താൾ:CiXIV285 1849.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

൩൫., കണ്ണനൂർ കൊട്ടയുടെ നിരൊധം

ബ്രീതൊ ഉടനെ ഒരു പടവുകൊച്ചിക്കഅയച്ചു അൾമൈദയെഅറിയിച്ചപ്പൊൾ അ
വൻചിലചെകവരെയുംപദാൎത്ഥങ്ങളെയും സഹായത്തിന്നു കല്പിച്ചയച്ചു ദുഷ്ടനായഗൊ
വസെസ്ഥാനത്തിൽ നിന്നുപിഴുക്കുകയുംചെയ്തു– ആകയാൽ ബ്രീതൊഇണക്കത്തിന്നായി
ശ്രമിച്ചാറെകൊലത്തിരിയും യുദ്ധത്തിന്നു കുറയതാമസം വരുത്തി മന്ത്രികളെ അയച്ചു
പറങ്കികളെമയക്കുവാൻ നൊക്കുന്നതിന്നിടയിൽ മമ്മാലിയെകൊണ്ടു താമൂതിരിയെ
അറിയിച്ചു ൨൪ വലിയതൊക്കു കൊഴിക്കൊട്ടു നിന്നു വരുത്തുകയും ചെയ്തു– അതല്ലാതെ
അവൻ കൊട്ടയെയും നഗരവും വെർ പിരിക്കെണ്ടതിന്നു ഒരുവാടിയെ കിളപ്പിച്ചു നായ
ന്മാരെ ൪൦൦൦൦ത്തൊളം ചെൎക്കയും ചെയ്തു– അവന്റെ മരുമകൻ സ്വകാൎയ്യമായി പൊൎത്തു
ഗലെആശ്രയിച്ചുകൊണ്ടു ബ്രീതൊവെ ബൊധിപ്പിക്കയാൽ അവൻരാജാവിന്റെഅ
ന്തൎഗ്ഗതംഎല്ലാം അറിഞ്ഞു രാപ്പകൽ വിടാതെകൊട്ടയെഉറപ്പിക്കയും ചെയ്തു– അപ്പൊൾ
ഒരുദിവസം രാവിലെനായന്മാർ വാദ്യഘൊഷത്തൊടും ബാണം പൂവെടി മുതലായ്തു
മുന്നിട്ടു ൧൨ നിരയായും നിരതൊറും ൨൦൦൦ ആളായും നടന്നുകൊണ്ടു പട വെട്ടിതുടങ്ങി– ചാട്ട
ത്തിന്നും മറിച്ചലിന്നുംഒട്ടും കുറവില്ലമതിലിന്മെൽ കയറുവാൻ സംഗതി വന്നില്ലതാനും–
പറങ്കിവെടികൊണ്ടുപലർ മരിച്ചു മലയാള തൊക്കുകാൎക്ക ശീലവും അനുഭവവും കണ്ട
തും ഇല്ല– കൊട്ടയിലുള്ളവർ ൨൦൦ ആൾമഴക്കാലത്തെക്ക അരിതെങ്ങയും ചക്കരയും
ഉണ്ടു– വെള്ളത്തിന്നായിട്ടു ആഴ്ചവട്ടം തൊറും രണ്ടു കുറി പുറപ്പെട്ടു ഒർ അമ്പെറു ദൂരത്തു
ചെന്നുകിണറ്റിൽനിന്നുവെള്ളം കൊരെണ്ടി വന്നു– ആദിവസങ്ങളിൽവാൾകൊണ്ടത്രെ
വഴിയെസദ്ധ്യമാക്കും– പലരും മുറിഞ്ഞാറെഫെൎന്നന്തഎന്നശില്പി കൊട്ടയിൽ നി
ന്നു കുഴിച്ചു തുരന്ന് ഒകു പടെച്ചു കിണറ്റിന്റെ വെള്ളത്തെകൊട്ടയുടെ അകത്തുവരു
ത്തിശത്രുക്കൾ അതു കാണാതെഇരിപ്പാൻ പറങ്കികൾപൊരുതു ചെന്നു കിണറ്റിനെമണ്ണി
ട്ടുതൂൎക്കയുംചെയ്തു– പിന്നെ താമൂതിരി ൨൦൦൦൦ നായന്മാരെതുണെക്ക അയച്ചപ്പൊൾകൊ
ട്ടയിൽനിന്നു പുറപ്പെടുവാൻ നന്നെ പരാധീനമായി അതിന്റെ സൂക്ഷ്മം അറിയെണ്ട
തിന്ന് പറങ്കികൾ താമൂതിരിയുടെഒരുപണിക്കാരെ കണ്ണിവെച്ചുപിടിപ്പെട്ടു വസ്തുതഗ്രഹി
ക്കയും ചെയ്തു– പിന്നെ ഉണ്ടകൊള്ളരുതെന്നുവെച്ചു മാപ്പിള്ളമാർ വലിയ പരുത്തിക്കെ
ട്ടു കൊണ്ടുവന്നു മറയാക്കി പൊരാടുമ്പൊൾ നടപ്പുള്ള തൊക്കിന്നു ഫലംപൊരാതെവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/41&oldid=188920" എന്ന താളിൽനിന്ന് ശേഖരിച്ചത്