നായി സൎക്കാർ പട്ടാളങ്ങളും മറ്റും പാൎക്കയും കച്ച
വടം ചെയ്വാൻ പല വിലാത്തിക്കാരും പട്ടണത്തിൽ വന്നു വസിക്കകൊണ്ടു പല ഹിന്തുജാ
തികളും ക്രമത്താലെ അങ്ങൊട്ടു ചെന്നു കുടിയെറുകയും ചെയ്തിരിക്കുന്നു വിശെഷിച്ചു
ദൈവവചനത്തെയും ഒരൊ ലൌകികവിദ്യകളെയും പഠിപ്പിക്കെണ്ടതിന്നു ഇങ്ക്ലിഷ
പാതിരിമാർ പല എഴുത്തുപള്ളികളെയും സൎക്കാർ ഒരു വിദ്യാശാലയെയും അവിടെ
സ്ഥാപിച്ചിരിക്കുന്നു സംസ്ഥാനത്തിലെ ഇങ്ക്ലിഷസഭകളെ പരിപാലിക്കുന്ന അദ്ധ്യക്ഷ
ന്റെ പാൎപ്പും ആ പട്ടണത്തിൽതന്നെ ആകുന്നു- ഇങ്ങിനെ വിലാത്തിക്കാരുടെ വിദ്യക
ളും ക്രീസ്ത്യപള്ളികളും വിഗ്രഹസെവികളുടെ അജ്ഞാനവും ക്ഷെത്രങ്ങളും ധനവാന്മാ
രുടെ വിശാലഗൃഹങ്ങളും പാണ്ടിശാലകളും ദരിദ്രന്മാരുടെ പുരകളും കുടിഞ്ഞിലുക
ളും ഒക്കപ്പാടെ ആ വലിയനഗരത്തിൽ തന്നെ ചെൎന്നുവന്നിരിക്കുന്നു നിവാസികളു െ
ടസംഖ്യ എകദെശം ൪꠱ ലക്ഷം അതിൽ എകദെശം ൩൦൦൦൦ ആളുകൾ മുസല്മാന്മാ
ർ ആകുന്നു- പട്ടണത്തിൽനിന്നു അല്പം തെക്ക മയിലാപൂർ സമീപത്ത ഒരു പാറമെൽ
ഥൊമാപള്ളി ഉണ്ടു അപ്പൊസ്തലനായ ഥൊമാ അവിടെ നിന്നു തന്നെ മരിച്ചു എന്നൊ
രു ശ്രുതി കെൾ്ക്കുന്നു അതുകൊണ്ടു അതിന്നു ഈ പെർ വന്നു എന്നു തൊന്നുന്നു കൊല്ലം
തൊറും അനെക രൊമക്രീസ്ത്യാനർ അവിടെ ചെന്നു ആരാധന കഴിച്ചു വരുന്നു- മദ്രാ
സിൽ നിന്നു ൧൦-൧൫ കാതം വഴി വടക്കപടിഞ്ഞാറൊട്ടു രാഗിരിമലപ്രദെശത്തത
ന്നെ എത്രയും ശ്രുതിപ്പെട്ട ത്രിപതിക്ഷെത്രവും കൊട്ടയും അതിന്നു കുറെ തെക്കപടി
ഞ്ഞാറെ ചന്ദ്രഗിരികൊട്ടയും അവിടെനിന്നു തെക്കചിറ്റൂർ നഗരവും ദെശത്തിലെമു
ഖ്യ സ്ഥലങ്ങളാകുന്നു-

പെന്നാറു പുഴയുടെ ഉറവുകൾ നന്ദിദുൎഗ്ഗം കല്ക്കൊട്ട മുതലായ സ്ഥലങ്ങളിൽനിന്നു
അല്പം വടക്കുള്ള മലപ്രദെശത്തിൽ നിന്നുതന്നെ ആകുന്നു ആ മലകളൂടെ ഉയരം എ [ 22 ] കദെശം ൩൪൦൦ കാലടി പെന്നാറു ൨ - ൩ കൈവഴിയായി വടക്കൊട്ടൊഴുകി- എറകൊ
ണ്ട- പെന്നകൊണ്ട- ഉരകൊണ്ട മുതലായ സ്ഥലങ്ങളെ കടന്നു ഉദൎപ്പിദുൎഗ്ഗ സമീപത്തിങ്ക
ൽ നിന്നു തിരിഞ്ഞു കിഴക്കൊട്ടു പ്രവഹിച്ചു ഒന്നായി ചെൎന്നതിന്റെ ശെഷം കടപ്പകൊ
ട്ടയുടെ അരികിൽ ഒരു പിളൎപ്പിൽ കൂടി ഉയൎന്ന ദെശത്തിൽ നിന്നു കീഴ്പെട്ടുവീണു താണ
നാടൂടെ പ്രവഹിച്ചു നെല്ലൂർ പട്ടണസമീപംവെച്ചു ബങ്കാളസമുദ്രത്തിൽ ചെന്നു കൂടുന്നു-

പെന്നാറു ഒഴുകുന്ന ഉയൎന്ന ദെശത്തിൽ വിശിഷ്ട കൊട്ട കുട്ടിദുൎഗ്ഗം തന്നെ പട്ടാ
ണിരാജാക്കന്മാരുടെ കാലത്ത ആ ഉറപ്പുള്ള കൊട്ടയെയും ചുറ്റുമുള്ള ദെശത്തെ
യും കൈക്കലാക്കെണ്ടതിന്നു മരാട്ടിജാതികളും ഹൈദരാലിയും മറ്റും പൊരാടി െ
കാണ്ടിരുന്നു ഒടുവിൽ ആ ദെശവും ഇങ്ക്ലിഷ്കാൎക്ക അധീനമായി വന്നു- പെന്നാറു മല
കളെയും കടക്കുന്ന നാട്ടിൽ കടപ്പവട്ടണം പ്രധാന സ്ഥലം ആകുന്നു ആ ദെശത്തിൽ
നിന്നു നാട്ടുകാർ വളരെവജ്രകല്ലുകളെയും മറ്റും വിളഞ്ഞെടുക്കുന്നു നദി ഒഴുകുന്നതാ
ണ ദെശത്തിൽ പ്രധാന പട്ടണമായ നെല്ലൂർ കടല്ക്കരയിൽ അല്ല ബങ്കാളസമുദ്രത്തി
ൽ നിന്നു അല്പം അകന്നു കിടക്കുന്നു ആ പട്ടണത്തിൽ നിന്നു വടക്കൊട്ടു ഒങ്കൊലനഗ
രത്തൊളമുള്ള കുന്നുപ്രദെശത്ത നിന്നു കുന്നു വാഴികൾ പണ്ടു ഇരിമ്പു ഈയം ചെമ്പു
മുതലായ ലൊഹങ്ങളെ എടുത്തു എങ്കിലും അസൂയനിമിത്തം ആവക പണികൾ ഇ
പ്പൊൾ മുഴുവനും ക്ഷയിച്ചു കിടക്കുന്നു-

ഈ വിവരിച്ച ൩ നദികൾ ഒഴുകുന്ന നാടുകളിലെ നിവാസികളും ഭാഷകളും മൂ
ന്നുവിധം കടല്ക്കരതുടങ്ങി പടിഞ്ഞാറൊട്ടു എകദെശം പവിഴമലയൊളം പാൎത്തു
വരുന്നവർ മിക്കവാറും തമിഴർ ആകുന്നു മലപ്രദെശത്തിൽ കുടിയെറി വസിക്കു
ന്നവർ പ്രത്യെകം തെളുങ്കർ തന്നെ അവരിൽ നിന്നു പടിഞ്ഞാറെ നിവാസികൾ ക
ൎണ്ണാടക ഭാഷ പറയുന്ന ജാതികളാകുന്നു ൟ മൂന്നു വകക്കാൎക്കും മുഖ്യ പ്രവൃത്തി
കൃഷിതന്നെ ഒരൊദിക്കുകളിൽ അല്പാല്പം കച്ചവടവും നായാട്ടും മറ്റും ഉണ്ടായി
രിക്കും-

പ്രാണസങ്കൊചനിദ്ര

പൂച്ചക്ക് ഒർഒമ്പതു ജീവൻ എന്ന് ഇങ്ക്ലിഷിൽ ഒരു പഴഞ്ചൊൽ ഉണ്ടു- അതി
ന്നു ദൃഷ്ടാന്തമായിട്ടു ഒരു വൃത്താന്തം ഈ കൊല്ലം ബെദ ഫൎദ്ദിൽനിന്നു കെൾക്കുന്നു[ 23 ] അവിടെ ഒരു മാതാമ്മയുടെ പൂച്ച മൂന്നു പെറ്റപ്പൊൾ ഒന്നു പൊറ്റുകയും മറ്റ രണ്ടു വെള്ള
ത്തിൽ മുക്കി കൊന്നു തൊട്ടത്തിൽ കുഴിച്ചിടുകയും വെണം എന്നു കല്പനയായി- അപ്രകാ
രം ചെയ്താറെ ഒന്നര മാസം തികഞ്ഞിട്ടു തന്നെ തൊട്ടത്തിൽ കുഴിച്ചിട്ട സ്ഥലത്തിൽ
നിന്നു ഒരു പൂച്ചക്കുട്ടി മണ്ണിനീക്കി പുറപ്പെടുന്നത് പണിക്കാർ കണ്ടറിയിച്ചു- നിറം മുത
ലായത് നൊക്കിയപ്പൊൾ ഇതു കൊന്നു കുഴിച്ചിട്ട കുട്ടി തന്നെ എന്നു തൊന്നി- പിന്നെ
കുഴിച്ചിട്ട സ്ഥലം കിളപ്പിച്ചു നൊക്കിയനെരം ഒന്നിന്റെ അസ്ഥികളെ കണ്ടതെ ഉള്ളു-
ആ കുട്ടി ഇപ്പൊഴും ജീവനൊടിരിക്കുന്നു- ഉടപ്പിറന്നതിനൊടു സകലത്തിലും സാദൃശ്യം ഉ
ണ്ടു വണ്ണത്തിലും വളൎച്ചയിലും മാത്രമെ ഒന്നരമാസത്തെ വ്യത്യാസം കാണുന്നുണ്ടു-

ഇത് എന്തൊർ അത്ഭുതം എന്നാൽ- ആഴ്ത്തികുഴിച്ചിട്ടാറെയും പ്രാണൻ മുട്ടി നശിച്ചു
പൊയില്ല അല്പകാലത്തെക്ക മാത്രം ശ്വാസത്തിന്നു മുടക്കം വന്നു എന്നു തൊന്നുന്നു- അ
തിന്നു സമയമായ കാൎയ്യം വടക്കെ ഭൂമികളിൽ ശീതകാലത്തുതന്നെ നിത്യം കാണ്മാനുണ്ടു-
ആ ഋതുവിൽ കരടിമുള്ളൻ പെരെലി മുതലായ ചില മൃഗങ്ങൾ കുഴിച്ചു ചില മാസം
പട്ടിണികിടന്നുറങ്ങി പൊകുന്നു- കാട പക്ഷിയും ആവലും ഇരുണ്ട ഗുഹ അന്വെഷിച്ചു ഒളി
ച്ചു പാൎക്കുന്നു- ശീതം വൎജ്ജിക്കെണ്ടതിന്നു നന്നായിചുരുണ്ടുകിടക്കയാൽ കുടലും നാഡിയും
കഴുത്തും ഞെരുങ്ങി ഉറങ്ങുന്നു ശരീരത്തിന്നു ചൂടു കുറഞ്ഞു രക്തത്തിന്റെ ഒഴുക്കവും നിന്നു െ
പാകുന്നു അരനാഴികയകം ഒന്നു രണ്ടു ശ്വാസം കഴിക്കുന്നതെ ഉള്ളു ഇപ്രകാരം ശീതകാ
ലം മുഴുവനും കിടക്കുന്നു- ഈ ഋതുനിദ്ര ഉള്ളെടത്തൊളം വയറ്റിൽ എതും ഇല്ല ഘനവും
നന്ന കുറഞ്ഞിരിക്കും- ചൂടുള്ള ദെശത്താക്കിയാൽ ക്രമത്താലെ ഉണൎച്ച വരും വിശപ്പും ഉണ്ടാ
കും- ശീതസ്ഥലത്തുവെച്ചുതന്നെ മുറിച്ചാലും വായിൽ തീവെള്ളം പകൎന്നാലും ഉണരുകയി
ല്ല- പിന്നെ ൧൮൧൦ (ദിശമ്പ്ര) ദൊവർകൊട്ടയുടെ സമീപത്തു ഒരു പാറപിളൎന്നു വീഴു
കയാൽ ഒരു വീടുതകൎന്നു വീട്ടിലുള്ള ഒരു സ്ത്രീ കുട്ടികളൊടു കൂട ഉടഞ്ഞു മരിച്ചു- അതിൽ ഒരു
പന്നിയും കൂട മരിച്ചു എന്നു അയല്ക്കാരൻ വിചാരിച്ചു എങ്കിലും ൫ മാസവും ൯ ദിവസവും കഴി
ഞ്ഞപ്പൊൾ അത്രെ കൂലിക്കാരർ കല്ലും മണ്ണും നീക്കി വീടിന്റെ ഉത്തരങ്ങളെയും മറ്റും വ
ലിച്ചെടുത്തു പന്നിമുറിയും തുറന്നാറെ പന്നി ഞെരുങ്ങിയും നന്ന മെലിഞ്ഞും കണ്ടു ആയതു ഉ
ണൎന്നു ജീവിക്കയും ചെയ്തു- അതിന്റെ ഘനം മുമ്പെ ൪൦ റാത്തലായിരുന്നു എടുത്തപ്പൊൾ
൩൦ റാത്തലെ ഉള്ളു- അതല്ലാതെ തവള പല്ലി പാമ്പു മുതലായതിന്നു ഒന്നുരണ്ടു വൎഷത്തൊ [ 24 ] ളം ശീതം നിമിത്തം ഉറക്കം ഉള്ള പ്രകാരം കണ്ടിരിക്കുന്നു– വെയിലത്ത ആക്കിയനെരെം ജീവ
ൻ മടങ്ങിവരികയും ചെയ്തു– കല്ക്കൊത്തികൾ മലയുടെ ഉള്ളിൽ നിന്നു കല്ലുകൊത്തി അടൎത്തുമ്പൊ
ൾ തവളപുറത്തുചാടി കാണുന്നതു ദുൎല്ലഭമല്ല– അതുനൂറും ആയിരവും വൎഷം ആകാശം ഇല്ലാ
തെ നനവുള്ള സ്ഥലത്തു ചുരുണ്ടു കിടന്നിട്ടും ചുറ്റുമുള്ള ചളിയൊ മണ്ണൊ ക്രമത്താലെ കല്ലാ
യിചമഞ്ഞിട്ടും മരണം വരാതെ ഒരു യുഗനിദ്രയെ കഴിച്ചുവരുന്നു– മനുഷ്യനും പക്ഷെ വ
ല്ല ഉപായങ്ങളാലും അ വകനിദ്രവരുത്താം ക്ഷാമകാലത്ത് ആയതുപ്രയൊഗിച്ചാൽ നല്ല
കൌശലം എന്നെ വെണ്ടു– ചില ബ്രാഹ്മണരും യൊഗികളും ആ വിദ്യയെ ഗ്രഹിച്ചു നടത്തു
ന്ന പ്രകാരം പ്രശംസിച്ചിരിക്കുന്നതു നെരൊകളവൊഎന്നുനിശ്ചയിപ്പാൻ പാടില്ല എങ്കി
ലും തവളെക്കു കഴിവുള്ളതു മനുഷ്യൻ വരുത്തിയാലും ദിവ്യം എന്നു സ്തുതിപ്പാൻ ആവശ്യം
ഇല്ല മൃഗങ്ങളാൽ കഴിയാത്തത് ചെയ്താലെ മനുഷ്യന്നു മാനമുള്ളു ഒന്നു തന്നെ നിശ്ചയം
പ്രാണൻ ശരീരത്തൊടു ചെൎന്നു വസിക്കുന്ന പ്രകാരവും ആ ബന്ധം നിദ്രാദികളാൽ അഴയു
ന്നതും മരണത്താൽ ജീവിച്ചെഴുനീല്പൊളം വെൎവ്വിടുന്ന പ്രകാരവും മനുഷ്യൎക്ക ഇതുവരെ
യും അറിയായ്വന്നില്ല—

കെരളപഴമ

൩൦, കൊല്ലത്തു ദസാ മുതലായവരുടെ ആപത്തിന്നു പക വീളിയതു–

അൾമൈദ കൊല്ലത്തെക്ക് നിയൊഗിച്ച ഹൊമൻ കപ്പിത്താൻ അറവി പടകുകളുടെ പാ
യും ചുക്കാനും എല്ലാം വാങ്ങിച്ചു പാണ്ടിശാലയിൽ വെച്ച് ഓടിപൊയപ്രകാരം പറഞ്ഞുവല്ലൊ–
ആ അപമാനം മാപ്പിള്ളമാർ സഹിയാഞ്ഞു അങ്ങാടിയിലും പള്ളിയിലും ജനങ്ങളെ ഇളക്കി
ച്ചപ്പൊൾ രാജാവിന്റെ മന്ത്രികളെ ചെന്നു കണ്ടു ഇതു ഞങ്ങൾ്ക്കല്ല കുറവാകുന്നതു വെണാ
ട്ടടികൾ്ക്ക പരദെശികളെ രക്ഷിപ്പാൻ മനസ്സും പ്രാപ്തിയും ഇല്ലാതെ വന്നു പൊയ പ്രകാരം ലൊ
കർ പറയുമല്ലൊ എന്നാൽ ഇനി ഇവിടെ കച്ചവടം ചെയ്വാൻ ആർ തുനിയും എന്നും മറ്റും
മുറയിട്ടു സങ്കടം ബൊധിപ്പിച്ചു– അതുകൊണ്ട് ഒരു മന്ത്രി പാണ്ടിശാലയിൽ ചെന്നു ദസാ
വെ കണ്ടു കപ്പിത്താൻ എടുപ്പിച്ചത് ഉടനെ എല്പിക്കെണം എന്നരാജാവിൻ കല്പന അറി
യിച്ചു– ദസാ മുമ്പെ വിനയമുള്ളവൻ‌എങ്കിലും അൾമൈദയുടെ വരവു വിചാരിച്ചുഞെളി
ഞ്ഞുവായിഷ്ഠാണംതുടങ്ങിമന്ത്രിയൊടു പിണങ്ങി അടിയും കൂടിയപ്പൊൾ ചൊനകരും നായ
ന്മാരും വാൾ ഊരി വെട്ടുവാൻ ഒരുമ്പെട്ടു– ഉടനെ ദസാ ൧൨ പറങ്കികളൊടും കൂട ആയുധങ്ങളെ [ 25 ] എടുത്തു ഭഗവതിക്ഷെത്രത്തിലെക്ക മണ്ടി കയറി കുറയനെരം തടുത്തു നിന്ന ശെഷം കൊ
ല്ലക്കാർ വിറകു ചുറ്റുംകുന്നിച്ചു തീ കൊളുത്തുകയാൽ ൧൩പൊൎത്തുഗീസരും ദഹിച്ചു മരിക്കയും
ചെയ്തു– – അന്നു തുറമുഖത്ത് ഒരു ചെറിയ പറങ്കിക്കപ്പൽ ഉണ്ടു– അതിലുള്ള കപ്പിത്താൻ
വൎത്തമാനം അറിഞ്ഞപ്പൊൾ ചില പടകുകളെതീകൊടുത്തു നശിപ്പിച്ചു മടിയാതെ കൊച്ചി
ക്ക് ഓടുകയും ചെയ്തു (൧൫൦൫. അക്ത. ൩൧)– ആ തൂക്കിൽ എത്തിയ നെരം തന്നെ കണ്ണനൂരി
ൽ നിന്നു അൾമൈദയും കപ്പൽ ബലത്തൊടും കൂട വന്നു ചെൎന്നു– ആയവൻ കൊല്ലത്തെ വൃ
ത്താന്തം കെട്ടാറെ താമസം കൂടാതെ പുത്രനായ ലൊരഞ്ചെ നിയൊഗിച്ചയച്ചു– അവൻ
കൊല്ലത്തിന്റെ നെരെ വന്നു അവിടെ കണ്ട ൨൭ പടകുകളെ വെടിവെച്ചു ഭസ്മമാക്കി മുഴു
ക്കുകയും ചെയ്തു– –അതിന്റെ ശെഷം ലൊരഞ്ച അൾമൈദ മാലിലെ ദ്വീപുകളൊ
ളം ഒടി അറവിക്കപ്പലുകളെ പിടിപ്പാൻ നൊക്കുമ്പൊൾ വെള്ളത്തിന്റെ വെഗതയാ
ൽ സിംഹളദ്വീപിന്ന അണഞ്ഞു– അതിനെ മലയാളികൾ (സീഹള) ൟഴനാട് എന്നു
പറയുന്നു– നല്ല കറുപ്പ പണ്ടെ തന്നെ മുളച്ചുണ്ടാകുന്ന ഭൂമി– പറങ്കികൾ വന്ന കാലം
൬ രാജാക്കന്മാരും രാജധാനികളും ഉണ്ടെന്നു കെട്ടു– കൊളമ്പിലെ രാജാവെ കണ്ട
പ്പൊൾ അവൻ സന്തൊഷിച്ചു ചൊനകരുടെ കപ്പലൊട്ടത്തിന്നു ഭംഗം വരുത്തിയാൽ
കൊള്ളാം എന്നു പറഞ്ഞു പൊൎത്തുഗാലെ തനിക്ക നിഴലാക്കുവാൻ ആഗ്രഹിച്ചു ആണ്ടു
തൊറും ൫൦൦൦ കണ്ടി കറുപ്പ കപ്പം തരാം എന്നു കൈഎറ്റു സത്യം ചെയ്തു– അന
ന്തരം ലൊരഞ്ച് ആ ശീതകാലം മുഴുവനും റൊന്തയായി കടൽ സഞ്ചരിച്ചു കൊല്ല
ത്തിലെ കലഹത്തിൽ കൂടിയ ചൊനകർ പിരിഞ്ചത്തിലുണ്ടെന്നു കെട്ടു ആ ഊരെ ഭ
സ്മമാക്കി കന്യാകുമാരി മുതൽ കണ്ണനൂർ വരെ മലയാളത്തിലെ മാപ്പിള്ളമാൎക്കു കടൽ
കച്ചവടത്തെ മുടക്കി കൊണ്ടിരുന്നു–

൩൧., അൾമൈദ പെരിമ്പടപ്പു സ്വരൂപത്തിൽ അനന്ത്രസമ്പ്രദായത്തെ മാറ്റി
വെച്ചതു–

അൾമൈദ കൊച്ചിക്കു വന്നപ്പൊൾ (൧൫൦൫, നവമ്പ്ര. ൧) പെരിമ്പടപ്പുസ്വരൂപത്തി
ൽ ഒരു കഠിനവാദം ഉണ്ടായ പ്രകാരം കെട്ടു– അതിന്റെ കാരണം കബ്രാൽ വരുന്ന സ
മയം വാണു പൊരുന്ന ഉണ്ണികൊതവൎമ്മർ വാൎദ്ധക്യം നിമിത്തം പ്രപഞ്ചം വെറുത്തു ക്ഷെ
ത്രവാസം ചെയ്തു– നെരെ അനന്ത്രവന്മാർ രണ്ടാൾ ഉണ്ടു മടത്തിൽ പടികൊയില്മാർ തന്നെ– [ 26 ] ആയവർ ൩ വൎഷത്തിന്മുമ്പെ ഉണ്ടായയുദ്ധത്തിൽ പറങ്കിപക്ഷത്തെ തള്ളി താമൂതിരിയെ
ആശ്രയിച്ചു പൊയിരുന്നു– അതുകൊണ്ട മൂത്തരാജാവ് അവരെ ദ്രൊഹികൾ എന്നു
നിരസിച്ചു മൂന്നാമനായ ഇളയിടത്തിൽ പടിമടത്തിങ്കൽ കൊയിലെ വാഴിക്കയും ചെയ്തു–
തള്ളിയ മരുമക്കൾ അവകാശത്തെ വിടാതെ ചൊദിച്ചതും അല്ലാതെ അവർ ആശ്രയി
ച്ചു പാൎക്കുന്ന മൊരിങ്ങൂർ (മൊടിങ്കൂറു. മൊറിങ്ങൂടു) ഇടപ്രഭുവിന്റെ സഹായത്താലും ബ്രാ
ഹ്മണപ്രസാദത്താലും പെരിമ്പടപ്പിന്നു വളരെ ശങ്കജനിപ്പിക്കയും ചെയ്തു– അതുകൊ
ണ്ടു രാജാവ് അൾമൈദയൊടു സങ്കടപ്പെട്ടപ്പൊൾ ആയവൻ പൊൎത്തുഗാലിൽ മമത
യും നിഴലും എന്നെക്കും നിങ്ങൾ്ക്ക തന്നെ ഇരിക്ക– പുരാണസമ്പ്രദായമല്ല പൊൎത്തുഗാൽ
രാജാവിന്റെ കടാക്ഷമത്രെ പ്രമാണം എന്നു കല്പിച്ചു പട്ടാഭിഷെകം വളരെ ഘൊ
ഷത്തൊടെ കഴിപ്പിച്ചു ഉണ്ണിരാമക്കൊയിൽ എന്ന നാമധെയം ധരിപ്പിച്ചുമുമ്പെ പെരി
മ്പടപ്പിന്നു ധൎമ്മമല്ലാത്ത പൊങ്കമ്മട്ടം മുതലായവറ്റെ കല്പിപ്പൂതും ചെയ്തു– അന്നു പെ
രിമ്പടപ്പു ഞാൻ എന്നെക്കും പൊൎത്തുഗാലിന്റെ കുടക്കീഴിൽ വസിക്കാം എന്നു സത്യം
ചെയ്തു അൾമൈദ വളരെ സമ്മാനങ്ങൾ കൊടുത്തതും ഒഴികെ പണ്ടു പറങ്കിയുദ്ധത്തിൽ
പൊരുതുമരിച്ച മരുമക്കളുടെ ഓ‌‌‌ൎമ്മക്കായിട്ടും കൊട്ട എടുപ്പിച്ച സ്ഥലത്തിന്റെ ജന്മ
ഭൊഗമായിട്ടും പൊ‌ൎത്തുഗാൽ ആണ്ടുതൊറും ഒരു വെള്ളക്കാരന്റെ നാണിഭമുള്ള
സ്വൎണ്ണം മുതലായ കാഴ്ചകളെ സിംഹാസനത്തിങ്കൽ വെക്കെണം എന്ന വ്യവസ്ഥ
വരുത്തി ആ ഒടിപൊയ അനന്ത്രവന്മാരൊടു പട തുടരുകയും ചെയ്തു– അതിനാൽ
ലൊകൎക്ക സന്തൊഷം വളരെ തൊന്നി മരംകൊണ്ടുള്ള കൊട്ട നന്നല്ല അഴിമുഖത്തു ത
ന്നെ ശൊഭയുള്ളകൊട്ടയെ കെട്ടെണം ദെശം തരാം എന്നു സൎവ്വസമ്മതമാകയും
ചെയ്തു–

൧൫൦൬ ഫെബ്രുവരി അൾമൈദ ൧൨ കപ്പലിൽ ചരക്കു കയറ്റി സ്വരാജ്യ
ത്തെക്കയച്ചപ്പൊൾ രാജാവിന്നും കാഴ്ചയായി ഒർ ആനയെ യുരൊപയി
ലെക്കയച്ചു– അത് അവിടെ കപ്പൽ വഴിയായി എത്തിയ ആനകളിൽ ഒന്നാ
മത് തന്നെ–

F, Müller Editor [ 27 ] പശ്ചിമൊദയം

നമ്പ്രഒന്നിന്നു ൨പൈസ്സ വില ൪., നമ്പ്ര തലശ്ശെരി ൧൮൪൯ എപ്രിൽ

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും–

൩., പവിഴമലയും കാവെരി കൃഷ്ണാദി നദീ പ്രദെശങ്ങളും–

൩., കൃഷ്ണാ നദീപ്രദെശം–

കൃഷ്ണാനദി സഹ്യമലപ്രദെശത്തിലെ സത്താര പൂണപുരി എന്ന ൨മാരതരാജധാനികളുടെ
നടുനാട്ടിൽനിന്നുത്ഭവിച്ചു കിഴക്ക തെക്കൊട്ടു വിജയപുരത്തിൽ കൂടി സ്രവിച്ചുമിൎച്ചൂരിന്റെ
അരികെവെച്ചു കൊലാപൂരിൽനിന്നൊഴുകി വരുന്ന വൎണ്ണപ്പുഴയെ കൈകൊണ്ടുകിഴക്കൊ
ട്ടൊടി ബല്ഗാവിൽ നിന്നു വരുന്ന ഘട്ടാപഹാരിയെയും ധാരവാടി ദെശത്തിൽനിന്നുഭവി
ച്ചൊഴുകുന്ന മലാപഹാരിയെയും കുടകദെശത്തിൽ നിന്നു ജനിച്ചു വടക്കൊട്ടു ചെല്ലുന്നതതുംഗ
ഭദ്രയെയും ബീദനൂരുസമീപത്തിൽ നിന്നു വരുന്ന വരദപ്പുഴയെയും കൎന്നൂൽ കൊട്ടയുടെ
അരികിൽ വെച്ചു ചെൎത്തെടുക്കുമ്മുമ്പെ പൂണ–സീരൂർ പട്ടണങ്ങളുടെ അരികിൽനിന്നു സ്ര
വിച്ചുവരുന്ന ഭീമപ്പുഴയെയും കൈകൊണ്ടു ഉയൎന്നദെശത്തൂടെ പ്രവഹിച്ചു ഹൈദരാബാദ്
എന്നനിഷധരാജധാനിയിൽ നിന്നു വരുന്ന മൂസപ്പുഴയെയും ചെൎത്തുഗുലികുണ്ട–പാൽ നാടു
ദെശങ്ങളെ കടന്നുതിമുൎക്കൊട്ട–വരാപിള്ള–കുണ്ടാപിള്ള മുതലായ സ്ഥലങ്ങളിൽ വെച്ചു
പിളൎപ്പുകളിലും കണ്ടിവാതിലുകളിലും കൂടി പല അരുവിയാറുകളായി പവിഴ മലപ്രദെശത്തി
ൽനിന്നു കീഴ്പെട്ടു വീണുകിഴക്കെ താണ നാടൂടെ ചെന്നു ഗുണ്ടൂർ ദെശത്തിലെ മച്ചുലിബന്തർ അ
രികിൽ വെച്ചുതന്നെ ബങ്കാള സമുദ്രത്തിൽ ചെൎന്നു കൊള്ളുന്നു–

തുംഗഭദ്രപ്പുഴയല്ലാതെ മയിസൂർ രാജ്യത്തിൽനിന്നുത്ഭവിച്ചു വടക്കൊട്ടുചെന്നു കൃഷ്ണാ
നദിയൊടു ചെരുന്ന പുഴകൾ അതിന്റെ തെക്കെ കരയിൽ ഇല്ല തുംഗഭദ്രഒഴുകുന്നനാട്ടിൽ
ചിത്രദുൎഗ്ഗം–ഹരിഹര–ബല്ലാരി–ആനഗുന്തി മുതലായ കൊട്ടകൾ പ്രധാനം ആ ദെശത്തിന്റെ
ഉയരം എകദെശം ൧൬൦൦ കാലടി പട്ടാണി രാജാക്കന്മാരുടെ കാലത്തിൽ ഈ കൊട്ടകൾക്ക അ
ത്യന്തം ഉറപ്പുണ്ടായിരുന്നു മരതയുദ്ധങ്ങൾ നടന്ന സമയം ഇങ്ക്ലിഷ്കാർ ക്രമത്താലെ ജയിച്ചു മഹാരാ [ 28 ] ഷ്ട്രം സ്വാധീനമാക്കി ഒരൊ കൊട്ടകളെയും കയറി ഇടിച്ചു കളഞ്ഞു ഹരിഹര ബല്ലാരി മുതലാ
യവറ്റിൽ പട്ടാളങ്ങളെ പാൎപ്പിച്ചു വരിക കൊണ്ടു നാട്ടിൽ കലഹം എല്ലാം അമൎന്നു പ്രജകൾ അനു
സരിക്കെണ്ടിവന്നു ഉഷ്ണകാലത്തിൽ പുഴകളുടെ വെള്ളം വളര കുറഞ്ഞു ചിലതു മുഴുവനും വറ്റി െ
പാകകൊണ്ടു നാടു പലദിക്കിലും വെന്തു പൊയപ്രകാരം തൊന്നുന്നു നാട്ടുകാർ വെണ്ടുന്ന കൃഷി
ഫലം കിട്ടെണ്ടതിന്നു അത്യന്തം ആദ്ധ്വാനം കഴിക്കെണ്ടിവരുന്നു വിശെഷമായ കൃഷി പരുത്തി
പലവിധം പയറു കൊതമ്പം മുതലായ ധാന്യങ്ങളും തന്നെ-

ഭീമകൃഷ്ണാനദികളുടെ ഉറവു ദെശത്തിൽ മാരതരാജാക്കന്മാരുടെ പ്രധാന പട്ടണങ്ങ
ളായ സത്താരയും പൂണയും ൨൦൦൦ കാലടി ഉയരമുള്ള മലപ്രദെശമുകളിൽ വിശാലമായി കിട
ക്കുന്നു പണ്ടു ആദെശവാസികൾ്ക്ക പൂണപട്ടണം എന്നുള്ള പെർ തന്നെ എത്രയും ഭയങ്കരമായി
തൊന്നി ഇരുന്നു മഹാരാഷ്ട്രം ഇങ്ക്ലിഷ്കാരുടെ കൈക്കൽ വന്നമുതൽ പട്ടണത്തിന്റെ വിസ്താ
രവും നിവാസികളുടെ സംഖ്യയും വളരെ കുറഞ്ഞു മാരത പ്രഭുക്കളുടെ വലിപ്പവും താണുപൊ
യിരിക്കുന്നു ഇപ്പൊൾ ഇങ്ക്ലിഷ്കാർ ചില പട്ടാളങ്ങളെ അവിടെ പാൎപ്പിച്ചിരിക്കകൊണ്ടും ഉഷ്ണകാ
ലത്തിൽ മ്പൊമ്പായി ഗൊവൎന്നരും മറ്റും പല മഹാസ്ഥാനികൾ കൂട ക്കൂട ആ ഉയൎന്ന സ്ഥല
ത്തിൽ കയറി വസിക്കകൊണ്ടും പട്ടണത്തിൽ ചുറ്റിലും ശൊഭയുള്ള തൊടങ്ങളും വിലാത്തിക്കാ
രുടെ വീടുകളും നഗരത്തിന്നു അലങ്കാരമായി വന്നിരിക്കുന്നു നാട്ടുകാർ വസിക്കുന്ന അംശത്തി
ൽ അങ്ങാടികളല്ലാതെ വിശെഷിച്ചു ഒന്നും കാണ്മാനില്ല പണ്ടെത്ത കൊട്ടയും ചുറ്റുമുള്ള
മതിലുകളും വീണു കിടക്കുന്നു മുമ്പെയുള്ള കൊവിലകം ഇങ്ക്ലിഷ്കാർ തുറുങ്കും ആസ്പത്രിയും
കൊടുതിയുമാക്കിയിരിക്കുന്നു അതിന്നു കിഴക്കെയുള്ള ദെശം എല്ലാം മാരതയുദ്ധ നാശം
നിമിത്തവും അസഹ്യൊഷ്ണത്താലും നിവാസികളുടെ ക്രൂരതയാലും കൂട ക്കൂടെ ക്ഷാമംവ്യാ
ധി മുതലായത് ഉണ്ടാകനിമിത്തം എകദെശം പാഴായ്കിടക്കുന്നു സമ്പാദിച്ച സമയം മുതൽ ഇതവ
രെയും ഇങ്ക്ലിഷ്ക്കാൎക്ക നിവാസികളുടെ ദാരിദ്ര്യത്തെ ഇല്ലാതാക്കുവാൻ പാടുണ്ടായതുമില്ല-

൪., ഗൊദാവരി നദി പ്രവഹിക്കുന്ന നാടുകൾ-

മുമ്പെ സഹ്യമല പ്രദെശം വിവരിച്ചപ്പൊൾ ഗൊദാവരിയുടെ ഉറവുനാടിന്റെ അവസ്ഥയെ ചു
രുക്കമായി പറഞ്ഞുവല്ലൊ കമ്പായ ഉൾക്കടൽ സമീപത്ത തപതി നൎമ്മദ നദികൾ സഹ്യാദ്രിയെ
വിന്ധ്യമലകളിൽ നിന്നു വെർതിരിക്കുന്ന ദിക്കിലെ ത്ര്യംബകം- നാസിക- ജന്തുർ മുതലായ മ
ലപ്രദെശസ്ഥ കൊട്ടകളുടെ അതിൽ നിന്നു പല പുഴകൾ ഉത്ഭവിച്ചു കിഴക്കതെക്കൊട്ടു ഒ [ 29 ] ഴുകി കുംഭയൂർ അരികിൽ വെച്ചു ഒന്നായി ചെൎന്നു വരുന്നു ഹിന്തു ജാതികൾ ഉറവുകളിൽ ഒ
ന്നിനെ നിശ്ചയിച്ചു അതാകുന്നു ഗൊദാവരിയുടെ ഉത്ഭവം എന്നു പറഞ്ഞു അതിന്റെ കര
കളിൽ ഒരൊ ക്ഷെത്രങ്ങളെ ഉണ്ടാക്കി ഭാരതഖണ്ഡത്തിലെ സകലദെശത്തിൽ നിന്നും അ
ങ്ങൊട്ടു തീൎത്ഥയാത്രയായി പുറപ്പെട്ടു കൊണ്ടു ഇരിക്കുന്നു ഉറവു നദികളെല്ലാം ഒന്നായി ചെൎന്ന
തിന്റെ ശെഷം ഗൊദാവരി അഹ്മദനഗരം- ആരങ്ങാബാദ എന്നീ രണ്ടു പട്ടണങ്ങളുടെ നടു
വിലെ കുന്നുപ്രദെശത്തൂടെ കിഴക്കതെക്കൊട്ടു ഒഴുകി തൊക്കാപട്ടണം സമീപം വെച്ചു നിഷധ
രാജ്യം പ്രവെശിച്ചു തെക്കുംവടക്കും നിന്നു ഒഴുകി വരുന്ന പല പുഴകളെ കൈകൊണ്ടു വൎദ്ധി
ച്ചു ബീദർദെശത്തൂടെ ചെന്നു ശിവലിംഗപ്പാ സമീപത്തിങ്കൽ മഞ്ചിറ എന്ന തെക്കെ മ
ലപ്രദെശത്തുനിന്നു പ്രവഹിച്ചു വരുന്ന നദിയെ ചെൎത്തു നെരെ കിഴക്കൊട്ട ഒടി സല്പുര മല
കളിൽ നിന്നുത്ഭവിച്ചു തെക്കൊട്ടൊഴുകി വരുന്ന വരദ പുഴയെ പരിഗ്രഹിക്കുന്ന ദിക്കി
ൽ വീരാടദെശത്തിന്റെ കിഴക്കതെക്കെ അതിരിൽ തന്നെ എത്തിവരുന്നു കൃഷ്ണ ഗൊദാ
വരി നദികളുടെ നടുനാട്ടിന്റെ ഉയരം എകദെശം ൨൦൦൦ കാലടി- വരദ പുഴയെ ചെൎത്തതി
ന്റെ ശെഷം ഗൊദാവരി ഒരു നാഴിക വിസ്താരമുള്ള നദിയായി ഗുണ്ടവനദെശം പുക്കു കി
ഴക്കതെക്കൊട്ടു ഒഴുകി മഹാദെവപുരം- മുട്ടിക്കൊട്ട- ഭദ്രജലം എന്ന ശ്രുതിപ്പെട്ട ക്ഷെ
ത്രങ്ങളെയും കൊട്ടകളെയും കടന്നു രാജമന്ത്രീ പട്ടണത്തിൽ നിന്നു വടക്കൊട്ടു ഉയൎന്ന ദെശ
ത്തെ വിട്ടു ചെറുതാഴ്വരകളിലും പിളൎപ്പുകളിലും കൂടി മലകളിൽ നിന്നിറങ്ങി ബങ്കാള സമുദ്രത്തി
ൽ ചെരും മുമ്പെ രാജമന്ത്രീ സമീപത്തിങ്കൽ രണ്ടു കൈകളായി പിരിഞ്ഞു താണനാടൂടെ പ്ര
വഹിച്ചു കൊരിംഗ- അമലപുരം- നരസിംഹം- മുതലായ സ്ഥലങ്ങളിൽ വെച്ചു സമുദ്രത്തി
ൽ ചെന്നു കൂടുന്നു-

ഗൊദാവരി കൃഷ്ണാ നദികൾ ഒഴുകുന്ന ഉയൎന്ന ഭൂമിയിൽ പണ്ടു നൈഷധം എന്ന
പെരുള്ള മഹാരാജ്യം ഉണ്ടായിരുന്നു- മുകിളകൈസൎമ്മാർ- മാരതജാതികൾ- ഇങ്ക്ലിഷ്കാർ
മുതലായവരുടെ യുദ്ധങ്ങളെ കൊണ്ടും മറ്റും പല വിഭാഗങ്ങളും മാറ്റവും സംഭവിച്ചതി
നാൽ ദെശം ഇപ്പൊൾ അഞ്ചാംശങ്ങളായി കിടക്കുന്നു-

തെക്കപടിഞ്ഞാറെ അംശം വിജയപുരദെശം തന്നെ അതിൽ സത്താര ധാര
വാടി മുതലായ സഹ്യാദ്രീ പ്രദെശങ്ങളും അടങ്ങി ഇരിക്കുന്നു അതിന്റെ അവസ്ഥ മുമ്പെ ചു
രുക്കമായി പറഞ്ഞുവല്ലൊ മാരത- കൎണ്ണാടക ഭാഷകൾ അതിൽ പ്രധാനമായി നടക്കുന്നു [ 30 ] ദെശാധിപത്യം മിക്കതും ഇങ്ക്ലിഷ്കാരുടെ കൈക്കലായി വന്നു-

