താൾ:CiXIV285 1849.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

അതിർ ഗുണ്ടിഗാമപുഴ പട്ടണങ്ങൾ ഗുണ്ടൂർ- വെള്ളകൊണ്ട മുതലായവതന്നെ-

൪., ദക്ഷിണ ഖണ്ഡത്തിന്റെ വടക്കെ അതിർനാടുകളും
മഹാനദി നൎമ്മദാ തപതീ നദീ പ്രവാഹവും-

മെൽ വിവരിച്ചു പറഞ്ഞ സൎക്കാർദെശങ്ങളുടെ വടക്കപടിഞ്ഞാറ അതിരിലും വിരാട
നാട്ടിന്റെ കിഴക്കെ അറ്റത്തും വിശാലമായി കിടക്കുന്ന ഭൂമിക്ക ഗുണ്ടവനം എന്നനാ
മം ഉണ്ടു അതിന്റെ തെക്കെ അംശം കാടും മലയും ക്രൂരനിവാസികളും നിറഞ്ഞ നാടാക
കൊണ്ടു സൂക്ഷ്മമായി വിവരിപ്പാൻ പാടില്ല വടക്കെ അംശമായ അമരകണ്ടം ദക്ഷിണ
ഖണ്ഡത്തിന്റെ വടക്കിഴക്കെ കൊണായിരിക്കുന്നു മഹാനദി നൎമ്മദ ശൊണമുതലായ
പുഴകൾ അവിടെ നിന്നുത്ഭവിച്ചു നാലു ദിക്കിലും പ്രവഹിച്ചു പൊകുന്നതിനാൽ ആ നാട്ടിന്റെ
ഉയരം അല്പം അല്ല എന്നൂഹിപ്പാൻ സംഗതി ഉണ്ടു ൬൦൦൦ കാലടി ഉയരത്തിൽ ഒരൊ ദിക്കി
ൽ ഊരുകളെ കാണും എന്നു അവിടെ പൊയവരുടെ പക്ഷം-

൧,. ഈ അമര കണ്ടത്തിൽ നിന്നു മഹാനദി ഉത്ഭവിച്ചു കാട്ടിലും മലകളിലും
ചെന്നു ശ്രീനാരായണ സമീപത്തു വെച്ചു വടക്ക നിന്നു ഒഴുകിവരുന്ന ഹസ്തനദിയെ കൈ
ക്കൊണ്ടശെഷം തെക്കൊട്ടു തിരിഞ്ഞു സുഖമ്പുരി സമീപത്തിൽ തലപുഴയെ ചെൎത്തു മല
കളെ വിട്ടു കിഴക്കൊട്ടു താണ നാടൂടെ ഒരു നാഴിക വിസ്താരമുള്ള നദിയായി ഒഴുകി
കട്ടക പട്ടണത്തിന്റെ അരികെ അനെക കൈകളായി പിരിഞ്ഞു ബങ്കാള സമുദ്ര
ത്തിൽ ചെൎന്നു കൊണ്ടിരുന്നു-

ഈ മഹാനദി ഒഴുകുന്ന നാടുകളുടെ പടിഞ്ഞാറെ അംശമായ ഗുണ്ടവനം മിക്ക
വാറും മലപ്രദെശവും കാടു നിറഞ്ഞഭൂമിയുമാകുന്നു അതിലെ നിവാസികൾ പലവിധമാ
യ കാട്ടളരും ക്രൂരപ്പരിഷകളും ഹിന്തുക്കളിൽ നിന്നു പലവിധെന വെൎവ്വിട്ട കൂട്ടരും ആ
കകൊണ്ടും ദെശം മിക്കതും പുലിപൊത്തു മുതലായ ദുഷ്ടമൃഗങ്ങൾ നിറഞ്ഞു വഴിയില്ലാ
ത്ത രാജ്യം ആക കൊണ്ടും അതിന്റെ വിവരം സൂക്ഷ്മമായി അറിവാൻ ഇതുവരെയും
സംഗതി ഉണ്ടായില്ല വലിയ പട്ടണങ്ങളെ ആ രാജ്യത്തിൽ കാണുന്നില്ല ജനങ്ങൾ പല കൂറുക
ളായി ചെറുഗ്രാമങ്ങളിൽ വസിച്ചു അല്പം കൃഷിചെയ്തു കാട്ടുകിഴങ്ങ മുതലായതുംതിന്നു കൂട
ക്കൂട പുറപ്പെട്ടു പുതിയവാസസ്ഥലങ്ങളെ അന്വെഷിച്ചു കുടിയെറും ചിലർ വീടുകളെ കെട്ടാ
തെ പാറയിലും ഗുഹയിലും മൃഗപ്രായം പൂണ്ടു പാൎത്തു മനുഷ്യമാംസവും തിന്നു മാൎഗ്ഗവിശെഷങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/36&oldid=188903" എന്ന താളിൽനിന്ന് ശേഖരിച്ചത്