താൾ:CiXIV285 1849.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

ളിൽ മ്ലെഛ്ശന്മാരായി നടന്നു വരുന്നു ബസ്കാർ- ഗുംസൂർ മുതലായ ദെശങ്ങളിൽ വെച്ചു ചിലർ
നരമെധവും കഴിക്കും അവിടെ നടപ്പായ ഭാഷകളും പലവിധം പ്രധാനമായത് ഗുണ്ടി- തെ
ളുങ്ക- മരാഠവാക്ക തന്നെ വിശെഷസ്ഥലങ്ങൾ ശൊണ നൎമ്മദാനദികളുടെ ഉറവ്സമീപമു
ള്ള അമരകണ്ഡവും മഹാനദിഹസ്തപുഴകളുടെ നടുനാട്ടിലെ രത്നപുരവും മഹാനദിയുടെ
തെക്കെ കരയിലെ രായപുരവും വരദനദി സമീപമുള്ള ചന്തപട്ടണവും മറ്റും- രാജ്യത്തി
ൽ എവിടെയും ജനപുഷ്ടിചുരുക്കം താനും

വടക്ക മിട്ടനപുരം ജലാസുരം നഗരങ്ങൾ തുടങ്ങി തെക്ക ചില്ക്കാസരസ്സൊളവും കിഴ
ക്ക ബങ്കാള സമുദ്രം തുടങ്ങി വടക്ക പടിഞ്ഞാറൊട്ടു ഗുംസൂർ- ശൊണവൂർ- ശുഭപുരം മുതലാ
യ പട്ടണങ്ങളൊളവും വ്യാപിച്ചു കിടക്കുന്ന മഹാനദി ഒഴുകുന്ന ദെശത്തിന്റെ കിഴക്കെ അംശ
വും അതിന്നു വടക്കൊട്ട് ബ്രാഹ്മിണി മുതലായ പുഴകളുടെ പ്രവാഹദെശവും എല്ലാം ഉൽ
കലം എന്നും ഉഡിയരാജ്യം എന്നും പെർ പ്രാപിച്ചിരിക്കുന്നു- ഈ വിസ്താരമുള്ള രാജ്യത്തി
ൽ പടിഞ്ഞാറെ അംശം പ്രത്യെകം മലപ്രദെശവും സഞ്ചരിച്ചു കൂടാത്ത കാടുഭൂമിയും ആ
കുന്നു- അതിന്നു ഉയൎന്ന രാജവാട എന്നപെർ കിഴക്കെ അംശമായ കടപ്പുറം മഹാനദി
മുതലായ പുഴകൾ അനെക കൈകളായി സമുദ്രത്തിൽ കൂടുക കൊണ്ടു മനുഷ്യവാസത്തി
ന്നു ആകാത്ത ചളിപ്രദെശം ആകുന്നു അതിന്നു താണ രാജവാട എന്ന പെർ വന്നു- ഈ രണ്ടു
ദെശങ്ങളുടെ നടുവിൽ മുകൾ വണ്ടി എന്ന സാരമുള്ള കൃഷിഭൂമി എകദെശം ൪ കാതം അക
ലമായി മഹാനദിയിൽ നിന്നു വടക്കൊട്ടു പരന്നു കിടക്കുന്നു കൃഷിസ്ഥലങ്ങളിൽ മുഖ്യമായത്
നെല്ലുമുതലായ ധാന്യങ്ങളും തെങ്ങ അടക്ക പുകെല കരിമ്പ ഇത്യാദികളും തന്നെ-

ഈ ഉഡിയരാജ്യം ഇങ്ക്ലിഷ്കാരുടെ വശത്തിലായി വന്ന സമയം മുതൽ നിവാസികളു
ടെ അവസ്ഥയും ഒരൊ നഗരങ്ങളുടെ വിശെഷവും അല്പം അറിവാൻ കഴിവ് വന്നിരിക്കുന്നു-
മുകൾ വണ്ടി- താണ രാജവാട ഈ രണ്ടു ദെശങ്ങളിൽ കട്ടക്ക- ബാലെശ്വരം- ജഗന്നാഥപു
രം ഈ മൂന്നു പ്രധാന പട്ടണങ്ങൾ അല്ലാതെ ൧൧൯൧൫ ഊരുകളുമുണ്ടു നിവാസികളുടെ
സംഖ്യ എകദെശം ൧൩ ലക്ഷം മലവാസികളുടെ ക്രൂരതയും അസൂയയും നിമിത്തം ഉയൎന്ന
രാജവാടയുടെ വിവരം അറിവാൻ സംഗതി വന്നില്ല പ്രജകൾ എല്ലാവരും ഹിന്തുമതാചാര
നുസാരികൾ അകന്നു അവരുടെ ഭാഷ സംസ്കൃത ഭാഷയുടെ ഒരു ശാഖയത്രെ അവരുടെ
പ്രവൃത്തി മിക്കതും തന്നെ കൈതൊഴിലുകളും കച്ചവടവും രാജ്യത്തിൽ ചുരുക്കമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/37&oldid=188907" എന്ന താളിൽനിന്ന് ശേഖരിച്ചത്