പടിഞ്ഞാറെ അംശത്തിന്നു ആരങ്ങാബാദ് എന്ന പെർ ഭീമ ഗൊദാവരി മുതലായ പു
ഴകളുടെ ഉറവു നാടു അതു തന്നെ അതിൽ നടപ്പായ ഭാഷ മാരതവാക്ക തന്നെ ആ ദെശത്തി
ന്റെ പടിഞ്ഞാറെ അംശം ഇങ്ക്ലിഷ്കാർ പിടിച്ചു ഭരിക്കുന്നു കിഴക്ക അംശം നിഷിധരാജാവി
ന്നു അധീനമായിരിക്കുന്നു പട്ടണങ്ങളിൽ പ്രധാനമായത് ഗൊദാവരിയുടെ ഉറവിന്നു സമീപ
മായ നാസിക ( ൩൦൦൦൦ നിവാസികൾ) ഭീമപുഴയുടെ അഹ്മദ് നഗരം (൨൦൦൦൦ നി
വാസികൾ) ഗൊദാവരിയിൽ ചെൎന്നു വരുന്ന കൌലാപുഴയുടെ കരയിലെ ആരങ്ങാബാദ്-
(൬൦൦൦൦ നിവാസികൾ) ആ പട്ടണത്ത നിന്നു അല്പം വടക്ക ദൌലതാബാദ് എന്ന അതിശയ
മുള്ള കൊട്ടയും എള്ളൂരിലെ പുരാണ പാറ അമ്പലങ്ങളും മലമുകളിൽ ശൊഭിച്ചു കിടക്കുന്നു-

വടക്കെ അംശത്തിന്നു വിരാടം എന്നു പെർ ഗൊദാവരിയുടെ വടക്കെ ഉപനദികൾ മി
ക്കവാറും ആ ദെശത്തി നിന്നുത്ഭവിച്ചു വരുന്നു അതിൽ വിശിഷ്ടമായത് വരദപുഴ തന്നെ
നിവാസികൾ മിക്കതും മാരതരും തെളുങ്കരും ആകുന്നു പ്രധാന പട്ടണങ്ങൾ നാഗപുരം എക
ദെശം ഒരു ലക്ഷം നിവാസികൾ വിരാട രാജാവിന്റെ രാജധാനി അവിടെതന്നെ തപ
തി നദി സമീപത്തിന്നു കിടക്കുന്ന ഗാവൽഘർ കൊട്ട നിഷധരാജാവിന്റെ നാടുവാഴി
യുടെ വാസസ്ഥലമായ എലിച്ചപുരം- അജയന്തി എന്ന കണ്ടിവാതിലിന്നു അരികെയുള്ള
അജയന്തിപട്ടണവും മറ്റും-

തെക്കകിഴക്കെ അംശം ഹൈദരാബാദ് ദെശം തന്നെ അതിലെ നിവാസികൾ പു
റ നാട്ടിൽനിന്നു വന്ന മുസല്മാനരും തെളുങ്കരും എന്നിങ്ങിനെ രണ്ടു വിധം ആ ദെശത്തിലെ
പ്രധാന പട്ടണം കൃഷ്ണാ നദിയിൽ ചെരുന്ന മൂസപുഴയുടെ വക്കത്തുള്ള ഹൈദരാബാദ്
എന്ന നിഷധരാജധാനി നിവാസികൾ ൨ ലക്ഷം അവർ മിക്കവാറും പട്ടാണികൾ തന്നെ
അവിടെ നിന്നു മൂന്നു നാഴിക പടിഞ്ഞാറൊട്ടു ഗുലിഗുണ്ട കൊട്ടയും അല്പം വടക്കൊട്ട സിക്ക
ന്തരാബാദ് എന്ന ഇങ്ക്ലിഷ്കാരുടെ പട്ടാളവാസസ്ഥലവും ഉണ്ടു തെളുങ്കരാജാക്കന്മാരുടെ
കാലത്തിൽ രാജധാനിയായ വരങ്കൊൽ ഇപ്പൊൾ എകദെശം ക്ഷയിച്ചു പൊയിരിക്കു
ന്നു-

ബിദർ എന്ന നടു അംശത്തിൽ മഞ്ചിറ നദിയുടെ കരയിലെ ബിദർ പട്ടണം പ്രധാനം ആ
നാട്ടിൽ മാരത- തെളുങ്ക- കൎണ്ണാടക ഭാഷകൾ നടപ്പായി വന്നിരിക്കുന്നു ൟപറഞ്ഞ അംശം [ 31 ] മിക്കതും നൈഷധരാജ്യത്തിൽ അടങ്ങിയിക്കുന്നു ആ മുസല്മാൻ രാജാവിന്നു രാജ്യം ഭരി
ക്കെണ്ടുന്ന പ്രകാരംഇങ്ക്ലിഷ്ക്കാരുമായി കറാർ ഉണ്ടാകകൊണ്ടു മെലധികാരംഇങ്ക്ലിഷ്ക്കാരുടെകൈ
ക്കൽ തന്നെ എന്ന് പറയാം–

കെരളപഴമ

൩൨., ബൊലൊഞ്ഞക്കാരനായ ലുദ്വിഗ്താമൂതിരിയുടെ ഒറ്റഅറിഞ്ഞു ബൊ ധിപ്പിച്ചത്–

താമൂതിരി മിസ്രസുല്താന്റെ സഹായത്തിന്നായി വളരെ കാലംനൊക്കികൊണ്ടിരുന്നശെഷം
കപ്പലുകൾ വരാഞ്ഞപ്പൊൾ മാപ്പിള്ളമാരും അറവികളും ധാരാളമായികൊടുക്കുന്ന ദ്രവ്യംവാ
ങ്ങി എല്ലാതുറമുഖങ്ങളിലും വലിയ പടകുകളെചമപ്പാൻ കല്പിച്ചു പറങ്കികളിൽനിന്നു ഒടിപ്പൊ
യ ചില ആശാരികളെയും പണിക്കാക്കി യുദ്ധക്കപ്പലുകളുടെ മാതിരിയെ ഗ്രഹിപ്പിച്ചും രണ്ട് ഇത
ലരെകൊണ്ടും വലിയ തൊക്കു വാൎപ്പിച്ചുണ്ടാക്കിച്ചു ലാക്കിന്നു വെടിവെക്കുന്ന വിദ്യയെ വശമാ
ക്കി കൊടുപ്പിച്ചും കൊണ്ട് അൾമൈദ ൟ വസ്തുത അറിയാതിരിക്കെണ്ടതിന്നു കടല്ക്കര എങ്ങും
കാവല്ക്കാരെ നിറുത്തി സന്നാഹങ്ങൾ്ക്കഎത്രയും രഹസ്യമായിട്ടുതന്നെതികവു വരുത്തുകയും ചെ
യ്തു–

ആ കാലത്തുമിസ്ര അറവിഹിന്തു മലാക്കമുതലായ രാജ്യങ്ങളിൽ വളരെ കാലം പ്രയാണം
ചെയ്തുവിശെഷങ്ങളെഅറിഞ്ഞുകൊണ്ട ഒരു ധൂൎത്തൻ കൊല്ലത്തുനിന്ന കൊഴിക്കൊട്ടെക്കവ
ന്നു– അതുലുദ്വിഗ്സായ്പ തന്നെ– ൨ഇതലരെയും യദൃഛ്ശയാ കണ്ടു സ്വദെശക്കാരാക
കൊണ്ടുസന്തൊഷിച്ചു കരഞ്ഞുംചുംബിച്ചുംകൊണ്ടു അവരുടെ വീട്ടിൽ കൂടി ചെന്നുരാത്രിപാൎത്തു–
ആയവർ കൊച്ചിയിൽനിന്ന് ഒടിയപിന്ന്കൊഴിക്കൊട്ടു വന്നു സുഖിച്ച പ്രകാരവും രാജപ്രസാദ
ത്തൊടുംകൂട ചെയ്യുന്ന പണികളും അറിയിച്ചാറെ– ഇതല്യെക്കു പൊവാൻ മനസ്സില്ലയൊഎന്നുലു
ദ്വിഗ് ചൊദിച്ചു ഞാൻ അൾമൈദ സായ്പനൊടു നിങ്ങൾ്ക്ക വെണ്ടി ക്ഷമ അപെക്ഷിക്കാം എന്നും മ
റ്റും പറഞ്ഞപ്പൊൾ പെതർ അന്തൊണിവളരെ കരഞ്ഞു ഞങ്ങൾ ൪൦൦റ്റിൽ പരം തൊക്കു ക്രി
സ്തുമതക്കാരെ നിഗ്രഹിപ്പാൻ ഉണ്ടാക്കിയതു കഷ്ടമത്രെ ഇതല്യയിൽവെച്ചുഭിക്ഷക്കാരനായി
പാൎത്താലും കൊള്ളായിരുന്നു എന്നു കണ്ണുനീരൊടും പറഞ്ഞു– ജുവാൻ മറിയ എന്ന മറ്റെവൻഇവി
ടയൊരൊമയിലൊഎവിടയൊ മരിച്ചാലും വെണ്ടതില്ല പക്ഷെ ഇവിടെ നിന്നു കഴിഞ്ഞു പൊ
വാൻ എനിക്ക വിധിഅത്രെ എന്നുവെറുതെ പറഞ്ഞു– [ 32 ] പുലരുമ്പൊൾ ലുദ്വിഗ് തന്റെ കൂട്ടു യാത്രക്കാരെ കാണ്മാൻ പൊയി നിങ്ങൾ എവിടെ പാൎത്തു
എന്നുചൊദിച്ചതിന്നു ഞാൻ ഒരു പള്ളിയിൽ പാൎത്തുഅള്ളാവിന്നുംവെദാമ്പരിന്നുംസ്തൊത്രംചൊ
ല്ലിഎന്നുപറഞ്ഞതല്ലാതെ ഫകീറാവാനുള്ള ഭാവംനടിച്ചു പകൽ കാലത്ത് ഇറച്ചിയും മറ്റും തിന്നാ
തെ പള്ളിയിൽ പാൎത്തു രാത്രികാലത്തുഗൂഢമായിഇതലരെ ചെന്നുകണ്ടു ൪ കൊഴിയെയും തിന്നുസു
ഖിച്ചിരുന്നു– പറങ്കിക്കപ്പല്ക്കാർ കണ്ണനൂരിൽ എത്തി കൊട്ടഎടുപ്പിക്കുന്നു എന്നു പറഞ്ഞു കെട്ടാറെഅ
വൻ തുപ്പി അള്ളാ ആ കാഫിറെ വെഗത്തിൽ ചെലാ കഴിപ്പാൻ സംഗതി വരുത്തെണമെ എന്നു
ചൊല്ലി എത്രയും അള്ളാഭക്തൻ എന്നശ്രുതിയെപരത്തി അള്ളാവെ തുണയാക്കി ചികിത്സയും
കൂടെ ചെയ്വാൻ തുനിഞ്ഞു എല്ലാ അറവിതുൎക്കപാൎസിമാരിലും പ്രസാദം വരുത്തി കൊണ്ടിരുന്നു–

അനന്തരം താമൂതിരിയുടെ കപ്പലും പടയും തൊക്കും ൟ വകഎല്ലാം സൂക്ഷ്മമായിഅറി
ഞ്ഞു കൊണ്ട ശെഷം (൧൦൫൬ ഫെബ്ര) ലുദ്വിഗ് ചിലപാൎസിക്കച്ചവടക്കാർ കള്ളചരക്ക കയറ്റി
യ തൊണിയിൽ ഒളിച്ചു കയറികാവല്ക്കാരിൽനിന്നു തെറ്റി ഒടി പറങ്കികളെ ചെന്നു കണ്ടുലൊര
ഞ്ച അൾമൈദയൊടു കൊഴിക്കൊട്ടവൃത്താന്തം എല്ലാം ബൊധിപ്പിക്കയും ചെയ്തു– വെളുത്തപ
ക്കീറെ പറങ്കികൾപിടിച്ചുകൊണ്ടു പൊയി എന്നു കെട്ടാറെ കണ്ണനൂരിൽ മാപ്പിള്ളമാർ ആയുധം
പിടിച്ചു കയൎത്തുഎങ്കിലും കൊട്ടയിലുള്ളവർ തൊക്കു നിറക്കുന്നത് കണ്ടപ്പൊൾ അടങ്ങി പാൎത്തു–
ലൊരഞ്ച് പ്രസാദിച്ചുലുദ്വിഗെ പറങ്കിവെഷം ധരിപ്പിച്ചു കൊച്ചിയിൽ അയച്ചപ്പൊൾഅ
വൻ മഹാ കപ്പിത്താനൊടും വസ്തുത ബൊധിപ്പിച്ചു ൨ ഇതലൎക്ക് വെണ്ടി ക്ഷമ അപെക്ഷിച്ചു–

ആയ്തു സാധിച്ച ഉടനെ ലുദ്വിഗ് ഒരു നായരെകൊണ്ടു ആ രണ്ടു ദ്രൊഹികൾ്ക്ക കത്തയപ്പി
ച്ചു നിങ്ങൾ കെട്ടിയ ഉമ്മാരെ പൊലുംഅറിയിക്കാതെപുറപ്പെട്ടു പൊയി സ്വൎണ്ണരത്നങ്ങളെ
അല്ലാതെ ഒന്നും എടുത്തുകൊണ്ടു വരികയുംഅരുത് എന്ന് എഴുതിയത് അവർ വിചാരിയാ
തെ കുഞ്ഞികുട്ടികളെയും കൂട്ടികൊണ്ടു പൊവാൻ ഭാവിച്ചപ്പൊൾ അവരുടെ ഭൃത്യൻ യാത്രാവ
ട്ടങ്ങളെ അറിഞ്ഞു കൊയിലകത്തുബൊധിപ്പിച്ചു– ആയത് രാജാവ് പ്രമാണിക്കാതെ ചില
നായന്മാരെ കാൎയ്യം ഗ്രഹിപ്പാൻനിയൊഗിച്ചപ്പൊൾ– രാജാവ് ക്ഷമിക്കും എന്നു കണ്ടു ഭൃത്യ
ൻ കാദിയാരെ ചെന്നറിയിച്ചുലുദ്വിഗ് ആ ഭവനത്തിൽ പാൎത്തതും ഒറ്ററിഞ്ഞതുംവെളിച്ചത്താക്കി– കാ
ദിയാർ ഉടനെ കച്ചവടക്കാരെ വരുത്തി സമ്മതിപ്പിച്ചു ൧൦൦ വരാഹൻ തിരുമുല്ക്കാഴ്ചവെപ്പി
ച്ചു ജൊഗിയായ രാജാവൊടുവെള്ളക്കാരെ കൊല്ലുവാൻ കല്പന വാങ്ങിക്കയും ചെയ്തു– എ
ന്നാറെഇരുനൂറാൾ ശംഖ് വിളിച്ചു വെള്ളക്കാരുടെ ഭവനത്തെ വളഞ്ഞപ്പൊൾ ഇരുവരും ഇ [ 33 ] തു ഭിക്ഷയാചിപ്പാനല്ല എന്നും കാരണവും ഊഹിച്ചുവെടിവെപ്പാൻ തുടങ്ങി ൬ആളെ കൊന്നു
൪൦ മുറികളെല്പിച്ചതിന്റെ ശെഷം ചില വിദഗ്ദ്ധന്മാർ കൂൎത്തചക്രംഎറിഞ്ഞു ജുവാന്റെ അ
രയും അന്തൊണിയുടെ കാലും മുറിച്ചുവീഴിച്ചു ചങ്കറുത്തുചൊര കുടിച്ചു ഭവനത്തെനാനാവിധ
മാക്കുകയും ചെയ്തു–

ജുവാന്റെ കെട്ടിയവൾ മകനൊടും കൂടെ കണ്ണനൂരിൽ ഒടി കുട്ടിയെ ൮ വ്രാഹന്നായി
ലുദ്വിഗിന്നു വിറ്റു ആയവൻ സ്നാനം കഴിപ്പിച്ചു ലൊരഞ്ച നാമം കൊടുത്തശെഷം കുട്ടിഉ
ഷ്ണപ്പുണ്ണിനാൽ മരിച്ചു– ആയതു ൧൭ വൎഷം മാത്രം ഉണ്ടായിട്ടുള്ള ദീനം എന്ന് അന്നു പ്രസിദ്ധം
അതുകൊണ്ടു പറങ്കികൾ വരുത്തിഇരിക്കുന്നു എന്ന്ഊഹിച്ചു നാട്ടുകാർ പറങ്കിപ്പുൺ എന്ന
പെർ വിളിച്ചിരിക്കുന്നു– എങ്കിലും വിലാത്തിയിൽ ൧൪൯൪ വൎഷത്തിൽമാത്രം ആപുണ്ണിന്റെ
ഉത്ഭവംകണ്ടിരിക്കുന്നു– അതുമലയാളത്തിൽവരുത്തിയതുമിസ്രതുൎക്കരുംആകുന്നു എന്നുതൊ
ന്നുന്നു–

൩൩., കണ്ണനൂരിലെ കടല്പടയിൽ ലൊരഞ്ചഅൾമൈദജയിച്ചതു–

൧൫൦൬. മാൎച്ച ൧൫ആമത് ൨ഇതലരുടെ മരണവൎത്തമാനം കണ്ണനൂരിൽ എത്തിയപ്പൊ
ൾ ലൊരഞ്ച് അഞ്ചുദ്വീപു മുതലായദിക്കുകളിൽനിന്നു വിളിപ്പിച്ചകപ്പലുകളും തക്കത്തിൽ
എത്തി താമൂതിരിയുടെ പടകു ൨൧൦ പൊന്നാനികൊഴിക്കൊടു കാപ്പുകാടുപന്തലായിനിധൎമ്മ
പട്ടണംഈതുറമുഖങ്ങളിൽനിന്നുഅന്നു പുറപ്പെട്ടു ഒന്നിച്ചു കൂടി പായ്മരങ്ങളുള്ളൊരു കാടാ
യി കണ്ണുനൂൎക്ക നെരെവന്നു– ലൊരഞ്ച് ൧൧ കപ്പലുകളിൽ ൮൦൦ പറങ്കികളൊടും കൂടഅവ
രെ കാത്തിരുന്നുനിങ്ങൾ ക്രൂശിൽതറെച്ചു മരിച്ച രക്ഷിതാവിനെ ഒൎത്തു അവന്റെ ൟ വൈ
രികളൊടു ഭയം കൂടാതെ എല്ക്കെണം ദൈവത്തിന്നായിപൊരാടിയാൽപാപമൊചനംനിശ്ച
യമല്ലൊ അവന്റെ തുണയാലെ ഈദുഷ്ടന്മാരെ വെഗത്തിൽ നിഗ്രഹിക്കാം എന്നുപറഞ്ഞ
തല്ലാതെ– ഒരു പാതിരി അമരത്തുനിന്നക്രൂശൂയൎത്തി അനുതാപമുള്ള എല്ലാവൎക്കും പാപ
ക്ഷമവരുംഎന്നുവിളിച്ചുത്സാഹിപ്പിച്ചപ്പൊൾ എല്ലാവരും പ്രമാണിച്ചു കരഞ്ഞു ക്രിസ്തനുവെ
ണ്ടി മരിപ്പാനാഗ്രഹിച്ചു ൧൬ാതിൽ ശത്രുക്കൾ അടുത്തപ്പൊൾ ലൊരഞ്ച് മറിയെക്ക ഒരുപള്ളി
എടുപ്പിപ്പാൻ നെൎന്നു ചുവന്ന തുണി ഉടുത്ത തുൎക്കചെകവർ നിറഞ്ഞ ൨ വലിയ കപ്പൽ കണ്ടു താ
നായിട്ടു അവറ്റിന്റെ നടുവിൽ ഒടി അവരുടെ ഉണ്ടകളുടെ വീൎയ്യം അറിഞ്ഞു താനും വെടി
വെച്ചുപലനാശങ്ങളെയും വരുത്തിയപ്പൊൾ അവർ കാറ്റില്ലായ്കകൊണ്ടു ധൎമ്മപട്ടണത്തൊളം [ 34 ] മടങ്ങിപൊയി– ൧൮മതിൽ അവർ പിന്നെയും അടുത്തു യുദ്ധംവെണ്ടാ വടക്കൊട്ട് ഒടുവാൻ സമ്മ
തിക്കെണം എന്നു ചൊദിച്ചപ്പൊൾലൊരഞ്ച സമ്മതിക്കാതെഇരുന്നു– നിങ്ങൾ മുമ്പെ കൊന്നവൎക്ക
ല്ലാതെആഇരുവരുടെ മരണത്തിന്നും കൂടെ പകവീളെണം എന്നുപറഞ്ഞാറെഎന്നാൽഅള്ള
യും വെദാമ്പരും തുണഎന്നുമാപ്പിള്ളമാർചൊല്ലി യുദ്ധത്തിന്നു ആരംഭിച്ചു– അവർ ദൂരെ ആ
കകൊണ്ടു ലൊരഞ്ച് മുമ്പെപടയാളികളൊടു ഉച്ചെക്ക തീൻ തീൎപ്പാൻ കല്പിച്ചു കൊലത്തിരി
യെയും യുദ്ധം കാണ്മാനായി വിളിച്ചു അടുക്കെനിൎത്തികാഹളം മുഴപ്പിക്കയും ചെയ്തു– ഉടനെമാപ്പിള്ള
മാരും എല്ലാകപ്പലുകളിൽ നിന്നും വാദ്യങ്ങളെഘൊഷിപ്പിച്ചും ആൎത്തും കൊണ്ടിരുന്നപ്പൊൾ–
ലൊരഞ്ച മുല്പുക്കു അവരുടെ തലക്കപ്പലൊട് ഇരുമ്പു ചെൎത്തു കയറി ൬൦൦ഒളം മാപ്പിള്ളമാ
രെ അറുത്തും കടലിൽ ചാടിച്ചുംകൊണ്ടു പട തുടങ്ങി– ഇരിട്ടു വരുവൊളംയുദ്ധം കഴിച്ചുസമൎപ്പി
ച്ചില്ലതാനും– തുൎക്കരുടെ ശൂരതയും പഞ്ഞിനിറച്ച വസ്ത്രങ്ങളുടെകെമവും മാപ്പിള്ളമാരുടെ നീ
ന്തവിശെഷവും കണ്ടു പറങ്കികൾ്ക്ക അതിശയംതൊന്നി– പൊൎത്തുഗീസർ ഇപ്രകാരം വീൎയ്യം പ്രവൃ
ത്തിച്ചു ൬ ആൾ മാത്രം നശിച്ചു ജയംകൊണ്ടത് കൊലത്തിരിക്ക എറ്റവും അതിശയമായിഭ
വിച്ചു– മുസല്മാനർ ൩൦൦൦ത്തൊളം അവിടെ പട്ടുപൊയി എന്ന് കെൾ്ക്കുന്നു– ശെഷിച്ച പടകുഎ
ല്ലാംഒടി ചിതറി പുഴകളിൽപൊയി ഒളിച്ചുപാൎത്തുഅതുകൊണ്ട ലൊരഞ്ച് തന്റെഅഛ്ശ
ന്റെ ഭയംതീൎപ്പാനായി താൻ തന്നെ കൊച്ചിക്ക ഒടി ജയവൎത്തമാനം അറിയിച്ചു അഛ്ശന്നും
പെരിമ്പടപ്പിന്നും വളരെസന്തൊഷംജനിപ്പിക്കയുംചെയ്തു–

അഛ്ശൻ അപ്പൊൾ തന്നെകൊച്ചിയിൽവെച്ചുവലിയകൊട്ടയെഎടുപ്പിച്ചു താനുംപൊ
ൎത്തുഗാൽ പ്രഭുക്കന്മാർ മുതൽ പണിക്കാർ വരെയുള്ളഎല്ലാവരും ഒരു തുള്ളി മദ്യം സെവിക്കാ
തെചൊറും കഞ്ഞിയും മാത്രം ഭുജിച്ചുകൊണ്ട അദ്ധ്വാനപ്പെട്ടു ആ കൊട്ടയെപണിയിച്ചുതീ
ൎത്തു– അരിക്കും കൂടെ ക്ഷാമം പറ്റി കൊച്ചിദെശത്തനിന്നു വരവ എത്രയും ചുരുക്കം–അ
ക്കാലം ഒരു നായർ വന്നു താമൂതിരിയുടെനെരെഅന്യായപ്പെട്ടു ബ്രാഹ്മണ്യം നിരസിച്ചുസ്നാ
നം എറ്റു ഒരു മാൎഗ്ഗക്കാരത്തിയെ കെട്ടിയപ്പൊൾ– സംശയം ജനിച്ചിട്ടു അൾമൈദ അവ
നെവരുത്തി ഭയപ്പെടുത്തിസകലവും എറ്റു പറഞ്ഞാൽ പ്രാണഛെദംഇല്ലഎന്നുകല്പിച്ചു നിങ്ങ
ളെകൊല്ലുവാനും കപ്പലുകളെ ഭസ്മമാക്കുവാനും ഞാൻ കയ്യെറ്റുവന്നു എന്നുപറഞ്ഞാറെ
അൾമൈദ അവന്റെ കണ്ണുകളെചൂന്നെടുപ്പിച്ചു നായരെതാമൂതിരിക്ക മടക്കി അയച്ചു അപ
മാനവാക്കു പറയിക്കയും ചെയ്തു–

F Müller Editor [ 35 ] നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨പൈസ്സ വില

൫., നമ്പ്ര തലശ്ശെരി ൧൮൪൯ മെയി

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും–

൩., പവിഴമലയും കാവെരി കൃഷ്ണാ നദീ പ്രദെശങ്ങളും

കൃഷ്ണാനദിമുതൽ മഹാനദിയൊളമുള്ള ബങ്കാള കടല്ക്കരയാം പ്രദെശത്തിന്നുവ
ടക്കെ സൎക്കാര രാജ്യംഎന്നപെർ വന്നുഅതിലെനിവാസികൾ തെളുങ്കർ– ഉഡിയർ എന്നീ
രണ്ടു വകക്കാർതന്നെ പട്ടണങ്ങളിൽ ചില മുസല്മാന്മാരും കുടിയെറിനിവസിക്കുന്നുദെശം മി
ക്കതും താണ ഭൂമിയാകകൊണ്ടും കൃഷ്ണഗൊദാവരി മുതലായ പല നദികൾ അതിൽ കൂ
ടി ഒഴുകീട്ടുവെള്ളത്തിൽ കുറവ ഇല്ലായ്ക കൊണ്ടും കൃഷികൾവളരെഅതിൽ നടക്കുന്നുനി
വാസികളുടെസംഖ്യ൩൦ ലക്ഷം ആയിരിക്കും കൊണ്ടർ മിക്കവാറും മൂഢന്മാരും ക്രൂരന്മാരും
ആകകൊണ്ടു ചിലദിക്കിൽ നരമെധംകഴിച്ചു വരുന്നുദെശം ൫അംശമായി വിഭാഗിച്ചു
കിടക്കുന്നു–

വടക്കുള്ളതുഗഞ്ചം സൎക്കാർ തന്നെ അതിലെ പ്രധാന നഗരമായഗഞ്ചം കടപ്പു
റത്തുതന്നെകിടക്കുന്നു നാട്ടകത്തു ബ്രഹ്മപുരി മുതലായ സ്ഥലങ്ങൾ പ്രധാനം–ദെശത്തി
ന്റെതെക്കെ അതിരിൽ ചിക്ക കൊൽ സൎക്കാർ വ്യാപിച്ചു കിടക്കുന്നു അതിന്റെ പുരാ
ണനാമം കലിംഗനാടു അതിലെമുഖ്യസ്ഥലങ്ങൾ കലിംഗപട്ടണം–ചിക്കകൊൽ–വിശാഖ
പട്ടണം എന്നിവതന്നെ–അതിന്റെ തെക്കെ അതിരിൽ രാജമന്ത്രിസൎക്കാർ ഗൊദാ
വരിയുടെതെക്കും വടക്കും കരമെൽ കിടക്കുന്നു പ്രധാനനഗരങ്ങൾ സമുല്ക്കൊട്ട–രാജമ
ന്ത്രി–കൊരിങ്കമുതലായവതന്നെ–രാജമന്ത്രിയുടെ തെക്കെ അതിരിൽ എള്ളൂർ എന്ന
ചെറിയസൎക്കാർ ദെശംഉണ്ടുനാട്ടിന്റെപെർ പ്രധാനപട്ടണത്തിന്നുംനടപ്പായി വന്നു–അ
വിടെ നിന്നുതെക്കൊട്ടു ഗുണ്ടാപിള്ളിസൎക്കാർ നാടുകൃഷ്ണാനദിയുടെവടക്കെ കരമെൽ ഇരി
ക്കുന്നു പട്ടണങ്ങൾനാട്ടകത്തുള്ളഗുണ്ടാപിള്ളിയും സമുദ്രകരയിൽ കിടക്കുന്നമചുലിബന്തൂരും–
തെക്കെസൎക്കാര നാട്ടിന്റെ പെർ ഗുണ്ടൂർ അതിന്റെ വടക്കെ അതിർ കൃഷ്ണാനദിതെക്കെ [ 36 ] അതിർ ഗുണ്ടിഗാമപുഴ പട്ടണങ്ങൾ ഗുണ്ടൂർ- വെള്ളകൊണ്ട മുതലായവതന്നെ-

൪., ദക്ഷിണ ഖണ്ഡത്തിന്റെ വടക്കെ അതിർനാടുകളും
മഹാനദി നൎമ്മദാ തപതീ നദീ പ്രവാഹവും-

മെൽ വിവരിച്ചു പറഞ്ഞ സൎക്കാർദെശങ്ങളുടെ വടക്കപടിഞ്ഞാറ അതിരിലും വിരാട
നാട്ടിന്റെ കിഴക്കെ അറ്റത്തും വിശാലമായി കിടക്കുന്ന ഭൂമിക്ക ഗുണ്ടവനം എന്നനാ
മം ഉണ്ടു അതിന്റെ തെക്കെ അംശം കാടും മലയും ക്രൂരനിവാസികളും നിറഞ്ഞ നാടാക
കൊണ്ടു സൂക്ഷ്മമായി വിവരിപ്പാൻ പാടില്ല വടക്കെ അംശമായ അമരകണ്ടം ദക്ഷിണ
ഖണ്ഡത്തിന്റെ വടക്കിഴക്കെ കൊണായിരിക്കുന്നു മഹാനദി നൎമ്മദ ശൊണമുതലായ
പുഴകൾ അവിടെ നിന്നുത്ഭവിച്ചു നാലു ദിക്കിലും പ്രവഹിച്ചു പൊകുന്നതിനാൽ ആ നാട്ടിന്റെ
ഉയരം അല്പം അല്ല എന്നൂഹിപ്പാൻ സംഗതി ഉണ്ടു ൬൦൦൦ കാലടി ഉയരത്തിൽ ഒരൊ ദിക്കി
ൽ ഊരുകളെ കാണും എന്നു അവിടെ പൊയവരുടെ പക്ഷം-

൧,. ഈ അമര കണ്ടത്തിൽ നിന്നു മഹാനദി ഉത്ഭവിച്ചു കാട്ടിലും മലകളിലും
ചെന്നു ശ്രീനാരായണ സമീപത്തു വെച്ചു വടക്ക നിന്നു ഒഴുകിവരുന്ന ഹസ്തനദിയെ കൈ
ക്കൊണ്ടശെഷം തെക്കൊട്ടു തിരിഞ്ഞു സുഖമ്പുരി സമീപത്തിൽ തലപുഴയെ ചെൎത്തു മല
കളെ വിട്ടു കിഴക്കൊട്ടു താണ നാടൂടെ ഒരു നാഴിക വിസ്താരമുള്ള നദിയായി ഒഴുകി
കട്ടക പട്ടണത്തിന്റെ അരികെ അനെക കൈകളായി പിരിഞ്ഞു ബങ്കാള സമുദ്ര
ത്തിൽ ചെൎന്നു കൊണ്ടിരുന്നു-

ഈ മഹാനദി ഒഴുകുന്ന നാടുകളുടെ പടിഞ്ഞാറെ അംശമായ ഗുണ്ടവനം മിക്ക
വാറും മലപ്രദെശവും കാടു നിറഞ്ഞഭൂമിയുമാകുന്നു അതിലെ നിവാസികൾ പലവിധമാ
യ കാട്ടളരും ക്രൂരപ്പരിഷകളും ഹിന്തുക്കളിൽ നിന്നു പലവിധെന വെൎവ്വിട്ട കൂട്ടരും ആ
കകൊണ്ടും ദെശം മിക്കതും പുലിപൊത്തു മുതലായ ദുഷ്ടമൃഗങ്ങൾ നിറഞ്ഞു വഴിയില്ലാ
ത്ത രാജ്യം ആക കൊണ്ടും അതിന്റെ വിവരം സൂക്ഷ്മമായി അറിവാൻ ഇതുവരെയും
സംഗതി ഉണ്ടായില്ല വലിയ പട്ടണങ്ങളെ ആ രാജ്യത്തിൽ കാണുന്നില്ല ജനങ്ങൾ പല കൂറുക
ളായി ചെറുഗ്രാമങ്ങളിൽ വസിച്ചു അല്പം കൃഷിചെയ്തു കാട്ടുകിഴങ്ങ മുതലായതുംതിന്നു കൂട
ക്കൂട പുറപ്പെട്ടു പുതിയവാസസ്ഥലങ്ങളെ അന്വെഷിച്ചു കുടിയെറും ചിലർ വീടുകളെ കെട്ടാ
തെ പാറയിലും ഗുഹയിലും മൃഗപ്രായം പൂണ്ടു പാൎത്തു മനുഷ്യമാംസവും തിന്നു മാൎഗ്ഗവിശെഷങ്ങ [ 37 ] ളിൽ മ്ലെഛ്ശന്മാരായി നടന്നു വരുന്നു ബസ്കാർ- ഗുംസൂർ മുതലായ ദെശങ്ങളിൽ വെച്ചു ചിലർ
നരമെധവും കഴിക്കും അവിടെ നടപ്പായ ഭാഷകളും പലവിധം പ്രധാനമായത് ഗുണ്ടി- തെ
ളുങ്ക- മരാഠവാക്ക തന്നെ വിശെഷസ്ഥലങ്ങൾ ശൊണ നൎമ്മദാനദികളുടെ ഉറവ്സമീപമു
ള്ള അമരകണ്ഡവും മഹാനദിഹസ്തപുഴകളുടെ നടുനാട്ടിലെ രത്നപുരവും മഹാനദിയുടെ
തെക്കെ കരയിലെ രായപുരവും വരദനദി സമീപമുള്ള ചന്തപട്ടണവും മറ്റും- രാജ്യത്തി
ൽ എവിടെയും ജനപുഷ്ടിചുരുക്കം താനും

വടക്ക മിട്ടനപുരം ജലാസുരം നഗരങ്ങൾ തുടങ്ങി തെക്ക ചില്ക്കാസരസ്സൊളവും കിഴ
ക്ക ബങ്കാള സമുദ്രം തുടങ്ങി വടക്ക പടിഞ്ഞാറൊട്ടു ഗുംസൂർ- ശൊണവൂർ- ശുഭപുരം മുതലാ
യ പട്ടണങ്ങളൊളവും വ്യാപിച്ചു കിടക്കുന്ന മഹാനദി ഒഴുകുന്ന ദെശത്തിന്റെ കിഴക്കെ അംശ
വും അതിന്നു വടക്കൊട്ട് ബ്രാഹ്മിണി മുതലായ പുഴകളുടെ പ്രവാഹദെശവും എല്ലാം ഉൽ
കലം എന്നും ഉഡിയരാജ്യം എന്നും പെർ പ്രാപിച്ചിരിക്കുന്നു- ഈ വിസ്താരമുള്ള രാജ്യത്തി
ൽ പടിഞ്ഞാറെ അംശം പ്രത്യെകം മലപ്രദെശവും സഞ്ചരിച്ചു കൂടാത്ത കാടുഭൂമിയും ആ
കുന്നു- അതിന്നു ഉയൎന്ന രാജവാട എന്നപെർ കിഴക്കെ അംശമായ കടപ്പുറം മഹാനദി
മുതലായ പുഴകൾ അനെക കൈകളായി സമുദ്രത്തിൽ കൂടുക കൊണ്ടു മനുഷ്യവാസത്തി
ന്നു ആകാത്ത ചളിപ്രദെശം ആകുന്നു അതിന്നു താണ രാജവാട എന്ന പെർ വന്നു- ഈ രണ്ടു
ദെശങ്ങളുടെ നടുവിൽ മുകൾ വണ്ടി എന്ന സാരമുള്ള കൃഷിഭൂമി എകദെശം ൪ കാതം അക
ലമായി മഹാനദിയിൽ നിന്നു വടക്കൊട്ടു പരന്നു കിടക്കുന്നു കൃഷിസ്ഥലങ്ങളിൽ മുഖ്യമായത്
നെല്ലുമുതലായ ധാന്യങ്ങളും തെങ്ങ അടക്ക പുകെല കരിമ്പ ഇത്യാദികളും തന്നെ-

ഈ ഉഡിയരാജ്യം ഇങ്ക്ലിഷ്കാരുടെ വശത്തിലായി വന്ന സമയം മുതൽ നിവാസികളു
ടെ അവസ്ഥയും ഒരൊ നഗരങ്ങളുടെ വിശെഷവും അല്പം അറിവാൻ കഴിവ് വന്നിരിക്കുന്നു-
മുകൾ വണ്ടി- താണ രാജവാട ഈ രണ്ടു ദെശങ്ങളിൽ കട്ടക്ക- ബാലെശ്വരം- ജഗന്നാഥപു
രം ഈ മൂന്നു പ്രധാന പട്ടണങ്ങൾ അല്ലാതെ ൧൧൯൧൫ ഊരുകളുമുണ്ടു നിവാസികളുടെ
സംഖ്യ എകദെശം ൧൩ ലക്ഷം മലവാസികളുടെ ക്രൂരതയും അസൂയയും നിമിത്തം ഉയൎന്ന
രാജവാടയുടെ വിവരം അറിവാൻ സംഗതി വന്നില്ല പ്രജകൾ എല്ലാവരും ഹിന്തുമതാചാര
നുസാരികൾ അകന്നു അവരുടെ ഭാഷ സംസ്കൃത ഭാഷയുടെ ഒരു ശാഖയത്രെ അവരുടെ
പ്രവൃത്തി മിക്കതും തന്നെ കൈതൊഴിലുകളും കച്ചവടവും രാജ്യത്തിൽ ചുരുക്കമെ [ 38 ] യുള്ളു–ജയപുരം–ബദ്രാക്ക–ഹരിഹരപുരം പിപ്പളി മുതലായ അനെകഊരുകളുടെ പെ
രും മറ്റും പറവാൻ പാടില്ല എങ്കിലും ൩ പ്രധാന നഗരങ്ങളുടെഅവസ്ഥഅല്പം വിവരിച്ചു
പറയെണ്ടത്–

മഹാനദി പലകൈകളായിപിരിഞ്ഞുപൊകുന്നദിക്കിൽ കട്ടക (തകാട്ട) ബ
ങ്കാളസമുദ്രത്തിൽനിന്നു ൫–൬ കാതം വഴി പടിഞ്ഞാറൊട്ടു അകന്നു നില്ക്കുന്നു പൂൎവ്വകാലത്തി
ൽ ഉണ്ടായപട്ടണം മിക്കതും നശിച്ചുപരാവതികൊട്ട മാത്രംശെഷിച്ചിരിക്കുന്നു– മുമ്പെത്തഅ
തിശയമായ കൊവിലകം ഇപ്പൊൾ ഒരു കല്ക്കുന്നായി കിടക്കുന്നു– ഈ കട്ടക്ക് പട്ടണത്തിൽ
എകദെശം ൬൫൦൦ വീടുകളും ൪൦൦൦൦ നിവാസികളും ഉണ്ടായിരിക്കും ബങ്കാളദെശത്തിന്റെ
അതിരിൽ നിന്നു അല്പം തെക്കൊട്ടുബാലെശ്വരം ബ്രാഹ്മിണിപുഴയുടെ ൨ കൈകളുടെ
നടുവിൽ കടപ്പുറത്തു തന്നെ കിടക്കുന്നുഒരുനല്ല തുറമുഖം അവിടെഉണ്ടാകകൊണ്ടു വി
ലാത്തിക്കാർ ഭാരതഖണ്ഡത്തിൽ വന്ന സമയം മുതൽ ക്രമത്താലെ പൊൎത്തുഗീസർ ഇങ്ക്ലി
ഷ്കാർ ഫ്രഞ്ചിക്കാർ മുതലായ കച്ചവടജാതികൾ പട്ടണത്തിൽ പാണ്ടിശാലകളെ കെട്ടിപാ
ൎത്തു കച്ചവടംചെയ്തുപൊന്നു– ഇപ്പൊഴും അവിടെ പാൎക്കുന്ന൪൦൦൦൦ നിവാസികൾ മിക്കവാ
റും കച്ചവടക്കാർതന്നെ വിശെഷചരക്കധാന്യവും ഉപ്പും മറ്റും ആകുന്നു–രാജ്യത്തിൽ വി
ശിഷ്ടസ്ഥലം കട്ടക്കിൽ നിന്നു തെക്കൊട്ടു മഹാനദിവക്കത്തുബങ്കാളസമുദ്രത്തിന്റെ കര
യിൽ വളരെ ക്ഷെത്രങ്ങളൊടും കൂട ശ്രുതിപ്പെട്ടു വിളങ്ങുന്ന ജഗന്നാഥപുരം തന്നെഅ
വിടത്തെ മുപ്പതിനായിരം നിവാസികളല്ലാതെ കൊല്ലം തൊറും ക്ഷെത്രത്തിലെ മഹൊ
ത്സവങ്ങൾ്ക്ക ചെരുന്ന പുരുഷാരങ്ങളുടെ സംഖ്യ എകദെശം ഒരു ലക്ഷമായിരിക്കും ക്ഷെ
ത്രങ്ങളല്ലാതെ പട്ടണത്തിൽ ഒരു വിശെഷവും കാണ്മാനില്ല ക്ഷെത്രങ്ങളിൽ വിശിഷ്ടമാ
യതപുരുഷൊത്തമക്ഷെത്രം തന്നെ ഉത്സവത്തിന്നു പൊകുന്നവരുടെ സംഖ്യ കൂടക്കൂടെ
കുറഞ്ഞുപൊകകൊണ്ടും ക്ഷെത്രധനവും വളരെ താണു താപസന്മാരുടെ ഉജ്ജ്വലനം കു
ളിൎന്നു പൊകുന്ന പ്രകാരം കാണുന്നു–

