താൾ:CiXIV285 1849.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

തൊറ്റപ്രകാരം പിന്നെ പറയാം) എങ്കിലും അൾമൈദ അഞ്ചുദ്വീപിൽ നിന്നുസഹായം
വരുത്തിയപ്പൊൾ ഗൊവയിൽ വാഴുന്ന സബായി തുരുത്തിയെകാപ്പാൻ ആൾ പൊരാ
എന്നുനിരൂപിച്ചുകൊട്ടപിടിപ്പാൻ തുൎക്കരെഅയച്ചു– അവരിൽ പ്രമാണി ഒരു പറങ്കി ആ
ശാരി തന്നെ– അവൻമുമ്പെചങ്ങലക്കാരനായി പിന്നെപൊൎത്തുഗാല്ക്കപ്പലിൽനിന്ന്ഒടിഒ
ളിച്ചു അബ്ദള്ളഎന്നനാമവും തൊപ്പിയുംധരിച്ചവൻ തന്നെ– അവൻ കൌശലത്തൊ
ടെ തുടങ്ങിയസഹായത്തിന്നുസാദ്ധ്യം വന്നില്ല താനും– പൊൎത്തുഗീസർ ചുരുക്കം എങ്കിലും തടുത്തു
പാൎത്തുമഴതീൎന്നതിൽപിന്നെലൊരഞ്ചഅഞ്ചു ദീപിലെക്ക ഒടി ഈ പടിഞ്ഞാറെ കട
പ്പുറം മുഴുവനും ഭയപ്പെടുത്തി അമൎക്കയും ചെയ്തു– എങ്കിലും ബലങ്ങളെഅധികം ചിതറി
ച്ചു പാൎപ്പിച്ചാൽ വൎഷകാലം നിമിത്തംനന്നല്ല കൊച്ചിയിലും കണ്ണനൂരിലും ഉള്ള കൊട്ടക
ൾ വ്യാപാരരക്ഷെക്ക് ആശ്രയസ്ഥാനമായി മതിഎന്നും തൊന്നുകയാൽ അൾമൈദ
അഞ്ചുദ്വീപിൽ എടുപ്പിച്ചകൊട്ടയെതാൻഇടിപ്പിച്ചു കളഞ്ഞു (൧൫൦൬സപ്ത)

എന്നാറെ ആ ൬൮൩ആം കൊല്ലത്തിന്റെ ആദിയിൽ എത്രയും വിശെഷമായ സൂ
ൎയ്യഗ്രഹണം ഉണ്ടായിട്ടു പകല്ക്കാലത്തും വാനമീനുകൾനന്നായി കാണായ്വന്നത് കൊഴിക്കൊ
ട്ടജ്യൊതിഷക്കാർ വിചാരിച്ചു ഈ കൊല്ലത്തിൽ തന്നെ പൊൎത്തുഗാലിന്നുഗ്രാസം പിടിക്കും
എന്നു ലക്ഷണം പറഞ്ഞു മലയാളത്തിൽ എങ്ങും ശ്രുതിപ്പെടുത്തുകയും ചെയ്തു– അതുകൂടാ
തെ മാനുവെൽ രാജാവുമായി സഖ്യത കഴിച്ച കൊലത്തിരി തീപ്പെട്ടപ്പൊൾ അനന്ത്രവന്മാ
രിൽ ഉണ്ടായവാദത്തെ താമൂതിരി ബ്രാഹ്മണരെനിയൊഗിച്ചും ദ്രവ്യം കൊടുത്തും കൊണ്ടു
തീൎത്തു തനിക്ക ബൊധിച്ചവനെ വാഴിക്കയും ചെയ്തു– ആകയാൽ കൊലത്തിരികുന്നലകൊ
നാതിരിയുടെ പക്ഷം അത്രെ എന്നുലൊകമുഖെന കെട്ടപ്പൊൾസമുദ്രതീരത്തെ വെണ്ടും
വണ്ണം കാക്കെണം കൊലനാട്ടിലും അധികം വിശ്വസിക്കെണ്ടാ രാപ്പകൽ സൂക്ഷിക്കെണം
എന്നുപൊൎത്തുഗാൽ കപ്പല്ക്കഒക്കെക്കും കല്പനയായി– എങ്കിലും കൊലത്തിരിഅല്ലപറങ്കി
കൾ തന്നെ അതിക്രമിച്ചുസമാധാനത്തെ തള്ളിക്കളഞ്ഞപ്രകാരം ആവിതു–

മുമ്പെത്തകൊലത്തിരിയുടെ മന്ത്രിയായ ചെണിച്ചെരികുറുപ്പു മാനുവെൽ രാജാ
വൊട് അറവിഭാഷയിൽ ഹൎജ്ജി എഴുതി അപെക്ഷിച്ചത് (ഹജ്രൂത്ത ൯൦൯ മുഹറം ൬ ൹)–
നിങ്ങളുടെ കപ്പിത്താന്മാർ നമ്മുടെ ചെറിയ ദ്വീപുകളുടെ നെരെ ഉപദ്രവം ചെയ്യരുതെ പി
ന്നെ കാലത്താലെനാട്ടുപടകു ൧൦ എങ്കിലും കണ്ണനൂരിൽനിന്നു ഹൊൎമ്മുജിലെ കുതിരകളെ


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/39&oldid=188914" എന്ന താളിൽനിന്ന് ശേഖരിച്ചത്