താൾ:CiXIV285 1849.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨പൈസ്സ വില

൫., നമ്പ്ര തലശ്ശെരി ൧൮൪൯ മെയി

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും–

൩., പവിഴമലയും കാവെരി കൃഷ്ണാ നദീ പ്രദെശങ്ങളും

കൃഷ്ണാനദിമുതൽ മഹാനദിയൊളമുള്ള ബങ്കാള കടല്ക്കരയാം പ്രദെശത്തിന്നുവ
ടക്കെ സൎക്കാര രാജ്യംഎന്നപെർ വന്നുഅതിലെനിവാസികൾ തെളുങ്കർ– ഉഡിയർ എന്നീ
രണ്ടു വകക്കാർതന്നെ പട്ടണങ്ങളിൽ ചില മുസല്മാന്മാരും കുടിയെറിനിവസിക്കുന്നുദെശം മി
ക്കതും താണ ഭൂമിയാകകൊണ്ടും കൃഷ്ണഗൊദാവരി മുതലായ പല നദികൾ അതിൽ കൂ
ടി ഒഴുകീട്ടുവെള്ളത്തിൽ കുറവ ഇല്ലായ്ക കൊണ്ടും കൃഷികൾവളരെഅതിൽ നടക്കുന്നുനി
വാസികളുടെസംഖ്യ൩൦ ലക്ഷം ആയിരിക്കും കൊണ്ടർ മിക്കവാറും മൂഢന്മാരും ക്രൂരന്മാരും
ആകകൊണ്ടു ചിലദിക്കിൽ നരമെധംകഴിച്ചു വരുന്നുദെശം ൫അംശമായി വിഭാഗിച്ചു
കിടക്കുന്നു–

വടക്കുള്ളതുഗഞ്ചം സൎക്കാർ തന്നെ അതിലെ പ്രധാന നഗരമായഗഞ്ചം കടപ്പു
റത്തുതന്നെകിടക്കുന്നു നാട്ടകത്തു ബ്രഹ്മപുരി മുതലായ സ്ഥലങ്ങൾ പ്രധാനം–ദെശത്തി
ന്റെതെക്കെ അതിരിൽ ചിക്ക കൊൽ സൎക്കാർ വ്യാപിച്ചു കിടക്കുന്നു അതിന്റെ പുരാ
ണനാമം കലിംഗനാടു അതിലെമുഖ്യസ്ഥലങ്ങൾ കലിംഗപട്ടണം–ചിക്കകൊൽ–വിശാഖ
പട്ടണം എന്നിവതന്നെ–അതിന്റെ തെക്കെ അതിരിൽ രാജമന്ത്രിസൎക്കാർ ഗൊദാ
വരിയുടെതെക്കും വടക്കും കരമെൽ കിടക്കുന്നു പ്രധാനനഗരങ്ങൾ സമുല്ക്കൊട്ട–രാജമ
ന്ത്രി–കൊരിങ്കമുതലായവതന്നെ–രാജമന്ത്രിയുടെ തെക്കെ അതിരിൽ എള്ളൂർ എന്ന
ചെറിയസൎക്കാർ ദെശംഉണ്ടുനാട്ടിന്റെപെർ പ്രധാനപട്ടണത്തിന്നുംനടപ്പായി വന്നു–അ
വിടെ നിന്നുതെക്കൊട്ടു ഗുണ്ടാപിള്ളിസൎക്കാർ നാടുകൃഷ്ണാനദിയുടെവടക്കെ കരമെൽ ഇരി
ക്കുന്നു പട്ടണങ്ങൾനാട്ടകത്തുള്ളഗുണ്ടാപിള്ളിയും സമുദ്രകരയിൽ കിടക്കുന്നമചുലിബന്തൂരും–
തെക്കെസൎക്കാര നാട്ടിന്റെ പെർ ഗുണ്ടൂർ അതിന്റെ വടക്കെ അതിർ കൃഷ്ണാനദിതെക്കെ



1. 1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/35&oldid=188900" എന്ന താളിൽനിന്ന് ശേഖരിച്ചത്