കെരളപഴമ

൩൪., കൊലനാട്ടിലെ പുതുരാജാവ് പറങ്കികൾ്ക്ക ശത്രുവായി ചമഞ്ഞതു–

൧൫൦൬ മാൎച്ചമാസത്തിൽ ഉണ്ടായ കപ്പൽജയം മുതൽകൊണ്ടു പൊൎത്തുഗാൽ കപ്പലിന്നു
ഹിന്തുസമുദ്രത്തിൽ എതിർഇല്ല എന്നു വന്നു. (മിസ്രകപ്പലുകൾ ൧൫൦൮തിൽ വന്നു ൧൫൦൯ [ 39 ] തൊറ്റപ്രകാരം പിന്നെ പറയാം) എങ്കിലും അൾമൈദ അഞ്ചുദ്വീപിൽ നിന്നുസഹായം
വരുത്തിയപ്പൊൾ ഗൊവയിൽ വാഴുന്ന സബായി തുരുത്തിയെകാപ്പാൻ ആൾ പൊരാ
എന്നുനിരൂപിച്ചുകൊട്ടപിടിപ്പാൻ തുൎക്കരെഅയച്ചു– അവരിൽ പ്രമാണി ഒരു പറങ്കി ആ
ശാരി തന്നെ– അവൻമുമ്പെചങ്ങലക്കാരനായി പിന്നെപൊൎത്തുഗാല്ക്കപ്പലിൽനിന്ന്ഒടിഒ
ളിച്ചു അബ്ദള്ളഎന്നനാമവും തൊപ്പിയുംധരിച്ചവൻ തന്നെ– അവൻ കൌശലത്തൊ
ടെ തുടങ്ങിയസഹായത്തിന്നുസാദ്ധ്യം വന്നില്ല താനും– പൊൎത്തുഗീസർ ചുരുക്കം എങ്കിലും തടുത്തു
പാൎത്തുമഴതീൎന്നതിൽപിന്നെലൊരഞ്ചഅഞ്ചു ദീപിലെക്ക ഒടി ഈ പടിഞ്ഞാറെ കട
പ്പുറം മുഴുവനും ഭയപ്പെടുത്തി അമൎക്കയും ചെയ്തു– എങ്കിലും ബലങ്ങളെഅധികം ചിതറി
ച്ചു പാൎപ്പിച്ചാൽ വൎഷകാലം നിമിത്തംനന്നല്ല കൊച്ചിയിലും കണ്ണനൂരിലും ഉള്ള കൊട്ടക
ൾ വ്യാപാരരക്ഷെക്ക് ആശ്രയസ്ഥാനമായി മതിഎന്നും തൊന്നുകയാൽ അൾമൈദ
അഞ്ചുദ്വീപിൽ എടുപ്പിച്ചകൊട്ടയെതാൻഇടിപ്പിച്ചു കളഞ്ഞു (൧൫൦൬സപ്ത)

എന്നാറെ ആ ൬൮൩ആം കൊല്ലത്തിന്റെ ആദിയിൽ എത്രയും വിശെഷമായ സൂ
ൎയ്യഗ്രഹണം ഉണ്ടായിട്ടു പകല്ക്കാലത്തും വാനമീനുകൾനന്നായി കാണായ്വന്നത് കൊഴിക്കൊ
ട്ടജ്യൊതിഷക്കാർ വിചാരിച്ചു ഈ കൊല്ലത്തിൽ തന്നെ പൊൎത്തുഗാലിന്നുഗ്രാസം പിടിക്കും
എന്നു ലക്ഷണം പറഞ്ഞു മലയാളത്തിൽ എങ്ങും ശ്രുതിപ്പെടുത്തുകയും ചെയ്തു– അതുകൂടാ
തെ മാനുവെൽ രാജാവുമായി സഖ്യത കഴിച്ച കൊലത്തിരി തീപ്പെട്ടപ്പൊൾ അനന്ത്രവന്മാ
രിൽ ഉണ്ടായവാദത്തെ താമൂതിരി ബ്രാഹ്മണരെനിയൊഗിച്ചും ദ്രവ്യം കൊടുത്തും കൊണ്ടു
തീൎത്തു തനിക്ക ബൊധിച്ചവനെ വാഴിക്കയും ചെയ്തു– ആകയാൽ കൊലത്തിരികുന്നലകൊ
നാതിരിയുടെ പക്ഷം അത്രെ എന്നുലൊകമുഖെന കെട്ടപ്പൊൾസമുദ്രതീരത്തെ വെണ്ടും
വണ്ണം കാക്കെണം കൊലനാട്ടിലും അധികം വിശ്വസിക്കെണ്ടാ രാപ്പകൽ സൂക്ഷിക്കെണം
എന്നുപൊൎത്തുഗാൽ കപ്പല്ക്കഒക്കെക്കും കല്പനയായി– എങ്കിലും കൊലത്തിരിഅല്ലപറങ്കി
കൾ തന്നെ അതിക്രമിച്ചുസമാധാനത്തെ തള്ളിക്കളഞ്ഞപ്രകാരം ആവിതു–

മുമ്പെത്തകൊലത്തിരിയുടെ മന്ത്രിയായ ചെണിച്ചെരികുറുപ്പു മാനുവെൽ രാജാ
വൊട് അറവിഭാഷയിൽ ഹൎജ്ജി എഴുതി അപെക്ഷിച്ചത് (ഹജ്രൂത്ത ൯൦൯ മുഹറം ൬ ൹)–
നിങ്ങളുടെ കപ്പിത്താന്മാർ നമ്മുടെ ചെറിയ ദ്വീപുകളുടെ നെരെ ഉപദ്രവം ചെയ്യരുതെ പി
ന്നെ കാലത്താലെനാട്ടുപടകു ൧൦ എങ്കിലും കണ്ണനൂരിൽനിന്നു ഹൊൎമ്മുജിലെ കുതിരകളെ [ 40 ] വാങ്ങുവാനായി ആ ദ്വീപിലൊഗുജരാത്തിലെക്കൊചെല്ലെണ്ടതിന്നു കല്പനആകെണം
എന്നത്രെ ആയ്തിന്നു രാജാവ് അനുജ്ഞ കൊടുത്താറെയും കപ്പിത്താന്മാർ പലവിധെനനാ
ട്ടുകാരുടെ കപ്പലൊട്ടത്തെമുടക്കിക്കൊണ്ടുകൊലത്തിരിക്കും ചുങ്കം കുറെച്ചു വെച്ചിരുന്നു– അ
തിന്നുഒരൊരൊസംഗതികൾ ഉണ്ടായി– കൊഴിക്കൊട്ടുകാർ പലരും കണ്ണനൂരിൽവന്നു
കൊലത്തിരിയുടെ ആൾഎന്നുനടിച്ചു പറങ്കികളെ ചതിച്ചു വ്യാപാരം നടത്തുകയാൽ– മാപ്പി
ള്ളമാരെ കാണുന്തൊറും ഇവർ താമൂതിരിയുടെ പ്രജകൾ അത്രെ എന്നൊരുസിദ്ധാന്തം പ
റങ്കികളിൽഉണ്ടായി– അതുകൊണ്ടു കണ്ണനൂരിൽ മെല്ക്കപ്പിത്താനായ ബ്രീതൊവൊട് ചീട്ടുവാ
ങ്ങി അല്ലാതെ ഒരു പടകും പുറപ്പെടുവാൻ തുനിഞ്ഞില്ല– കൊഴിക്കൊട്ടുകാരുടെ വ്യാജം ത
ടുപ്പാനായി അൾമൈദമെൽ‌പറഞ്ഞ ലുദ്വിഗെ മലയായ്മ അറികയാൽ വ്യാപാരത്തിന്നു
പ്രമാണി ആക്കി കണ്ണുനൂരിൽപാൎപ്പിച്ചു അവനും ബ്രീതൊവും നന്ന ആലൊചിച്ചിട്ടത്രെപട
കുകാൎക്ക ചീട്ടെഴുതികൊടുക്കും–

പറങ്കികൾ സമുദ്രം എങ്ങും പരന്നു മുസല്മാൻ കപ്പലെ തടുക്കുന്ന സമയം ഗൊവസ് ക
പ്പിത്താൻ കണ്ണനൂർ സമീപത്തുഒരുപടകിനെ എതിരിട്ടു നിറുത്തി ബ്രീതൊവിന്റെ ചീട്ടുകണ്ടാ
റെയുംഈ ഒപ്പു കൃത്രിമം എന്നുനിരൂപിച്ചു ചൊടിച്ചു പട തുടങ്ങിജയംകൊണ്ടുപടകിൽ ക
ണ്ടവരെ പായിൽ പൊതിഞ്ഞു കെട്ടി കടലിൽ ചാടി– പായിപൊട്ടി ശവങ്ങൾ കരെക്കവന്ന
ടിഞ്ഞു പറങ്കിയുടെ ആസുരക്രിയ പ്രസിദ്ധമാകയും ചെയ്തു– പിണങ്ങളിൽ ഒന്നു മമ്മാലി മ
റക്കാരുടെ മരുമകൻ എന്നു കണ്ടപ്പൊൾ– കച്ചവടക്കാരിൽ പ്രധാനനായ അവന്റെ കാ
ക്ക കൊട്ടെയിൽ വന്നു ബ്രീതൊചതിച്ചുവല്ലൊഎന്നു ക്രുദ്ധിച്ചു പറഞ്ഞു ബ്രീതൊവിന്റെ
ആണയും മറ്റും അനുസരിയാതെ കുഞ്ഞികുട്ടികളൊടും കൂടെ വളൎഭട്ടത്തെ കൊയില
കത്തെക്ക് ഒടി അഭയം വീണും കരഞ്ഞും തൊഴിച്ചും കൊണ്ടു സങ്കടം ബൊധിപ്പിക്കയും
ചെയ്തു– നാട്ടുകാർ എല്ലാവരും കൊപംസഹിയാതെപൊൎത്തുഗൽ നാമത്തെക്കുറിച്ചു പ്രാ
വിദുഷിച്ചു ആയുധം എടുപ്പാൻ കല്പന അപെക്ഷിച്ചാറെ– രാജാവ്അനുവാദം മൂളി
അനെകം ആയുധപാണികൾ അന്നു തന്നെ കൊട്ടക്ക് പുറമെ ഉള്ള കിണറ്റിങ്കരെ
ക്കപാഞ്ഞു ചെന്നു വെള്ളം എടുക്കുന്നവരൊടു വക്കാണം തുടങ്ങിപറങ്കികൾ ബദ്ധപ്പെട്ടു
കൊട്ടയിൽ മടങ്ങി പായെണ്ടി വരികയും ചെയ്തു– (൧൫൦൭ എപ്രിൽ– ൨൭ ൹). അന്നു
മുതൽ നെരെ ൪ മാസം വരെ കൊട്ടയിലുള്ളവൎക്ക വിഷമമുള്ളപട നടന്നു– [ 41 ] ൩൫., കണ്ണനൂർ കൊട്ടയുടെ നിരൊധം

ബ്രീതൊ ഉടനെ ഒരു പടവുകൊച്ചിക്കഅയച്ചു അൾമൈദയെഅറിയിച്ചപ്പൊൾ അ
വൻചിലചെകവരെയുംപദാൎത്ഥങ്ങളെയും സഹായത്തിന്നു കല്പിച്ചയച്ചു ദുഷ്ടനായഗൊ
വസെസ്ഥാനത്തിൽ നിന്നുപിഴുക്കുകയുംചെയ്തു– ആകയാൽ ബ്രീതൊഇണക്കത്തിന്നായി
ശ്രമിച്ചാറെകൊലത്തിരിയും യുദ്ധത്തിന്നു കുറയതാമസം വരുത്തി മന്ത്രികളെ അയച്ചു
പറങ്കികളെമയക്കുവാൻ നൊക്കുന്നതിന്നിടയിൽ മമ്മാലിയെകൊണ്ടു താമൂതിരിയെ
അറിയിച്ചു ൨൪ വലിയതൊക്കു കൊഴിക്കൊട്ടു നിന്നു വരുത്തുകയും ചെയ്തു– അതല്ലാതെ
അവൻ കൊട്ടയെയും നഗരവും വെർ പിരിക്കെണ്ടതിന്നു ഒരുവാടിയെ കിളപ്പിച്ചു നായ
ന്മാരെ ൪൦൦൦൦ത്തൊളം ചെൎക്കയും ചെയ്തു– അവന്റെ മരുമകൻ സ്വകാൎയ്യമായി പൊൎത്തു
ഗലെആശ്രയിച്ചുകൊണ്ടു ബ്രീതൊവെ ബൊധിപ്പിക്കയാൽ അവൻരാജാവിന്റെഅ
ന്തൎഗ്ഗതംഎല്ലാം അറിഞ്ഞു രാപ്പകൽ വിടാതെകൊട്ടയെഉറപ്പിക്കയും ചെയ്തു– അപ്പൊൾ
ഒരുദിവസം രാവിലെനായന്മാർ വാദ്യഘൊഷത്തൊടും ബാണം പൂവെടി മുതലായ്തു
മുന്നിട്ടു ൧൨ നിരയായും നിരതൊറും ൨൦൦൦ ആളായും നടന്നുകൊണ്ടു പട വെട്ടിതുടങ്ങി– ചാട്ട
ത്തിന്നും മറിച്ചലിന്നുംഒട്ടും കുറവില്ലമതിലിന്മെൽ കയറുവാൻ സംഗതി വന്നില്ലതാനും–
പറങ്കിവെടികൊണ്ടുപലർ മരിച്ചു മലയാള തൊക്കുകാൎക്ക ശീലവും അനുഭവവും കണ്ട
തും ഇല്ല– കൊട്ടയിലുള്ളവർ ൨൦൦ ആൾമഴക്കാലത്തെക്ക അരിതെങ്ങയും ചക്കരയും
ഉണ്ടു– വെള്ളത്തിന്നായിട്ടു ആഴ്ചവട്ടം തൊറും രണ്ടു കുറി പുറപ്പെട്ടു ഒർ അമ്പെറു ദൂരത്തു
ചെന്നുകിണറ്റിൽനിന്നുവെള്ളം കൊരെണ്ടി വന്നു– ആദിവസങ്ങളിൽവാൾകൊണ്ടത്രെ
വഴിയെസദ്ധ്യമാക്കും– പലരും മുറിഞ്ഞാറെഫെൎന്നന്തഎന്നശില്പി കൊട്ടയിൽ നി
ന്നു കുഴിച്ചു തുരന്ന് ഒകു പടെച്ചു കിണറ്റിന്റെ വെള്ളത്തെകൊട്ടയുടെ അകത്തുവരു
ത്തിശത്രുക്കൾ അതു കാണാതെഇരിപ്പാൻ പറങ്കികൾപൊരുതു ചെന്നു കിണറ്റിനെമണ്ണി
ട്ടുതൂൎക്കയുംചെയ്തു– പിന്നെ താമൂതിരി ൨൦൦൦൦ നായന്മാരെതുണെക്ക അയച്ചപ്പൊൾകൊ
ട്ടയിൽനിന്നു പുറപ്പെടുവാൻ നന്നെ പരാധീനമായി അതിന്റെ സൂക്ഷ്മം അറിയെണ്ട
തിന്ന് പറങ്കികൾ താമൂതിരിയുടെഒരുപണിക്കാരെ കണ്ണിവെച്ചുപിടിപ്പെട്ടു വസ്തുതഗ്രഹി
ക്കയും ചെയ്തു– പിന്നെ ഉണ്ടകൊള്ളരുതെന്നുവെച്ചു മാപ്പിള്ളമാർ വലിയ പരുത്തിക്കെ
ട്ടു കൊണ്ടുവന്നു മറയാക്കി പൊരാടുമ്പൊൾ നടപ്പുള്ള തൊക്കിന്നു ഫലംപൊരാതെവ [ 42 ] ന്നു അതുകൊണ്ടു എത്രയും വലിയത് ഒന്നു വരുത്തി മതിലിന്മെൽ നിറുത്തി വെടി വെച്ച
പ്പൊൾ പരുത്തിഎല്ലാം പാറി ൨൨ മാപ്പിള്ളമാർഒർ ഉണ്ട കൊണ്ടുമരിക്കയും ചെയ്തു–

അനന്തരം മലയാളികൾ പട കൂടാതെ കൊട്ടയെവളഞ്ഞുപൊരുമ്പൊൾ ക്ഷാമം
നന്നെ വൎദ്ധിച്ചുപാണ്ടിശാലെക്ക് തീപിടിച്ചതിനാൽ ശെഷിപ്പുള്ളഅരിയുംഭസ്മമായി– അ
പ്പൊൾ എലി– പല്ലി. പൂച്ച മുതലായത് തിന്നെണ്ടിവന്നു– വ്യാധികളും ഉണ്ടായി ആയതുനാ
ട്ടുകാർ അറിഞ്ഞുഒരിക്കൽ ൨ പശുക്കളെ കൊട്ടവാതിലൊളം തെളിച്ചു പറങ്കികൾപുറ
പ്പെട്ടപ്പൊൾരണ്ടിനെയും ആട്ടി അവരെ ഒരു പതിയിരിപ്പിൽ അകപ്പെടുത്തുവാൻ നൊ
ക്കി വിശപ്പിനാൽ വീൎയ്യംഎറിവന്നിട്ടുപറങ്കികൾ പശുക്കളെപിടിച്ചു താനും– ഇപ്രകാരം
ദുഃഖെന കഴിക്കുമ്പൊൾഅവർനാൾതൊറും കന്യമറിയയൊടു സഹായത്തിന്നായി
പ്രാൎത്ഥിച്ചു അൾ്മൈദ നെൎച്ചയെ ഒപ്പിച്ചു അവൾ്ക്കു പണിയിച്ചിട്ടുള്ളപള്ളിയിൽ കൎമ്മം
ചെയ്തു നടന്നു– എന്നാറെ കന്യകപെരുന്നാളായ ആഗുസ്ത. ൧൫– കടലിൽനിന്നുഞണ്ടും
കൊഞ്ചനും മറ്റും ഒരിക്കലും കാണാതവണ്ണം കടപ്പുറത്തു അടിഞ്ഞു വന്നതിനാൽതിന്മാ
ൻ വളരെ ഉണ്ടായി ദീനക്കാരും ഇതു സ്വൎഗ്ഗരാജ്ഞിയുടെ കാഴ്ചയല്ലൊഎന്നുവെച്ചു ഭ
ക്ഷിച്ചപ്പൊൾപലൎക്കുംവിശ്വാസം നിമിത്തംഭെദംവന്നുഎന്നുപൊൎത്തുഗീസ കവിയട
ക്കം– പിന്നെ താമൂതിരി ഉപദെശിക്കയാൽ ഒണത്തിന്ന മുമ്പെ ൫൦൦൦൦ നായന്മാരും കൂ
ടി പൊരാടുവാൻ ഭാവിച്ചപ്പൊൾ കൊലത്തിരിയുടെ മരുമകൻ ബ്രീതൊവിന്നു ഭൊജ്യങ്ങ
ളെഅയച്ചുനാള കരയും കടലും പട കാണും സൂക്ഷിക്കെണം എന്നറിയിച്ചപ്പൊൾ മുറിഞ്ഞവരും
ദീനക്കാരും പടെക്ക ഒരുമ്പെട്ടു പുലൎച്ചക്ക കൊട്ടയുടെ നെരെവരുന്നമാപ്പിള്ളമാരുടെ മഞ്ചു
ചങ്ങാടം മുതലായ്തിനെ തകൎത്തുചിതറിച്ചു കരപ്പുറത്തു നായന്മാരൊട് തടുത്തുനില്ക്കയും ചെയ്തു– ആ
ഭാഗത്തു വളരെ ഞെരിക്കം ഉണ്ടായി– ചിലനായന്മാർ മതിലിന്മുകളിൽ എത്തിമരിച്ചു പറങ്കി
കൾ മിക്കവാറും മുറിയെറ്റപ്പൊൾ ബ്രീതൊ തളൎച്ചയെ മറെക്കെണ്ടതിന്നു ചക്കുതൊക്കു കൊ
ണ്ടു കണ്ണനൂരെകൊള്ളെവെടിവെച്ചു വെള്ളിയാഴ്ച നിമിത്തം ആൾ അധികം കൂടി നില്ക്കുന്ന മു
സല്മാൻ പള്ളിയെ ഉണ്ടകളാൽ ഇടിക്കയും ചെയ്തു– പറങ്കികൾ ആരും മരിക്കാത്തതു ക്ഷുദ്രകൎമ്മ
ങ്ങളുടെ വൈഭവംഹെതുവായിട്ട് അത്രെ എന്നു വെച്ചു പലനാട്ടുകാരും മടുത്തപ്പൊൾ–
(ആഗുസ്ത ൨൭) അക്കൂഞ്ഞ കപ്പിത്താൻ ൧൧ കപ്പലൊടും കൂട വിലാത്തിയിൽനിന്നുവന്നു നിരൊധത്തെ തീൎക്കയും ചെയ്തു–

F. Müller. Editor. [ 43 ] പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സ വില

൬.നമ്പ്ര തലശ്ശെരി ൧൮൪൯ ജൂൻ

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും

൩., പവിഴമലയും കാവെരികൃഷ്ണാദിനദീപ്രദെശങ്ങളും

൨., തപതിനൎമ്മദാന്ദികളുടെ ഒഴുക്കം

ൟ രണ്ടു നദികളുടെ ഉല്പത്തിസ്ഥാനമായ ഗുണ്ടവനത്തെയും തപതി ഒഴുകിവരുന്ന ഖണ്ഡെ
ഷദെശത്തെയും അതിലെ നിവാസികളായ ഭില്ല ജതികളെയും തൊട്ടുമുമ്പെ ഒരൊന്നു വി
വരിച്ചു പറഞ്ഞതിനാൽ തപതിനദി പ്രവാഹത്തെ കുറിച്ചു ഇനി പറവാനുള്ളതു ചുരുക്കമ
ത്രെ ആ നദിയുടെ ഉത്ഭവം ഗുണ്ടവനദെശത്തിന്റെ വടക്കപടിഞ്ഞാറെ അതിരിലിരിക്കുന്ന
൪൦൦൦ കാലടി ഉയരമുള്ള മഹാദെവ മലപ്രദെശത്ത നിന്നു തന്നെ ആകുന്നു- ഉത്ഭവിച്ചശെ
ഷം ആ നദി തപതി എന്നും പൂൎണ്ണ എന്നും പെരുള്ള രണ്ടു കൈകളായി ഗാവിൽഘർ ൈ
വത്തൽ എന്ന രണ്ടു കൊട്ടകളെ കടന്നു മലപ്രദെശത്തൂടെ എകദെശം ൨൦ കാതം വ
ഴി പടിഞ്ഞാറൊട്ടു ഒഴുകി പൂൎവ്വ കാലത്തിൽ ഖണ്ഡെഷദെശത്തിലെ പ്രധാന പട്ടണമായ
ബ്രഹ്മപുരിസമീപത്തിങ്കൽ വെച്ചു ഒന്നായി ചെൎന്നു സാല്പുര മലകളുടെ തെക്കെ അടിയിൽ
എകദെശം ൫൦ കാതം വഴിനെരെ പടിഞ്ഞാറൊട്ടു ഭില്ലർ മുതലായ മ്ലെച്ശ ജാതികൾ
വസിക്കുന്ന ഖണ്ഡെഷ എന്ന സാരമുള്ള ഭൂമിയൂടെ ചെന്നു സൂരട്ടി എന്ന മഹാകച്ചവട പ
ട്ടണസമീപത്തിങ്കൽ എത്തി കപ്പൽ പ്രവെശിപ്പാൻ തക്ക നദിയായി കമ്പായ ഉൾകടലി
ൽ ഒഴുകിചെരുന്നു- ഈ നദി ഒഴുകുന്ന ദെശത്തിൽ വിശെഷ നഗരങ്ങളില്ല മരാട്ടി
രാജാക്കന്മാർ തൊറ്റുതാണു പൊയതിന്റെ ശെഷം ബ്രഹ്മപുരിയിൽ പണ്ടു നടന്ന കച്ച
വടവും ക്ഷയിച്ചു അതിലെ നിവാസികളായ മുസല്മാന്മാർ ചിതറി ഉജ്ജയിനി സൂരട്ടി മുതലാ
യ പട്ടണങ്ങളിൽ ചെന്നു പാൎക്കുന്നു ആ പട്ടണത്തിൽ നിന്നു എകദെശം ൨ കാതം വടക്കിഴക്കൊ
ട്ടു ചുറ്റുമുള്ള മലകളെക്കാൾ ൭൫൦ കാലടി അധികം ഉയരമുള്ള പാറമെൽ കിടക്കുന്ന അസ്സി
ൎഘകൊട്ടെക്ക ഇപ്പോൾ ആധിക്യം ഉള്ളതു- നദീപ്രദെശത്തിന്റെ പടിഞ്ഞാറെ അംശത്തെ [ 44 ] മുമ്പെ സഹ്യപൎവ്വതത്തിന്റെ അവസ്ഥ പറഞ്ഞപ്പൊൾ വിവരിച്ചുവല്ലൊ-

തപതി നൎമ്മദാ നദികൾ ഒഴുക്കങ്ങളുടെ ദീൎഘത്താലത്രെ തമ്മിൽ ഭെദിച്ചു പൊകുന്നതു
തപതി പ്രവാഹാദീൎഘം ഇരട്ടിച്ചാലെ നൎമ്മദയൊട് ഒക്കും എന്നിട്ടും രണ്ടു പുഴകൾ്ക്ക പലവിധമായ
സംബന്ധവും കാണുന്നു രണ്ടിന്റെ ഉറവുദെശം ഒന്നു ഒഴുക്കവും നെരെ പടിഞ്ഞാറൊട്ടു ത െ
ന്ന രണ്ടിന്റെ കരകളിൽ മലകൾ ഉണ്ടാകകൊണ്ടു അവറ്റിന്റെ പ്രവാഹനാടുകൾ എത്ര
യും ചുരുങ്ങിയ താഴ്വരകൾക്ക സമം മലകൾ എങ്ങും അടുത്തുനിയ്ക്കകൊണ്ടു രണ്ടിന്റെ ഉപനദി
കളും ചുരുക്കമെയുള്ളു-

നൎമ്മദാനദി അമരഖണ്ഡത്തിന്റെ വടക്കിഴക്കെ അംശത്തിൽ ഉത്ഭവിച്ചു പല അരു
വിയാറുകളായി മലകളിൽ നിന്നു പടിഞ്ഞാറൊട്ടു ഇറങ്ങിചെന്നു മണ്ഡലം- ഗറാ മുതലായ
കൊട്ടകളെ കടന്നു ജവല്പുരം സമീപത്തു വെച്ചു ഹരിപുഴയെ ചെൎത്തുവൎദ്ധിച്ച നദിയായി
പാറകളിൽ കൂടി ഒഴുകി ഹൊഷുങ്ങാബാദ് നഗരത്തിന്റെ അരികെ ചെറുകപ്പൽ ഒടുവാ
ൻ തക്ക നദിയായി വളൎന്നു പടിഞ്ഞാറൊട്ടൊടി ഹിജിയ- ഒങ്കാർ- മന്താട്ട- മഹീസുരം മുത
ലായ കൊട്ടകളെ കടന്നു മാളവ ദെശത്തിന്റെ തെക്കെ അതിരിൽ കൂടി ഒഴുകി രാജപിപ്പ
ളി മലകളെ കടന്നിട്ടു വിസ്താരമുള്ള ഗുൎജ്ജരത്തിൽ പ്രവെശിച്ചു ബരൊച്ച് (ഭൃഗുഗജ) പ
ട്ടണസമീപത്തിൽ ബഹുവിസ്താരമുള്ള നദിയായി കമ്പായ ഇടക്കടലിൽ ചെന്നു ചെരുന്നു

നൎമ്മദാനദീപ്രദെശം മിക്കതും മലപ്രദെശമാകകൊണ്ടു വിസ്താരം കുറഞ്ഞതാ
ഴ്വരെക്ക സാദൃശ്യമായിരിക്കുന്നു പുഴവക്കത്തു വിശെഷനഗരങ്ങൾ ചുരുക്കം അത്രെ ഉറ
വുസമീപത്തുള്ള അമരഖണ്ഡഗ്രാമത്തിന്നു ജനപുഷ്ടികൊണ്ടല്ല വിശിഷ്ട പാൎവ്വതിക്ഷെത്രം
ഉണ്ടാകകൊണ്ടത്രെ അല്പം ഒരു കീൎത്തി വന്നത് അവിടെ നിന്നു പടിഞ്ഞാറൊട്ടു ജവല്വു
രത്തൊളം പല ഊരുകളും കൊട്ടകളും പുഴവക്കത്തു ഉണ്ടെങ്കിലും വിശെഷിച്ചു ഒന്നും വിവരി
പ്പാനില്ലതാനും- പുഴയുടെ വടക്കെ കരസമീപത്തിരിക്കുന്ന ജവല്പുരം ഇങ്ക്ലിഷപട്ടാളത്തിന്നും
മറ്റും വാസസ്ഥലമാകകൊണ്ടു ആ നാട്ടിലെ പ്രധാന നഗരമായി തിൎന്നിരിക്കുന്നു- അവിടെനി
ന്നു പടിഞ്ഞാറു മലപ്രദെശം കുറയവിട്ടു നൎമ്മദാ അല്പം വിസ്താരമുള്ള താണനാടൂടെ ഒഴു
കുന്നു ആ നാടിന്റെ പടിഞ്ഞാറെ അറ്റത്തു പുഴയുടെ തെക്കെകരമെൽ ഹൊഷുങ്ങാബാ
ദ് എന്ന പ്രധാന നഗരം ഇങ്ക്ലിഷ് അധികാരികൾ്ക്കും പട്ടാളത്തിന്നും ഇരിപ്പിടമായി വിളങ്ങു
ന്ന അവിടെ നിന്നു പടിഞ്ഞാറൊട്ടുള്ള ദെശത്തിൽ നൎമ്മദാഗുൎജ്ജത്തിൽ പ്രവെശിക്കുന്ന [ 45 ] ദിക്കൊളം വിന്ധ്യ സാല്പുര മലകൾ വ്യാപിച്ചു പല വെരുകളെയും ധരിച്ചു പണ്ടെത്ത യുദ്ധവും
നിവാസികളുടെ ക്രൂരതയും നിമിത്തം പലദിക്കിലും കാടായി ചമഞ്ഞിരിക്കുന്നു നെമാവൂർ- ഹി
ണ്ടിയ- ഒങ്കാർ- മന്താട്ടയുമ്മറ്റും മുഖ്യസ്ഥലങ്ങൾ തന്നെ ആകുന്നു-

നൎമ്മദാനദി മലപ്രദെശം വിട്ടു ഗുൎജ്ജരം എന്ന താണഭൂമിയെ പ്രവെശിക്കുന്ന ദി
ക്കിൽ ചില പുരാണ പട്ടണങ്ങൾ്ക്കും ക്ഷെത്രങ്ങൾ്ക്കും കാശി- ജഗന്നാഥം- രാമെശ്വരം എന്നീ സ്ഥ
ലങ്ങൾ്ക്ക ഒത്ത കീൎത്തിയും മാഹാത്മ്യവും വന്നിരിക്കുന്നു മലകളിൽ നിന്നു പ്രവഹിച്ചു വരുന്ന നൎമ്മ
ദാവെള്ളം അത്യന്തം ശുദ്ധം എന്നു വെച്ചു അനെകതീൎത്ഥയാത്രക്കാർ സ്നാനത്തിന്നു െ
വണ്ടി കൂടക്കൂട അങ്ങൊട്ടു ചെല്ലുവാറുണ്ടു മലസമീപത്ത വിശിഷ്ട നഗരങ്ങൾ ചന്തൊദ്- ചിന്നൂ
ർ- രങ്കൂർ മുതലായവതന്നെ ഈ പട്ടണങ്ങളൊടു ചെൎന്ന ദെശത്തിൽ എകദെശം ൮൦ ഊരു
കളും മയസമീപത്തു വെവ്വെറെ കിടക്കുന്നു നിവാസികളുടെ അജ്ഞാനവും ക്രൂരതയും നി
മിത്തം ൟനാളൊളം വിധവമാർ ഭൎത്തൃശവങ്ങളൊടു കൂട ഉടന്തടി എറുക പെൺ്കുട്ടിക െ
ളവധിക്ക വിശുദ്ധപുഴയിൽ ചാടി മരിക്ക ഇത്യാദി കൎമ്മങ്ങൾ മുഴുവനും നിൎത്തുവാൻ പാ
ടുണ്ടായില്ല-

ഗുൎജ്ജരം എന്ന താണ ദെശത്തൂടെ ഒഴുകുന്ന തപതി- നൎമ്മദാ- ധാതൃമഹി- സവ
ൎച്ചട്ടി ഇത്യാദി നദീപ്രദെശങ്ങളുടെ അവസ്ഥ പറയുന്നു- നൎമ്മദാ കമ്പായ ഉൾകടലിൽ കൂടു
ന്ന ദിക്കിൽ നിന്ന് അല്പം കിഴക്ക പുഴവക്കത്തു തന്നെ ബരൊച്ച് പട്ടണവും അതിനൊടു
ചൎന്ന ദെശവും ഊരുകളും ശൊഭിച്ചു കിടക്കുന്നു മരാട്ടിയുദ്ധം തീൎന്നശെഷം ഇങ്ക്ലിഷ്കാർനാ
ടുപിടിച്ചു രാജ്യത്തൊടു ചെൎക്കയും ചെയ്തു പട്ടണനിവാസികൾ എകദെശം മുപ്പതി
നായിരം ആയിരിക്കും അതിന്റെ ചുറ്റളവു എകദെശം ൩ നാഴികവഴി അടുത്തനൎമ്മ
ദാവക്കത്തുള്ള ക്ഷെത്രങ്ങളിൽ പുറനാട്ടിൽ നിന്നു ബഹുജനങ്ങൾ വന്നു വസിച്ചു സ്നാനം
കഴിച്ചുകൊണ്ടുമിരിക്കുന്നു എറ്റത്തിലും വൎഷകാലത്തിലുമത്രെ കപ്പലുകൾ്ക്ക പട്ടണ െ
ത്താളം ഒടുവാൻ കഴിയും നൎമ്മദാനദിക്ക ൩ നാഴിക വിസ്താരമുണ്ടെങ്കിലും ആഴം കുറച്ച
മെയുള്ളു പട്ടണത്തിലെ ആസ്പത്രികളിൽ ദീനക്കാരെ മാത്രമല്ല കുരങ്ങ- മയിൽ- കുതിര
നായി- പൂച്ച- വെൻ- ചെള്ളു മുതലായ ജീവികളെയും പൊറ്റെണ്ടതിന്നും ബ്രാഹ്മണരു
ടെ വയറുനിറച്ചു തടിപ്പിക്കെണ്ടതിന്നും പലദിക്കിൽ നിന്നു നെൎച്ചയും കാഴ്ചയും വരുന്നുണ്ടു
പട്ടണത്തിയെ വാസികളും മുസല്മാനരും മിക്കവാറും കച്ചവടക്കാരാകുന്നു നാട്ടുവാസിക [ 46 ] ളുടെ മുഖ്യപണി കൃഷി തന്നെ- തപതിനദി സമുദ്രത്തിൽ കൂടുന്ന അഴിമുഖസമീപത്തത
ന്നെ മഹാകച്ചവട സ്ഥലമായ സൂരട്ടിപട്ടണം പൂൎവ്വകാലത്തിലെ ഫൊയിനീക്യരുടെ പുരാണ
നഗരമായ രൂമിന്നു സമമായി വിളങ്ങുന്നു എങ്കിലും അതിന്റെ മാഹാത്മ്യം ഇപ്പൊൾ ഇല്ലാതാ
നും ബൊംബായിപട്ടണം വൎദ്ധിക്കുന്തൊറും സൂരട്ടിയിൽ നടന്നു വരുന്ന കച്ചവടവും കപ്പ
ലൊട്ടവും ക്ഷയിച്ചു കാണുന്നു ക്ഷാമം വ്യാധി മരാട്ടിജാതികളുടെ കവൎച്ചയും കൊണ്ടു
നിവാസികൾ വളരെ കുറഞ്ഞുപൊയെങ്കിലും അവരുടെ സംഖ്യ ഇപ്പൊഴും നാലുലക്ഷ
ത്തിന്റെ താഴെ അല്ല പണ്ടു ൮ ലക്ഷത്തൊളം ജനങ്ങൾ അവിടെ കുടിയിരുന്നു ൧൨ ആ
നവാതികളൊടും കൂട നഗരത്തെചുറ്റി നില്ക്കുന്ന പുറമതിലിന്റെ നീളം എകദെശം ൧꠱
കാതം വഴി അതിൽ വാഴുന്നവർ ഇങ്ക്ലിഷ്കാർ തന്നെ- നടക്കുന്ന കച്ചവടം മിക്കതും പാൎസി
കളുടെ കൈക്കൽ വന്നശെഷം നിവാസികൾ്ക്ക ദാരിദ്ര്യം നന്ന ഉണ്ടു- ചാലിയർ തട്ടാന്മാർ
മുതലായ കൈതൊഴില്ക്കാരുടെ പ്രവൃത്തിയും താണുപൊയി ക്ഷയം എങ്ങും വറ്റി എന്നു
കാണുന്നു എങ്കിലും മുമ്പെത്ത മഹത്വം ഒൎത്തു നിവാസികൾ മിക്കതും അവിടെ പത്തു മുപ്പ
ത് വൎഷമായിട്ടു അറിയിച്ചുവരുന്ന സുവിശെഷവചനം നിരസിക്കുന്ന ഡംഭികളായി നട
ക്കുന്നു ആസ്പത്രികളിൽ ഒരൊവക മൃഗങ്ങളെ വരുത്തി പൊറ്റുന്ന തിൽ അവൎക്ക മടിവി
ല്ലതാനും- ബരൊച്ച് പട്ടണത്തിൽനിന്നു എക്ദെശം ൧൦കാതം വടക്കിഴക്കൊട്ടു ധാ
തൃപ്പുഴവക്കത്തുതന്നെ ഗയിക്കവാട എന്ന് ഗുൎജ്ജരരാജാവിന്റെ വാസസ്ഥലമായ
ബരൊദപട്ടണം നല്ല കൃഷിസ്ഥലങ്ങളൊടും കൂട ശൊഭിച്ചു കിടക്കുന്നു നിവാസികൾ എ
കദെശം൧ ലക്ഷം പൂൎവ്വകാലത്തിൽ ചുറ്റുമുള്ള നാടുതൊട്ടത്തിന്നു സമം തന്നെ മഴ കു
റവുവന്നാൽ ദെശം എല്ലാം വരണ്ടു കിടക്കും മുകിളകൈസൎമ്മാരുടെ കാലത്ത പട്ടണത്തിന്നു
ണ്ടായ ശൊഭ ഇപ്പൊൾ കാണുന്നില്ല അതിന്റെ വിസ്താരം ചുറ്റും കിടക്കുന്ന ശെഷിപ്പു
കളെകൊണ്ടത്രെ അറിയാം പാൎസികൾ- മുസൽമാനർ- ഹിന്തുക്കൾ എന്നീമൂന്നുവകനി
വാസികൾ അല്പം കച്ചവടവും നടത്തിവരുന്നു ചുറ്റുമുള്ള ഊരുകളിൽ കൃഷിക്കതന്നെ
ആധിക്യം- ബരൊദയിൽ നിന്നു നെരെ പടിഞ്ഞാറ മഹിപുഴ കമ്പായ ഉൾകടലിൽ
ഒഴുകിചെരുന്നു അതിന്റെ ഉല്പത്തി വിന്ധ്യമലയുടെ വടക്കെ അടിയിൽനിന്നു തന്നെ
ആകുന്നു ൟപുഴ ഒഴുകുന്ന നാട്ടിന്റെ മുക്കാലംശം മലപ്രദെശമാകകൊണ്ടു വളരെ വി
വരിച്ചു പറവാൻ ഇല്ല മുമ്പെത്ത പീഡ കൊണ്ടു ധനമാഹാത്മ്യവും ജനപുഷ്ടിയും വളരെ [ 47 ] ചുരുങ്ങി പൊയി മല പ്രദെശം വിട്ടു ഗുൎജ്ജുരം എന്ന താണ ഭൂമിയുടെ ഒഴുകുന്ന പുഴവക്കത്തു
മാത്രം പല പട്ടണങ്ങളുംഊരുകളും നാട്ടിൽ എങ്ങും നിറഞ്ഞുകിടക്കുന്നു– അതിൽ പുഴയുടെ
അഴിമുഖത്തിരിക്കുന്ന കമ്പായി പട്ടണം തന്നെ പ്രധാനം അത് പണ്ടു ഒരു വലിയ കച്ചവ
ട നഗരം ആയിരുന്നു എങ്കിലും മുസല്മാൻ കൈസൎമ്മാരും മരാട്ടി രാജാക്കന്മാരുമായിക
ഴിച്ച യുദ്ധത്തിൽ ആ പട്ടണത്തിന്നും നാശം പറ്റിയതിനാൽ മുമ്പെത്ത ശൊഭയും ജന
പുഷ്ടിയും ധനമഹാത്മ്യവും എകദെശം മുടിഞ്ഞുപൊയി– കമ്പായിൽ നിന്നു വടക്കമെ
വാടമല പ്രദെശത്തിൽ നിന്നും ഉത്ഭവിച്ചു തെക്കൊട്ടു ഒഴുകി കമ്പായ ഉൾകടലിൽ ചെരുന്ന
സപൎമ്മട്ടി പുഴയുടെ കരയിലെ അഹ്മദാബാദ് എല്ലാ ഗൂൎജ്ജുരപട്ടണങ്ങളിൽ മുഖ്യമായ
ത തന്നെ പണ്ടു ആ പട്ടണം ബാബൽ നിനിവെ എന്നിവറ്റിന്നു സമമായിരുന്നു അതിന്റെ
ചുറ്റളവും എകദെശം അഞ്ചുകാതം വഴി രണ്ടു ഉറപ്പുള്ള കൊട്ടകളും ൧൦൦൦൦മുസല്മാൻപ
ള്ളികളും അനെകക്ഷെത്രങ്ങളും മറ്റും അതിൽ ഉണ്ടായിരുന്നു ഇപ്പൊൾ ആ പട്ടണത്തിലും
വിശെഷമായി ഒന്നും കാണ്മാനില്ല പണ്ടെത്തയുദ്ധകാലത്തിൽ ഇടിഞ്ഞുവീണകൊവി
ലങ്ങളും പള്ളികളും മറ്റും പട്ടണത്തിന്നു വല്ലാത്ത ശൊഭയായി തീൎന്നിരിക്കുന്നു ചുറ്റുമു
ള്ളദെശത്തിൽ ൧൫൦൦ നിവാസികൾ ഉള്ള ഊരുകളും ദുൎല്ലഭമല്ല– ആ നാടും ഇപ്പൊൾ ഇങ്ക്ലി
ഷ്കാൎക്ക തന്നെ സ്വാധീനമായി വന്നിരിക്കുന്നു–

