താൾ:CiXIV285 1849.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

യുള്ളു–ജയപുരം–ബദ്രാക്ക–ഹരിഹരപുരം പിപ്പളി മുതലായ അനെകഊരുകളുടെ പെ
രും മറ്റും പറവാൻ പാടില്ല എങ്കിലും ൩ പ്രധാന നഗരങ്ങളുടെഅവസ്ഥഅല്പം വിവരിച്ചു
പറയെണ്ടത്–

മഹാനദി പലകൈകളായിപിരിഞ്ഞുപൊകുന്നദിക്കിൽ കട്ടക (തകാട്ട) ബ
ങ്കാളസമുദ്രത്തിൽനിന്നു ൫–൬ കാതം വഴി പടിഞ്ഞാറൊട്ടു അകന്നു നില്ക്കുന്നു പൂൎവ്വകാലത്തി
ൽ ഉണ്ടായപട്ടണം മിക്കതും നശിച്ചുപരാവതികൊട്ട മാത്രംശെഷിച്ചിരിക്കുന്നു– മുമ്പെത്തഅ
തിശയമായ കൊവിലകം ഇപ്പൊൾ ഒരു കല്ക്കുന്നായി കിടക്കുന്നു– ഈ കട്ടക്ക് പട്ടണത്തിൽ
എകദെശം ൬൫൦൦ വീടുകളും ൪൦൦൦൦ നിവാസികളും ഉണ്ടായിരിക്കും ബങ്കാളദെശത്തിന്റെ
അതിരിൽ നിന്നു അല്പം തെക്കൊട്ടുബാലെശ്വരം ബ്രാഹ്മിണിപുഴയുടെ ൨ കൈകളുടെ
നടുവിൽ കടപ്പുറത്തു തന്നെ കിടക്കുന്നുഒരുനല്ല തുറമുഖം അവിടെഉണ്ടാകകൊണ്ടു വി
ലാത്തിക്കാർ ഭാരതഖണ്ഡത്തിൽ വന്ന സമയം മുതൽ ക്രമത്താലെ പൊൎത്തുഗീസർ ഇങ്ക്ലി
ഷ്കാർ ഫ്രഞ്ചിക്കാർ മുതലായ കച്ചവടജാതികൾ പട്ടണത്തിൽ പാണ്ടിശാലകളെ കെട്ടിപാ
ൎത്തു കച്ചവടംചെയ്തുപൊന്നു– ഇപ്പൊഴും അവിടെ പാൎക്കുന്ന൪൦൦൦൦ നിവാസികൾ മിക്കവാ
റും കച്ചവടക്കാർതന്നെ വിശെഷചരക്കധാന്യവും ഉപ്പും മറ്റും ആകുന്നു–രാജ്യത്തിൽ വി
ശിഷ്ടസ്ഥലം കട്ടക്കിൽ നിന്നു തെക്കൊട്ടു മഹാനദിവക്കത്തുബങ്കാളസമുദ്രത്തിന്റെ കര
യിൽ വളരെ ക്ഷെത്രങ്ങളൊടും കൂട ശ്രുതിപ്പെട്ടു വിളങ്ങുന്ന ജഗന്നാഥപുരം തന്നെഅ
വിടത്തെ മുപ്പതിനായിരം നിവാസികളല്ലാതെ കൊല്ലം തൊറും ക്ഷെത്രത്തിലെ മഹൊ
ത്സവങ്ങൾ്ക്ക ചെരുന്ന പുരുഷാരങ്ങളുടെ സംഖ്യ എകദെശം ഒരു ലക്ഷമായിരിക്കും ക്ഷെ
ത്രങ്ങളല്ലാതെ പട്ടണത്തിൽ ഒരു വിശെഷവും കാണ്മാനില്ല ക്ഷെത്രങ്ങളിൽ വിശിഷ്ടമാ
യതപുരുഷൊത്തമക്ഷെത്രം തന്നെ ഉത്സവത്തിന്നു പൊകുന്നവരുടെ സംഖ്യ കൂടക്കൂടെ
കുറഞ്ഞുപൊകകൊണ്ടും ക്ഷെത്രധനവും വളരെ താണു താപസന്മാരുടെ ഉജ്ജ്വലനം കു
ളിൎന്നു പൊകുന്ന പ്രകാരം കാണുന്നു–

കെരളപഴമ

൩൪., കൊലനാട്ടിലെ പുതുരാജാവ് പറങ്കികൾ്ക്ക ശത്രുവായി ചമഞ്ഞതു–

൧൫൦൬ മാൎച്ചമാസത്തിൽ ഉണ്ടായ കപ്പൽജയം മുതൽകൊണ്ടു പൊൎത്തുഗാൽ കപ്പലിന്നു
ഹിന്തുസമുദ്രത്തിൽ എതിർഇല്ല എന്നു വന്നു. (മിസ്രകപ്പലുകൾ ൧൫൦൮തിൽ വന്നു ൧൫൦൯

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/38&oldid=188911" എന്ന താളിൽനിന്ന് ശേഖരിച്ചത്