താൾ:CiXIV285 1849.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

വാങ്ങുവാനായി ആ ദ്വീപിലൊഗുജരാത്തിലെക്കൊചെല്ലെണ്ടതിന്നു കല്പനആകെണം
എന്നത്രെ ആയ്തിന്നു രാജാവ് അനുജ്ഞ കൊടുത്താറെയും കപ്പിത്താന്മാർ പലവിധെനനാ
ട്ടുകാരുടെ കപ്പലൊട്ടത്തെമുടക്കിക്കൊണ്ടുകൊലത്തിരിക്കും ചുങ്കം കുറെച്ചു വെച്ചിരുന്നു– അ
തിന്നുഒരൊരൊസംഗതികൾ ഉണ്ടായി– കൊഴിക്കൊട്ടുകാർ പലരും കണ്ണനൂരിൽവന്നു
കൊലത്തിരിയുടെ ആൾഎന്നുനടിച്ചു പറങ്കികളെ ചതിച്ചു വ്യാപാരം നടത്തുകയാൽ– മാപ്പി
ള്ളമാരെ കാണുന്തൊറും ഇവർ താമൂതിരിയുടെ പ്രജകൾ അത്രെ എന്നൊരുസിദ്ധാന്തം പ
റങ്കികളിൽഉണ്ടായി– അതുകൊണ്ടു കണ്ണനൂരിൽ മെല്ക്കപ്പിത്താനായ ബ്രീതൊവൊട് ചീട്ടുവാ
ങ്ങി അല്ലാതെ ഒരു പടകും പുറപ്പെടുവാൻ തുനിഞ്ഞില്ല– കൊഴിക്കൊട്ടുകാരുടെ വ്യാജം ത
ടുപ്പാനായി അൾമൈദമെൽ‌പറഞ്ഞ ലുദ്വിഗെ മലയായ്മ അറികയാൽ വ്യാപാരത്തിന്നു
പ്രമാണി ആക്കി കണ്ണുനൂരിൽപാൎപ്പിച്ചു അവനും ബ്രീതൊവും നന്ന ആലൊചിച്ചിട്ടത്രെപട
കുകാൎക്ക ചീട്ടെഴുതികൊടുക്കും–

പറങ്കികൾ സമുദ്രം എങ്ങും പരന്നു മുസല്മാൻ കപ്പലെ തടുക്കുന്ന സമയം ഗൊവസ് ക
പ്പിത്താൻ കണ്ണനൂർ സമീപത്തുഒരുപടകിനെ എതിരിട്ടു നിറുത്തി ബ്രീതൊവിന്റെ ചീട്ടുകണ്ടാ
റെയുംഈ ഒപ്പു കൃത്രിമം എന്നുനിരൂപിച്ചു ചൊടിച്ചു പട തുടങ്ങിജയംകൊണ്ടുപടകിൽ ക
ണ്ടവരെ പായിൽ പൊതിഞ്ഞു കെട്ടി കടലിൽ ചാടി– പായിപൊട്ടി ശവങ്ങൾ കരെക്കവന്ന
ടിഞ്ഞു പറങ്കിയുടെ ആസുരക്രിയ പ്രസിദ്ധമാകയും ചെയ്തു– പിണങ്ങളിൽ ഒന്നു മമ്മാലി മ
റക്കാരുടെ മരുമകൻ എന്നു കണ്ടപ്പൊൾ– കച്ചവടക്കാരിൽ പ്രധാനനായ അവന്റെ കാ
ക്ക കൊട്ടെയിൽ വന്നു ബ്രീതൊചതിച്ചുവല്ലൊഎന്നു ക്രുദ്ധിച്ചു പറഞ്ഞു ബ്രീതൊവിന്റെ
ആണയും മറ്റും അനുസരിയാതെ കുഞ്ഞികുട്ടികളൊടും കൂടെ വളൎഭട്ടത്തെ കൊയില
കത്തെക്ക് ഒടി അഭയം വീണും കരഞ്ഞും തൊഴിച്ചും കൊണ്ടു സങ്കടം ബൊധിപ്പിക്കയും
ചെയ്തു– നാട്ടുകാർ എല്ലാവരും കൊപംസഹിയാതെപൊൎത്തുഗൽ നാമത്തെക്കുറിച്ചു പ്രാ
വിദുഷിച്ചു ആയുധം എടുപ്പാൻ കല്പന അപെക്ഷിച്ചാറെ– രാജാവ്അനുവാദം മൂളി
അനെകം ആയുധപാണികൾ അന്നു തന്നെ കൊട്ടക്ക് പുറമെ ഉള്ള കിണറ്റിങ്കരെ
ക്കപാഞ്ഞു ചെന്നു വെള്ളം എടുക്കുന്നവരൊടു വക്കാണം തുടങ്ങിപറങ്കികൾ ബദ്ധപ്പെട്ടു
കൊട്ടയിൽ മടങ്ങി പായെണ്ടി വരികയും ചെയ്തു– (൧൫൦൭ എപ്രിൽ– ൨൭ ൹). അന്നു
മുതൽ നെരെ ൪ മാസം വരെ കൊട്ടയിലുള്ളവൎക്ക വിഷമമുള്ളപട നടന്നു–


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/40&oldid=188918" എന്ന താളിൽനിന്ന് ശേഖരിച്ചത്