കെരളപഴമ

൩൬., താമൂതിരിക്ക പൊന്നാനിയിൽ വെച്ചുണ്ടായ തൊല്വി–

അകൂഞ്ഞ കണ്ണനൂർ തൂക്കിൽ നങ്കൂരം ഇട്ടു ൩൦൦ വീരന്മാരെ ഇറക്കി കണ്ണനൂർ അങ്ങാടിക്ക
തീകൊടുത്തപ്പൊൾ ബ്രീതൊ താൻ കൊലത്തിരിയെ ഭയപ്പെടുത്തിയതു മതി എന്നു വെ
ച്ചുസാമവാക്കു ചൊല്ലി തീ കെടുത്താറെ മാഫ ചൊദിക്കുന്ന മമ്മാലി മറക്കാരെ കൊച്ചി
ക്കഅയക്കയും ചെയ്തു– അവിടെ അവൻ അൾമൈദയുമായി വിചാരിച്ച നാൾ ൟ
ഇടച്ചൽ എല്ലാം മറക്കെണം എന്നു തൊന്നി പൊൎത്തുഗാലും കൊലനാടും തമ്മിൽ നിരന്നു
വരികയും ചെയ്തു–

ആകയാൽ കണ്ണനൂരിലും കൊച്ചിയിലും ചരക്കു വെണ്ടുവൊളം വാങ്ങി കപ്പലുകളിൽ
നിറച്ചപ്പൊൾ അകൂഞ്ഞ പോകുന്നതിന്മുമ്പെതാമൂതിരിയെഇനിയും ഒന്നു ശിക്ഷിക്കെണം
എന്നു നിശ്ചയിച്ചു– അന്നു കപ്പലാളിയായ കുട്ടിയാലി എന്ന വീരൻ ൭൦൦൦ പടച്ചെകവ [ 48 ] രൊടും കൂടപൊന്നാനിയിലുള്ള പടകുകളെ രക്ഷിച്ചു കൊണ്ടിരുന്നു– ആ അഴിമുഖത്തു വെള്ള
ത്തിന്നു ആഴം ഇല്ല മാറ്റാനെ തടുപ്പാൻ തെക്കും വടക്കും ൨ കൊട്ടയും ഉണ്ടു– അൾമൈദസകല
പറങ്കികളെയും കൂട്ടിക്കൊണ്ടു (൧൫൦൭– നവമ്പ്ര ൨൩.) കപ്പലുകളിൽ കരെറ്റി പൊന്നാനിവ
രെ ഒടി നങ്കൂരം ഇട്ടപ്പൊൾ– രാത്രിയിൽ പലമാപ്പിള്ളമാരും സെഹൂദായി മരിപ്പാൻ നെൎന്നു
പള്ളിയിൽ കൂടി വന്നു തലചിരച്ചും ഉറക്കം ഇളച്ചും പാൎക്കയും ചെയ്തു– പറങ്കികൾ ൬൦൦ ആളെ
ഉള്ളു കൊച്ചിനായന്മാർ ചിലരും കൂടി പൊന്നു-- അവരൊട അൾമൈദ (നവമ്പ്ര ൨൪)പു
ലരുമ്പൊൾ പറഞ്ഞു ഇതെല്ലൊ മാപ്പിള്ളമാരുടെ മുഖ്യദെശം ഇവിടെ തന്നെശിക്ഷകഴി
ക്കെണം എല്ലാവരും ഒരുങ്ങിയൊ– എന്നതല്ലാതെ വിശ്വാസശത്രുക്കളൊടു പൊരുതുമ
രിക്കുന്നതിനെക്കാൾ പാപമൊചനത്തിന്നും സ്വൎഗ്ഗപ്രാപ്തിക്കും എളുപ്പമുള്ള മറ്റൊരു വ
ഴിയും ഇല്ല എന്ന രൊമപാത്രിയും വിളിച്ചു പറഞ്ഞു അപ്പൊൾ– പറങ്കികൾ ഒക്കയും കണ്ണീർവാ
ൎത്തുബദ്ധപ്പെട്ടു ഇറങ്ങി തൊണികളിൽ കയറിഉണ്ടമാരിയിൽ കൂടി തണ്ടു വലിച്ചുകടന്നു
കരക്കണഞ്ഞു– അന്നുണ്ടായ യുദ്ധം പറഞ്ഞു കൂടാ– ലൊരഞ്ച എല്ലാവരിലും പരാക്രമം
അധികം കാട്ടി മുറിയെറ്റിട്ടും ൬ മാപ്പിള്ളമാരെ താൻ വെട്ടിക്കൊന്നു– നായന്മാർമണ്ടി
പൊവാൻ തുടങ്ങിയശെഷവും അറവികൾ വാങ്ങാതെ നിന്നുപൊരുതുഒരൊരൊവി
ധെന പട്ടുപൊയിപറങ്കികൾ കൊട്ടയിൽ കയറി തീ കൊടുത്തു ൪൦ തൊക്കും പിടിച്ചുതൊ
ണികളിൽ കരെറ്റിയപ്പൊൾ പുഴയിൽ അറ്റെറക്കംവെച്ചതല്ലാതെഅങ്ങാടിയിൽ
കൊള്ളയിട്ടാൽ തൊറ്റുപൊവാൻസംഗതിഉണ്ടാകുംഎന്നു വിചാരിച്ചുപാണ്ടിശാലകളെ
യും മറ്റും ഭസ്മമാക്കിയ ഉടനെ എല്ലാവരും കടപ്പുറത്തു കൂടി വരെണം എന്ന കാഹളംഊ
തി അറിയിച്ചു– അനന്തരം അൾമൈദ ദൈവത്തെയും വീരന്മാരെയും വാഴ്ത്തി അ
കൂഞ്ഞയുടെ മകനും ലുദ്വിഗും മറ്റും ചിലർ പടയിൽ കാട്ടിയ വൈഭവം നിമിത്തം പല
വിരുതും നായ്മസ്ഥാനവും കല്പിച്ചു കൊടുത്തു ൧൮പറങ്കികൾ പട്ടുപൊയവരെ കുഴി
ച്ചിട്ടു കപ്പലുകളിൽ കയറികണ്ണനൂരിലെക്കഒടുകയും ചെയ്തു– അവിടെ നിന്നു (ദിശ
മ്പ്ര൬) അകൂഞ്ഞചരക്കിന്റെ ശിഷ്ടവും കയറ്റിലുദ്വിഗെയും കൂട്ടി കൊണ്ടു പൊൎത്തുഗാ
ലിലെക്ക് മടങ്ങി ഒടുകയും ചെയ്തു–

൩൭., ലൊരഞ്ച അൾമൈദ മിസ്രകപ്പലുമായി പൊരുതു മരിച്ചതു–

പറങ്കികളുടെ കടല്വാഴ്ചയാൽ ഖാൻഹസ്സൻ എന്ന മിസ്രവാഴിക്ക അനവധിചെതംവന്ന [ 49 ] പ്പൊൾ കൊഴിക്കൊടു ഗുജരാത്ത് വെനെത്യ മുതലായ രാജ്യങ്ങളിൽനിന്നും മന്ത്രിദൂതും സഹാ
യവും വാങ്ങി മുസല്മാനരുടെ വങ്കച്ചവടത്തെ രക്ഷിപ്പാൻ നിശ്ചയിച്ച പ്രകാരം ൨൫ാം അദ്ധ്യാ
യത്തിൽ പറഞ്ഞുവല്ലൊ– മിസ്രക്കാർ വല്ല സഹായവും തുടങ്ങിയാൽ മുടക്കെണ്ടതിന്നും ആ
ദൻഹൊൎമ്മുജ എന്ന തുറമുഖങ്ങളെ അടക്കെണ്ടതിന്നും മാനുവെൽ രാജാവ് അകൂ
ഞ്ഞ അൾ്ബുകെൎക്ക് ൟ രണ്ടു കപ്പിത്താന്മാരെ ചെങ്കടലിലെക്ക നിയൊഗിച്ചയച്ചിരുന്നു–
അവിടെ നന്നയുദ്ധവിശെഷങ്ങൾ പലതും ഉണ്ടു കാൎയ്യസാദ്ധ്യം ഉടനെ ഉണ്ടായതും ഇ
ല്ല– മലയാളത്തിൽനിന്നു മരവും പടകും എത്തായ്കയാൽ ഖാൻഹസ്സൻ ലിബനൊനി
ൽനിന്നും മറ്റുംമരം വെട്ടിച്ചിറക്കി നീലനദിയൊളം തിരപ്പം കെട്ടി കൊണ്ടുവന്നുപിന്നെ
ഒട്ടകപ്പുറത്തു കയറ്റി ഒരു മരവും പച്ചപ്പുല്ലും ഇല്ലാത്ത സുവെസിലെക്ക കടത്തിവെക്കയും
ചെയ്തു– സുവെസ്സ ആകട്ടെ ചെങ്കടലിന്റെ വടക്കെയറ്റം തന്നെ– അവിടെ തന്നെ വെ
നെത്യയിൽനിന്നുള്ളആശാരിമെസ്ത്രമാർ ചെന്നു ൧൧ വലിയ കപ്പൽ തീൎത്തപ്പഒൾ മീർ
ഹുസെൻ എന്ന പാൎസി പ്രമാണി ൧൫൦൦ മമ്ലൂക്കന്മാരെ അതിൽ കരെറ്റി മമ്ലൂക്കർ ആ
ർഎന്നാൽ സകലക്രിസ്തീയരാജ്യങ്ങളിൽനിന്നും കട്ടുകൊണ്ടുപൊയി ചെലാവിൽ കൂട്ടി ആ
യുധാഭ്യാസംതികവുവന്ന ചെകവർ തന്നെ– അവരൊടുകൂടതാമൂതിരിയുടെ ദൂതനായ
മയിമാമ മറക്കാരും വന്ന് കപ്പലെറി ഹിന്തുരാജ്യത്തെക്ക മടങ്ങിപൊവാൻ നിശ്ചയി
ച്ചു– അവൻ എല്ലാ മുസല്മാന്മാരിലും അധികം പറങ്കികൾ്ക്കു വിരൊധിയും കാഫീർ നാശ
ത്തിന്നായി നിത്യം കൊത്തുവ ഒതിദുവഇരക്കുന്നവനും സകല രാജാക്കന്മാരെയും പ
റങ്കികളെ കൊള്ള ഇളക്കിക്കുന്നവനും ആയി പ്രസിദ്ധി വന്നവൻ– ഒരിക്കൽ കൊച്ചിപ
ടകു ചിലതു ദാബൂലിൽ കണ്ടപ്പൊൾ അവൻ ഊൎക്കാരെസമ്മതിപ്പിച്ചു വെറുതെ ഭസ്മ
മാക്കുവാൻ സംഗതി വരുത്തിഇരുന്നു– ഇങ്ങിനെ ൧൨ കപ്പൽ മിസ്രയിൽനിന്നു ഗുജ
രാത്തിലെ ദീപിൽവന്നു ആതുരുത്തിയിൽ കടല്പിടിക്കാരായി വാഴുന്ന രൂമികളെ
ചെൎത്തുകൊണ്ടു ഒക്കത്തക്കകൊങ്കണതീരത്തിന്നായി ഒടിചവുൽ തുറമുഖത്തു പൊൎത്തു
ഗാൽ കപ്പലുകളൊടും എത്തുകയും ചെയ്തു–

ആയത് എങ്ങിനെ എന്നാൽ ലൊരഞ്ചഅൾമൈദ (൧൫൦൮) സിംഹളത്തിൽനിന്നു
മലയാളത്തിലും കൊങ്കണത്തിലും ഒടി ചവുലിൽ വ്യാപാരം ചെയ്യുന്ന കൊച്ചിപടകുകളെ
രക്ഷിക്കുമ്പൊൾ മിസ്രക്കപ്പൽബലം വരുവാറുണ്ട് സൂക്ഷിക്കെണം എന്നു തിമ്മൊയ്യ [ 50 ] ഗ്രഹിപ്പിക്കയാൽ വിസ്മയിച്ചു അല്പം വിചാരിച്ചു ഇതു ഒരു നാളും വരാത്ത കാൎയ്യം സു
വസിൽ ഒരു കപ്പലിന്നും പൊരുന്ന മരവും ഇല്ലല്ലൊ പക്ഷെ മക്കത്തുനിന്നു ചില ഉരു
ക്കളായിരിക്കും എന്നു ചൊല്ലി കരെക്കിറങ്ങി ആയുധാഭ്യാസവിനൊദത്താൽ നെരം
പൊക്കികൊള്ളുമ്പൊൾ പായ്മരമുകളിൽ ഉള്ളവർ ദൂരരത്തുനിന്നു ൧൨ കപ്പൽ വരുന്ന
തുകണ്ടു അറിയിച്ചു– അൾ്ബുകെൎക്ക തന്നെ ആകും എന്നു തൊന്നിയശെഷം കപ്പൽ അടു
ത്തു വന്നു ചുവപ്പും വെളുപ്പും കലൎന്ന കൊടികളിൽ കറുത്ത അൎദ്ധചന്ദ്രനെ കാണായ്വരി
കയും ചെയ്തു– പൊൎത്തുഗീസർഭ്രമിച്ചു ബദ്ധപ്പെട്ടു കരയിൽനിന്നുപാഞ്ഞു തണ്ടുവലി
ച്ചു താന്താങ്ങടെ കപ്പലുകളിൽ കയറി യുദ്ധത്തിന്നു ഒരുമ്പെട്ടപ്പൊൾ മീർഹുസെൻ ൨
മൂന്നു വെടിവെച്ചു കടന്നു പുഴയുടെ അകത്തു നങ്കൂരം ഇടുകയും ചെയ്തു–

പിറ്റെന്നാൾ ഉണ്ടായ പടയിൽ മയിമാമ പാമരത്തട്ടിൽനിന്നു നമസ്കാരം ചെ
യ്യുന്നെരം ഒർ ഉണ്ടകൊണ്ടു മരിച്ചു– അവന്നു പിന്നെത്തെതിൽ കവറും നിത്യവിളക്കും
സ്ഥാപിച്ചിരിക്കുന്നു വൈയ്യുന്നെരത്തുദ്വീപിൽനിന്നുള്ള രൂമിക്കപ്പലും മിസ്രക്കാരു
ടെതുണെക്കായി വന്നു കൂടി അപ്പൊൾ അൾമൈദയും കൂട ഇവരുടെ നെരെ
നില്പാൻ കഴികയില്ല എന്നു കണ്ടു രാത്രിയിൽ പുറപ്പെട്ടു പൊയനെരം കപ്പൽമീൻപി
ടിക്കാർ പുഴയിൽ തറെച്ച കുറ്റികളിൽ തടഞ്ഞു കുറയകാലം ചെന്നപ്പൊൾ മണലി
ൽ ഉറച്ചുപൊയി അവൻ കവൂൽ ചെയ്വാനൊതൊണിയിൽ കയറി മണ്ടിപൊവാ
നൊ മനസ്സില്ലായ്കയാൽ രൂമികളുടെ ഉണ്ടമാരി കൊണ്ടു കപ്പല്ക്കാരൊടു കൂട അന്തരിച്ചു–
ശെഷം പറങ്കിക്കപ്പൽ ഇറക്കം നിമിത്തം സഹായിപ്പാൻ പ്രാപ്തി ഇല്ലാതെഅഴിമുഖ
ത്തുനിന്നു സങ്കട വൎത്തമാനത്തെ കണ്ടശെഷം കൊച്ചിക്കു ഒടി അഛ്ശനെ അറിയിക്ക
യുംചെയ്തു– ഇനി പൊൎത്തുഗാലെ ഹിന്തുക്കടലിൽനിന്നു നീക്കുവാൻസമയംആയി എ
ന്നുള്ള ശ്രുതിസകലതീരങ്ങളിലുംപരന്നുമയിമാമ മീർഹുസെൻ രൂമിമലക്കയാ
ജ് എന്ന൩പെൎക്കും കവിപ്രസിദ്ധി വരികയും ചെയ്തു–

F. Müller. Editor. [ 51 ] പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സവില

൭., നമ്പ്ര തലശ്ശെരി ൧൮൪൯. ജൂലായി

ഭൂമിശാസ്ത്രം.

ഭാരതഖണ്ഡം

൯, മദ്ധ്യഖണ്ഡം

മഹാനദിശൊണനൎമ്മദാദികളുടെ പ്രവാഹനാടുകളെകൊണ്ടു ദക്ഷിണഖണ്ഡത്തിന്റെ വട
ക്കെ അതിർ അവസാനിച്ചിരിക്കുന്നു ആ നാടുകളിൽനിന്നും സിന്ധുഗംഗബ്രഹ്മപുത്രാനദിക
ളുടെ അഴിമുഖങ്ങളിൽനിന്നും വടക്കഹിമാലയപൎവ്വതത്തൊളവും പടിഞ്ഞാറു ഹിന്തുപാൎസിയ
മലകളൊളവും പരന്നു ത്രികൊണരൂപം ധരിച്ചു കിടക്കുന്നു നദീപ്രവാഹങ്ങളെയും മലപ്രദെ
ശങ്ങളെയും ഒന്നാക്കിചെൎത്തു ഭൂമിശാസ്തികൾ മദ്ധ്യഖണ്ഡം എന്നപെർ ഇടുകയും ചെയ്തു ഈ
ഖണ്ഡത്തിന്റെ അവസ്ഥ അല്പം എങ്കിലും ഗ്രഹിക്കെണ്ടതിന്നു മലപ്രദെശം താണനാടു എ
ന്നീ രണ്ടുവക ഭൂമികളെ വെവ്വെറെ വിവരിക്കെണ്ടതിന്നും ൟ മഹാമദ്ധ്യഖണ്ഡത്തെ മൂന്നു
അംശങ്ങളാക്കി വിഭാഗിക്കെണ്ടതാകുന്നു അതിൽ തെക്കെ അംശം നൎമ്മദാനദിയുടെ വടക്കെ
കര തുടങ്ങിയ യമുനാനദിയൊളം വ്യാപിച്ചു നില്ക്കുന്ന മലനാടു- പടിഞ്ഞാറെ അംശം സിന്ധുമുത
ലായനദികൾ ഒഴുകുന്ന ദെശങ്ങൾ- കിഴക്കുള്ളതു ഗംഗാബ്രഹ്മപുത്രാനദികളുടെ പ്രവാഹരാ
ജ്യങ്ങൾ തന്നെ ആകുന്നു-

൧., വിന്ധ്യാപൎവ്വതവും അതിന്റെ ശാഖകളും

സിന്ധു ഗംഗാ ൟ രണ്ടു മഹാനദികൾ ഒഴുകുന്ന താണ ഭൂമികളുടെ നടുവിൽ വിന്ധ്യാദി
മലപ്രദെശങ്ങൾ നൎമ്മദാ അഴിമുഖത്തനിന്നു വടകിഴക്കൊട്ടു യമുനയൊളവും നെരെ കിഴ െ
ക്കാട്ടു അമരഖണ്ഡത്തിൽ കൂടി ഗംഗാതീരത്തൊളവും എകദെശം ൭൦൦൦ ചതുരശ്രയൊജനവി
സ്താരത്തിൽ ചെന്നെത്തി കിടക്കുന്നു അവറ്റിൽ നിന്നു ഉൽപാദിച്ചു വടക്കൊട്ടൊഴുകി ഗംഗയൊ
ടു ചെരുന്ന നദികളിൽ വിശെഷമായത് ചൎമ്മവതി- കാളി സിന്ധു ശൊണ ഇത്യാദിൾ തന്നെ
ഈ മഹാമലപ്രദെശത്തിന്റെ തെക്കെഅതിരാകുന്ന തുടൎമലെക്ക മാത്രം വിന്ധ്യൻ എന്നപെർ
കൊള്ളും അതിൽ പല ശാഖാഗിരികൾ പുറപ്പെട്ടു പലപെരുകളുംധരിച്ചു വടക്കൊട്ടു നീണ്ടു
നില്ക്കുന്നു ൟ ശാഖകളിൽ പടിഞ്ഞാറുള്ളതു സിന്ധു മരുഭൂമിയുടെ അതിരാകുന്ന മെവാട [ 52 ] മലപ്രദെശം കിഴക്കെ അതിർ ബണ്ടെലഖണ്ഡം എന്ന മലനാടു തന്നെ ഈ രണ്ടിന്റെ നടുവിൽ
ചിറ്റൂർ എന്നും ഹരവതി എന്നും പെരുള്ളശാഖകൾ വടക്കൊട്ടു പരന്നു ഒരൊ നാടുകളെ വെർതി
രിച്ചുനില്ക്കുന്നു- ൟമഹാമലപ്രദെശത്തിന്നു ൫൦൦൦ കാലടികളിൽ അധികം ഉയരം ഇല്ല ചില
ദിക്കിൽ ൩൦൦൦-൨൦൦൦ കാലടിമാത്രമെയുള്ളു വെവ്വെറെ മലനാടുകളുടെ അവസ്ഥ ചുരുക്കിപ
റയാം-

കിഴക്കബണ്ടെലഖണ്ഡം തെക്ക വിന്ധ്യപൎവ്വതം പടിഞ്ഞാറു മെവാടനാടു വടക്ക ഹ
രവതി മലപ്രദെശം ഈ നാലതിൎക്കകത്തകപ്പെട്ട മാളവദെശം ൮൦ കാതം നീളവും ൨൦൦൦ കാല
ടി ഉയരവും ൨൩൦൦ ചതുരശ്രയൊജനവിസ്താരവുമുള്ള മലപ്രദെശമായി വ്യാപിച്ചുകിടക്കു
ന്നു എങ്കിലും കൊതമ്പം നെല്ലു പലവിധ പയറുകളും പരുത്തി പുകയില കസ്കത്തും മറ്റും കൃഷി
കൾ വളരെ ഫലിച്ചു വരുന്നു ഫലവൃക്ഷങ്ങൾ്ക്കും കുറവില്ല- പുലി കരടി-ചെന്നായി- പന്നി- മാൻ മു
തലായ കാട്ടുമൃഗങ്ങളുടെ ബാധ നാട്ടിൽ അധികം ഉണ്ടെങ്കിലും കുതിര ആടു പശ്വാദികളിലും
ക്ഷാമമില്ല- ദെശത്തിലെ പുഴകളെല്ലാം തെക്കെ അതിരായ വിന്ധ്യമലയിൽനിന്നു ഉ
ല്പാദിച്ചുവടക്കൊട്ടൊഴുകി- യമുനാനദിയൊടു ചെൎന്നുകൊണ്ടിരിക്കുന്നു വിശെഷമായവ
ചൎമ്മവതിയും സിന്ധുവും നിൎവിന്ധ്യയും വെത്രവതിയും തന്നെ- മാളവം ഇപ്പൊൾ ൨൩ അംശങ്ങ
ളായി വിഭാഗിച്ചു പൊയി ഒരൊഅംശത്തെ ഒരൊ രാജാവ് ഭരിച്ചു ഇങ്ക്ലിഷ്ക്കാൎക്ക കപ്പം കൊ
ടുത്തുവരുന്നു- നിവാസികളുടെ സംഖ്യ എക്ദെശം ൩꠱ ലക്ഷം രാജ്യത്തിലെ മുപ്പത് പട്ടണ
ങ്ങളിൽ ഉജ്ജയിനി- ഇന്ദുവര- ഭൂപാല- സാഗര മുതലായവ പ്രധാനം- നിവാസികൾ മൂന്നു
വിധം പുരാണകാലം മുതൽ അവിടെ കുടിയെറിപാൎത്തു വരുന്ന ഭില്ലർ എന്ന കാട്ടാളർ- പ
ണ്ടെ നാടതിക്രമിച്ചുവന്ന മുസല്മാനർ- ഗംഗാതീരത്ത് നിന്നു പുറപ്പെട്ടു മലനാടുകളെ പിടിച്ച
ടക്കിവാണു കൊണ്ടിരിക്കുന്ന രാജപുത്രർ എന്നിവർ തന്നെ- ഭില്ലന്മാർ മലയിലും കാട്ടിലും പാ
ൎത്തു വില്ലാളികളായി നായാടി കവൎച്ച മുതലായതിനെ കൊണ്ടു ഉപജീവനം കഴിക്കുന്ന കൂ
ട്ടർ ആകുന്നു ചിലർ നാട്ടുകാരുടെ അടിമകളായും ഇങ്ക്ലിഷസൎക്കാരിന്നു പടയാളികളായും െ
സവിക്കുന്നു- മുസല്മാനർ മിക്കവാറും മരാട്ടിരാജാക്കന്മാരുടെ കാലത്തിൽ പുറനാട്ടിൽ നിന്നു
വന്നു ആയുധപാണികളായി സെവിച്ചവരുടെ സന്തതികൾ തന്നെ അവർ ഇപ്പൊൾ ൨൭ പട്ട
ണങ്ങളിൽ ഒ ക്ക ചിതറി പാൎത്തു നികൃഷ്ടന്മാരായി അല്പം കച്ചവടവും കൃഷിപണിയും നടത്തു
ന്നു ഇസ്ലാം മാൎഗ്ഗത്തിന്റെ അവസ്ഥയെ അറിയായ്കകൊണ്ടു അവർ സകലത്തിലും എകദെശം [ 53 ] ഹിന്തുക്കളൊടു ഒത്ത പരിഷകളായി തീൎന്നിരിക്കുന്നു- രജപുത്രർ രാജ്യത്തിൽ എങ്ങും ആധിക്യം
പ്രാപിച്ചു പല കൂറുകളായി പിരിഞ്ഞു തങ്ങളുടെ ഉല്പത്തിയെയും പൂൎവ്വന്മാരുടെ ശൂരതയെയും
ആശ്രയിച്ചു ക്രൂരഡംഭികളായി ഒരൊരൊ ദുഷ്കൎമ്മങ്ങളെ നടത്തികൊണ്ടിരിക്കുന്നു അധി
കാരം ഒന്നും ഇല്ലെങ്കിലും തമ്പുരാൻ മഹാരാജാ എന്നുള്ള പെരുകളെ ധരിച്ചും താണവരെ
ഉപദ്രവിച്ചും ഒരൊ മത്സരങ്ങളെയും അന്യായങ്ങളെയും നടത്തുന്നതും അവരുടെ സമ്പ്രദായം
ചിലർ ആയുധങ്ങളെ തള്ളി കൃഷിപണികച്ചവടം മുതലായ വൃത്തികളെ അംഗീകരിച്ചു ദിവസം
കഴിച്ചു വരുന്നു- ഈ മൂന്നുവകക്കാരല്ലാതെ പല മരാട്ടി ബ്രാഹ്മണരും മുമ്പെത്ത യുദ്ധകാല
ത്തിൽ അങ്ങൊട്ടുചെന്നു പട്ടാളങ്ങളിലും കൊടുതികളിലും ഉദ്യൊഗസ്ഥന്മാരായി സെവിച്ചും
കച്ചവടം ചെയ്തും ഈ നാളൊളം പാൎത്തുകൊണ്ടുമിരിക്കുന്നു-

ഹരവതി മലപ്രദെശം മാളവത്തിന്റെ വടക്കെ തുടൎച്ചയത്രെ ആകുന്നു നദികളും
മലകളുടെ ഉയരവും അനുഭവങ്ങളും നിവാസികളുടെ അവസ്ഥയും രണ്ടു നാടുകളിൽ എക െ
ദശം ഒരുപൊലെ എങ്കിലും രണ്ടു നാടുകൾ തമ്മിൽ ഭെദമുള്ള പ്രകാരവും കാണുന്നു- മാളവം
മിക്കതും ഉയൎന്നനാടുതന്നെ ഹരവതിദെശം പലശാഖാ മല മൂലമായി പിളൎന്നും ഛിന്നിച്ചും ഒ
രൊ ചെറു താഴ്വരകളായി പിരിഞ്ഞും കിടക്കുന്നു അത് നിമിത്തം പല അരുവിയാറുകളായി നാ
ടൂടെ ഒഴുകുന്ന ചൎമ്മവതി മുതലായ നദികൾ അതിക്രമിച്ചു കയറി കൃഷികൾ്ക്കും മറ്റും പലപ്പൊ
ഴും നഷ്ടം വരുത്തുന്നു താഴ്വരകളിൽ കാറ്റടിക്കായ്കകൊണ്ടും കാടുകളിൽനിന്നു ഒരൊ ദുൎവ്വായു
ക്കൾ പുറപ്പെട്ടു നാട്ടിൽ വ്യാപിക്കകൊണ്ടും മനുഷ്യൎക്കും മൃഗങ്ങൾ്ക്കും ഉഷ്ണം അസഹ്യമായി വൎദ്ധി
ച്ചതുമല്ലാതെ ശീതപനി ഛൎദ്യാതിസാരം മുതലായ രൊഗങ്ങൾ നിവാസികളെ നിത്യം ബാധിച്ചു
മുടിച്ചുകളയുന്നു- ദെശം വിഭാഗിച്ചു ഭരിക്കുന്ന രജപുത്രന്മാർ ഇങ്ക്ലിഷ്കാരുടെ അധികാരത്തി
ൽ ഉൾപ്പെട്ടുവന്നു പ്രധാന പട്ടണങ്ങൾ മിക്കതും പുഴവക്കത്തു തന്നെ കിടക്കുന്നു ചൎമ്മവതിയുടെ
കരയിൽ രാമപുരം- കുട- ഝല്ലരിപട്ടണം- പള്ളി- പന്നാസ്സ് പുഴവക്കത്തു ചിറ്റൂർ- മണ്ഡല
ഘട- തുങ്ക്- മലമുകളിൽ ബുണ്ടി മുതലായ സ്ഥലങ്ങൾ പ്രധാനം- പണ്ടു ൟപട്ടണങ്ങളിൽ
ഉണ്ടായക്ഷെത്രങ്ങളുടെ കീൎത്തിയും മാഹാത്മ്യവും ഒരൊ പുരാണങ്ങളിൽ പറഞ്ഞു കെൾ്ക്കുന്നു
ഇപ്പൊൾ അവറ്റിന്റെ ശെഷിപ്പുകളെ പൊലും കാണ്മാൻ ബഹുപ്രയാസം വാനരജാതിക
ൾ കാടായിപൊയ ആ സ്ഥലങ്ങളിലെങ്ങും തടവുകൂടാതെ വാസം ചെയ്തുകൊണ്ടിരി
ക്കുന്നു[ 54 ] വെത്രവതിപ്പുഴ ഹരവതിദെശത്തിന്റെ കിഴക്കെഅതിരിൽ കൂടി വടക്കൊട്ടു ഒഴു
കി- യമുനാനദിയിൽ ചെന്നു ചെരുന്നു ആ പുഴയിൽ നിന്നു കിഴക്ക ശൊണാനദിയൊളവും
അമരഖണ്ഡം ഗുണ്ടവനം ഈ രണ്ടു നാടുകളിൽനിന്നു വടക്ക യമുനാനദിയൊളവും പരന്നു കി
ടക്കുന്ന മലനാട്ടിന്നു ബണ്ടെലഖണ്ഡം എന്ന പെർ അതിലുള്ള മലകൾ മിക്കതും തമ്മിൽ ചെ
രാതെ ഛിന്നിച്ചു വെവ്വെറെ പാറകളായി നില്ക്കകൊണ്ടും മുകൾ പരപ്പുകളിൽ ആ മലവാഴിക
ൾ ഒരൊ കൊട്ടകളെ തീൎത്തുറപ്പിച്ചതകൊണ്ടും നാടൊക്കയും ഉറപ്പുള്ള കൊട്ടെക്ക സമം ത
ന്നെ മലകളുടെ ഉയരം ൨൦൦൦ കാലടിയിൽ അധികം ഇല്ല നാട്ടിൽ കൂടി ഒഴുകുന്ന പുഴകൾ
ചൎമ്മവതിക്ക സമമായ പല അരുവിയാറുകളായി ഒരൊ പാറകളിൽ നിന്നു വീണു പിളൎപ്പുക
ളിൽ കൂടി സ്രവിച്ചുചെല്ലുന്നു നിവാസികളുടെ അവസ്ഥയും ദെശാകൃതിക്ക ഒത്തു വരുന്നു ഇ
ങ്ക്ലിഷ്കർ രാജ്യം പിടിച്ചടക്കുമ്മുമ്പെ ചൎമ്മവതി ശൊണ ൟ രണ്ടു നദികളുടെ നടുവിൽ
൪൦ രാജാക്കന്മാർ വെവ്വെറെ വാണുകൊണ്ടിരുന്നു അവരുടെ കലഹങ്ങൾ്ക്കും പരാക്രമ
ങ്ങൾ്ക്കും കവൎച്ചകൾ്ക്കും ഒരവസാനം ഇല്ല ഒരൊരൊ മലമെൽ അവർ കൊട്ടകളെ കെട്ടി
ച്ചുപാൎത്തു കവരുവാൻ തക്കവണ്ണം നൊക്കി പുറപ്പെട്ടു അയൽ വക്കത്തുള്ളവർ വെറുതെ
പീഡിപ്പിച്ചും നിഗ്രഹിച്ചും ധനങ്ങളെ അപഹരിച്ചും കൊണ്ടു പൊകും ആയത് കൊണ്ടു ആ
രാജ്യത്തിൽ പൊയി വ്യാപരിപ്പാൻ മുമ്പെ ബഹു വിഷമമായിരുന്നു- ദെശത്തിന്റെ വട
ക്കെ അതിരിൽ കൂടിയ യമുനാ നദികൾ ഒഴുകുക കൊണ്ടും മലകൾ തെക്കൊട്ടു അ
കന്നു നില്ക്കുക കൊണ്ടും വടക്കെ അംശം താണഭൂമിയുടെ ഭാഷ ധരിച്ചു കൃഷിക്ക ഉചിതനാ
ടായി വിളങ്ങുന്നു- കല്പി- ബണ്ടാ മുതലായ വിശെഷനഗരങ്ങൾ അവിടെ തന്നെ ശൊഭി
ക്കുന്നു അവറ്റിലെ നിവാസികൾ കൃഷിചെയ്യുന്നതുമല്ലാതെ ധാന്യം പരുത്തി കല്ക്കണ്ടി ഇ
ത്യാദി ചരക്കുകളെ കൊണ്ടു അല്പാല്പം കച്ചവടവും നടത്തി വരുന്നു ഇങ്ക്ലിഷപട്ടാളങ്ങളു
ടെയും മെലധികാരികളുടെയും വാസസ്ഥലം ബണ്ടാപട്ടണം തന്നെ- മലപ്രദെശ
ത്ത് നാട്ടുരാജാക്കളുടെ പ്രധാനപട്ടണമായ പന്നാപുരത്തിന്റെ ശൊഭകഴിഞ്ഞു മുമ്പെ
ത്ത ക്ഷെത്രങ്ങളും കൊവിലകങ്ങളും മിക്കതും വീണു കിടക്കുന്നു കൊട്ടകളിൽ വിശിഷ്ടമായ
അജയഘർ- കാളിഞ്ജർ ഈ രണ്ടു തന്നെ അവറ്റിന്റെ ഉറപ്പും മാഹാത്മ്യവും ക്ഷയി
ച്ചു പൂൎവ്വാവസ്ഥ പുരാണങ്ങളിലും നിവാസികളുടെ ഒൎമ്മയിലും മാത്രം വിളങ്ങുന്നു ഇങ്ക്ലിഷ്കാർ
൧൮൦൯. ക്രീ. അ. അജയഘരെയും ൧൮൧൨. ക്രീ. അ. കാളിഞ്ജരെയും വളഞ്ഞുപിടി [ 55 ] ച്ചു പണ്ടെത്ത ക്രൂരവാഴ്ചെക്ക ഒടുക്കം വരുത്തിയിരിക്കുന്നു- ഗ്വാലിയൊർ കൊട്ടയും രാജ്യ
വും ഇപ്പൊൾ അവൎക്കധീനമായി വന്നിരിക്കുന്നു-

മാളവം- ചിറ്റൂർ- ഹരവതി മലപ്രദെശങ്ങളിൽ നിന്നു പടിഞ്ഞാറു താണ രാജസ്ഥാ
ൻ പൎയ്യന്തവും ഹരവല്ലി മലമുതൽ വടക്കഭരതപൂർ- മച്ചെരി തുടങ്ങിയ മലനാടു കളൊള
വും വ്യാപിച്ചു കിടക്കുന്ന ഭൂമിക്ക മെവാട എന്നും ഉയൎന്ന രാജസ്ഥാൻ എന്നും പെരുകൾ
ഉണ്ടു അതിന്റെ ഉയരം തെക്കെ അംശത്തിൽ ൨൦൦൦ വടക്കെ പാതിയിൽ ൧൦൦൦ കാ
ലടി അത്രെ ഈ വിശാലമലപ്രദെശം ഇപ്പൊൾ മൂന്നു ഖണ്ഡങ്ങളായി പകുത്തുപൊയിരി
ക്കുന്നു- തെക്കെ അംശം ഉദയവൂർ രാജ്യം വടക്കെ അംശം ജയപുരിസംസ്ഥാനം മദ്ധ്യാം
ശം അജമീഢദെശം തന്നെ വടക്കെ അതിരിൽ ശിഖരവതി മച്ചെരി- ഭരതപൂർ മുതലാ
യ ഇടവകൾ ഉണ്ടു- ൟ രാജ്യങ്ങളിലെ നിവാസികൾ മിക്കതും രജപുത്രർ തന്നെ പണ്ടു അ
നെക ക്ഷുദ്രരാജാക്കൾ മഹാപ്രാക്രമികൾ ആയി രാജ്യം പല അംശങ്ങളാക്കി പകു
ത്തു അതാത ദിക്കുകളിൽ വാണു കവൎന്നു നിത്യ യുദ്ധങ്ങളാൽ അന്യൊന്യം താഴ്ചകളെ
യും നാശങ്ങളെയും വരുത്തി കൊണ്ടു നടന്നതിനാൽ രാജ്യം മുഴുവനും മരാട്ടി രാജാക്കന്മാ
ൎക്ക ഇരയായിപൊവാൻ സംഗതി ഉണ്ടായി- ഇങ്ക്ലിഷ്കാർ ൧൮൧൮ ാമതിൽ മരാട്ടികളെ ജയി
ച്ചുസന്ധിച്ചപ്പൊൾ രാജസ്ഥാനിയും ക്രമക്കെടു തീരെണം എന്നു വെച്ചു അജമീഢം പിടി
ച്ചടക്കി- ശെഷം രാജാക്കന്മാരൊടു സത്യവും സമയവും ചെയ്തു സ്ഥിരതയും ഒരുമയും വെണം
എന്നു കല്പിച്ചു പരിപാലനത്തിന്നായി രാജധാനികളിലെ മന്ത്രീകളെയും പട്ടാളങ്ങളെയും
അയച്ചു പാൎപ്പിച്ചു പുതിയ വ്യവസ്ഥ വരുത്തി കപ്പം വാങ്ങികൊണ്ടുമിരിക്കുന്നു.

മെവാടമലപ്രദെശത്തിൽ തെക്കെ അംശമായ ഉദയപൂർ രാജ്യത്തിന്റെ അവസ്ഥ
ചുരുക്കമെ അറിയുന്നുള്ളു കിഴക്കചിറ്റുർ ഹരവതിമലനാടുകൾ തെക്കമാളവദെശം പടിഞ്ഞാ
റു ഹരവല്ലി മല വടക്ക അജമീഢവും മറ്റും അതിന്റെ അതിരുകളായിരിക്കുന്നു രാജ്യത്തിൽ
കൂടി ഒഴുകുന്ന നദികൾ ചുരുക്കമത്രെ അവറ്റിൽ മുഖ്യമായവ ബൈരസ് എന്നും ബണസ് എ
ന്നും ഈ രണ്ടു തന്നെ രാജ്യം മിക്കതും ഉയൎന്ന ഭൂമി എങ്കിലും കൃഷിക്ക തക്ക സ്ഥലങ്ങൾ്ക്ക കുറവു
ഒട്ടും ഇല്ല രാജാവിന്റെ വാസം രാജ്യത്തിന്റെ നടുവിലെ ഉദയപൂർ പട്ടണത്തിൽ തന്നെ ആ
കുന്നു ൧൬ ഇട പ്രഭുക്കളും വെവ്വെറെ രാജ്യത്തിൽ പാൎത്തു അവനെ അനുസരിച്ചു കപ്പം കൊ
ടുത്തു വാഴുന്നു എകദെശം ൩൦൦൦ നഗരങ്ങളും ഊരുകളും രാജ്യത്തിൽ നിറഞ്ഞു കിടക്കുന്നു അതിന [ 56 ] ൽ ജനപുഷ്ടിയിൽ ക്ഷാമമില്ല എന്നറിയാമല്ലൊ രാജധാനിയിൽ നിന്നു വടക്കൊട്ടു കയ്യി
ൽ വാട– കമൾമീഢം– ഗനൊരയും മറ്റും കിഴക്ക ഖ്യാരദ്–മൎവ്വൻ– മൎല്ല ഇത്യാദികളും വടക്കി
ഴക്ക അമരഘർ–ഭില്ലവാട–ബനയിര–തവള മുതലായ സ്ഥലങ്ങൾ പ്രധാനം—

കെരളപഴമ

൩൮– അൾമൈദ പക വീളുവാൻ വട്ടം കൂട്ടിയതു–

൧൫൦൮ നവമ്പ്ര അൾമൈദ കൊച്ചിക്ക വന്നു വെണാട്ടു മന്ത്രികളെ കണ്ടു കൊല്ലത്തിലെ പാ
ണ്ടി ശാലെക്കനാശം വന്നതു വെണാട്ടടികൾ്ക്ക സങ്കടംതന്നെഇനിപടവെണ്ടാ ഞങ്ങൾ ൩൦൦
ബഹാർ മുളകുതന്നെച്ചാൽ നിരന്നുവരികയില്ലയൊ എന്നവർ ബൊധിപ്പിച്ചത് കെട്ടാ
റെ പൊരാ പൊന്തമ്പുരാന ൨ചൊല്ക്കൊണ്ട മാണിക്യം ഉണ്ടല്ലൊ അവ ഞാൻമടങ്ങിപൊ
യാൽ മാനുവെൽ രാജാവിന്നു തിരുമുല്ക്കാഴ്ച വെക്കട്ടെ എന്നു പറഞ്ഞപ്പൊൾ അവർ ക
ല്പന ഇല്ലഎന്നു ചൊല്ലി പുറപ്പെട്ടുപൊയി– ഉടനെ മകന്റെ മരണവൃത്താന്തം അറിയിക്കു
ന്ന ദൂതനും വന്നു അൾമൈദ അതു കെട്ടാറെ മുറിയെ പൂട്ടി ൩ദിവസംആരെയും കാണാതെ
ദുഃഖിച്ചു പാൎത്തു പിന്നെചങ്ങാതിയുടെ ചൊൽ കെട്ടു തന്റെഅതിഖെദത്തെമറെച്ചുപ
രിഭവം വീളുവാൻശ്രമിക്കയും ചെയ്തു– പിന്നെ പെരിമ്പടപ്പും വന്നു അവനെ കണ്ടു പുത്രൻ പൊയതി
നെ കൊണ്ടുദുഃഖിക്കെണ്ടനാംഎല്ലാവരും അവന്നൊത്തവണ്ണംമാനം രക്ഷിച്ചു കൊൾ്കെ വെ
ണ്ടു എന്ന ആശ്വാസവാക്ക പറഞ്ഞു നായന്മാരിൽ ഉത്തമന്മാർ ൪൦൦ പെരെ തെരിഞ്ഞു കടൽ
യുദ്ധത്തിന്നായിഅൾമൈദെക്ക എല്പിച്ചു കൊടുക്കയും ചെയ്തു– അവരെ കൂടാതെ൧൩൦൦ വെ
ള്ളക്കാരെചെൎത്തുപടകുകളിൽ കരെറ്റി (നവമ്പ്ര ൨൫) കണ്ണനൂരിൽ ഒടി ബ്രീതൊവൊടു കാൎയ്യ
വിചാരം തുടങ്ങുകയും ചെയ്തു– പിന്നെ ദിശമ്പ്ര ൫൹ അതാരൂമി വരുന്നു എന്ന കെൾ്വിപര
ന്നപ്പൊൾ അൾമൈദ പടെക്ക ഒരുങ്ങി പായി വിരിച്ചു എഴിമലയൊളം ചില കപ്പലൊടു എ
ത്തി ഒരു വെടി വെച്ചശെഷം ഇതു പൊൎത്തുഗാൽ കപ്പലല്ലൊ അൾബുകെൎക്ക എന്ന മഹാ കപ്പി
ത്താനത്രെ എന്നു കെട്ടു അവരൊടു ഒക്കത്തക്ക കണ്ണനൂരിൽ ഒടികരെക്ക ഇറങ്ങുകയും ചെയ്തു–
ഘൊഷം ഒന്നും ഇല്ലായ്കയാൽ അൾ്ബുകെൎക്ക വിഷാദിച്ചു നിങ്ങൾ രാജ്യാധികാരിയെഇവ്വണ്ണം
തന്നെ കൈകൊള്ളുന്നുവൊ എന്നുചൊദിച്ചാറെ വെണ്ടതില്ല ഇപ്പൊൾ ഭക്ഷണത്തിന്നിരി
ക്കാവു എന്ന് അൾമൈദ പറഞ്ഞു രാജ്യാധികാരികൾ ഇരുവരും ബ്രീതൊവിന്റെ വീട്ടിൽ ചെ
ന്നു അത്താഴം കഴിക്കയും ചെയ്തു– രാജകല്പനപ്രകാരം നിങ്ങൾ്ക്കസൎവാധികാരത്തെ എന്നിൽ സമ [ 57 ] ൎപ്പിപ്പൻ നല്ല ദിവസമെതു എന്നുചൊദിച്ചതിന്നു അൾമൈദനീരസപ്പെട്ടു ഇന്ന ദിവസം
എന്നു പറവാനില്ല ൟ വൎഷം തന്നെ നല്ലതും അല്ല താമൂതിരിയുടെ തുണെക്കായിമി
സ്രീ രൂമികളും വരുവാറുണ്ടു ഇപ്പൊൾ രാജ്യരക്ഷെക്കശീലമുള്ള വീരനെ കൊണ്ടു തന്നെ
ആവശ്യം എന്നു കെട്ടാറെ– എങ്കിലൊ രാജകല്പനകൊണ്ടു എന്തു എന്നു അൾ്ബുകെൎക്കും ആയ്ത
ഇപ്പൊൾ പറ്റുന്നില്ലഎന്നു അൾമൈദയും ചൊല്ലി വാദിച്ചു– അതിന്റെ കാരണംപറയാം
അൾ്ബുകെൎക്കിൽ അസൂയ ഭാവിച്ചു ദ്രൊഹം വിചാരിച്ച പല കപ്പിത്താന്മാരും ഉണ്ടുഅവർവാക്കി
നാലും കത്തിനാലും എഷണി അറിയിച്ചു അവൻ ഭ്രാന്തൻ അവനെ വിശ്വസിക്കരുത് വക
തിരിയാതെ എന്തെങ്കിലും ചെയ്വാൻ തുനിയും എന്നുള്ള ദുഷ്കീൎത്തിയെ പരത്തി അൾമൈദയെ
യും ബ്രീതൊവെയും വിശെഷാൽ വശീകരിച്ചു കൊണ്ടിരുന്നു– അനന്തരം അൾ്ബുകെൎക്ക ഞാ
ൻ എങ്ങിനെഎങ്കിലുംകൂടി ചെന്നുപടയുടെ ഒരു ഭാഗത്തെ നടത്തട്ടെഎന്നു പറഞ്ഞാ
റെ വെണ്ടാ നിങ്ങൾ വളരെ പ്രയത്നം കഴിച്ചു കഷ്ടിച്ചുവല്ലൊ ഇപ്പൊൾ തളൎച്ച മാറുവാൻ
കൊച്ചിയിൽ സ്വസ്ഥനായി പാൎക്ക എന്ന അൾമൈദ കല്പിച്ചു അൾ്ബുകെൎക്കിന്റെ കപ്പലുക
ളെയും സ്വന്തത്തൊടു ചെൎത്തുകൊണ്ടു മറ്റൊന്നും കൂട്ടാക്കാതെ ശത്രുക്കളെ അന്വെഷിപ്പാൻ
കണ്ണനൂരിൽ നിന്ന് ഒടുകയും ചെയ്തു– (൧൫൦൮ ദിശമ്പ്ര. ൧൨ാം ൹)–

൩൯– അൾമൈദ ദീപിൻ തൂക്കിൽ നിന്നു മിസ്രിരൂമിബലങ്ങളെനിഗ്രഹിച്ചത്–

ഹൊന്നാവരിലെ തിമ്മൊയ ഭട്ടക്കള രാജാവുമായി പടക്കൂട്ടുന്നു എന്നുകെട്ടിട്ടു അൾ
മൈദ മുമ്പിൽ ഭട്ടക്കളയെ അടക്കുവാൻ വിചാരിച്ചു പിന്നെ ഇരുവരുംനിരന്നപ്രകാ
രംകെട്ടു ഹൊന്നാവരിൽ ഒടി അതിൽ കണ്ട കൊഴിക്കൊട്ടുപടവുകളെചുട്ടുഅഞ്ചുദ്വീ
പിൽനിന്നു നല്ല വെള്ളം കരെറ്റി ഗൊവയിൽ വാഴുന്ന സബായെ മുമ്പെ ശിക്ഷിപ്പാ
ൻ നിശ്ചയിച്ചു– ദാബൂൽ ഊർ സബായുടെസ്വാധീനത്തിൽ ആകകൊണ്ടു ഗൊവയു
ടെനെരെ തന്നെഅല്ല ദാബൂലെ കൊള്ളെ പൊകെണം എന്നു വെച്ചു ഒടി ൬൦൦൦ ചെക
വരുള്ള കൊട്ടയിൽ പൊരുതുകയറി പെണ്ണുങ്ങളെയും ശിശുക്കളെയും രക്ഷിക്കാതെ
കണ്ടവരെ കൊല്ലിച്ചു പട്ടണത്തെ ഭസ്മമാക്കുകയും ചെയ്തു– ദാബൂലിന്നുതട്ടിയ
പ്രകാരം പറങ്കി ദ്വെഷ്യം നിന്റെ മെൽ എന്നുള്ള ശാപവാക്കു അന്നു മുതൽ പഴ
ഞ്ചൊല്ലായി നടന്നു—

൧൫൦൯ാം ഫെബ്രു ൩൹ അൾമൈദ ദീപിൽ എത്തി മാറ്റാന്റെ കപ്പലും താമൂ [ 58 ] തിരി അയച്ച ൮൦ പടകും കരയിൽ എടുപ്പിച്ച വലിയ തൊക്കിൻ നിരകളെയുംകണ്ടുസ
ന്തൊഷിച്ചു സ്ഥലവിശെഷം അറിഞ്ഞ ഉടനെ തുറമുഖത്തിലെക്ക ഒടി ശത്രു ബലത്തൊ
ടു എല്ക്കയും ചെയ്തു– പറങ്കി വാൾ പ്രമാണം എന്നു കെട്ടാറെ ഹുസൈൻ ഭയപ്പെട്ടു ക
രെക്ക ഒടി ദീപുവാഴിയെയും വിശ്വസിക്കാതെ കുതിരപ്പുറത്തെറിരാപ്പകൽ പാഞ്ഞു
ഗുജരാത്തി രാജാവെ ചെന്നുകണ്ടു അഭയം ചൊദിക്കയും ചെയ്തു– കൊഴിക്കൊട്ടുകാ
ർ വളരെചെതപ്പെട്ടപ്പൊൾ കല്ലുകളൂടെ ഒരു വഴിയെകണ്ടുമിക്കവാറും തണ്ടുവലിച്ചു
തെറ്റി പൊയി– മമ്ലൂക്കർ എകദെശം എല്ലാം പട്ടുപൊയി പല മിസ്രക്കാരെയും ജീ
വനൊടെ പിടിച്ചു കവൎച്ചയും വളരെ ഉണ്ടായി അതിൽ വിശെഷാൽ ഇതല സ്ലാവ പ്രാ
ഞ്ചി സ്പാന്യഗൎമ്മന്യ മുതലായ ഭാഷകളിലും എഴുതിയപുസ്തകങ്ങൾ കണ്ടതിശയിച്ചു– ശത്രു
ക്കൾ ൩൦൦൦വും പറങ്കികൾ ൩൨ണ്ടും മരിച്ചു എന്നു കെൾ്ക്കുന്നു മുറിയെറ്റവർ ൩൦൦,റിൽ അധി
കം– അവൎക്ക മുറികെട്ടുവാൻ അൾമൈദ തനിക്കു ശെഷിപ്പുള്ള ഒരു കമീസും കൊടുത്തു
കൊള്ളയിട്ടത് ഒന്നും തൊടാതെ ചെകവൎക്ക നല്കി താൻ ക്ഷൌരം ചെയ്തു കുളിച്ചു പക
വീണ്ടതിനാൽ ആശ്വസിക്കയും ചെയ്തു–

അന്നു മുതൽ മിസ്രരാജ്യത്തിന്നു ശ്രീത്വം കെട്ടു പൊയി൧൫൧൭ രൂമിസുല്താ
ൻ വന്നു അതിനെ പിടിച്ചടക്കുകയും ചെയ്തു– ദീപുവാഴിയായമല്ക്കയാജ ക്ഷമ അ
പെക്ഷിച്ചു കപ്പവും കൊടുത്തു– അപ്രകാരം ചവൂലിൽ വാഴുന്ന നിജാംശഃ മാനു
വെൽ രാജാവിന്നുസമ്മാനം അയച്ചു– ഹൊന്നാവരിലെക്ക വന്നപ്പൊൾ അൾമൈ
ദതിമ്മൊയയെകണ്ടില്ല– അവൻ രായരെ പെടിച്ചു മണ്ടിപൊയി എന്നും രായർ ഗൊക
ൎണ്ണത്തിൽ വന്നു തുലാഭാര കൎമ്മം കഴിച്ചു തന്റെ മെയ്ക്കു തുല്യമായി പൊന്നു ബ്രാഹ്മണൎക്കു
കൊടുത്തു എന്നും കെട്ടു പുറപ്പെട്ടു ഭട്ടക്കളയിൽ‌വന്നാറെ രാജാവ് കടപ്പുറത്തെക്കവ
ന്നു ജയം നിമിത്തം വാഴ്ത്തി കാഴ്ച വെക്കയും ചെയ്തു– പിന്നെ കണ്ണനൂർ തൂക്കിൽ എത്തിയ
പ്പൊൾ അൾമൈദ മാപ്പിള്ളമാരുടെ വമ്പു താഴ്ത്തുവാൻ എന്തുനല്ലൂഎന്നുവിചാരിച്ചുസുല്ത്താന്റെ
ആളുകളെ ചങ്ങല ഇട്ടു പാൎപ്പിച്ചവരെ പായ്മരങ്ങളിൽ തൂക്കി വിട്ടുംതൊക്കിന്റെ മുഖത്ത
കെട്ടി വെടി വെച്ചും അസ്ഥികളെ അറക്കല്ക്കുനെരെപാറ്റിച്ചും കൊണ്ടു തന്റെ ജയത്തെ
യും മനസ്സിന്റെ മ്ലെഛ്ശതയെയും പ്രസിദ്ധമാക്കി സന്തുഷ്ടിയൊടെ കൊച്ചിയിൽ എത്തു
കയും ചെയ്തു(മാൎച്ച. ൮൹)

F. Müller. Editor. [ 59 ] നമ്പ്രഒന്നിന്നു പശ്ചിമൊദയം ൨പൈസ്സവില

൮., നമ്പ്ര തലശ്ശെരി ൧൮൪൯ ആഗൊസ്ത

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം

ഉദയപൂർ ജയപുരി ൟരണ്ടു സംസ്ഥാനങ്ങളുടെ മദ്ധ്യത്തിലുള്ള അജമീഢദെശം ഇങ്ക്ലി
ഷ്കാൎക്ക സ്വാധീനമായിവന്നിരിക്കുന്നു ദെശവിസ്താരവും അതിൽനിന്നുണ്ടാകുന്ന വരവും വിചാരിച്ചിട്ട
ല്ലചുറ്റുമുള്ള സംസ്ഥാനങ്ങൾ്ക്കും മത്സരം വരാതിരിപ്പാനുംസ്വസംസ്ഥാനങ്ങളൊടു ചെൎച്ചയും സെനാസ
ഹായവും വരുത്തുവാനും വിശിഷ്ടം എന്ന് വെച്ചിട്ടത്രെ ആയവർ അതിനെ പിടിച്ചത് ദെശം മിക്ക
വാറും മലഭൂമി തന്നെ ഉഷ്ണകാലത്തിലെല്ലാംവാടിഉണങ്ങി പൊകകൊണ്ടുഅതിൽ കൃഷിദുൎല്ലഭമാ
യിട്ടത്രെ നടക്കുന്നു പുഴകളില്ലായ്കയാൽ പലപ്പൊഴും വെള്ളത്തിന്നും ക്ഷാമമുണ്ടു മൃഗങ്ങളെയും വളരെ
കാണുന്നില്ല ഒട്ടകങ്ങളുടെ വളൎച്ചക്കായിട്ടത്രെ ദെശം നല്ലുവീട്ടുപണിക്കവെണ്ടുന്നമരം പുറനാട്ടിൽനി
ന്നു തന്നെ കൊണ്ടുവരെണ്ടത് പട്ടാളങ്ങൾ്ക്കും മറ്റും കുടിപ്പാൻ മാത്രം വെള്ളം കിട്ടെണ്ടതിന്നു ഇങ്ക്ലിഷ്കാ
ർ ബഹു പ്രയാസപ്പെട്ടു വളരെ ആഴമുള്ള കിണറുകളെയും കുളങ്ങളെയും ഉണ്ടാക്കിച്ചതല്ലാതെ ഡി
ല്ലിപംദിശഃഒരുത്തൻ പണ്ടു മലയിൽനിന്നു ഒഴുകിവരുന്ന ചില ചെറുപുഴകളെഒരു കുഴിനാട്ടിൽ
നടത്തി ചിറഇട്ടുരണ്ടു മൂന്നു നാഴികവിസ്താരമുള്ള കുളം ഉണ്ടാക്കിച്ചുവെള്ളത്തിന്റെ മുട്ടു അല്പം തീ
ൎത്തിരിക്കുന്നു പട്ടണങ്ങളിൽ പുരാനമായത് അജമീഢംതന്നെ പണ്ടെത്തയുദ്ധങ്ങളാൽ പട്ടണവും
കൊട്ടയും വളരെ ക്ഷയിച്ചു പൊയിട്ടും ഇങ്ക്ലിഷ്കാരുടെ കൈവശമായസമയം മുതൽ പിന്നെയും വ
ൎദ്ധിച്ചും വന്നിരിക്കുന്നുനിവാസികളുടെസംഖ്യ എകദെശം ൨൫൦൦൦–ഇങ്ക്ലിഷ്കാർ പട്ടാളങ്ങളുടെ വാസത്തി
ന്നു ൧൫൧൮ ക്രി.അ. ഒരു പുതിയ നഗരം പണിയിച്ചുഅതിന്നുനസ്സിരാബാദ്എന്ന് പെരിട്ടു പട്ടാളങ്ങ
ളല്ലാതെ അതിൽ നിവാസികളെഎറെ കാണുന്നില്ല ൟപട്ടണങ്ങളല്ലാതെ മറ്റും ചിലഊരു
കൾ ഉണ്ടായിരിക്കും ചിലപുരാണക്ഷെത്രങ്ങളും ൟനാളൊളം ദെശത്തിന്നുഅലങ്കാരമായി നില്ക്കു
ന്നു—

അജമീഢദെശത്തിന്റെ അതിർ തുടങ്ങി മെവാട മലപ്രദെശത്തിന്റെ വടക്കെ അറ്റ
ത്തൊളം ജയപുരി സംസ്ഥാനം മലനാടും മരുഭൂമിയുമായിട്ടു വ്യാപിച്ചുകിടക്കുന്നുദെശാകൃതിമെൽ‌വി [ 60 ] വരിച്ച ഉദയപൂർ അജമീഢരാജ്യങ്ങളൊടു ഒത്തുവരുന്നു മാരാട്ടികൾ കഴിച്ച യുദ്ധപീഡഅങ്ങൊളവും
എത്തി പുരാണമാഹാത്മ്യം ക്ഷയിപ്പിച്ചു ദെശം മിക്കവാറും പാഴാക്കി വെക്കുകയും ചെയ്തു ഇങ്ക്ലിഷ്കാർ ൧൮
൧൮ാമതിൽ വരുത്തിയ പുതിയ വ്യവസ്ഥയെ അംഗീകരിക്കെണ്ടിവന്നതിനാൽ രാജാവിന്നു അഭി
പ്രായത്തിന്നുതക്കവണ്ണം നടപ്പാൻസമ്മതമില്ലനിവാസികളുടെ സംഖ്യഎകദെശം ൧൧ ലക്ഷംരാജാ
വിന്റെ മുതൽ വരവു സംവത്സരത്തിൽ ൮൦ ലക്ഷം രൂപ്പിക–നിവാസികൾ മിക്കവാറും മഹാഗൎവ്വികളായ
രജപുത്രരാകുന്നു ആയവർ ഇപ്പൊഴത്തെ നിന്ദയുംതാഴ്ചയും പൂൎവ്വന്മാരുടെ മാഹാത്മ്യം കൊണ്ടു മൂ
ടി വെച്ചു പൊരുന്നു പണി ചെയ്വാൻ അവൎക്കലജ്ജതൊന്നുകയാൽ രാജ്യം മിക്കതുംവനപ്രദെശമാ
യും ജനങ്ങൾ ദരിദ്രന്മാരായും തീൎന്നിരിക്കുന്നു പടവെട്ടുക കവൎച്ച ചെയ്ക മുതലായത് അവൎക്കിഷ്ടമുള്ള
വൃത്തിഎങ്കിലും മെൽ അധികാരം ഇങ്ക്ലിഷ്കാരുടെ കൈക്കൽ ഇരിക്കകൊണ്ടു അപ്രകാരം നടപ്പാൻ സ
മ്മതം ഇല്ലസാരമുള്ള പട്ടണങ്ങളെ രാജ്യത്തിൽ കാണ്മാനില്ല ഉള്ളതിൽ വിശെഷമായത് ജയപുരി
തന്നെ–

അജമീഢം ജയപുരി എന്നീ രണ്ടു സംസ്ഥാനങ്ങളുടെ നടുവിൽ കൃഷ്ണഘർ (കൃഷ്ണഗൃഹം) എ
ന്നൊരു ചെറിയ ദെശം ഉണ്ടു അതിൽ വാഴുന്ന രാജാവിന്നു സ്വാതന്ത്ര്യഛായ അല്പം ശെഷിച്ചു എ
ങ്കിലും ഇങ്ക്ലിഷ്കാരുടെ ആധിക്യത്താലും സ്വന്തവാഴ്ചയുടെ ലഘുത്വം നിമിത്തവും എകദെശം ൫൦൦൦
കുഡുംബജനങ്ങളെ പൊറ്റെണ്ടി വന്നതിനാലും അവന്നു അടങ്ങി ഇരിപ്പാനെ കഴിവുള്ളു ദെശത്തി
ന്റെ പെർ പ്രധാനപട്ടണത്തിന്നും വന്നുനിവാസികളുടെ വൃത്തി മിക്കതും കൃഷി തന്നെ–

ഈ പറഞ്ഞ രജപുത്രന്മാരുടെ സംസ്ഥാനങ്ങളിൽ ഭില്ലന്മാരൊടു സംബന്ധമുള്ള ഒരു കൂട്ടം
മ്ലെഛ്ശന്മാർ മലമുകളിലും ഒരൊരൊ ഗുഹകളിലും ഏകദെശം ൧൫൦ സ്ഥലങ്ങളിൽ ചിതറി പാൎത്തു ചുറ്റു
മുള്ള ദെശങ്ങളിൽ നിന്നു കൊള്ള ഇടുക എന്ന വൃത്തി കഴിച്ചു നിവാസികൾ്ക്ക വല്ലാത്ത ബാധയായി വ
ന്നു അവർ ഭാരതഖണ്ഡത്തിലെ പൂൎവ്വവാസികളുടെ ഒരു ശെഷിപ്പു തന്നെ എന്നു തൊന്നുന്നു ആസുര
ക്രിയകളെ തടുത്തു ക്രമെണ ഇല്ലാതാക്കെണ്ടതിന്നും അവരെ എങ്ങും അന്വെഷിച്ചടക്കി വെക്കെ
ണ്ടതിന്നും ഇങ്ക്ലിഷ്കാൎക്ക കുറയകാലംമുമ്പെ കഴിവ് വന്നിരിക്കുന്നു–

മെവാട മലപ്രദെശത്തിന്റെ വടക്കെ ശാഖാഗിരികളിൽ ജയപുരി സംസ്ഥാനം–യമുനാന
ദി ഈ രണ്ടിന്റെ നടുവിൽ തന്നെ ശിഖരവതി–മച്ചെരി–ഭരതപൂർ എന്ന പെരുകളായ മൂന്നു ചെ
റുരാജ്യങ്ങൾ മരുഭൂമിയുടെ ഭാഷ ധരിച്ചു കിടക്കുന്നു അവറ്റിൽ വടക്കുള്ളശിഖരവതി ദെശം തന്നെ
അതിന്റെ വിസ്താരം എകദെശം ൧൫ ചതുരശ്രയൊജനപുഴകളും കൃഷിസ്ഥലങ്ങളും അവിടെ [ 61 ] ഇല്ല നിവാസികളുടെ വൃത്തി കവൎച്ചയാക കൊണ്ടു അവർ രാജ്യരക്ഷെക്കായി ഒരൊ മലമുകൾ
പരപ്പുകളിൽ കൊട്ടകളെ കെട്ടി പരാക്രമികളായി വാഴുന്നു– വിശെഷപട്ടണങ്ങൾ ആനാട്ടിൽ ഇ
ല്ല ചഞ്ചന– സിംഹന മുതലായകൊട്ടകളെയുള്ളു നിവാസികൾ നിത്യം അവീൻ തിന്നുകയാൽ
മൌഡ്യം ഭ്രാന്തിഇത്യാദിദുൎഗ്ഗുണങ്ങളിൽ മികച്ചവർ– ആ ദെശത്തിന്റെ കിഴക്കെ അതിരിലെ മ
ച്ചെരിനാടും മിക്കതും മരുഭൂമിതന്നെ നിവാസികളുടെ ഭാവവും മെൽ‌പറഞ്ഞവരൊടു ഒക്കും–പ്രധാ
നസ്ഥലം ആയ്പാടകൊട്ടതന്നെ– ഭരതപൂർ അവിടെ നിന്നു കിഴക്കൊട്ടു യമുനാ ഒഴുകുന്നതാണനാ
ടൂടെ ആഗരാദെശത്തിന്റെ അതിരൊളം വ്യാപിച്ചിരിക്ക കൊണ്ടു കൃഷിക്ക വിശെഷസ്ഥലങ്ങളു
ള്ളനാടാകുന്നു–നിവാസികൾ൧൭൦൦,ക്രി.അ. മുതൽ സിന്ധു പ്രവാഹനാടുകളിൽ നിന്നുവന്നുകുടി
യെറി ഭരതപൂർ മുതലായ കൊട്ടകളെ ഉണ്ടാക്കി ചുറ്റുമുള്ള നാടുകൾ്ക്ക ഭയങ്കരന്മാരായി തീൎന്നു ഒടുവിൽ
ഇങ്ക്ലിഷ്കാർ നിത്യകലഹങ്ങളെ തീൎക്കെണ്ടതിന്നു ൧൮൨൬ാം ക്രി.അ.ഭരതപൂർ കൊട്ടയെ വളഞ്ഞു
പിടിച്ചു നിലത്തിന്നുസമമാക്കി തങ്ങളെ അനുസരിക്കുന്ന രാജാവെ വാഴിച്ചു ചെറുരാജ്യത്തിൽ
സ്വസ്ഥതവരുത്തുകയും ചെയ്തു– അന്നു മുതൽ നിവാസികൾ കൃഷി മുതലായസാരമുള്ള വൃത്തികളെ
കഴിച്ചു ഉത്സാഹിച്ചതിനാൽ നാട്ടിൽ ഒരൊരൊഅംശങ്ങൾ തൊട്ടതിന്നുസമമായി വന്നിരിക്കു
ന്നു– ഭരതപൂർ എന്ന പ്രധാനനഗരം അല്ലാതെ ഫത്തിപൂർ–ഖാന്വാ–പാൎസ്സാ ഇത്യാദികൊട്ടകളും
നാട്ടിൽ വെവ്വെറെശൊഭിച്ചുകിടക്കുന്നു–

൨., സിന്ധുമരുഭൂമിയായ താണ രാജസ്ഥാനും– കച്ചി–ഗുജരത്തി എന്ന അൎദ്ധ ദ്വിപു
കളും– ബൊമ്പായി മുതലായ തുരുത്തികളും–

മെവാട മലപ്രദെശത്തിൽനിന്നുപടിഞ്ഞാറ സിന്ധുനദിയൊളവും കഛ്ശിദെശത്തിലെചളിനാ
ട്ടിൽനിന്നുവടക്ക ബഹല്പൂർ രാജ്യത്തൊളവും വ്യാപിച്ചു കിടക്കുന്ന ഭൂമി മിക്കവാറും വനപ്രദെശം
തന്നെ ആകുന്നു–ഈ മഹാവിസ്താരമുള്ള രാജ്യത്തിൽ ലവണി എന്നൊരു നദിയെഉള്ളു–അതി
ന്റെ ഉറവു അജമീഢദെശത്തനിന്നും അഴിമുകഖം കഛ്ശിദെശത്തിന്റെ വടക്കെ അതിരിലെച
ളി സ്ഥലത്തുനിന്നും തന്നെ ആകുന്നു– ഈപുഴയുടെ കിഴക്കെ കരയിൽ മരുവാട എന്നും ജൊദപൂ
ർ എന്നുംപെരുകളുള്ളരജപുത്രരാജ്യം ഉദയപൂർ അജമീഢ ദെശങ്ങളൊളം ചെന്നെത്തികിട
ക്കുന്നു–പുഴയുടെ വടക്കെയും പടിഞ്ഞാറെയും കരകളിൽ ദെശം മിക്കതും പൂഴിസ്ഥലമായി ഉയരം
കുറഞ്ഞമണക്കുന്നുകളൊടും കൂടനാലുദിക്കിലും വ്യാപിച്ചിരിക്കുന്നു– വിക്കനീഢം–അമരക്കൊട്ട–
ജയസല്മീഢം–പൎക്കൂർ മുതലായചെറുരാജ്യങ്ങൾസമുദ്രത്തിലെ ദ്വീപുകൾ്ക്കസമമായിആവി [ 62 ] ശാലപൂഴി ദെശത്തിൽ നിന്നുപൊങ്ങിനില്ക്കുന്നു–

൧., മരുവാട എന്നും ജൊദാപൂർ എന്നും പെരുള്ള രാജ്യത്തിന്റെ അവസ്ഥ–
അതിന്റെ അതിരുകൾ വടക്ക ശിഖരവതി. വിക്കനീഢ രാജ്യങ്ങളും– പടിഞ്ഞാറു ജയസല്മീഢം
അമരക്കൊട്ട ദെശങ്ങളും–തെക്ക കച്ചിചളിനാടും കിഴക്ക ഉദയപൂർ– അജമീഢം ജയപുരിസം
സ്ഥാനങ്ങളും തന്നെ– വിസ്താരം ഏകദെശം ൭൦൦൦ചതുരശ്രയൊജന–നിവാസികളുടെ സംഖ്യ എ
കദെശം ൨ലക്ഷം– ദെശാകൃതിയെ കുറിച്ചു വളരെ പറവാനില്ല അതിന്റെ കിഴക്കെ അംശങ്ങളിൽ
മെവാട മലപ്രദെശത്തിന്റെ ശാഖകൾ നിറഞ്ഞിരിക്കുന്നു–പടിഞ്ഞാറെ ദിക്കുകളിൽ ഒരൊരൊ
കല്ക്കുന്നുകളും പൂഴിസ്ഥലങ്ങളും പ്രധാനം– ലവണിപുഴ ഒഴുകുന്നു താണഭൂമിരാജ്യത്തിൽ വിശിഷ്ട അം
ശം തന്നെ– അതിന്റെ കരപ്രദെശങ്ങളിൽ നാട്ടുകാർ പലകൃഷികളെ നടത്തി വരുന്നു പലദിക്കി
ൽ നിന്നു ഒരൊ ലൊഹങ്ങളെയും വിളഞ്ഞെടുക്കുന്നു– നാട്ടുമൃഗങ്ങളിൽ ഒട്ടകം–പശു–ആടു മുതലാ
യത് പ്രധാനം–രാജ്യത്തിൽ നടക്കുന്ന കച്ചവടവും അല്പമല്ല വിശെഷചരക്കുകൾ പലവക തുണി
യും വാൾ തൊക്കു ഇത്യാദി ആയുധങ്ങളും ധാന്യങ്ങളും ഉപ്പും മറ്റും– രാജാവിന്റെ വരവുസംവ
ത്സരത്തിൽ എകദെശം ൩൭ ലക്ഷം രൂപ്പിക–രാജധാനി ജൊദപൂർ പട്ടണം തന്നെ– ൩൪ ഇടപ്രഭു
ക്കൾ രാജാവെ അനുസരിച്ചു കപ്പവും വെണ്ടുന്ന സമയം പട്ടാളങ്ങളും കൊടുത്തുവരുന്നു– അവരെല്ലാ
വരും രജപുത്രർ തന്നെ നാട്ടുനിവാസികൾ പലവൎണ്ണങ്ങളായി പിരിഞ്ഞു വസിക്കുന്നു ബ്രാഹ്മ
ണർ ചുരുക്കം താനും രാജ്യത്തിൽ എകദെശം ൫൦൦൦ പട്ടണങ്ങളും ഗ്രാമങ്ങളും ഉണ്ടെന്നു കെൾ്ക്കുന്നു
ജനപുഷ്ടി എറുന്ന അംശം ലവണി പിഴ ഒഴുകുന്ന കൃഷിനാടുതന്നെ– രാജ്യം ൨൪ ജില്ലകളായിവി
ഭാഗിച്ചിരിക്ക കൊണ്ടു വിശെഷപട്ടണങ്ങളും ൨൪ തന്നെ അതിൽ ചിലതുപറയാം ജൊദാപൂർ എ
ന്നരാജധാനി ൬൦൦൦൦ നിവാസികൾ രാജ്യത്തിലെ വിശിഷ്ട കൊട്ടയും അവിടെതന്നെ–പള്ളിപ
ട്ടണം ൫൦൦൦൦ നിവാസികൾ. നാഗൂർ ൪൦൦൦൦ നിവാസികൾ–സാമ്പര–സുജാത–ജയതരം–രായ
പൂർ മുതലായ നഗരങ്ങളിൽ ഒരൊന്നിൽ ൫൦൦൦ നിവാസികൾ ഉണ്ടായിരിക്കും രാജ്യത്തിന്റെ
തെക്കെ അതിരിലെ ജല്പൂർ കൊട്ടയിൽ പ്രധാന തുറങ്കു ഉണ്ടു നിവാസികൾ ൧൫൦൦൦ പുരാണരാ
ജധാനിയായ മന്ദവര ഇപ്പൊൾ ഇടിഞ്ഞു തകൎന്നു കിടക്കുന്നു–അതിശയമായ ശെഷിപ്പുകളെ കൊ
ണ്ടു അതിന്റെ പൂൎവ്വമാഹാത്മ്യം അറിയാം–

കെരളപഴമ

൪൦., അൾബുകെൎക്ക പറങ്കികളുടെതലവനായ്വവന്നത്— [ 63 ] അൾമൈദജയഘൊഷത്തൊടും കൂട കൊച്ചിക്ക (൧൫ാ൯ മാൎച്ച ൮) മടങ്ങിവന്നപ്പൊൾ അൾബു
കെൎക്ക സൎവ്വാധികാരത്തെരാജാജ്ഞയാലെ എന്നിൽ എല്പിക്കെണ്ടതെല്ലൊഎന്നുപിന്നയുംപിന്നയും
ചൊദിക്കയാൽ വളരെവൈരംഉണ്ടായി. അതിന്റെകാരണം മഹാന്മാരെ ഇരുവരെയും ഭെ
ദിപ്പിക്കെണ്ടതിന്നുവെവ്വെറെ ആളുകൾശ്രമിക്കയാൽ അൾമൈദനിശ്ചയിച്ചതെന്തെന്നാൽ ഈ
മറ്റെവന്നു കാൎയ്യവിചാരണസാധിച്ചു വന്നാൽപൊൎത്തുഗാലിന്നു അപമാനമെ വരും അവൻ
കൊടുങ്ങലൂരിലെ യഹൂദന്മാരൊടുസ്നെഹിച്ചിരിക്കുന്നു നിത്യം കത്ത്എഴുതി അയക്കയും വാങ്ങു
കയും ചെയ്യുന്നു ഇതു എന്തുരഹസ്യം പക്ഷെ അവൻ രാജദ്രൊഹമൊ മതദ്രൊഹമൊഎന്തുവി
ചാരിക്കുന്നു എന്നിങ്ങിനെ ഒരൊന്നുനിനെച്ചുകൊള്ളുമ്പൊൾ– പെരിമ്പടപ്പിന്റെ നിയൊഗത്താൽ
അഞ്ചിങ്കല്ലനായർവന്നു ബൊധിപ്പിച്ചതു നൊമ്പട തമ്പുരാൻമാനുവെൽ രാജാവിൽആ
ശ്രയിക്കകൊണ്ടു നിങ്ങൾ്ക്കല്ല അൾബുകെൎക്കിന്റെ കയ്യിൽ അത്രെ മുളകു മുതലായചരക്കുകളെഭ
രമെല്പിക്കും അവർ സാക്ഷാൽ പിസൊരായി സ്ഥാനത്തിൽ ആകുന്നു മാനുവെൽ രാജാവി
ന്റെ കൈയെഴുത്തിലും അപ്രകാരം കാണുന്നു– താമസം എന്തിന്നു രാജാവിന്റെ കല്പന പ്ര
മാണമല്ലാതെ പൊയിട്ടുണ്ടൊ– എന്നിങ്ങിനെ കെട്ടനെരത്തുഅൾമൈദ കയൎത്തുഅൾബുകെ
ൎക്കഭവനത്തിൽതന്നെ തടവുകാരനായി പാൎക്ക എന്നു കല്പിച്ചു– ഇനികൊച്ചിരാജാവിന്റെ
വല്ലനായന്മാരുമായിന്യായംപറയുന്ന പ്രകാരം കണ്ടുവെങ്കിൽ ശിക്ഷിക്കാതിരിക്കയും ഇല്ലഎ
ന്നു ഖണ്ഡിച്ചു പറഞ്ഞു–

അങ്ങിനെ ഇരിക്കും കാലം മാനുവെൽ രാജാവ് മിസ്രിയുദ്ധവട്ടത്തിന്റെ ശ്രുതി കെ
ട്ടിട്ടുഫെൎന്നന്ത കുതിഞ്ഞൊഎന്നധളവായിയെ ൧൫ കപ്പലുകളൊടും ൧൬൦൦റ്റിൽ പരം ചെക
വരൊടും കൂട പൊൎത്തുഗാലിൽ നിന്നുനിയൊഗിച്ചയച്ചു– (൧൫൦൯ മാൎച്ച ൧൨൲) താനും അൾബു
കെൎക്കും ഒന്നിച്ചു പടയെ നടത്തി കൊഴിക്കൊടെ സംഹരിച്ചു പങ്കച്ചവടത്തെ കുറവു കൂടാതെവ
ൎദ്ധിപ്പിച്ചു നടത്തെണം എന്നുംമറ്റും കല്പിക്കയും ചെയ്തു– അവൻ ഈരാജ്യത്തിൽ എത്തുമ്മുമ്പെ
അൾമൈദ അധികം കൊപിച്ചുഅൾ്ബുകെൎക്ക അടങ്ങുന്നില്ലല്ലൊ അവൻകൊച്ചിയിൽപാൎത്താൽ
നാശം വരും ആകയാൽ തെറ്റെന്നുഅവനെ കപ്പലിൽകരെറ്റി കണ്ണനൂരിൽ ഒടിപാൎക്കെ
ണം എന്നു കല്പിച്ചു ബ്രീതൊവെഅറിയിക്കയും ചെയ്തു– അതുകൊണ്ടു അൾബുകെൎക്ക വെവു
ന്ന മനസ്സൊടെ കണ്ണനൂരിൽ ഇറങ്ങിവന്നാറെ ബ്രീതൊ അവനെ ഒരു പൊട്ടനെയൊ കള്ളനെ
യൊ എന്നപൊലെ ഭാവിച്ചു അപമാനിച്ചു പാൎപ്പിച്ചു– (അഗുസ്ത)– ആ മാസത്തിൽ തന്നെ അൾമൈ [ 64 ] ദ മറ്റൊരു കപ്പിത്താനെ കപ്പലൊടെഅച്ചിമലാക്ക രാജ്യങ്ങളിലെക്കയച്ചു കിഴക്കെദ്വീപുകളി
ലും പൊൎത്തുഗാൽ നാമത്തെ പരത്തുകയും ചെയ്തു–

ഇങ്ങിനെ അൾമൈദതന്റെടക്കാരനായി നടക്കുമ്പൊൾ(൧൫൦൯ അക്തമ്പ്ര.൧൬ ൹)
കുതിഞ്ഞൊകണ്ണനൂരിൽ തന്നെഎത്തിനങ്കൂരം ഇട്ട ഉടനെ– ബ്രീതൊവസ്തുത അറിഞ്ഞു ആരൊടും
ഒന്നും കല്പിക്കാതെ ഒരു മഞ്ചിൽ കയറികൊച്ചിക്ക് ഒടുകയും ചെയ്തു– കുതിഞ്ഞൊകൊട്ടയിൽ
വന്നപ്പൊൾതന്നെ അൾബുകെൎക്കഎന്നബന്ധുവെവരുത്തി രാജാവിൻ ചൊല്ലാൻ സഹനാ
യകൻ എന്നു മാനിക്കയും ഒന്നൊത്തുകാൎയ്യ വിചാരം തുടങ്ങുകയും ചെയ്തു– പിന്നെ ഇരുവരുംഘൊ
ഷത്തൊടെ പുറപ്പെട്ടു കൊച്ചിയിൽഎത്തിയാറെ (അക്ത. ൨൯) അൾമൈദകാൎയ്യാദികളെഎ
ല്ലാം ഭരമെല്പിച്ചുതാനുംഉറ്റ ചങ്ങാതികളുമായികെരളത്തെവിട്ടുവിലാത്തിയിലെക്ക ഒടി പൊകയും
ചെയ്തു– (ദിശമ്പ്ര) അവന്നു നല്ലയാത്ര സാധിച്ചില്ല താനും– കെപ്പിൽ എത്തിയപ്പൊൾ കപ്പലി
ൽ വെള്ളം കയറ്റുവാൻ കരെക്കിറങ്ങി പീപ്പയ്കളെ നിറെക്കുമ്പൊൾ തന്നെകാപ്പിരികൾപാഞ്ഞു
വന്നുവിലക്കി കുന്തം ചാടിത്തുടങ്ങി– അന്നു മുറിയെറ്റിട്ടു അവനുംസഖിയായ ബ്രീതൊവും മയ
ങ്ങി നിസ്സാരമായകാട്ടാളശണ്ഠയാൽ പട്ടുപൊകയും ചെയ്തു– (൧൫൧൦. മാൎച്ച ൧ ൹)– ൪ വൎഷം
പറങ്കികൾ്ക്ക ജയശ്രീത്വമുള്ള മൂപ്പനായി പാൎത്ത അൾമൈദയുടെ അവസാനം ഇവ്വണ്ണമത്രെ
സംഭവിച്ചതു അവൻ കഠിനഹൃദയമുള്ളവൻ എങ്കിലും കാമലൊഭങ്ങളെ വെറുക്കയാൽ മി
തമായുള്ള കീൎത്തിയെശെഷിപ്പിച്ചിരിക്കുന്നു–

൪൧., കുതിഞ്ഞൊവും അൾബുകെൎക്കും കൊഴിക്കൊടു ജയിപ്പാൻ
പുറപ്പട്ടതു–

മാനുവെൽ രാജാവ് കൊഴിക്കൊടിനെസംഹരിക്കെണം എന്നുകല്പിച്ചതു കൊലത്തിരിയും
പെരിമ്പടപ്പും മന്ത്രിച്ച പ്രകാരം ഉണ്ടായി– ആ തമ്പ്രാക്കന്മാർ ഇരുവരും പൊൎത്തുഗലും താമൂ
തിരിയുമായി നിത്യയുദ്ധം ഉണ്ടെങ്കിൽ ഇങ്ങെ തുറമുഖങ്ങളിൽ കച്ചവടലാഭംഅധികംഉണ്ടാകും
എന്നു അസൂയ ഹെതുവായിട്ടു നിശ്ചയിച്ചതല്ലാതെ പട– നിമിത്തം കൊഴിക്കൊടുക്ഷാമംഉണ്ടാ
കുന്തൊറും കരവഴിയായിധാന്യങ്ങളെ അയച്ചു സഹായിക്കയാൽ അനവധി ധനംകൈക്ക
ലാക്കും–

അനന്തരം പറങ്കികൾ കൊച്ചിയിൽനിന്നു ചില പട്ടന്മാരെ അയച്ചു താമൂതിരിയുടെ
ഒറ്റ് അറിഞ്ഞു ചങ്ങാതിയായ കൊയപക്കിയെ കൊഴിക്കൊട്ടുനിന്നു വരുത്തിയശെഷം [ 65 ] നായന്മാർ മിക്കവാറും താമൂതിരിതാനും ചെറ്റുവായരികിലും ചുരത്തിനടിയിലും പടെ
ക്കുപൊയി എന്നു കെട്ടാറെ– കുതിഞ്ഞൊ൩൦ കപ്പലുകളിൽ ൨൦൦൦ പറങ്കികളെയും ൬൦൦നായ
ന്മാരെയും കരെറ്റി കണ്ണനൂർകൊട്ടയുടെ മൂപ്പനായറബെല്ലവെയുംപുറക്കാട്ടടികളെയുംതു
ണെപ്പാൻ വിളിച്ചു ഇങ്ങിനെ എണ്ണം എറിയ ബലങ്ങളൊടും കൂട പുറപ്പെട്ട ഒടികൊഴിക്കൊ
ട്ടിൻ തൂക്കിൽ നങ്കൂരം ഇടുകയുംചെയ്തു– (൧൫൧൦ ജനു.൪ ൹) കുതിഞ്ഞൊ കരക്കിറങ്ങി പട തുടങ്ങി
യപ്പൊൾ അൾബുർകെൎക്ക ഇടത്തെ അണിയിൽ പൊരാടി സ്ഥലവിശെഷങ്ങളെ അറിഞ്ഞ
വനാകയാൽ അതിവെഗത്തിൽതുറമുഖക്കൊട്ടയെവളഞ്ഞു കൊണിയിട്ടുമതിലിന്മെൽ
കയറുകയും ചെയ്തു– ആയത് കുതിഞ്ഞൊ കണ്ടു അഭിമാനംഭാവിച്ചു എനിക്കല്ലൊയുദ്ധത്തിലെ
മുമ്പുസമൎപ്പിച്ചു തന്നത് നിങ്ങൾ മുല്പുക്കു ജയിച്ചത് എന്തുകൊണ്ടു എന്നു ഉഷ്ണിച്ചു പറയിച്ചു ശത്രു
ക്കൾ ഒടി പൊയതു കണ്ടു താനും വലിയത് ഒന്നുസാധിപ്പിക്കെണംഎന്നുവെച്ചു ദ്വിഭാഷിയാ
യഗസ്പരെവരുത്തി താമൂതിരിയുടെ കൊവിലകം എവിടെ വഴിയെ കാണിച്ചു തരെണം
എന്നു ചൊല്ലി ചൂടുനിമിത്തംശിരൊരക്ഷയും ചൂടാതെ ൮൦൦ പറങ്കികളുമായിഒന്നരനാഴി
ക ദൂരത്തൊളം നാട്ടകത്തു ചെല്ലുവാൻ തുടങ്ങി ഇതു തിങ്ങിയ മരങ്ങളാലും തിണ്ടുകളുടെ
ഉയരം നിമിത്തവും ഭയമുള്ള കാൎയ്യം തന്നെ– എന്നു അൾബുകെൎക്കു പറയിച്ചത് അവൻ ക
രുതാതെ വിരഞ്ഞു ചെന്നപ്പൊൾ അൾ്ബുകെൎക്കപട്ടണത്തെയും പെണ്ടികളും പിള്ളരും നിറ
ഞ്ഞ സ്രാമ്പിയെയും ഭസ്മമാക്കി കളഞ്ഞു൬൦൦ ചെകവരെ കൂട്ടിക്കൊണ്ടു വയസ്സെറിയബ
ന്ധുവിന്റെ പിന്നാലെ പതുക്കെ ചെല്ലുകയും ചെയ്തു–

ഉച്ചെക്കു മുമ്പെ തന്നെ കുതിഞ്ഞൊ കൊവിലകത്തെത്തി അതിൽ കണ്ട ൩ കയ്മ
ന്മാരെപൊരുതുനീക്കിഅകമ്പുക്കഉടനെ പറങ്കികൾ മുറിതൊറും പാഞ്ഞുകയറി പുരാണനി
ധികളെയും രത്നമയമായബിംബങ്ങളെയും രാജചിഹ്നങ്ങളെയും കവൎന്നു നാനാവിധമാക്കി ക
ളയുമ്പൊൾ– താൻ തളൎച്ചനിമിത്തം വലിയ ശാലയിൽ കിടക്ക വിരിച്ചു ൫ നാഴികവരെആ
ശ്വസിച്ചുകിടക്കുകയുംചെയ്തു– നായന്മാരുടെ കൂക്കൽഅതിക്രമിച്ചുകെട്ട നെരംഅവൻഎഴു
നീറ്റുപുറത്തുആൾ അധികം വരുന്നുണ്ടെന്നു കണ്ടുചെകവരെ വിളിച്ചുനിരയാക്കുവാൻ തുടങ്ങി
നായന്മാർ അതിന്നു ഇട കൊടാതെ നാലു പുറത്തുനിന്നുംചാടിഅമ്പുകളെ പൊഴിച്ചു സ്ഥലപ
രിചമില്ലാത്തപറങ്കികളെ ചിതറിനിന്നുകണ്ടെടുത്ത ഒടുക്കുകയും ചെയ്തു– അതിന്റെ ഒച്ച
കെട്ടു അൾബുകെൎക്ക ബദ്ധപ്പെട്ടു എത്തിയപ്പൊൾ കുതിഞ്ഞൊ മുതലായ ൮൦ പറങ്കികൾ പട്ടു [ 66 ] പൊയ പ്രകാരം അറിഞ്ഞു കൊവിലകം തീക്കിരയായും കണ്ടുശത്രുകൈവശമായി പൊയ ൨തൊ
ക്കുകളെ പിടിപ്പാൻ ഉത്സാഹിച്ചിട്ടും ആവതില്ലഎന്നു കണ്ടു സൂക്ഷ്മത്തൊടെ മടങ്ങി പൊവാൻ തുടങ്ങി
തിണ്ടുകളൂടെ ചെല്ലുമ്പൊൾ മിക്കവാറും മുറിയെറ്റു അൾബുകെൎക്ക താനും ഒർ ഉണ്ട കൊണ്ടു ഇട
റി ദെവമാതാവിന്നു ഒന്നു നെൎന്നുമയങ്ങാതെ നടന്നു പിന്നെ കല്ലെറുകൊണ്ടു മൊഹിച്ചു വീണു
പൊയാറെ ചങ്ങാതികൾ അവനെ പലിശമെൽ കിടത്തി കൊണ്ടുപൊയി– കടപ്പുറത്തെത്തിയ
പ്പൊൾ റബെല്ലു കപ്പിത്താൻ വലിയ വെടികളെ പ്രയൊഗിച്ചുനായന്മാരെ അകറ്റി പറങ്കികൾ
൧൦൦ കുറയശെഷിച്ചവർ എല്ലാവരും കപ്പലെറി കൊച്ചിക്ക ഒടി പൊകയും ചെയ്തു–

നാലാം നാൾ താമൂതിരി ചുരത്തിന്റെ ചുവട്ടിൽനിന്നു മടങ്ങി വന്നപ്പൊൾ നാശങ്ങൾ എ
ല്ലാം കണ്ടു കൊത്തുവാളും കമ്മന്മാർ ഇരുവരും മരിച്ച പ്രകാരം കെട്ടു കണ്ണീർ പാൎത്തുമാപ്പിള്ളമാ
ർ പൊരിൽ പരാക്രമം ഒന്നും കാട്ടായ്കയാൽ വളരെ കൊപിച്ചു പെ പറഞ്ഞു കുതിഞ്ഞൊവെ
തൊല്പിച്ച നായന്മാൎക്കസ്ഥാനമാനങ്ങളെ കല്പിക്കയും ചെയ്തു–


ദൈവം എന്നെ കാണുന്നു–

ഒരു സമയത്ത കളവുചെയ്തു വരുന്ന ഒരുത്ത അയല്ക്കാരന്റെ വയലിൽ ചെന്നു കതിരു
കളെ പറിപ്പാൻ ഒരുങ്ങി വല്ലവരും അവനെ കാണുന്നുണ്ടൊ എന്നു ചുറ്റും നൊക്കിയാ
റെ തന്റെ കൂട ഇരിക്കുന്ന ൮ വയസ്സുള്ള മകൻ അഛ്ശ ഒരു ദിക്കിലും കൂട നൊക്കുവാൻ തങ്ങ
ളൊടുമറന്നുപൊയി എന്ന് ചൊന്നാറെ അഛ്ശൻഭ്രമിച്ചു– എതുദിക്കിൽ അകുന്നു നൊക്കാ
ഞ്ഞത് എന്നു ചൊദിച്ചപ്പൊൾ മകൻ ദൈവം കാണുന്നുണ്ടൊ എന്നുമെല്പെട്ടു നൊക്കീട്ടില്ലല്ലൊ
എന്നുപറഞ്ഞപ്പൊൾ അഛ്ശന്നു മനസ്സിൽ കുത്തൽ ഉണ്ടായി കതിരൊന്നും പറിച്ചെടുക്കാതെ
പൊയി– ദൈവം എന്നെ കാണുന്നു– എന്നു എപ്പൊഴും ഒൎത്തു തന്റെ വ്യാജ പ്രവൃത്തിഒക്ക
യും ഉപെക്ഷിച്ചു– അപ്രകാരംനമ്മളും ചെയ്യുന്ന പ്രവൃത്തികളിൽ ഒക്കയും ദൈവം നമ്മെ
കാണുന്നു എന്നു ഒൎത്താൽ വെഗം പാപത്തിൽ ഉൾപ്പെടുവാൻ ഇടയുണ്ടാകയില്ലനി
ശ്ചയം—

F Müller. Editor. [ 67 ] പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സ വില

൯.,നമ്പ്ര തലശ്ശെരി ൧൮൪൯. സപ്തെമ്പ്ര

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം

മരുവാട രാജ്യത്തിന്റെ വടക്കെ അതിരിൽ ഉള്ള വിക്കനീഡദെശം ബഹവല്ലൂർ ഡില്ലിരാ
ജ്യങ്ങളൊളം പരന്നു പുഴയും മലയും ഇല്ലാത്ത മരുഭൂമിയിൽ വസിച്ചു വരുന്ന കവൎച്ചക്കാരു െ
ട രാജ്യം ആകുന്നു- അതിനെകുറിച്ചു വളരെ പറവാൻ ഇല്ല ഉല്പത്തികളും നിവാസികളും െ
ദശാകൃതിയൊടു ഒത്തു വരുന്നു- വൎഷകാലത്തിൽ മാത്രം ദെശത്തിൽ ചില അംശങ്ങൾപ
ച്ചയായിരിക്കുന്നു ഉഷ്ണകാലത്തിൽ രാജ്യമെല്ലാം ഒരു ഭെദം കൂടാതെ വറണ്ടു കിടക്കും കാ
ട്ടു മൃഗങ്ങളും കൂട അവിടെ ഇല്ല നിവാസികൾ ദുഷ്ടന്മാരാകകൊണ്ടു രാജ്യത്തിൽ നടക്കു
ന്ന കൈതൊഴിലുകളും കച്ചവടവും ദുൎല്ലഭമത്രെ- വിക്കനീഡപട്ടണത്തിൽ ൧൨൦൦൦
വീടുകളും എകദെശം ൬൦൦൦൦ നിവാസികളും ഉണ്ടെന്നു കെൾ്ക്കുന്നു- ൬ ലക്ഷത്തിൽ അ
ധികം ജനങ്ങൾ രാജ്യത്തിൽ ഇല്ല രാജാവിന്റെ വരവു സംവത്സരത്തിൽ ൫ ലക്ഷം
ആയിരിക്കും-

രാജ്യത്തിന്റെ വടക്കെ അതിരിൽ ഭത്നെർ എന്നൊരു ഇടവക ചില നഗരങ്ങ
ളൊടും കൂടതാണരാജസ്ഥാന്റെ വടക്കെ അതിരായി കിടക്കുന്നു- പ്രധാന പട്ടണ
ത്തിന്റെ പെരും ഭത്നെർ തന്നെ- ഈ മ്ലെഛ്ശരാജ്യങ്ങളിൽ കൂടി സഞ്ചരിപ്പാൻ ചില ഇ
ങ്ക്ലിഷ്കാൎക്കമാത്രം സംഗതി വന്നത് കൊണ്ടു അവറ്റിന്റെ വിവരം ഒക്കയും ഇതുവര
യും തെളിഞ്ഞു വന്നില്ല മരുഭൂമിയുടെ ഭാവം രാജ്യങ്ങൾ്ക്കും പട്ടണങ്ങൾ്ക്കും നിവാസികൾ്ക്കും
പറ്റി എന്നെ അറിയുന്നുള്ളു-

അമരകൊട്ട ജയസൽമീഢം പൎക്കൂർ എന്നീ ൩ സംസ്ഥാനങ്ങൾ മരുവാട രാജ്യത്തി
ന്റെയും സിന്ധുനദിയുടെയും നടുവിലെ മഹാവനപ്രദെശത്തിന്റെ അംശങ്ങളാകുന്നു
ഈ മൂന്നിൽ വടക്കുള്ളതു അമരകൊട്ട തന്നെ ഇങ്ക്ലിഷ്കാൎക്ക അവിടെ ചെന്നു ദെശവിവ
രം അറിവാൻ ഇന്നെയൊളം സംഗതിവരായ്ക കൊണ്ടു ആ വന തുരുത്തിയുടെ അവസ്ഥയെ എ [ 68 ] ങ്ങിനെ പറയെണ്ടു ൧൮൧൯. ക്രീ. അ. ഭൂകമ്പം ഉണ്ടായിട്ടും൧൮൨൬. ആമതിൽ സിന്ധുനദി
കവിഞ്ഞതിനാലും രാജ്യത്തിന്നു വളരെ നാശം സംഭവിച്ചു എന്നു കെൾ്ക്കുന്നു-

അവിടെ നിന്നു തെക്കൊട്ടു മരുഭൂമിയുടെ നടുവിൽ തന്നെ ജയസൽമീഢരാജ്യം
ദ്വീപാകാരമായി പൂഴിയിൽ നിന്നു പൊങ്ങി നില്ക്കുന്നു- ആ രാജ്യത്തിലും ഒരു പുഴ ഇല്ലാ
യ്ക കൊണ്ടും മഴ ദുൎല്ലഭമായി പെയ്കകൊണ്ടും കൃഷി നടത്തുവാൻ ബഹു പ്രയാസം കുടിപ്പാ
ൻപൊലും വെള്ളം കിട്ടെണ്ടതിന്നു നാട്ടുകാർ ൫൦൦-൪൦൦- അടി ആഴമുള്ള കിണറുകളെ കു
ഴിക്കെണ്ടിവരുന്നു- മൃഗങ്ങളും നാട്ടിൽ ചുരുക്കമെ ഉള്ളു പകൽ ഉഷ്ണവും രാത്രിയിൽ ശൈത്യ
വും മനുഷ്യരിലും മൃഗങ്ങളിലും അസഹ്യം തന്നെ- ഏകദെശം ൩൦൦ നഗരങ്ങളിലും ഗ്രാമങ്ങ
ളിലും ൩ ലക്ഷം നിവാസികൾ വസിച്ചു വരുന്നു രാജധാനിയായ ജയസല്മീഡ പട്ടണത്തി
ൽ ൩൦൦൦൦ നിവാസികളെ ഉള്ളു വിക്കമ്പുരിയിൽ ൨൦൦൦ ഉണ്ടായിരിക്കും ദെശദൂഷ്യം നി
മിത്തവും കൊയ്മയുടെ ക്രൂരത നിമിത്തവും ദാരിദ്ര്യം എങ്ങും പറ്റിയിരിക്കുന്നു-

പൎക്കൂർ എന്നൊരു ചെറിയ രാജ്യം എകദെശം ൫൦ ചതുരശ്രയൊജനവിസ്താര
മായി ൮൦൦൦ നിവാസ്കളൊടു കൂട കഛ്ശി ചളി പ്രദെശത്തിന്റെ വടക്കെ അതിരിൽ കിടക്കു
ന്നു- ൟ ചെറു രാജ്യത്തിലുള്ള നഗരങ്ങളും ഗ്രാമങ്ങളും ചുരുക്കമെ ഉള്ളു പരശുനാഥവീര
വാവു മുതലായ സ്ഥലങ്ങൾ പ്രധാനം-

൨., കഛ്ശിദെശവും അതിലെ നിവാസികളും

കഛ്ശിദെശത്തിന്റെ അതിരുകൾ കിഴക്കുംവടക്കും താണ രാജസ്ഥാന്റെ തെക്കെ അ
തിരിൽ വിസ്തീൎണ്ണമായികിടക്കുന്ന ചളി പ്രദെശം- തെക്ക കഛ്ശി ഉൾ്ക്കടൽ- പടിഞ്ഞാറ സി
ന്ധുനദി എന്നിവ തന്നെ- ദെശത്തിന്റെ നീളം എകദെശം ൩൬ കാതം വീതി എകദെ
ശം ൧൫ കാതം- കിഴക്കുംവടക്കുമുള്ള അതിരുകൾ ഉഷ്ണകാലത്തിൽ പൂഴി പ്രദെ
ശമായും വൎഷകാലത്തിൽ കടലിന്നു സമമായും വെള്ളം നിറഞ്ഞു കിടക്കുകകൊണ്ടു
ആ നാടു എകദെശം ഒരു ദ്വീപിന്നു സമമായി ഭാരതഖണ്ഡത്തിൽ നിന്നു വെൎവ്വിട്ടു കിട
ക്കുന്നു- പടിഞ്ഞാറു നിന്നു കിഴക്കൊട്ടു നാടൂടെ ചെന്നെത്തി കിടക്കുന്ന മലകളുടെ അവസ്ഥ
യെ കൊണ്ടും കൂടക്കൂട ഭൂകമ്പം നാട്ടിൽ ഉണ്ടായ സംഗതിയാലും ദെശം എല്ലാം കെട്ടു
പൊയ ഒരഗ്നിപൎവ്വതത്തിന്നു സമം എന്നറിയാം- മലകളുടെ നടുവിലെ താഴ്വരകൾ മി
ക്കതും മെയ്ചലിന്നു മാത്രം പറ്റുക കൊണ്ടു നാട്ടുകാൎക്ക കൃഷി അല്ല ഗൊരക്ഷ തന്നെ പ്ര [ 69 ] ധാനം- നദികൾ ചുരുക്കം ഉള്ളവ തന്നെ ഉഷ്ണകാലത്തിൽ മിക്കതും വറ്റിപൊകുന്നു- കുടി
പ്പാൻ വെള്ളത്തിന്നു ൫൦ - ൬൦ അടി ആഴത്തൊളം കുഴിക്കെണം- നിവാസികൾ മിക്കവാ
റും ഹിന്തുമാൎഗ്ഗവും ഇസ്ലാമും കലൎന്നു അനുസരിക്കുന്ന രജപുത്രരാകുന്നു- രാജാവു കരാർ
പ്രകാരം ഇങ്ക്ലിഷ്കാൎക്ക വൎഷം തൊറും എകദെശം ൩ ലക്ഷം രൂപ്പിക കപ്പം കൊടുത്തും ഇ
ങ്ക്ലിഷ് പട്ടാളങ്ങളെയും സ്ഥാനികളെയും രാജ്യത്തിൽ പാൎപ്പിച്ചും വരുന്നു- നിവാസികളുടെ സം
ഖ്യ എകദെശം മൂന്നര ലക്ഷം- പെൺ്കുട്ടികളുടെ വധം മുതലായ ദൊഷങ്ങൾ അവൎക്ക നടപ്പാ
കുന്നു- കഛ്ശിദെശത്തിൽ വലിയ പട്ടണങ്ങളെ ദുൎല്ലഭമായിട്ടത്രെ കാണുന്നു പ്രധാനപ
ട്ടണത്തിന്റെ പെർ ഭൂജ് എന്നാകുന്നു- രാജാവിന്റെ വാസം അവിടെ തന്നെ- ഇങ്ക്ലി
ഷ് പട്ടാളം നഗരസമീപത്തിങ്കൽ പാൎക്കുന്നു- ചുറ്റുമുള്ള ദെശം എല്ലാം പൂഴിസ്ഥലമാകകൊ
ണ്ടും സംവത്സരത്തിൽ ൯-൧൦ മാസം മഴയില്ലായ്കകൊണ്ടും സസ്യാദികളും അവിടെ ഇ
ല്ല- നല്ല വെള്ളത്തിന്നും പലപ്പൊഴും ക്ഷാമം ഉണ്ടു- നിവാസികളുടെ സംഖ്യ എകദെ
ശം ൨൦൦൦൦- ൧൮൧൯ ക്രീ. അ. ഭൂകമ്പം ഉണ്ടായിട്ടു പട്ടണം മിക്കതും ഇടിഞ്ഞു നശിച്ചു െ
പായി- എകദെശം ൧൦ കാതം വഴി തെക്കപടിഞ്ഞാറൊട്ടു കടപ്പുറത്തു തന്നെ മന്താ
വിപട്ടണം ചുറ്റും തെങ്ങ മുതലായ വൃക്ഷങ്ങൾ നിറഞ്ഞു കിടക്കുന്നു- തുറമുഖം വെള്ളത്തി
ന്റെ ആഴം പൊരാഞ്ഞിട്ടു വലിയ കൎപ്പലുകൾ്ക്ക അണഞ്ഞു നില്പാൻ പാടില്ല- വിലാത്തി
ക്കാൎക്ക ആ പട്ടണത്തിൽ സുഖവാസവുമില്ല- വൎഷകാലം കഴിഞ്ഞിട്ടു ഉഷ്ണകാറ്റു വീശുക
കൊണ്ടു പനി മുതലായ ദീനങ്ങൾ നിത്യം അവിടെ ഉണ്ടു- നിവാസികൾ മുഖ്യമായി ചെയ്യു
ന്ന പണി കച്ചവടം തന്നെ അവരുടെ സംഖ്യ ൫൦൦൦൦ ദെശത്തിന്റെ പടിഞ്ഞാറെ അതി
രിലെ കടപ്പുറത്തു കിടക്കുന്ന ലക്കപുത്ത് പട്ടണത്തിന്റെ ൧൫൦൦൦ നിവാസികൾ ഉണ്ടു- ശെ
ഷം നഗരങ്ങളെല്ലാം ൫൦൦൦ നിവാസികളുള്ളവയത്രെ-

൩., ഗുൎജ്ജരം എന്നും കട്ടിവാട് എന്നും പെരുള്ള അൎദ്ധദ്വീപു-

കഛ്ശി അൎദ്ധദ്വീപിന്റെ വിസ്താരം മൂന്നിരട്ടിച്ചാൽ ഗുൎജ്ജരത്തിന്നു സമമായിരിക്കും ൨ ദെശ
ങ്ങളുടെ അവസ്ഥ എകദെശം ഒരു പൊലെ ആകുന്നു- കഛ്ശി കമ്പായ ഉൾകടലുകളും ഹിന്തുസമു
ദ്രവും സവൎമ്മട്ടിപുഴയും കഛ്ശിദെശത്തിന്റെ വടക്കെ അതിരിൽ നിന്നു കിഴക്കൊട്ടു നീണ്ടുകിടക്കുന്നച
ളിഭൂമിയും കട്ടിവാട അൎദ്ധദ്വീപിന്റെ അതിരുകളാകുന്നു- വടക്കെ അതിരുകൾ മിക്കതും താണ
നാടുകളാക കൊണ്ടു വൎഷകാലത്തിൽ പലപ്പൊഴും വെള്ളം വൎദ്ധിച്ചു ദെശത്തിന്നു ഒരു ദ്വീപിന്റെ [ 70 ] ആകൃതിവരുത്തുന്നു- അൎദ്ധദ്വീപിന്റെ നടുവിൽ ൪ ദിക്കിലെക്കും നീണ്ടുകിടക്കുന്ന മലകളി
ൽ നിന്നു ഒരൊരൊ നദികൾ ഉത്ഭവിച്ചു നാടൂടെ ഒഴുകി വെള്ളം എങ്ങും മതിയാവൊളം വരുത്തു
കയാൽ ദെശം മിക്കവാറും കൃഷിഭൂമി തന്നെ ആകുന്നു ഇങ്ക്ലിഷ്കാർ മരാട്ടികളുടെ യുദ്ധം സ
മൎപ്പിച്ചിട്ടു ആയതിനെന്ധരാജ്യത്തൊടു ചെൎക്കാതെ ബരൊദയിൽ വാണു കൊണ്ടിരിക്കു
ന്ന ഗൈക്കവാട എന്ന രാജാവിന്റെ ശാസനയിൽ എല്പിച്ചതു കൊണ്ടു ഒരൊ അംശ
വിവരം സൂക്ഷ്മമായി അറിവാൻ വിഷമം തന്നെ നിവാസികളുടെ സംഖ്യയും അറിയുന്നി
ല്ല അവർ മിക്കവാറും രജപുത്രരാകുന്നു- ചിലദിക്കുകളിൽ ചെറിയ മുസല്മാൻ രാജാക്ക
ളും പാൎത്തു ഒരൊ ഇടവകകളെ ഭരിച്ചു വരുന്നു- ദെശം. ൯. അംശമായി വിഭാഗിച്ചു കിടക്കു
ന്നു നടു അംശത്തിന്റെ പെർ സൌരാഷ്ട്രം അതു മിക്കതും മലനാടു തന്നെ മുഖ്യമായ പട്ടണ
ത്തിന്റെ പെർ ജയനഗരം ആ അംശത്തിന്റെ കിഴക്കെ അതിരിൽ കമ്പായ ഉൾകടപ്പു
റത്തു തന്നെ ബബ്രീയവാട് എന്നു പെരുള്ള ഖണ്ഡം പരന്നു കിടക്കുന്നു അതിലെ നിവാസിക
ൾ ക്രൂരന്മാരും മടിയന്മാരും ആകകൊണ്ടും ദെശം മിക്കവാറും കാടു തന്നെ പുലി- മാൻ മുത
ലായ മൃഗങ്ങൾ എങ്ങും നിറഞ്ഞിരിക്കുന്നു- പ്രധാന സ്ഥലത്തിന്റെ പെർ ജഫ്രാബാദ്
അതു കടപ്പുറത്തിരിക്കകൊണ്ടു ഒരു തുറമുഖം അവിടെ ഉണ്ടു- ആ അംശത്തിൽ പണ്ടു എ
ത്രയും കീൎത്തിതമായ സൊമനാഥക്ഷെത്രം ഉണ്ടായിരുന്നു ഇപ്പൊളൊ അല്പം ചില ശെ
ഷിപ്പുകളെ കാണുന്നുള്ളു- അൎദ്ധദ്വീപിന്റെ തെക്കപടിഞ്ഞാറെ അംശത്തിന്നു ജയ
ദ്വാരം എന്ന് പെർ അതു മിക്കവാറും താണഭൂമി തന്നെ എന്നിട്ടും മണ്ണു പൊരായ്കയാൽ
കൃഷിക്ക കൊള്ളുന്നില്ല പ്രധാനപട്ടണം കടപ്പുറത്തുള്ള പൎബ്ബന്തർ തന്നെ- ദെശത്തിന്റെ
പടിഞ്ഞാറെ അതിരിൽ ദ്വാരകാക്ഷെത്രം ഇപ്പൊളത്തെ സൊമനാഥപുരമായി ശൊഭി
ക്കുന്നു-

അൎദ്ധദ്വീപിന്റെ പടിഞ്ഞാറെ അറ്റത്തു ഒക്ക മണ്ഡലം എന്ന് പെരുള്ള അം
ശം എകദെശം മറ്റെരാജ്യത്തൊടു സംബന്ധമില്ലാതെ കിടക്കുന്നു വിശിഷ്ട പട്ടണങ്ങ
ളതിലില്ല-

വടക്കെ അംശങ്ങൾ നാലും ഒക്ക മണ്ഡലത്തിൽ നിന്നു വടക്കിഴക്കൊട്ടു കഛ്ശികടപ്പു
റത്തൂടെ നീണ്ടു കിടക്കുന്നു- ഹല്ലാട് എന്ന പെരുള്ള അംശം ഒക്ക മണ്ഡലത്തിന്നടുത്തിരി
ക്കുന്ന കൃഷിഭൂമിയാകുന്നു- അതിൽ നവ നഗരം എന്ന കച്ചവട സ്ഥലം പ്രധാനം അതി [ 71 ] ന്റെ കിഴക്കെ അതിരിൽ മച്ച ഖണ്ഡം എന്ന് പെരുള്ള അംശം മാൎവ്വിപട്ടണത്തൊടു കൂടഎ
കദെശം പാഴായി കിടക്കുന്നു– കട്ടിവാട എന്ന നടുദെശം നഗരങ്ങളിലല്ലാതെ പാറയും കാ
ടും ഉള്ളനാടായി കിടക്കുന്നു– രാജ്യത്തിന്റെ വടക്കെ അറ്റത്തുള്ള ജള്ളവാട് സകലഅം
ശങ്ങളിൽ വിശെഷമായതു കൃഷിയും കച്ചവടവും അതിൽ പുഷ്ടിയൊടെ നടക്കുന്നു– ക
മ്പായ ഉൾകടലുടെ പടിഞ്ഞാറെ കരയിലുള്ള ഗൊവിൽ വാട എന്ന നാട്ടിൽ മുഖ്യമാ
യതുഎകദെശം ഒരു കാതം വഴി വിസ്താരമുള്ള മാമരങ്കാടു തന്നെ– പ്രധാനപട്ടണത്തി
ന്റെ പെർ ഭൂനഗരം—

കെരളപഴമ

൪൨., അൾബുകെൎക്ക ഗൊവാനഗരത്തെ അടക്കിയതു—

കുതിഞ്ഞൊ മരിച്ചതിനാൽ അൾ്ബുകെൎക്ക എകാധിപതിയായി ശെഷിച്ചിരിക്കെ പൊൎത്തു
ഗാലിൽ ഉള്ള പകയർ എന്തെല്ലാം പറയും എന്നു വിചാരിച്ചു കൊണ്ടിരിക്കുമ്പൊൾ കത്ത
എഴുതി അവൎക്ക നാണം വരുത്തിയാൽ പൊരാ ക്രിയകളുടെ വൈഭവം തന്നെ സാരം ആ
വു എന്നു വെച്ചു മുറികൾ്ക്കു ഭെദം വന്നപ്പൊൾ ഹൊൎമ്മുജിലെ പരിഭവം വീളി മുസല്മാനരു
ടെ ബന്തരെ അടക്കെണം എന്നു കണ്ടു ൨൧ കപ്പലുകളെ ചെൎത്തു മതിയാവൊളം പട
ജ്ജനങ്ങളെയും കരെറ്റി ഒരൊരൊ രാജാക്കന്മാർ നിയൊഗിച്ചു വന്ന മന്ത്രികളെ
കണ്ടു കുശലവാക്കുകളെ കെട്ടു മാനിച്ചു പറഞ്ഞയച്ചശെഷം കൊച്ചിയിൽനിന്നു പു
റപ്പെട്ടു വടക്കൊട്ടു ഒടുകയും ചെയ്തു– (ജനു. ൧൫൧൦) പിന്നെ കന്നടി നാട്ടിലെ മെ
ജ്ജുതുറമുഖത്തെത്തിയപ്പൊൾ ഹൊനാവരിൽനിന്നു തിമ്മൊയ പ്രഭു വന്നു കണ്ടുക
ച്ചവടവും കപ്പലൊട്ടവും ഇവിടെ നല്ലവണ്ണം നടക്കുന്നുവൊ എന്ന് ചൊദ്യംചെയ്താറെ
ഗൊവയിലെ മുസല്മാനരുടെ നിത്യവിരൊധം ഹെതുവായിട്ടു ഇവിടെ സൌഖ്യമുള്ള
സ്ഥലം ഒന്നും എനിക്ക ഇല്ല– നിങ്ങൾ്ക്കൊ മംഗലം എന്നു ചൊല്ലിയതിന്നും അൾ്ബുകെൎക്ക പറ
ഞ്ഞു നാം ഹൊൎമ്മുജിന്റെ നെരെതന്നെചെല്ലുന്നു എന്നു ചൊന്നപ്പൊൾ തിമ്മൊയ മന്ദ
ഹാസത്തൊടെ പറഞ്ഞു അരികത്തുതന്നെ കിട്ടുവാനുള്ളതു ദൂരമെ തിരഞ്ഞാൽ സാരമൊ
ഞാൻ ചൊല്ലുന്നതു കെട്ടാലും– ഹൊൎമ്മുജനല്ല ദ്വീപുതന്നെ– ഗൊവാദ്വീപൊ അവിടെ
ദെശവിശെഷം അധികം ഉണ്ടു ദാബൂലെ നിങ്ങൾ ഭസ്മമാക്കിയതിന്നു സബായി എറ്റ
വും ചീറി കപ്പലും പടയും ഒരുക്കുവാൻ ഉത്സാഹിച്ചതിന്നിടയിൽപനിപിടിച്ചു മരി [ 72 ] ച്ചിരിക്കുന്നു– അവൻ വരുത്തിയ തുൎക്ക വെള്ളക്കാർ പലരും ഉണ്ടു അധികം വരെണ്ടതും ആ
കുന്നു– അവന്റെ മകനായതു അദിൽഖാൻ എന്നവൻ ഇവന്റെ വാഴ്ചെക്ക ഇന്നെവ
രെ നല്ല ഉറപ്പുവന്നിട്ടില്ല– ലിംഗവന്തരുള്ള നാട്ടിൽ മത്സരങ്ങൾ ജനിച്ചുതങ്ങളിലും ഒരൊരൊ
ഛിദ്രങ്ങൾ ഉണ്ടു എന്നു കെൾ്ക്കുന്നു അതുകൊണ്ടു വൈകാതെ ചെന്നു നെരിട്ടാൽ ജയിക്കാം
എന്നു തൊന്നുന്നു–

ഈ വക പലതും കെട്ടാറെ അൾ്ബുകെൎക്ക് സംശയംഎല്ലാം വിട്ടു ഇതു തന്നെ വെണ്ടത്
എന്നു ചൊല്ലി കാൎയ്യത്തെനിശ്ചയിച്ചപ്പൊൾ തിമ്മൊയ അവനൊടു കൂട പുറപ്പെട്ടു അ
ടുക്കെ ചിന്താക്കൊടി എന്ന അതിൎക്കൊട്ടയെ വളഞ്ഞുപൊരുതുപിടിച്ചു– ഉടനെ
ഗൊവയുടെ തൂക്കിലും എത്തിയാറെഅദിൽഖാൻ അന്നു ബിൾഗാമിൽ ചെന്നിരിക്കയാ
ൽ തലവനില്ലാത്ത നഗരക്കാർ അല്പമാത്രം എതിൎത്തുനിന്നു കുറയ ജനം പട്ടുപൊയ
ശെഷം അഭയം വീണു വശരായ്വരികയും ചെയ്തു– അൾ്ബുകെൎക്ക കരെക്കിറങ്ങി പറ
ങ്കികളെ നിരനിരയായി നിറുത്തി ഒരു വലിയ ക്രൂശിനെ പ്രദക്ഷിണ സമ്പ്രദായ പ്രകാ
രം മുന്നിട്ടു നടത്തി നഗരപ്രവെശം കഴിക്കയും ചെയ്തു– (൧൫൧൦ ഫെബ്രുവരി– ൨൫.)–

ആ തുരുത്തിക്കു മുമ്പെ തീസ്വാദി (മുപ്പതുപറമ്പ) എന്നു പെരുണ്ടായിരുന്നു— ന
രസിംഹരായരുടെ വാഴ്ചകാലം ഹൊനാവരിൽ ഉള്ള മാപ്പിള്ളമാർ ഒരിക്കൽ മത്സരിച്ചി
ട്ടു അവിടെ ഉള്ളവരെ ഒട്ടു ഒഴിയാതെ കൊല്ലെണംഎന്നു കല്പനയായി– (൧൪൭൯)—
പലരും മരിച്ച ശെഷം ഒരു കൂട്ടം തെറ്റിപൊയി ആ ഗൊവത്തുരുത്തിയിൽ തന്നെ വാങ്ങി
പാൎത്തുകൊട്ട എടുപ്പിച്ചു സബായി മുതലായ വെള്ളമുസല്മാനരെയും നാനാ ജാതികളി
ലെ വീരരെയും ധൂൎത്തരെയുംചെൎത്തുകൊണ്ടു കടല്പിടി നടത്തി വെണ്ടുവൊളംവൎദ്ധിച്ചിരു
ന്നു– തുറമുഖം വലിയ കപ്പലുകൾ്ക്ക മഴക്കാലത്തും എത്രയും വിശെഷം– ബൊംബായല്ലാ
തെ അത്ര ആഴമുള്ള അഴിമുഖം ഈപടിഞ്ഞാറെ കടപ്പുറത്തു എങ്ങും കാണ്മാനില്ല– അതുകൊ
ണ്ടു അൾ്ബുകെൎക്ക പ്രവെശിച്ച സമയം കൊള്ളപെരികെഉണ്ടായി– രായൎക്കും മറ്റും വില്ക്കെണ്ടുന്ന
കുതിരകളെ അധികം കണ്ടു– ഇനി പറങ്കികൾക്ക ഇതു തന്നെ മൂലസ്ഥാനമാകെണം
എന്നു അൾബുകെൎക്ക നിശ്ചയിച്ചു ഉറപ്പിപ്പാൻ വട്ടം കൂട്ടുകയും ചെയ്തു–

F. Müller. Editor. [ 73 ] നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨പൈസ്സവില

൧൦., നമ്പ്ര തലശ്ശെരി ൧൮൪൯. അക്തൊമ്പ്ര

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം

൪., ബൊമ്പായി മുതലായ ചെറുതുരുത്തികളുടെ അവസ്ഥ–

ഗൂൎജരം കമ്പായ ഉൾകടൽ തപതിനൎമ്മദാനദികളുടെ അഴിമുഖം മുതലായദിക്കുകളി
ൽ നിന്നു കന്യാകുമാരിയൊളം തെക്കൊട്ടുനീണ്ടുകിടക്കുന്ന കടപ്പുറത്തിന്നുസമീപമുള്ളതുരു
ത്തികൾചുരുക്കമെയുള്ളു വിവരിപ്പാനുള്ള വസുരാഷ്ട്രം– കൊങ്കണം എന്നീരണ്ടുനാടുക
ൾതമ്മിൽചെൎന്നദിക്കിൽ നിന്നു അല്പം പടിഞ്ഞാറൊട്ടു കടൽ കരസമീപത്തുപൊങ്ങികി
ടക്കുന്ന ബൊമ്പായി–കരിപുരി–ശ്രീസ്ഥാനംഎന്നീമൂന്നുതന്നെ–അതിൽവിശെഷമായ്ത
ബൊമ്പായി തുരുത്തി അതിന്നു വിസ്താരം കുറച്ചെ ഉള്ളു മല–പുഴഇത്യാദികളുടെ അ
വസ്ഥപറവാനില്ല ൧൫൩൦ ക്രി.അ. പൊൎത്തുഗീസർ ആ തുരുത്തിയെ കൈവശമാക്കി
ഒരു കൊട്ടയെ പണിയിച്ചു തുടങ്ങി എങ്കിലും അവരുടെ കാലത്തിൽ എല്ലാം അവിടെ നിന്നു
ഏറ ദൂരമില്ലാത്ത ഗൊവപട്ടണം മുഖ്യമായി ശൊഭിക്ക കൊണ്ടും ബൊമ്പായിതുരുത്തി
യിൽ വളരെചളിയായ കുഴിനാടുഉണ്ടാകനിമിത്തം വിലാത്തികാൎക്ക സുഖവാസമില്ലായ്ക
കൊണ്ടും അവർ ൧൬൬൧ ക്രീ.അ. അതിനെ ഇങ്ക്ലിഷ് രാജാവിന്നുകൊടുത്തുകളഞ്ഞുഅതി
ൽ നിന്നു ഒരു പ്രയൊജനം ഉണ്ടാകയില്ലെന്നും അതിനൊടു സംബന്ധിച്ചചിലവുംവെണ്ടാ
എന്നും വെച്ചു രാജാവ് കുമ്പിഞ്ഞിസൎക്കാൎക്കാ ആയതിനെ എല്പിച്ചു കൊടുത്തു–അവർൟ
വടക്കുപടിഞ്ഞാറെ സംസ്ഥാനത്തിന്നു ആ തുരുത്തി പ്രധാനസ്ഥലമായികൊള്ളാം എന്നു
വിചാരിച്ചു ഗവൎന്നർ മുതലായ സ്ഥാനികളെഅതിൽ അയച്ചു പാൎപ്പിച്ചു– അന്നുമുതൽ ആ
ദെശത്തിന്റെ വിശെഷത്വം സ്പഷ്ടമായി കാണ്മാൻ സംഗതി വന്നു– ഇങ്ക്ലിഷ്കാർ അത്യന്തം പ്രയ
ത്നം കഴിച്ചു ക്രമത്താലെ ആകുഴിനാടും നികത്തിചളികളഞ്ഞുകാടും വയക്കി ആസ്ഥലംഎല്ലാവ
ൎക്കും സുഖവാസത്തിന്നുയൊഗ്യമാക്കിയതുമല്ലാതെവിശെഷമായ തുറമുഖംഅവിടെ ഉണ്ടാ
ക കൊണ്ടു ബൊമ്പായി തുരുത്തി ഇപ്പൊൾവങ്കച്ചവടത്തിന്നും കപ്പലൊട്ടത്തിന്നും ഒരു പ്രധാന [ 74 ] സ്ഥലമായി തീൎന്നിരിക്കുന്നു–ബൊമ്പായിപട്ടണത്തിലെനിവാസികളുടെ സംഖ്യ ഉപ്പൊൾ ൨ല
ക്ഷത്തിന്റെ താഴെ അല്ല അവരിൽ ഏകദെശം ൧ലക്ഷം ഹിന്തുക്കൾ.൨൮൦൦൦ മുസല്മാന
ർ ൧൧൦൦൦പൊൎത്തുഗീസക്രിസ്ത്യാനർ ൧൩൦൦൦ പാൎസികൾ ൮൦൦ യഹൂദന്മാർ ൨൪൦൦ ഇങ്ക്ലിഷ്‌പട്ടാള
ക്കാർ ൧൮൦൦ ചില്വാനം ഇങ്ക്ലിഷ് സൎക്കാർ സ്ഥാനികളും യുരൊപകച്ചവടക്കാരും മറ്റും ഉണ്ടാ
യിരിക്കും അതല്ലാതെ സംവത്സരം തൊറും ഒരൊസംഗതിക്കായി അങ്ങൊട്ടുവന്നുപൊകുന്ന
വരുടെസംഖ്യ ൬൦൦൦൦ ആയിരിക്കും മികെച്ചധനവാന്മാർപാൎസികൾ തന്നെ കപ്പൽ പണിവ
ങ്കച്ചവടം മുതലായ പുഷ്ടിയുള്ള വൃത്തികൾ മിക്കതും അവരുടെ കൈക്കൽ തന്നെ ആകുന്നു–
ഇങ്ക്ലിഷ്കാർ ഒരൊവിധം വിദ്യാസംഘങ്ങളെ സ്ഥാപിച്ചതുമല്ലാതെ പലപാതിരിമാരുംഅ
വിടെ പാൎത്തു സുവിശെഷ പ്രകടനത്തിന്നു അനെക എഴുത്തു പള്ളിയിൽ കുട്ടികളെപഠിപ്പി
ക്ക പല പുസ്തകങ്ങളെയും മരാട്ടി മുതലായ ഭാഷകളിൽ പകൎത്തു അച്ചടിക്ക ഒരൊയാത്രക
ളിൽ വായാലെ ദൈവവചനംഘൊഷിച്ചറിയിക്കഎന്നിങ്ങിനെ പലപ്രയത്നവുംചെയ്തു
കൊണ്ടിരിക്കുന്നു– തുരുത്തിയുടെ വടക്കെ ഭാഗത്തു കിടക്കുന്ന മഹീം നഗരത്തിൽ പാൎക്കുന്നവർ
മിക്കതും‌പൊൎത്തുഗീസർ തന്നെ–

ബൊമ്പായിക്ക സമീപമുള്ള കരിപുരി തുരുത്തിയിൽ പൂൎവ്വകാലത്തുപാറയിൽ കൊത്തി
ഉണ്ടാക്കിയ ക്ഷെത്രങ്ങളുംബിംബങ്ങളും അല്ലാതെ വിശെഷിച്ചു കാണ്മാൻ എതുമില്ല–

ശ്രീസ്ഥാനം എന്നു പെരുള്ള തുരുത്തിയുടെ നീളം എകദെശം ൩꠱ കാതം വീതി ൨꠱ കാ
തം അതുവും ബൊമ്പായിക്ക എത്രയും സമീപമാകുന്നു. അതിലെ നിവാസികൾഏകദെശം
൫൦൦൦൦ അവർ മിക്കതും രൊമാക്രീസ്ത്യാനർ പ്രധാനസ്ഥലങ്ങൾതന്നാ–വൎസ്സൊവ–ഈ രണ്ടു
അത്രെ—

൩., ഗംഗാനദീപ്രവാഹം.

ഗംഗായമുനാനദികൾ ഹിമാലയ പൎവ്വതത്തിൽ നിന്നു ത്ഭവിച്ചു മലകളിലും പാറകളിലും
പിളൎപ്പുകളിലും കൂട തെക്കൊട്ടു സ്രവിച്ചു ഹരിദ്വാരം പാദിശാമഹൽ എന്നീ രണ്ടുസ്ഥലങ്ങളു
ടെ സമീപത്തു വെച്ച് മലപ്രദെശം വിട്ടു ഡില്ലി രാജ്യത്തിൽ പ്രവെശിച്ചു എകദെശം ൧൫കാ
തം തമ്മിൽ അകന്നു അല്പം തെക്കൊട്ടൊഴുകിയശെഷം കിഴക്കൊട്ടു തിരിഞ്ഞുഅള്ളഹാബാ
ദ് പട്ടണത്തിന്റെ അരികിൽ വെച്ചു ൧൦൦റ്റിചില്വാനം കാതം വഴി പ്രവഹിച്ചതിന്റെ
ശെഷം ഒന്നായി ചെൎന്നു വരുന്നു– യമുനാദിയൊടുചെരുന്ന പുഴകളൊക്കയും വിന്ധ്യമ [ 75 ] ല പ്രദെശങ്ങളിൽ നിന്നുത്ഭവിച്ചു വടക്കൊട്ടു പ്രവഹിച്ചുകൊണ്ടിരിക്കുന്നു–അവറ്റിൽ വിശിഷ്ട
മായവ ചൎമ്മപതി–നിൎവ്വിന്ധ്യ–വെത്രവതി മുതലായവ അവറ്റിന്റെ അവസ്ഥമീത്തൽ
പറഞ്ഞുവല്ലൊഗംഗാനദിയുടെ ഉപനദികൾ മിക്കവാറും ഹിമാലയത്തിൽ നിന്നുത്ഭവിച്ചു
തെക്കൊട്ടു ചെന്നു അതിൽ ചെരുന്നു– വിശെഷമുള്ളവ രാമഗംഗാ–ഗൊമതി–സരയൂ ഭവ
നാശിനി–ഗണ്ഡകി–കൌശിക–ത്രീസ്ഥമുതലായവ തന്നെ ദെവപ്രയാഗത്തിൽനിന്നു കി
ഴക്കൊട്ടു പണ്ടെത്ത പാടലിപുത്ര സമീപത്തുവെണ്ടെലഖണ്ഡം എന്ന മലനാട്ടിൽ നിന്നുത്ഭവിച്ചു
മലകളൂടെ വടക്കൊട്ടൊഴുകി ചെല്ലുന്ന ശൊണാനദിയെയും ചെൎന്നുവരുന്നു ൟപറഞ്ഞ സകല
പുഴകളിൽ വിശിഷ്ടമായ ബ്രഹ്മപുത്ര നദി തീബെത്ത്–അസ്സാം മുതലായ ഉന്നതദെശങ്ങളിൽ
കൂടി പ്രവഹിച്ചു തെക്കൊട്ടു തിരിഞ്ഞു ബങ്കാള മുതലായനാടുകളിൽ കൂടി ചെന്നുസമുദ്രത്തിൽ കൂടു
മ്മുമ്പെ ഗംഗയുടെ കിഴക്കെ കയ്യൊടു ചെൎന്നു വരുന്നു–ഇപ്രകാരം അനെക നദികൾ കൂടുന്നസംഗതി
യാൽഗംഗാഅത്യന്തം വൎദ്ധിച്ചു ദെവപ്രയൊഗത്തിൽ നിന്നു കിഴക്ക തെക്കൊട്ടു ബങ്കാളദെശത്തൂ
ടെ ഒഴുകി അനെകകയികളായി പിരിഞ്ഞു ബങ്കാള സമുദ്രത്തിൽ പ്രവഹിച്ചു കൊണ്ടിരിക്കു
ന്നു– ഉത്ഭവ സ്ഥലം തുടങ്ങിഅഴിമുഖത്തൊളം ഏകദെശം ൩൨൦ കാതം വഴി ദൂരം ഗംഗാനദി
സകല ഉപനദികളൊടും കൂട ഒഴുകിവരുന്ന ദെശത്തിന്റെ വിസ്താരം എകദെശം ൨൦൦൦൦ച
തുരശ്രയൊജന–ൟവലിയദെശാവസ്ഥ അല്പമെങ്കിലും ഗ്രഹിക്കെണ്ടതിന്നു ആയത് ചില അംശങ്ങളായി ഖണ്ഡിക്കെണ്ടതാകുന്നു–

൧., ഗംഗായമുനാനദികളുടെ നടുനാടു–

ഹരിദ്വാരം–ശ്രീരാമപുരം ഈ രണ്ടു പട്ടണങ്ങൾ്ക്ക സമീപം രണ്ടു നദികൾ ഹിമാലയപൎവ്വതംവിട്ടു
തെക്കൊട്ടൊഴുകി അള്ളഹാബാദ് പട്ടണത്തിന്നരികെ ഒന്നായി ചെൎന്നു വന്നെന്നു മീത്തൽ പറ
ഞ്ഞുവല്ലൊ– അവറ്റിന്റെ നടുവിലുള്ളദെശത്തിന്നു ദ്വിനദം എന്ന പെർ വന്നു– അതിന്റെ ആ
കൃതിയെ കുറിച്ചു വളരെപറവാനില്ലവടക്കെ അംശം ഒഴികെദെശം മിക്കവാറും താണഭൂമി
തന്നെവെള്ളത്തിന്നു ക്ഷാമമില്ലായ്ക കൊണ്ടും ശീതഭൂമിയായഹിമാലയപൎവ്വതത്തിന്നുസമീപ
മായി കിടക്കുന്നെങ്കിലും അതിന്റെ തെക്കെഅംശങ്ങളിൽഉഷ്ണവുംവെണ്ടുവൊളംഉണ്ടാക
നിമിത്തവും പലവൃക്ഷധാന്യാദികൾ എങ്ങും പുഷ്ടിയൊടെ മുളെച്ചുവരുന്നു– ഈ ദ്വിനദവും
അതിന്നടുത്ത ദെശങ്ങളുംഹിന്തുശാസ്ത്രത്തിൽ കീൎത്തിമികെച്ചതെങ്കിലും മുസല്മാനർ സിന്ധുനദി
യെകടന്നു ഭാരതഖണ്ഡത്തിൽവന്നു ആക്രമിച്ചനാൾമുതൽ മഹാക്ഷെത്രങ്ങളുടെ മാഹാത്മ്യവും [ 76 ] ഹിന്തുരാജാക്കളുടെ അതിശയരാജധാനികളും ക്ഷയിച്ചു അമ്ലെഛ്ശരുടെ മത വൈരാഗ്യം ക
വൎച്ച ശ്രദ്ധയുദ്ധപരാക്രമം ഇത്യാദികളെ കൊണ്ടു നശിച്ചുകുരുക്ഷെത്രം– ഹസ്തിനാപുരം ഇ
ന്ദ്രപ്രസ്ഥം–കന്യകുബ്ജം മുതലായ നഗരങ്ങൾ കല്ക്കുന്നുകളായിതീരുകയുംചെയ്തു–നിവാസികളി
ൽ അധിക്യം പ്രാപിച്ചവർ ഹിന്തുക്കളല്ല മുസല്മാനർ തന്നെ ആകകൊണ്ടു ദെശത്തിന്റെ
ശൊഭയും കുറഞ്ഞു പലെടവും മരുഭൂമിയായ്തീൎന്നു– ഇപ്പൊഴത്തെ മുഖ്യമായ പട്ടണങ്ങൾമി
ക്കവാറും ഗംഗാ– യമുനാനദികളുടെ കരപ്രദെശത്തുതന്നെ കിടക്കുന്നു– മിരുത്ത് (മിൎഹുത)
പട്ടണം മാത്രം രണ്ടു നദികളിൽ നിന്നു സമദൂരവഴിയായി ദെശത്തിന്റെ മദ്ധ്യത്തിൽ കന്യ
കുബ്ജപട്ടണസമീപത്തുഗംഗയൊടു ചെൎന്നു വരുന്ന കാളിപുഴയുടെ അരികിൽ തന്നെ കിടക്കുന്നു–
വിലാത്തികാൎക്ക പാൎപ്പാൻ നല്ല സ്ഥലമാകകൊണ്ടു ഇങ്ക്ലിഷ്കാർ ചില പട്ടാളങ്ങളെ അവിടെ പാ
ൎപ്പിച്ചു വരുന്നു– പട്ടണത്തിന്നു വിശെഷമായൊരലങ്കാരമില്ല–നിവാസികളുടെ സംഖ്യഎക
ദെശം ൩൦൦൦൦ യമുനാ പുഴവക്കത്തുള്ള പട്ടണങ്ങൾ ഡില്ലി–മധുര–അഗ്ര–കല്പി മുതലായവയത്രെ
കുരുരാജാക്കന്മാരുടെ രാജധാനിയായ ഇന്ദ്രപ്രസ്ഥം പണ്ടു ശൊഭിച്ച ദെശത്തു മുസല്മാൻ
കെസൎമ്മാരുടെ പ്രധാനപട്ടണമായ ഡില്ലി ഉയൎന്നു കൊവിലകങ്ങൾ–മുസല്മാൻ പള്ളിക
ൾ– വിദ്യാലയങ്ങൾ മുതലായ അതിശയ പണികളൊടു കൂടെ ഏകദെശം ൫ ചതുരശ്രകാതംവി
സ്താരത്തിൽ ൨൦ ലക്ഷം നിവാസികൾ്ക്ക ഇരിപ്പിട മായ്വവിളങ്ങി ഏകദെശം ൮൦൦ സംവത്സരത്തിന്ന
കം പലയുദ്ധങ്ങൾനടന്ന സംഗതിയാൽ കൂട ക്കൂട നശിച്ചും പുതുതായി ഉദിച്ചും അതുലങ്കൃതമാ
യി ശൊഭിച്ചതിന്റെ ശെഷം മഹാരാജ്യം ക്ഷയിച്ചു ഒരൊ ഖണ്ഡങ്ങളായി മരാട്ടി–ഇങ്ക്ലിഷ്
കാർ മുതലായവരുടെ വശത്തിൽ വന്ന നാൾ മുതൽ പട്ടണവും അത്യന്തം താണു അതിശയ
മായശെഷിപ്പുകളെ കൊണ്ടത്രെ പണ്ടെത്ത മാഹാത്മ്യം ഇപ്പൊൾ കാണിക്കുന്നത് ഇപ്പൊള
ത്തെ കൈസൎക്ക ശുഭനാമവും വലിയ മാസപ്പടിയുമല്ലാതെ കണ്ടു വാഴ്ച ഒന്നും ശെഷിച്ച
തുമില്ല നിവാസികളുടെ സംഖ്യ ഇപ്പൊൾ ഏകദെശം ൨ ലക്ഷം ആയിരിക്കും–

കെരളപഴമ

൪൩. കൃഷ്ണരായൎക്ക ദൂതയച്ചു ഗൊവയിൽനിന്നു വാങ്ങിപ്പൊയതു

ആനഗുന്തിയിൽ അക്കാലം വാഴുന്നവൻ നരസിംഹരായരുടെ അനുജനായ വീരകൃഷ്ണദെ
വരായർ തന്നെ. മറ്റെല്ലാരായരിലും ശ്രീത്വം ഏറിയവൻ തന്നെ ഇവനൊടു മമത ആയാ
ൽ ഇസ്ലാമിന്നു ദക്ഷിണ ഖണ്ഡത്തിൽ വാഴ്ചയില്ലാതാക്കുവാൻ വിഷമമില്ല എന്ന് അൾ്ബു [ 77 ] കെൎക്ക കണ്ടു ലുയിസ്സ പാതിരിയെ തന്റെ ദൂതനാക്കി തുംഗഭദ്രാതീരത്തുള്ള നഗരത്തിലെക്കഅ
യച്ചു– അവനൊടു കൂടെ ദ്വിഭാഷിയായ ഗസ്പാരെയും കാഴ്ചക്ക വെഗതയുള്ള കുതിരക
ളെയും അയച്ചു– ഉണ്ടായ വൎത്തമാനങ്ങളെ എല്ലാം രായരെ അറിയിച്ചു ക്രിസ്തുവെദത്തിന്റെ സാ
രാംശവും ബൊധിപ്പിച്ചു രായരെ ഇങ്ങെപക്ഷത്തിന്നു അനുകൂലനാക്കി ചമെക്കെണം മല
യാളത്തിങ്കന്നു മാപ്പിള്ളമാരെ നീക്കെണ്ടതിന്നു പടചെന്നു നൊക്കുകയില്ലയൊ നിങ്ങൾ ചു
രത്തിൻ വഴിയായി ഇറങ്ങിവന്നു ആക്രമിച്ചാൽ നാം കടൽ വഴിയായി ചെന്നു പീഡിപ്പിക്കാം.
എന്നാൽ കുതിരക്കച്ചവടത്തിന്നു വൈകല്യം ഒന്നും വരികയില്ല– വിശെഷിച്ചു മംഗലപുരം
താൻ ഭട്ടക്കളതാൻ നമുക്കു നല്ലസ്ഥാനമായ്വരുന്ന പ്രകാരം തൊന്നുന്നു– അവിടെ കൊട്ട എ
ടുപ്പിപ്പാൻ അനുവാദം തരുന്നു എങ്കിൽ നിങ്ങൾ്ക്കല്ലാതെ മറ്റ ഒരുത്തൎക്കും കുതിരകൾവ
രാതിരിക്കെണ്ടതിന്നു ഞങ്ങൾ കടലിനെ അടച്ചു വെക്കാം– എന്നിങ്ങിനെ പല പ്രകാരം കാ
ൎയ്യവിചാരം തുടങ്ങുവാൻ പാതിരിയെ നിയൊഗിച്ചു വിടുകയും ചെയ്തു–

എങ്കിലും ഗൊവയിൽ ൩ മാസംഅല്ലസൌഖ്യത്തൊടെ നിന്നു പാൎത്തത് അദിൽഖാ
ൻ ചുരത്തിന്മെൽനിന്നു ഇറങ്ങി വന്നപ്പൊൾ കൊറ്റ നഗരത്തിന്നകത്ത ഒട്ടും വരാതിരിക്കുമാ
റാക്കി വഴികളെയും അടെച്ചു വെച്ചു (മെയി ൧൧) പിന്നെ നഗരക്കാരും കലഹിച്ചു തുടങ്ങിയ
പ്പൊൾ അൾ്ബുകെൎക്ക നഗരത്തെ വിട്ടു റാപന്തരിൽ വാങ്ങി പാൎക്കെണ്ടി വന്നു അവിടെ ക്ലെശി
ച്ചു വസിച്ചുശത്രുക്കളൊടും വിശപ്പൊടും പൊരുതുകൊണ്ടു മഴക്കാലം കഴിച്ചു– പല പറങ്കികളും
ദീനപ്പെട്ടു മരിച്ചു മറ്റെവർ വയറുനിറെപ്പാൻ മറുപക്ഷം തിരിഞ്ഞു തൊപ്പിയിട്ടശെഷം അൾ്ബു
കെൎക്ക മഴയില്ലാത്തദിവസം വന്നപ്പൊൾ ശെഷിച്ചവരൊടു കൂട കപ്പലെറി അഞ്ചുദ്വീപിൽ
ചെന്നിറങ്ങി തല്ക്കാലം ആശ്വസിച്ചു കൊൾ്കയും ചെയ്തു– (൧൫൧൦ ആഗസ്ത)

൪൪., അൾബുകെൎക്ക ഉണ്ണിരാമ കൊയില്ക്കു വാഴ്ച ഉറപ്പിച്ചതു–

അഞ്ചു ദ്വീപിലും ഹൊന്നാവരിലും എത്തിയപ്പൊൾ പിന്നെയും ഗൊവയെക്കൊള്ളെ ചെല്ലെണ്ടി
വരുമെല്ലൊ എന്നു വെച്ചു അൾ്ബുകെൎക്ക് പടെക്ക പല പ്രകാരത്തിലും കൊപ്പിട്ടു മലയാളത്തിൽ
നിന്നും സഹായം പ്രാപിക്കെണ്ടതിന്നു തെക്കൊട്ടു ഒടുകയും ചെയ്തു– (൧൫൧൦ സപ്ത. ൧൫) ക
ണ്ണന്നൂരിൽ അണഞ്ഞു കൊലത്തിരിയൊടു കൂടികാഴ്ചെക്കായി കൊട്ടയുടെ മുമ്പിൽ ഒരു കൂടാര
ത്തിൽ ചെന്നു കണ്ടു– അവിടെ രാജാവും മമ്മാലിമരക്കാരും കണ്ണനൂർ ഒശീരായ ചെണിച്ചെ
രിക്കുറുപ്പു മുതലായ മഹാലൊകരുമായി കണ്ട് അന്യൊന്യം കുശലവാക്കുകൾ പറകയും ചെയ്തു [ 78 ] അവിടുന്നു കൊച്ചിമൂപ്പന്റെ കത്തുകളെ വായിച്ചു മടിയാതെ പുറപ്പെട്ടു കൊച്ചിയിൽ എത്തിയാ
റെ മൂത്തരാജാവ് മരിച്ചതിനാൽ കൊയിലകത്തു കലശൽ പല വിധെന വൎദ്ധിച്ചപ്രകാരം കെ
ട്ടു– അതിന്റെ ഹെതു (൩൧അദ്ധ്യായം) മീത്തൽ ഉദ്ദെശിച്ചു പറഞ്ഞുവല്ലൊ– മുമ്പെത്തെ സമ്പ്ര
ദായം എന്തെന്നാൽ മൂത്തരാജാവ് സന്യാസംദീക്ഷിച്ചുക്ഷെത്രവാസിയായി തീപ്പെട്ടാൽ
വാഴുന്ന രാജാവ് രാജ്യഭാരംനെരെ അനന്ത്രവങ്കൽ എല്പിച്ചു മൂത്തവനെ അനുഗമിച്ചുസ
ന്യാസംതുടങ്ങെണം എന്നത്രെ– അതുകൊണ്ടുഉണ്ണികൊതവൎമ്മർ തീപ്പെട്ട പ്രകാരംകെട്ടാറെ
മുമ്പെ ദ്രൊഹിച്ചു പൊയ അനന്ത്രവൻ താമൂതിരിയുടെ പടജ്ജനങ്ങളുമായി വൈപ്പിയൊ
ളംവന്നുഉണ്ണിരാമക്കൊയില്ക്ക ചൊല്ലി വിട്ടതി പ്രകാരം– നിങ്ങൾ പറങ്കികളുടെ ചൊൽക്കെട്ടു എ
ന്റെ അവകാശം തള്ളി നാലു ചില്വാനം വൎഷം വാണുകൊണ്ടതിനാൽ എനിക്കവെദനഇ
ല്ല– ഇപ്പൊൾ നിങ്ങൾ ബൊധം ഉണ്ടായിട്ടു രാജ്യം എങ്കൽ എല്പിച്ചു ക്ഷെത്രവാസം തുടങ്ങി
യാൽ എല്ലാം പൊറുക്കാം– പൂൎവ്വമൎയ്യാദ അറിയാമല്ലൊ മറന്നു എങ്കിൽ ബ്രാഹ്മണരൊടു
ചൊദിച്ചറികയും ചെയ്യാം– എന്നിങ്ങനെ എല്ലാം കെട്ടാറെ പെരിമ്പടപ്പു പറങ്കിമൂപ്പരുമായി
നിരൂപിച്ചുരാജ്യംവിട്ടു കൊടുക്കയില്ലഎന്നു നിശ്ചയിച്ചു– പിന്നെ താമൂതിരിയുടെ പടവൎദ്ധി
ച്ചതിക്രമിച്ചപ്പൊൾ ബ്രാഹ്മണരും വന്നുപല പ്രകാരം മുട്ടിച്ചു മുറയിട്ടുപെണ്ണുങ്ങളുംമന്ത്രിച്ചുതു
ടങ്ങിയ ശെഷം രാജാവ് നന്ന ക്ലെശിച്ചു എനിക്ക ന്യായം ഇല്ലല്ലൊ എന്നു മനസ്സിൽ കുത്തു
ണ്ടായിട്ടു മൂത്തരാജാവിൻ കൊവിലകം വിട്ടു വെറെ പാൎക്കയും ചെയ്തു– ആയതു പറങ്കികൾ
കെട്ടാറെ കൊട്ടയിൽ മൂപ്പനായ നൂനുകസ്തൽ ബ്രകു ഉടനെ ചെന്നുരാജാവെകണ്ടു കാരണം
ചൊദിച്ചറിഞ്ഞാറെ സമ്പ്രദായ നിഷ്ഠ നിമിത്തം ഹിന്തുരാജാക്കന്മാരും അകപ്പെട്ട ദാസ്യ
ത്തെ കുറിച്ചുവളരെവിസ്മയിച്ചുചിരിപ്പാൻ തുടങ്ങുകയും ചെയ്തു– പിന്നെ രാജാവിന്റെ കണ്ണുനീർക
ണ്ടു ക്ഷമ ചൊദിച്ചു മനം തെളിവിപ്പാൻവട്ടം കൂട്ടുകയുംചെയ്തു–അന്നു മുളന്തുരുത്തി രാജാവ്
കൊച്ചിയിൽ വന്നു പറങ്കികളുടെ ഭാവം ഗ്രഹിച്ചു പെരിമ്പടപ്പൊടും കൊട്ടമൂപ്പനൊടു മുഖസ്തുതി
പറവാന്തുടങ്ങി ഞാൻ ഇന്നുതൊട്ടു ചന്ദ്രാദിത്യർ ഉള്ളളവും നിന്തിരുവടി കുടക്കീഴെ ഇടവാഴ്ച
നടത്തുകയുമാം എന്നു കയ്യെറ്റു അപ്രകാരം പ്രമാണം എഴുതിച്ചുഒപ്പിടുകയും ചെയ്തു– അതി
നാൽ രാജാവിൻ മനം കുറയതെളിഞ്ഞതല്ലാതെ ശെഷം ചില മാടമ്പികളും ഇടപ്രഭുക്കന്മാ
രും ബ്രാഹ്മണർ വിധിച്ചത വഴിപ്പെടെണമൊഎന്നുശങ്കിച്ചു– നൂനൊ മൂപ്പൻ താമസം കൂടാതെ
വടക്കെ അതിരിൽ ഒടി പുഴക്കടവുകളെയുംകാത്തുപാൎക്കയും ചെയ്തു–

F. Müller. Editor. [ 79 ] പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സവില

൧൧., നമ്പ്ര തലശ്ശെരി ൧൮൪൯. നവെമ്പ്ര

ഭൂമിശാസ്ത്രം.

ഭരതഖണ്ഡം

൯, മദ്ധ്യഖണ്ഡം

ഡില്ലിയിൽ നിന്നു എകദെശം ൧൨ കാതം തെക്കൊട്ടു യമുനാനദിയുടെ പടിഞ്ഞാ
റെകരയിൽ മധുരാനഗരവും അതിന്നു സമീപെ വൃന്ദാവനവും പല ക്ഷെത്രങ്ങളൊടു കൂട
ശൊഭിച്ചു കിടക്കുന്നു- മധുരയിൽ ഇങ്ക്ലിഷ്കാർ പല പട്ടാളങ്ങളെ പാൎപ്പിച്ചു വരുന്നു- ആയത
ല്ലാതെ അതിൽ വിശെഷിച്ചതൊന്നും കാണ്മാനില്ല- കൃഷ്ണൻ അതിൽ ജനിച്ചു വൃന്ദാവന
ത്തിൽ ഇടയനായി കാലം കഴിച്ചു എന്ന ഒൎമ്മകളെകൊണ്ടത്രെ ആ സ്ഥലങ്ങൾ്ക്ക ഇന്നെയൊളം
അല്പം ഒരു കീൎത്തി ശെഷിച്ചിരിക്കുന്നു- മധുരയിൽ നിന്നു എകദെശം ൫ കാതം വഴിതെ
ക്കൊട്ടു ആഗരാ പട്ടണം യമുനാനദിയുടെ പടിഞ്ഞാറെ കരമെൽ ഇരിക്കുന്നു- അതുപ
ണ്ടൊരു ചെറിയ ഗ്രാമമത്രെആയിരുന്നു- അക്ക്ബാർ പാദിശാ ആ സ്ഥലം രാജഷാനിക്ക െ
കാള്ളാം എന്നു വെച്ചു കൊവിലകങ്ങളെയും മറ്റും പണിയിച്ച നാൾമുതൽ മഹാലൊകർ
പലരും അങ്ങൊട്ടു ചെന്നു ഭവനങ്ങളെയും കെട്ടിപാൎത്തു വ്യാപാരവും വൎദ്ധിച്ചതുകൊണ്ടു
അത് എത്രയും വിസ്താരവും ജനപുഷ്ടിയുമുള്ള നഗരമായിതീൎന്നു- രാജ്യക്ഷയത്തൊടുകൂട
നഗരത്തിന്നും താഴ്ചയും നാശവും പറ്റി ഇപ്പൊളതു ഇങ്ക്ലിഷ്കാരുടെ വടക്കെസംസ്ഥാനത്തി
ലെ പ്രധാന പട്ടണമാകുന്നെങ്കിലും നിവാസികളുടെ സംഖ്യ ൫൦൦൦൦ മാത്രം പൊരും- പണ്ടെ
ത്ത മഹത്വത്തിന്റെ അതിശയമായ ശെഷിപ്പുകളെ വളരെ കാണ്മാനുണ്ടു താനും- അതി
നൊടു ചെൎന്ന കൊട്ടെക്ക അക്ക്ബരാബാദ് എന്ന പെർ- ആഗരാ പട്ടണത്തിന്റെ ചുറ്റുമു
ള്ള നാടു കൃഷിക്ക് ഉചിതം തന്നെ- നെല്ലു മുതലായ ധാന്യങ്ങളല്ലാതെ ആ നാട്ടുകാർ പുക
യില- കരിമ്പ മറ്റും കൃഷികളെ നടത്തിവരുന്നു-

ഗംഗാതീരത്തിങ്കലെ മുഖ്യ പട്ടണങ്ങൾ- ഫറക്കാബാദ്- കന്യാകുബ്ജം- കവമ്പൂർ ഈ
൩ തന്നെ- അതിൽ വടക്കുള്ളതു ഫറക്കാബാദ് അതു ഗംഗയുടെ പടിഞ്ഞാറെ കരമെൽ ഏ
കദെശം ൭൦൦൦൦ നിവാസികളൊടും കൂട ആനാട്ടിലെ പ്രധാനപട്ടണമായികിടക്കുന്നു- അതിന്നു [ 80 ] സമീപം ഇങ്ക്ലിഷ് പട്ടാളങ്ങളുടെ വാസസ്ഥലമായ ഫത്തിഘർ ഉണ്ടു-

കന്യാകുബ്ജം (കനൊജ) നഗരം ഗംഗകരയിൽ നീണ്ടു കിടക്കുന്ന ഒരു തെരുവീഥിയ െ
ത്ര ആകുന്നു- അതിന്റെ ചുറ്റും പൊങ്ങിനില്ക്കുന്ന കുന്നുകളും മതിലുകളുടെ കഷണങ്ങളും ചി
ല മുസല്മാനരുടെ ശ്മശാനങ്ങളും അല്ലാതെ പണ്ടെത്ത അതിശയമായ നഗരത്തിന്റെ ശെ
ഷിപ്പുകളൊന്നും കാണ്മാനില്ല- അതിൽ നിന്നു തന്നെ തെക്കൊട്ടു നദിയുടെ പടിഞ്ഞാറെ കരയി
ലിരിക്കുന്ന കവമ്പൂർ പട്ടണത്തിൽ അതിർ കാവലിന്നു ചില ഇങ്ക്ലിഷ് പട്ടാളങ്ങൾ പാൎത്തുവ
രുന്നു- അതിലെ നിവാസികൾ പല കൃഷികളെയും നടത്തി നദിസമീപമാകകൊണ്ടു കച്ചവടത്തി
ന്നും മറ്റും ഒരൊ തൊണിപ്പണികളെയും എടുത്തുവരുന്നു-

൨., രൊഹില്ലഖണ്ഡം

കിഴക്ക അയൊദ്ധ്യാരാജ്യം- തെക്കും പടിഞ്ഞാറും ഗംഗാനദി- വടക്ക ഹിമാലയ പൎവ്വതം ഈ
അതിരുകൾ്ക്കകത്ത റൊഫില്ലനാടു ത്രികൊണരൂപെണ കിടക്കുന്നു- അതിന്റെ പടിഞ്ഞാ
റെ അതിരായി തെക്കൊഴുകുന്ന മഹാഗംഗാനദിയൊഴികെ എകദെശം നാട്ടിന്റെ നടുവി
ൽ കൂടി ഹിമാലയ പൎവ്വതത്തിൽ ഉത്ഭവിച്ചു വരുന്ന രാമഗംഗ- കൊസല മുതലായ പുഴകൾ
തെക്കൊട്ടു പ്രവഹിച്ചു കൃഷിക്കും മറ്റും വെണ്ടുന്ന വെള്ളം ധാരാളമായി കൊടുത്തുകൊണ്ടി
രിക്കുന്നു- രാജ്യത്തിന്റെ വടക്കെ അംശം മിക്കതും മലനാടു തന്നെ- മെഘങ്ങളൊളം കയ
റി നില്ക്കുന്നഹിമാലയപൎവ്വതശിഖരങ്ങളെ അവിടെ നിന്നു കാണാം ശീതൊഷ്ണങ്ങൾ അധി
കമില്ലായ്കകൊണ്ടു ആ രാജ്യം പാൎപ്പിന്നു നന്നെന്നു വെച്ചു പാദിശാക്കളുടെ കാലത്തിൽ ഒരൊ
നവാബുകളും മഹാലൊകരും അങ്ങൊട്ടു ചെന്നു കൊവിലകങ്ങളെയും കൊട്ടകളെയും കെട്ടി
ച്ചു പാൎക്കകൊണ്ടു താണജാതികളും നാട്ടിൽ നിറഞ്ഞു രാജ്യം തൊട്ടത്തിന്നു സമമായ്വരികയും
ചെയ്തു- ൧൮൦൩ ക്രീ- അ- അവിടെയും ഇങ്ക്ലിഷ്കാൎക്ക ആധിക്യവും ആധിപത്യവും വന്നു- നി
വാസികൾ ൨ വിധം ഹിന്തുക്കളും- മുസല്മാനരും തന്നെ- മുസല്മാനരിൽ ഒരംശം അബ്ഘാനർ
ആകുന്നു- അവൎക്കുതന്നെ റൊഹില്ലർ എന്ന പെർ വന്നതു- കാശിപൂർ, രാമപുരി- അല്മൊര-
പിലി വീടു നഗരങ്ങൾ മിക്കതും പുഴകളുടെ കരമെൽ ഇരിക്കുന്നു- അല്മൊരയിലെ നിവാസി
കൾ എകദെശം. ൬൦൦൦൦-

൩., അയൊദ്ധ്യാരാജ്യം

അതു രൊഹില്ലഖണ്ഡത്തിൽ നിന്നും നെപാളരാജ്യത്തിൽ നിന്നും തെക്കൊട്ടു ഗംഗാനദിയൊ [ 81 ] ളവും കിഴക്കൊട്ടു അള്ളഹാബാദ് ദെശത്തൊളവും പരന്നു എകദെശം ൨൦൦൦ ചതുരശ്രയൊ
ജന വിസ്താരമായും ൩൦ ലക്ഷം ജനങ്ങൾ്ക്ക വാസസ്ഥലമായും കിടക്കുന്നു- നെപാളരാജ്യം ഒ
ഴികെ അതിന്റെ അതിർ നാടുകളൊക്കെയും ഇങ്ക്ലിഷ്കാരുടെ വശത്തിൽ ഇരിക്കുന്നെങ്കിലും
അയൊദ്ധ്യാരാജാവിന്നു ഇതുവരെയും അല്പമൊരു സ്വാതന്ത്ര്യം ശെഷിച്ചിരിക്കുന്നു- അവ
ന്റെ പ്രജകൾ്ക്ക ഞെരിക്കവും അടിമവ്യവസ്ഥയും മാത്രം ദിവസെന വൎദ്ധിച്ചുവൎദ്ധിച്ചു വരുന്ന
തെ ഉള്ളു- രാജാകന്മാരുടെ അൎത്ഥാഗ്രഹവും മഹത്വകാംക്ഷയും നിമിത്തം പ്രജകൾ നിസ്സാ
രകളിവിനൊദങ്ങൾ്ക്കായിട്ടു ധനധാന്യങ്ങളെ മിക്കതും രാജ ഖജാനയിൽ കൊടുത്തയ െ
ക്കണ്ടിവരുന്നു- ദെശം കൃഷിക്കും മുറ്റും എത്ര ഉചിതമെങ്കിലും പ്രജകൾ അനുഭവം ഏതുമി
ല്ലെന്നു കണ്ടിട്ടു ആ വക പണി ചെയ്യായ്കയാൽ മരുഭൂമിയായും ദാരിദ്ര്യവും എങ്ങും പരുന്നു വ
ൎദ്ധിക്കുന്നു- ഈ വക സങ്കടങ്ങളെ നീക്കെണ്ടതിന്നു ഇങ്ക്ലിഷ്കാൎക്ക ആ രാജ്യത്തിൽ ഇതുവരെയും
വിശെഷിച്ചൊന്നും ചെയ്വാൻ സംഗതി വന്നില്ല- അവരുടെ മന്ത്രിയും പട്ടാളങ്ങളും രാജ്യത്തി
ൽ പാൎക്കുന്നെങ്കിലും രാജാവ് പരസ്യമായി ഒരു വിരൊധം കാട്ടാതെ അവരൊടുള്ള കരാർ
പ്രകാരം നടക്കകൊണ്ടു രാജ്യവ്യവസ്ഥയെ കുറിച്ചു അവനൊടു നല്ല ബുദ്ധിപറകയല്ലാതെ
കണ്ടു അവൎക്കൊന്നും ചെയ്വാൻ ന്യായമില്ല- ഇങ്ങിനെ ആ രാജ്യക്കാർ മിക്കവാറും രാജാവി
ങ്കൽ നിന്നും മന്ത്രീകൾ മുതലായ കാൎയ്യസ്ഥന്മാരിൽ നിന്നും ഉള്ള ഉപദ്രവങ്ങൾ പൊതുവായി ദുഃ
ഖിച്ചു വലെഞ്ഞു കിടക്കുന്നു- ശൊഭയും ധനപുഷ്ടിയും രാജഗൃഹങ്ങളിലെ കാണുന്നുള്ളു- രാ
ജ്യത്തിൽ മുഖ്യ പട്ടണങ്ങൾ രണ്ടു മൂന്നെ കാണുന്നുള്ളു- അതിൽ അതിപുരാണവും പ്രസിദ്ധവും
രാമായണത്തിൽ വൎണ്ണിതവുമയ അയൊദ്ധ്യനഗരം തന്നെ- അതു ഹിമാലയത്തിലുത്ഭവി
ച്ചു തെക്കൊട്ടൊഴുകി ഗംഗയിൽകൂടുന്ന സരയു (ഘൎഘര) പുഴയുടെ കരമെൽ ഇരിക്കുന്നു-
ഇപ്പൊഴത്തെ നഗരത്തിന്നു ചുറ്റും കിടക്കുന്ന കുന്നുകളും മതിൽ കഷണങ്ങളും പണ്ടെത്തതി
ന്റെ വിസ്താരം സൂചിപ്പിക്കുന്നു- ശൊഭയും ധനമാഹാത്മ്യവും എല്ലാം ക്ഷയിച്ചു നഗരം എ
ത്രയും നികൃഷ്ടമായി തീൎന്നിരിക്കുന്നു- അതിന്നു സമീപം ഫൈജാബാദ് എന്ന നവാബുക
ളുടെ മുമ്പെത്ത രാജധാനിയുണ്ടു- അതിൽ സ്വരൂപിച്ചു കിടക്കുന്ന രാജധനങ്ങളല്ലാതെ വി
ശെഷമായൊരു ശൊഭയും ജനപുഷ്ടിയും കാണ്മാനില്ല- ഇപ്പൊഴത്തെ രാജധാനി റൊ
ഹില്ല്ലനാട്ടിൽ നിന്നുല്പാദിച്ചു തെക്കൊട്ടു പ്രവഹിച്ചു ഗംഗയൊടു ചെരുന്ന ഗൊമതിനദിയു
ടെ പടിഞ്ഞാറെകരമെൽ കിടക്കുന്ന ലക്ഷ്മണവതി (ലക്ക്നൌ) പട്ടണം തന്നെ ആകുന്നു[ 82 ] അതിൽ ൩ലക്ഷം നിവാസികളുണ്ടെന്നു കെൾ്ക്കുന്നുഹിന്തുശാസ്ത്രത്തിൽ വൎണ്ണിച്ചു കാണുന്നപുരാ
ണ നഗരം നശിച്ചു ഇപ്പൊഴത്തെതു അതിന്റെ ശെഷിപ്പുകളിന്മെൽകിടക്കുന്നു– രാജാവി
ന്റെ കൊവിലകങ്ങൾ ഒഴികെപട്ടണത്തിൽ ശുഭമായതൊന്നുമില്ല– പ്രാവുകളെ പൊറ്റി ഒരൊ
കൌശലങ്ങളെ പഠിപ്പിക്കപലവിധലീലകളെനൊക്കി രസിക്ക ഇത്യാദി നിസ്സാര പ്രവൃത്തി
കൾ നാവാബുകൾ്ക്കും നിവാസികൾ്ക്കും മുഖ്യപണികളായിതീൎന്നിരിക്കുന്നു–

൪., ദ്വിനദത്തിന്റെ കിഴക്കെഅറ്റം

നീലവൎണ്ണമുള്ള യമുനാനദി വെള്ളം മഞ്ഞനിറമായ ഗംഗാജലത്തൊടു ചെരുന്ന ദിക്കിൽ അ
ള്ളഹാബാദ് നഗരം എകദെശം ൨൦൦൦൦ നിവാസികളൊടും കൂട ചില ഇങ്ക്ലിഷ പട്ടാളങ്ങൾ്ക്കും
സ്ഥാനികൾ്ക്കും വാസസ്ഥലമായി കിടക്കുന്നു– ചുറ്റുമുള്ളനാടുകളിൽ കച്ചവടം നടത്തുവാൻ ആ
പട്ടണസ്ഥലം എത്രയുമുചിതമെങ്കിലും ധനപുഷ്ടി അതിൽ വിശെഷിച്ചു കാണായ്കകൊണ്ടുന
ഗരത്തിന്നു ഫഖിറാബാദ് എന്ന നികൃഷ്ടനാമം വന്നിരിക്കുന്നു–കൂടക്കൂട തീൎത്ഥസ്നാനത്തിന്നു
ഒരൊദിക്കിൽ നിന്ന് അങ്ങൊട്ടു ചെന്നു ചെരുന്ന ജനസംഘങ്ങളെ കൊണ്ടു മാത്രമെഅ
ല്പമൊരനുഭവം വരുന്നുള്ളു– അക്ക്ബാർ കൈസർ പുഴവക്കത്തു പണിയിച്ച ഉറപ്പുള്ള കൊ
ട്ട ഇപ്പൊൾ കലഹക്കാരായ പലഹിന്തുമഹാലൊകൎക്കതുറുങ്കായി തീൎന്നിരിക്കുന്നു—

കെരളപഴമ

൪൪., അൾ്ബുകെൎക്ക ഉണ്ണിരാമകൊയില്ക്കുവാഴ്ചഉറപ്പിച്ചതു (തീൎച്ച)

ചില ദിവസം കഴിഞ്ഞാറെ ദൂരത്ത ഒരുതൊണിയിൽപെരിങ്കുട കണ്ടു ഇതു പക്ഷെഅനന്ത്ര
വൻ എന്നു വിചാരിച്ചു പടവുകളെ നിയൊഗിച്ചു പിന്തുടൎന്നെത്തി പിടികൂടിയപ്പൊൾ– അനന്ത്ര
വനല്ല പള്ളിപുറത്തു പ്രഭു എന്നു കണ്ടു അവനൊടു ചൊദിച്ചാറെ പെരിമ്പടപ്പനന്ത്രവൻ
മങ്ങാട്ടു കയ്മളും പറവൂർ നമ്പിയാരും ആയി ഇപ്പൊൾ വൈപ്പിക്ഷെത്രത്തിൽ തന്നെ ഉണ്ടെ
ന്നും ആ നമ്പിയാർ ഉണ്ണിരാമക്കൊയിലെ കണ്ടു പറവാൻ വളരെ ആഗ്രഹിക്കുന്നു എന്നും
കെട്ടു— മൂപ്പൻ തടുത്തു നിങ്ങൾ ആരും കൊച്ചിക്ക പൊകരുത് ബ്രാഹ്മണരുടെ കൌശലം
വെണ്ടുവൊളം അറിയാം എന്നു കടുകട ചൊല്ലി പുഴകളിൽ ആരെയും കടത്താതെ ഇരി
പ്പാൻ പടയാളികളൊട് വളരെ കല്പിക്കയും ചെയ്തു– നമ്പിയാർ കാണ്മാൻ വരുന്നപ്ര
കാരം പെരിമ്പടപ്പുകെട്ടപ്പൊൾ വളരെ വലഞ്ഞു കണ്ടക്കൊരമന്ത്രിയെ മൂപ്പന്നരികി
ലെക്ക അയച്ചു– നമ്പിയാരിൽ ഞങ്ങൾ്ക്ക വളരെ മമത ഉണ്ടു താമസം വിനാകടത്തി [ 83 ] അയക്കെണ്ടതിന്നു വളരെ അപെക്ഷിക്കുന്നു എന്നു ചൊല്ലി വിട്ടു– അതു കെട്ടു നൂനൊപ
റഞ്ഞു നിങ്ങളുടെ ഇഷ്ടംപൊലെ ആകട്ടെ എങ്കിലും രാജ്യത്യാഗം ചെയ്‌വാൻ പെരിമ്പടപ്പിന്നു
കൂട തൊന്നിയാലും നമ്മുടെ രാജ്യാധികാരിയെ അറിയിക്കുമ്മുമ്പെ ചെയ്യരുത്അവരെ നി
ൎബന്ധിച്ചു രാജ്യഭാരം ചെയ്യിപ്പാൻ തന്നെ ഇദ്ദെഹവും മതി എന്നു കെട്ടാറെയും– നമ്പി
യാരെ കൊച്ചിക്ക അയക്കെണം എന്ന കണ്ടക്കൊരു പിന്നെയും മുട്ടിച്ചുപൊന്നു– അതു
കൊണ്ടു നൂനൊ അവനെ ജാമ്യംആക്കി പാൎപ്പിച്ചു നമ്പിയാരെ ഘൊഷത്തൊടല്ല അല്പം
കുറയ ചങ്ങാതത്തൊടു കൂട നഗരത്തിലെക്ക അയച്ചു അൾ്ബുകെൎക്കെ വരുത്തുവാൻ കണ്ണ
നൂരിലെക്ക എഴുതി പുഴയുദ്ധം തുടൎന്നു അതിർരക്ഷിക്കയും ചെയ്തു– മാറ്റാനൊടു കര
മെൽ ഏല്പാൻ അന്നു പറങ്കിക്ക ആൾ പൊരാഞ്ഞതെഉള്ളൂ–

അൾ്ബുകെൎക്ക കൊച്ചിയിൽ എത്തിയപ്പൊൾ പെരിമ്പടപ്പു വന്നു അഭയം ചൊദിച്ചു
അൾ്ബുകെൎക്കും മന്ദഹാസത്തൊടെ അവനൊടു ആശ്വാസം പറഞ്ഞു മനസ്സുറപ്പിച്ചു– പിന്നെ
(സപ്ത. ൨൨) വൈപ്പിലെക്ക ഒടി താമൂതിരിയുടെ പടയെജയിച്ചുനീക്കി മടങ്ങി വന്നനാൾ പെ
രിമ്പടപ്പു കരഞ്ഞു ബ്രാഹ്മണർ ഒക്കത്തക്ക വന്നു എനിക്ക ജയം ലഭിച്ചാലും അവകാശന്യാ
യം ഒട്ടും ഇല്ല എന്നുണൎത്തിക്കയാൽ വിഷാദം മുഴുത്തു വന്നു എന്നു കെൾ്പ്പിച്ചു– ഈഭാരതത്തി
ൽ ബ്രാഹ്മണമൊഴിക്കല്ല അന്യരുടെ കൈയൂക്കിന്നു തന്നെ ഇനി വാഴുവാൻ അവകാശം
പൊൎത്തുഗാൽ രാജാവിന്തിരുമനസ്സിൽ ആശ്രയിച്ചു കൊൾ്ക അവർ കൈ വിടുകയില്ല എന്നു ചൊ
ല്ലി മനഃപ്രസാദംവരുത്തുകയുംചെയ്തു–

൪൫., അൾ്ബുകെൎക്ക വീണ്ടും ഗൊവായുദ്ധത്തെഒരുക്കിയതു–

൧൫൧൦ സെപ്തമ്പ്ര മാസം പറങ്കിമൂപ്പന്മാർ എല്ലാവരും കൊച്ചിയിൽ കൂടി നിരൂപിക്കുമ്പൊൾ
അൾ്ബുകെൎക്ക ഇനി ഗൊവയെ പിടിക്കെണം എന്നു പറഞ്ഞത് എല്ലാവൎക്കും നീരസമായിതൊന്നി–
മലയാളത്തിൽ കൊച്ചി തന്നെ പ്രധാനനഗരമായിരിക്കട്ടെ വടക്കെ മുസല്മാനരെ തടുക്കെ
ണ്ടതിന്നു ഗൊവയൊളം നല്ലൊരു ദെശം കാണ്മാൻഇല്ല– അവിടെ അദിൽ ഖാൻ ഗുജരാത്തി
നിജാം ഇവർ ഒഴികെ മിസ്രീ സുല്ത്താനൊടും എതിൎക്കെണ്ടതിന്നുവെണ്ടുന്നകൊപ്പുകളുംതുറമുഖ
വും കൊട്ടയും ഉണ്ടു എന്നുപലപ്രകാരം കാണിച്ചിട്ടും അവൎക്കു ബൊധിച്ചില്ല– എങ്കിലും രാജ്യാ
ധികാരി വളരെ നിഷ്കൎഷയൊടെ ചൊദിച്ചു പൊരുകയാൽ അവർ മിണ്ടാതെ ഇരുന്നു അ
ൾ്ബുകെൎക്ക അപ്പൊളുള്ള ൨൪ കപ്പലൊടു പൊൎത്തുഗാലിൽനിന്നുപുതുതായ്വന്ന ൧൦ കപ്പലും ചെ [ 84 ] ൎത്തു ൧൫൦൦ വെള്ളക്കാരാകുന്ന പട്ടാളം കരെറ്റി കണ്ണന്നൂരിൽ ഒടി എത്തുകയും ചെയ്തു–
അവിടെ കുറയകാലം പാൎത്താറെഗൊവയിൽ തുൎക്കർ ൯൦൦൦ത്തൊളം ചെൎന്നു വന്നു എന്നുള്ള
വാൎത്ത കെട്ടാറെ പറങ്കികൾ ചിലർ മത്സരിച്ചു മറ്റവരെയും കലഹിപ്പിച്ചു ഞങ്ങൾ കൊ
ങ്കണത്തിൽ പൊകയില്ല എന്ന് ആണ ഇടുവിക്കയും ചെയ്തു– ആയതു താമൂതിരിയും അറി
ഞ്ഞു പെരിമ്പടപ്പിലവകാശിയായവനെ പടയൊടുകൂട അയച്ചു കൊലത്തിരിയെയുംവ
ശീകരിപ്പാൻ നൊക്കി എങ്കിലും അൾ്ബുകെൎക്ക പ്രത്യുല്പന്ന മനസ്സു വെണ്ടുവൊളം കാട്ടി നയം
കൊണ്ടും ഭയംകൊണ്ടും പറങ്കികളെ അമൎത്തു വീൎയ്യപ്രതാപത്താൽ മഹാലൊകരെയും വശീ
കരിച്ചു കൊലത്തിരിയുടെ മന്ത്രിയായ ചെണിച്ചെരിക്കുറുപ്പൊടു സ്നെഹം ഉറപ്പിച്ചു അവനും
൩൦൦നായരുമായി കൊങ്കണത്തിൽ ഒടുവാൻ ഒരുങ്ങി പറങ്കികൾ്ക്കു ധൈൎയ്യം വരുത്തുകയും
ചെയ്തു–

കൊച്ചിയിൽ നൂനൊ മൂപ്പൻ രാപ്പകൽ അതിർ കാത്തു കൊണ്ടിരിക്കുമ്പൊൾ മൂത്ത
അവകാശി ഒരിക്കൽ തൊണിയിൽ കയറി കൊച്ചിക്ക പതുക്കെ ചെല്ലുവാൻ മനസ്സായ
പ്രകാരം ഗ്രഹിച്ചു സൂക്ഷിച്ചു പാൎത്തു– ഒരു നാൾ രാത്രിയിൽ നാല ഒടം എത്രയും വെഗത്തി
ൽ തണ്ടു വലിച്ചു വിരഞ്ഞു ചെല്ലുന്നതു ഒറ്റുകാർ അറിയിച്ചാറെ നൂനൊ താൻ പിന്തുടൎന്നു
എത്തി പൊരുതുഒടങ്ങളെ പിടിച്ചു കയറുകയും ചെയ്തു– അകത്തു നൊക്കിയപ്പൊൾ അവ
കാശി ഇല്ല അവൻ ഒരു ചെറുതൊണിയിൽ കയറി കയ്യാൽ തുഴന്നു തെറ്റിപ്പൊയിരുന്നു–
വെങ്കൊറ്റക്കുട ആനക്കൊമ്പാൽ കാഹളം പെരിമ്പറ പൊൻപുടവ മുതലായ രാജ
വിരുതുകൾ പലതും ഒടങ്ങളിൽ കിട്ടിയതു നൂനൊ പെരിമ്പടപ്പിന്നുഅയച്ചു കാഴ്ച
വെപ്പിച്ചപ്പൊൾ അവൻ വളരെ പ്രസാദിച്ചു ഇനിശങ്കഒന്നും ഇല്ല എന്നുറച്ചു സുഖിച്ചു
വാണു–

*അവകാശിയൊ ആശാഭഗ്നനായി മടങ്ങി താമൂതിരിയെകണ്ടുവിധിബലം
ഉണൎത്തിച്ചു മരണപൎയ്യന്തം എറനാട്ടിൽ ചെകം എടുത്തുപാൎക്കയും ചെയ്തു– ഈ ഭാഗത്തുഇനി
പടഇല്ല എന്നു കണ്ടാറെ നൂനൊ താനും മറ്റും പല വീരന്മാരും ബദ്ധപ്പെട്ടു കണ്ണനൂരിലെക്ക
യാത്രയായി കൊങ്കണയുദ്ധത്തിന്നായി അൾ്ബുകെൎക്ക അനുസരിച്ചു പുറപ്പെടുകയും ചെയ്തു(അക്തമ്പ്ര)

*കെരളത്തിൽ തമ്പ്രാക്കന്മാർ വയസ്സു ചെന്നാൽ ക്ഷെത്രം പുക്കുസന്യാസം ദീക്ഷി
ക്കുന്ന മൎയ്യാദ അന്നു മുതൽ ക്രമത്താലെ ക്ഷയിച്ചുപൊയി എന്നു തൊന്നുന്നു–

F. Müller. Editor. [ 85 ] നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨പൈസ്സവില

൧൨., നമ്പ്ര തലശ്ശെരി ൧൮൪൯. ദശമ്പ്ര

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം

൫., ദെവപ്രയൊഗം മുതൽ ബങ്കാള ദെശപൎയ്യന്തമുള്ള ഗംഗാതീരത്തിന്റെ അവസ്ഥ–
ദ്വിനദത്തിന്റെ കിഴക്കെ അറ്റം തുടങ്ങിയമുനാ നദിയെ കൈക്കൊണ്ട ഗംഗകിഴ
ക്കൊട്ടുള്ള അള്ളഹാബാദ്– വാരണാസി–ബെഹാരം എന്ന കൃഷിനാടുകളിൽ കൂടി ഒഴു
കി രാജമഹാൽ നഗരസമീപത്തു അമരഖണ്ഡത്തിൽ നിന്നു വടക്ക കിഴക്കൊട്ടു നീണ്ടു
കിടക്കുന്ന ശാഖാഗിരികളെ കടന്നതിന്റെ ശെഷം അത്യന്തം വൎദ്ധിച്ച നദിയാ
യി ബങ്കാളദെശം പുക്കുതാണനാടൂടെ തെക്കൊട്ടു പ്രവഹിച്ചു കൊണ്ടിരിക്കുന്നു–
അള്ളഹാബാദ് നഗരം തുടങ്ങി രാജമഹാൽ പൎയ്യന്തവും നാടെല്ലാം പശിമ കൂറായ
സമഭൂമിയാക കൊണ്ടു–പരുത്തി–അവീൻ–നെല്ലു മുതലായ കൃഷികൾ നിറഞ്ഞു
ധനധാന്യാദികൾ പെരുകി നാട്ടുകച്ചവടവും കപ്പൽ വ്യാപാരവും ഏറി ജനപുഷ്ടി
അത്യന്തം വൎദ്ധിച്ചുമുള്ള രാജ്യം ആകുന്നു– ഗംഗയുടെ ൨കരമെൽ ഉള്ള നഗര
ങ്ങൾ ഏകദെശം അന്യൊന്യം ചെൎന്നു ഒരു വലിയ പട്ടണത്തിന്നു സമമായി ശൊഭിച്ചു
കിടക്കുന്നു– ക്ഷെത്രങ്ങളും തീൎത്ഥസ്നാനം കഴിപ്പാൻ തക്ക കുളിപ്പുരകളും കല്പടക
ളും പുഴവക്കത്തുഎങ്ങും നിറഞ്ഞിരിക്കുന്നു– വിശുദ്ധനദിയിൽ കുളിച്ചു തൎപ്പണാ
ദികളെ കഴിപ്പാൻ ഭാരതഖണ്ഡത്തിലെ ഒരൊ നാടുകളിൽ നിന്നു അനെകജ
നങ്ങളും–സന്യാസികളും അങ്ങൊട്ടു ചെന്നു ദെവകടാക്ഷം വരുത്തെണ്ടതിന്നു
പുഴയുടെ കരമെൽ ഭവനം കെട്ടി പാൎക്കുന്ന മഹാലൊകരൊടു ഭിക്ഷവാങ്ങി ദി
വസം കഴിച്ചു വരുന്നു–അങ്ങൊട്ടു ചെല്ലുവാൻ കഴിയാത്തവൎക്കും അന്യരാജ്യ
ങ്ങളിലെ ഒരൊക്ഷെത്രകൎമ്മങ്ങൾ്ക്കും വെള്ളം എടുത്തുകൊണ്ടു പൊകുന്നവരുടെ
സംഖ്യയും അല്പം അല്ല— ആ ദെശം വിലാത്തികാൎക്ക സുഖവാസത്തിന്നു നല്ലതാക
കൊണ്ടു അനെക ഇങ്ക്ലിഷ്കാർ മറ്റും ഒരൊ നഗരങ്ങളിൽ ഭവനങ്ങളെയും പാണ്ടി [ 86 ] ശാലകളെയും കെട്ടി കച്ചവടം ചെയ്തു പാൎത്തു കൊണ്ടുമിരിക്കുന്നു— വിശിഷ്ട നഗരങ്ങളി
ൽ ചിലതു പറയാം–അള്ളഹാബാദ്–കാശി ഈ൨പട്ടണങ്ങളുടെ നടുവിൽ മീൎജ പൂർപു
ഴയുടെ തെക്കെകരമെൽ തന്നെ മഹാകച്ചവടനഗരമായ്വിക്കങ്ങുന്നു—വിശിഷ്ടചരക്കുക
ൾ പരുത്തി–നീലം ഈ ൨തന്നെ–നിവാസികളുടെ സംഖ്യ ൧ലക്ഷത്തിന്റെ താഴെ
അല്ല–പട്ടണത്തിൽ നിന്നല്പം കിഴക്കൊട്ടു കാശിനുഗരസമീപത്തുതന്നെ ചൂണാർ
കൊട്ട പലകലഹക്കാൎക്കും രാജദ്രൊഹികൾ്ക്കും വാസസ്ഥലമായി കിടക്കുന്നു—ഭാരതഖ
ണ്ഡത്തിൽ സകലപട്ടണങ്ങളിൽ കീൎത്തിമികെച്ചത വാരാണസി (കാശി) തന്നെ–
അതുനദിയുടെ വടക്കെ കരമെൽ അൎദ്ധചന്ദ്രാകാരം പൂണ്ടു ഏകദെശം ൩൦൦൦൦വീ
ടുകളൊടും ൨ലക്ഷം നിവാസികളൊടും കൂട ബ്രാഹ്മണരുടെ പ്രധാനപട്ടണമായ്വി
ളങ്ങുന്നു–ആരങ്ങജെബ് പാദിശാമുഹമ്മത് നബിയുടെ ശിഷ്യന്മാർ ഹിന്തുമാ
ൎഗ്ഗത്തിങ്കൽ ജയം കൊണ്ടപ്രകാരം കാണിക്കെണ്ടതിന്നു പട്ടണത്തിന്റെ നടുവി
ലുള്ള പലമഹാക്ഷെത്രങ്ങളെ ഇടിച്ചു കളഞ്ഞു ആ സ്ഥലത്തു തന്നെഅതിശമ
മായ ഒരു പള്ളിയെ എടുപ്പിച്ചു എങ്കിലും ഹിന്തുജാതിക്കാരുടെ മൂലസ്ഥാനം നശി
പ്പിപ്പാൻ അസാദ്ധ്യമായി പൊയി– ആയിരമായിരമാളുകൾ ദിവസെന ഒ
രൊ ദെശങ്ങളിൽ നിന്നു തീൎത്ഥസ്നാനത്തിന്നായി നഗരത്തിലെത്തുന്നതുമല്ലാതെ
മഹൊത്സവദിവസങ്ങളിൽ അതിൽ പാൎക്കുന്ന പരദെശികളുടെ സംഖ്യ൨ലക്ഷ
ത്തൊളം വൎദ്ധിച്ചുവരുന്നു— പുഴവക്കത്തു ക്ഷെത്രങ്ങളും മജ്ജനശാലകളും–മാളി
കവീടുകളും മറ്റും എങ്ങും നിറഞ്ഞുനില്ക്കുന്നു— പലരാജാക്കന്മാരും പ്രഭുക്കളും ധ
നവന്മാരും മൊക്ഷസാദ്ധ്യം വരുത്തുവാൻ പലദെശത്തുനിന്നുവന്നു വിശുദ്ധ
പട്ടണത്തിൽ ക്ഷെത്രങ്ങളെയും ഭവനങ്ങളെയും കെട്ടിപ്പാൎത്തു മൌഢ്യംതികഞ്ഞ
ബ്രാഹ്മണൎക്കും മടിയന്മാരായ അനെക സന്യാസികൾ്ക്കും – ഭിക്ഷകാൎക്കും അത്യന്തം
ധൎമ്മം ചെയ്തു മരണത്തിനായി കാത്തുകൊണ്ടുമിരിക്കുന്നു– ൮൦൦൦ വീടുകളിൽ ബ്രാ
ഹ്മണർ അത്രെ പാൎക്കുന്നു– താണജനങ്ങൾ വസിക്കുന്ന പട്ടണാംശത്തിന്നു വിശെ
ഷിച്ചൊരു ശൊഭയില്ല– ധനവാന്മാരുടെ അംശത്തിലും– വിലാത്തികാർ പാൎക്കു
ന്ന ദിക്കിലും മാത്രമെ സാരമുള്ള ഭവനങ്ങൾ നില്ക്കുന്നുള്ളു— ബ്രാഹ്മണവിദ്യാശാ
ലകളും പട്ടണത്തിൽ ഉണ്ടു വിശെഷമായി പഠിപ്പിക്കുന്നത വെദശാസ്ത്രപുരാണാദി [ 87 ] കൾ തന്നെ– കച്ചവടം മുതലായ വൃത്തികളിലും ഒട്ടും കുറവില്ല— ചില ഇങ്ക്ലിഷ് ബൊ
ധകന്മാരും അവിടെ പാൎത്തു സിവിശെഷ വ്യാപത്തിന്നു പലവിധമായദ്ധ്വാനിച്ചു
എഴുത്തുപള്ളികളെയും ഉണ്ടാക്കി ക്രിസ്തീയ സഭകളെയും സ്ഥാപിച്ചു വൎദ്ധിപ്പി
ച്ചു പൊരുന്നു— പട്ടണ സമീപത്തു ഗംഗാനദിയുടെ വിസ്താരം ൩൦൦൦ കാലടി—

വാരണാസിയിൽ നിന്നു കൊഴക്കൊട്ടു ഘജിപുരി–ദീനപൂർ–ഹജിപൂർ–വാ
ണിക്കപുരി–മൊംഘീർ (മുദുഗൊഗിരി) കറക്പൂർ മുതലായ പല നഗരങ്ങൾ ഗംഗാ
നദിവക്കത്തു കിടക്കുന്നെങ്കിലും എല്ലാറ്റിന്റെ അവസ്ഥയെ വിവരമായി പറവാൻ
പാടില്ല– മുഖ്യമായി വിസ്തരിക്കെണ്ടുന്നവരണ്ടെ ഉള്ളു– അവറ്റിൽ ൧– പണ്ടുപാ
ടലിപുത്രവിളങ്ങിയ സ്ഥലത്തു വിസ്തീൎണ്ണമായി കിടക്കുന്ന പത്തനാപുരി (പത്മവതി
ശ്രീനഗരം) തന്നെ– അതു ബെഹാരനാട്ടിൽ പ്രധാനപട്ടണമാകുന്നു—അതിലെ൫൨൦൦൦
വീടുകളിൽ ൩ ലക്ഷത്തിൽ പരം ൧൨൦൦൦ ആളുകൾ വസിച്ചുവരുന്നു–നീലം–അവീൻ
പരുത്തി മുതലായ ചരക്കുകളെ കൊണ്ടു കച്ചവടം നടത്തുന്ന പലവിലാത്തികാരും
പാണ്ടി ശാലകളെ കെട്ടിപുഴകരമെൽ വലിയ ഭവനങ്ങളെയും പണിയിച്ചുസുഖെ
ന പാൎത്തുവരുന്നു—കപ്പലൊട്ടവും അങ്ങൊളം നദിയിൽ കൂടി പെരുകി നടക്കുന്നു—
പട്ടണത്തിൽ നിന്നു അല്പം കിഴക്കൊട്ടു ശൊണ–സരയു നരികൾ ഗംഗയിൽ ചെ
ൎന്നു വരിക കൊണ്ടു അതിന്റെ വിസ്താരം വൎഷകാലത്തിൽ ൪ നാഴികയൊളം വ
ൎദ്ധിച്ചു പൊരുന്നു—൨–രാജമഹാൽ പട്ടണം ബെഹാരദെശത്തിന്റെ കിഴക്കെ
അതിരിൽ ഗംഗയുടെ തെക്ക പടിഞ്ഞാറെ കരമെൽ തന്നെ കിടക്കുന്നു– പണ്ടു അ
ത രാജധാനിയായിരുന്നു– ഇപ്പൊളം വളരെക്ഷയിച്ചു ഭൂകമ്പം അഗ്നി
ബാധകളാൽ ഏകദെശം ഇടിഞ്ഞുവീണിരിക്കുന്നു–പണ്ടെത്തശൊഭയും–ഉറപ്പും
അല്പം ചില ശെഷിപ്പുകളെ കൊണ്ടു കാണ്മാനുള്ളു–ആ പട്ടണത്തൊളം അമരഖ
ണ്ഡദെശത്തിൽനിന്നു ഒരൊശാഖാഗിരികൾ നീണ്ടുനില്ക്കുന്നു— കിഴക്കൊട്ടുള്ള
ഭൂമിയെല്ലാം താണനാടുതന്നെ—

൬., ത്രി ഹുതദെശം

അതിന്റെ അതിരുകൾ കിഴക്ക കൌശികനദി–തെക്കഗംഗ–പടിഞ്ഞാറുഗണ്ഡകിപുഴ
വടക്കനെപാളരാജ്യം ഈ പറഞ്ഞ അതിർ നദികളല്ലാതെ പല ചെറുപുഴക [ 88 ] ൾ നാടൂടെ ഒഴുകുക കൊണ്ടു ദെശം എല്ലാം പശിമ കൂറുതന്നെ– എങ്കിലും വെ
ആധിക്യം നിമിത്തവും വടക്കെ അംശം ഹിമാലയപൎവ്വതസമീപം
ഉള്ളവങ്കാടു ആക നിമിത്തവും മനുഷ്യവാസത്തിന്നു ആകാ– പനിമുത
ലായ ദീനങ്ങൾ നിത്യം അതിൽ വ്യാപിച്ചു പൊരുന്നു– അതിനാൽ പട്ടണങ്ങൾ
ദുൎല്ലഭമായിട്ടത്രെ കാണുന്നു— എന്നിട്ടും കച്ചവടലാഭം കാംക്ഷിച്ചും പലവിലാ
ത്തികാർ ഋതുക്കളുടെ അസഹ്യത വിചാരിയാതെ ഒരൊ ദിക്കിൽ കസ്കസ്–
അമരി മുതലായവറ്റിന്റെ തൊട്ടങ്ങളെ ഉണ്ടാക്കി പാൎത്തു നീലം–അവീ
ൻ എന്ന ചരക്കുകളെ കൊണ്ടു കച്ചവടം ചെയ്തു ധനം വൎദ്ധിപ്പിച്ചു കൊണ്ടി
രിക്കുന്നു– അധികം അസൌഖ്യമുള്ള സമയം മഴകാലം തന്നെ—അതി
ൽദെശത്തിന്റെ പല അംശങ്ങൾ കടലിന്റെ ഭാഷ ധരിച്ചു കിടക്കുന്നു–
പൊടുങ്കാറ്റും ആലിപഴവും ദുൎല്ലഭമായിട്ടല്ല കാണുന്നതു– ഹിമാലയപൎവ്വ
തം എത്രയും സമീപം എങ്കിലും ഒരാകാത്ത മഞ്ഞ ആയതിനെ കാഴ്ചെ
ക്കു നിത്യം മറച്ചു കളയുന്നു– തവള–പലവിധമായ പാമ്പുകൾ–ഇറുമ്പ–
ഈച്ച– കമ്പിളിപുഴു ഇത്യാദി മലപ്രാണികളുടെ ഉപദ്രവം അസഹ്യം
എന്നുകെൾ്ക്കുന്നു– മുഖ്യപട്ടണങ്ങൾ ആകട്ടെ സംഗാനദിയുടെ പട
ക്കെ കരമെൽ കിടക്കുന്ന ഹജിപൂർ അതിൽ നിന്ന ഏകദെശം ൨൦
കാതം വടക്കൊട്ടുള്ള ഇങ്ക്ലിഷ് പട്ടാളവാസം ആയ മല്യിപുരി ഈ
൨ തന്നെ– ത്രിഹുതദെശത്ത നിന്നല്പം പടിഞ്ഞാറൊട്ടു രപ്തിപുഴയു
ടെ കരമെൽ ഗൊരക്ഷപൂർ കൊശലരജ്യത്ത ശൊഭിച്ചു കിടക്കു
ന്നു–

കെരളപഴമ

൪൬., ഗൊവാനഗരത്തെ പിന്നെയും പിടിച്ചതു

അനന്തരം അൾ്ബുകെൎക്ക ബലങ്ങളൊടു കൂട പുറപ്പെട്ടു ഹൊന്നാവരിൽ
എത്തിയാറെ തിമൊയ്യ അന്നു തന്നെ ഗെൎസ്സോപ്പ രാജ്ഞിയുടെ പുത്രിയെ
വെൾ്ക്കുന്നത കണ്ടു ഗൊവയുടെ നെരെ വരുമൊ എന്നു ചൊദിച്ചു– [ 89 ] കല്യാണം കഴിഞ്ഞ ഉടനെ വരാം എന്നു പ്രഭു പറഞ്ഞു ൩ കപ്പലും മാധവരാവ് എന്ന വീ
രനെയും കൂട അയച്ചു താൻ പിൻ ചെല്വാൻ കൈഎറ്റു– അദിൽഖാൻ ഗൊവയിൽ ത
ന്നെയൊ എന്നു ചൊദിച്ചതിന്നു അല്ല കൃഷ്ണരായർ തരക്കൊലെ കൊള്ളെ പട കൂടിയത് തടുപ്പാ
നായി അദിൽഖാൻപുറപ്പെട്ടിരിക്കുന്നുഎന്നുകെട്ടാറെ അൾ്ബുകെൎക്ക സന്തൊഷിച്ചു അവൻ മടങ്ങിവ
രും മുമ്പെഗൊവയെ പിടിക്കെണം എന്നു കണ്ടു താമസംകൂടാതെ അതിന്റെ നെരെ ഒടി
(൧൫൧൦–൧൫ നവമ്പ്ര) ൬ മണിനെരം യുദ്ധം ചെയ്തു കയറി ജയിച്ചു പുതിയ കൊട്ടയെ അടക്കു
കയും ചെയ്തു– ഇതു പുണ്യവതി കഥരീനയുടെ ദിവസം പറങ്കികൾ്ക്ക അന്നുമുതൽ എത്രയും ശ്രീത്വ
മുള്ളനാൾയുദ്ധം സമപ്പിൎച്ചതിന്റെ ശെഷമത്രെ തിമൊയ്യ എത്തിയതു അൾ്ബുകെൎക്കിന്നു
സന്തൊഷമായി തൊന്നി ക്രിസ്ത്യാനരുടെ വീൎയ്യത്താലെ ജയം വന്നെതെ ഉള്ളു എന്നു
തെളിഞ്ഞു വരികയും ചെയ്തു– പട്ടണം പിടിച്ചശെഷം കൃഷ്ണരായരുടെ മന്ത്രികൾ വന്നു
ബ്രാഹ്മണരെ രക്ഷിച്ചു വെക്കെണ്ടതിന്നു വളരെ പറഞ്ഞപ്പൊൾ അൾ്ബുകെൎക്ക രാ
യരെ മാനിച്ചു ബ്രാഹ്മണർ മുതലായ ചതുൎവ്വൎണ്ണക്കാരെ ഭെദം കൂടാതെ പരിപാലി
ച്ചു മാപ്പിള്ളമാരെ മാത്രം പട്ടണത്തിൽനിന്നു നീക്കുവാൻ നിശ്ചയിച്ചു– അവരും
വെഗത്തിൽ ഒടി പൊയാറെ അൾ്ബുകെൎക്ക പടയാളികളെ വഴിയെഅയച്ചുമാപ്പിള്ള
മാരുടെകന്യകമാരെപിടിച്ചു കൊണ്ടുവരെണ്ടതിന്നുനിയൊഗിച്ചു– അവർ ൧൫൦തൊ
ളം പെണ്കുട്ടികളെ ചെൎത്തു കൊണ്ടു വന്നപ്പൊൾ അൾ്ബുകെൎക്ക അവരെതന്റെപുത്രിമാ
രെന്നു വിളിച്ചു സ്നാനം എല്പിച്ചുവീരന്മാരെകൊണ്ടു വെൾ്പിച്ചു അവൎക്കു ജന്മങ്ങളെ വി
ഭാഗിച്ചു കൊടുത്തു–നികിതി കൊടുക്കെണ്ടതു ഹിന്തുക്കൾ മാത്രം– ആജന്മികളായ പറ
ങ്കികൾ പടച്ചെകത്തിന്നുഒരുങ്ങി ഇരിക്കെണം– ശെഷം മാപ്പിള്ളമാരുടെധനംഎ
ല്ലാം ജപ്തി ചെയ്കയാൽ കൊട്ട ഉറപ്പിപ്പാനും പള്ളികളെകെട്ടിപട്ടണത്തെ അലങ്കരിച്ചു
വൎദ്ധിപ്പിപ്പാനുംകൊപ്പു വെണ്ടുവൊളം കിട്ടി– മതിലിന്നായി കുഴിക്കുമ്പൊൾചെ
മ്പാലുള്ള ഒരു ക്രൂശ് കാണായ്വന്നു എന്നു കെൾ്ക്കുന്നു– ആയതു ഈ ദെശത്തു പണ്ടുക്രിസ്തുമാ
ൎഗ്ഗം പരന്നിരുന്നു എന്നുള്ളതിന്നു ദൃഷ്ടാന്തമാകയാൽ പറങ്കികൾ്ക്ക വളരെസന്തൊഷം ഉണ്ടാ
യി– അവർ അതിനെ പുതിയപള്ളിയിൽ സ്ഥാപിച്ചതിന്റെശെഷം പൊൎത്തുഗാൽ രാജാ
വിന്നും അവൻ ലെയൊപാപ്പാവിന്നും കാഴ്ചയായി അയക്കയും ചെയ്തു–

അന്നു മുതൽ പറങ്കികൾ്ക്ക മലയാളത്തിലല്ല ഗൊവയിൽ തന്നെ പ്രധാനസ്ഥാനമായ– [ 90 ] അതു കെരളത്തിനു വടക്കെ ദെശം ആകയാൽ അതിന്റെ വിവരം ചുരുക്കി പറ
ഞ്ഞതെ ഉള്ളൂ– മെലാൽ വൎത്തമാനത്തിൽ നിന്നും കെരളത്തെ തൊട്ടുള്ളഅം
ശങ്ങളെ മാത്രം എടുത്തു പറയും– ഇങ്ങിനെ പറങ്കികൾ കെരളത്തിൽ വന്നു
വ്യാപരിച്ചിട്ടു ൧൨ആം ആണ്ടിൽ അവൎക്കു സ്ഥിരമുള്ള വാസം കിട്ടി
യതു അൾ്ബുകെൎക്കിന്റെ ബുദ്ധിവിശെഷത്താൽ സംഭവിച്ചിരിക്കുന്നു–
അൾമൈദ മുതലായവർ മുളകുതുടങ്ങിയ കച്ചൊടങ്ങളിലെ ലാഭങ്ങ
ളെകരുതി കൊണ്ടിരിക്കെ അൾ്ബുകെൎക്ക കണ്ടു നിശ്ചയിച്ചതു ഇവി
ടെ പറങ്കികൾ കുടിയെറി പാൎക്കെണം കപ്പൽ ബലം കൊണ്ടു സ
മുദ്രം വാഴുന്നതു പൊരായുദ്ധങ്ങൾ ഉണ്ടായാൽ മതിയാകുന്ന പ
ട്ടാളം ഇക്കരയിൽ തന്നെ ചെൎപ്പാൻ സംഗതി വരെണം അതിന്നാ
യി പടജ്ജനങ്ങൾ നാട്ടുകാരത്തികളെ വിവാഹം ചെയ്തു പുത്രസ
മ്പത്തുണ്ടാക്കി ക്രിസ്ത്യാന സമൂഹത്തെ വൎദ്ധിപ്പിച്ചു പൊരെണ്ടതാ
കുന്നു– എന്നിങ്ങനെ ആലൊചിച്ചതു പലരും വിരൊധിച്ചിട്ടും
അവൻ ബുദ്ധിയൊടും സ്ഥിരതയൊടും നടത്തുകയാൽ ഈ ഖ
ണ്ഡത്തിലുള്ള പൊൎത്തുഗൽ അധികാരത്തിന്നു കാരണഭൂതൻ
ആയി ചമഞ്ഞു–

അങ്ങിനെ എല്ലാം ഉത്സാഹിച്ചു പൊരുമ്പൊൾ കൊച്ചി രാജാവ് മുത
ൽ കെരളത്തിൽ ചങ്ങാതികളായി പാൎക്കുന്നവരിൽ ഗൊവനിമി
ത്തം വളരെ അസൂയ തൊന്നി– കൊച്ചി തന്നെ മൂലസ്ഥാനം ആകെ
ണം കപ്പൽ എല്ലാം അവിടെ എത്തെണം എന്നു പെരിമ്പടപ്പിന്റെ
ചിന്തയല്ലൊ ആയതു– തൊപ്പിക്കാർ പലരും ഈ പരിചയിച്ചത്
എല്ലാം മാറി പൊകെണ്ടതല്ലൊ എന്നു വെച്ച വിഷാദിച്ചു മത്സരക്കാർ പല
രും തങ്ങളുടെ ദൊഷങ്ങളെ കുറെക്കെണ്ടതിന്നു അൾ്ബുകെൎക്കിന്റെ മാഹാ
ത്മ്യം മറച്ചുവെച്ചു ഇവൻ രാജ്യത്തെ നശിപ്പിക്കുന്നു എന്നുള്ള ശ്രുതി
യെ പൊങ്ങുമാറാക്കയും ചെയ്തു–

F. Müller. Editor.

"https://ml.wikisource.org/w/index.php?title=പശ്ചിമൊദയം_(1849)&oldid=210931" എന്ന താളിൽനിന്ന് ശേഖരിച്ചത്